1 IEV എന്റെ സഹോദരീ സഹോദരന്മാരെ, ഞാന്‍ നിങ്ങളോടുകൂടെ ആയിരുന്നപ്പോള്‍, ദൈവത്തെക്കുറിച്ചുള്ള കഠിന സത്യങ്ങളെ കേള്‍ക്കുവാന്‍ നിങ്ങള്‍ തയ്യാറായിരുന്നില്ല. മശിഹയോടു ചേര്‍ന്ന ശിശുക്കളോട് എന്നപോലെയേ എനിക്കു നിങ്ങളോട് സംസാരിക്കുവാന്‍ കഴിഞ്ഞുള്ളു. BSB BSB: Brothers, I could not address you as spiritual, but as worldly—as infants in Christ.
2 IEV ഒരു മാതാവു തന്റെ കുഞ്ഞിനു പാല് കൊടുക്കുന്നതുപോലെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന കാര്യങ്ങളെ ഞാന്‍ പഠിപ്പിച്ചുള്ളു. കട്ടിയായ ആഹാരത്തിനു വേണ്ടി നിങ്ങള്‍ ഒരുങ്ങിയിട്ടില്ലായിരുന്നു. ഇപ്പോഴും നിങ്ങള്‍ അതിന് ഒരുങ്ങിയിട്ടില്ല. BSB BSB: I gave you milk, not solid food, for you were not yet ready for solid food. In fact, you are still not ready,
3 IEV നിങ്ങള്‍ ക്രിസ്ത്യാനികളായിട്ടും ഇപ്പോഴും അവിശ്വാസിയെപോലെ നടിക്കുന്നു എന്ന കാരണത്താല്‍ ഞാന്‍ ഇതു നിങ്ങളോടു പറയുന്നു. എനിക്കറിയാം നിങ്ങള്‍ ഇതുവരെ ഒരുങ്ങിയിട്ടില്ല കാരണം നിങ്ങള്‍ പലരും അസൂയാലുക്കളും, പരസ്പരം വഴക്കുള്ളവരും, അവിശ്വാസികളെപ്പോലെ കാര്യങ്ങളെ വിധിക്കുന്നവരും ആകുന്നു. BSB BSB: for you are still worldly. For since there is jealousy and dissension among you, are you not worldly? Are you not walking in the way of man?
4 IEV പൌലൊസായ ഞാന്‍ പഠിപ്പിച്ചതിനെ അനുഗമിക്കുന്നു എന്നു ചിലര്‍ പറയുന്നു; മറ്റുചിലര്‍ പറയുന്നു അപ്പല്ലോസ് പഠിപ്പിച്ചതിനെ അനുഗമിക്കുന്നു എന്ന്. അവിശ്വാസികള്‍ നടിക്കുന്നതുപോലെ നിങ്ങള്‍ നടിക്കുന്നു. BSB BSB: For when one of you says, “I follow Paul,” and another, “I follow Apollos,” are you not mere men?
5 IEV ദൈവം നിങ്ങളുടെ ജീവിതത്തില്‍ ചെയ്ത വലിയ കാര്യങ്ങളെക്കുറിച്ചു താരതമ്യം ചെയതു നോക്കുമ്പോള്‍, അപ്പല്ലോസ് അത്ര പ്രധാന്യമുള്ളവനല്ല. പൌലോസും പ്രധാന്യമുള്ളവനല്ല. ഞങ്ങള്‍ രണ്ടുപേരും ശ്രുശ്രൂഷക്കാരാണ്, ദൈവം ഞങ്ങളെ നിയോഗിച്ച രീതിയില്‍ ഞങ്ങള്‍ ഒരേ ദൈവത്തെ ശ്രുശ്രൂഷിക്കുന്നു. BSB BSB: What then is Apollos? And what is Paul? They are servants through whom you believed, as the Lord has assigned to each his role.
6 IEV ദൈവവചനത്തിന്റെ വിത്തുകള്‍ നിങ്ങളില്‍ ആദ്യം നട്ടതു ഞാനാണ് എന്നിരുന്നാലും, അപ്പല്ലോസ് നിങ്ങളെ വിശ്വാസത്തില്‍ വളരുവാന്‍ ഇടയാക്കി. എന്നാല്‍ ദൈവത്തിനു മാത്രമേ നിങ്ങള്‍ക്കു ആത്മീയ വളര്‍ച്ച നല്കാന് കഴിയൂ. BSB BSB: I planted the seed and Apollos watered it, but God made it grow.
7 IEV ഞാന്‍ വീണ്ടും പറയുന്നു: വിത്തുകള്‍ നടുന്നവനും നനക്കുന്നവനും, അതില്‍ ഏതുമില്ല. ദൈവമാണ് വളര്‍ച്ച നല്‍കുന്നത്. അവന് നട്ട തോട്ടം പോലെയാണ് നിങ്ങള്‍. BSB BSB: So neither he who plants nor he who waters is anything, but only God, who makes things grow.
8 IEV നടുന്നവനും നനക്കുന്നവനും ഒരുപോലെയുള്ള വേല ചെയ്യുന്നു, ഓരോരുത്തനും വ്യക്തിപരമായി പ്രതിഫലമായ കൂലി ലഭിക്കും. ഓരോരുത്തനും വേല ചെയ്തതിനോത്തവണ്ണം പ്രതിഫലമായ തുക അവന് കൊടുക്കും. BSB BSB: He who plants and he who waters are one in purpose, and each will be rewarded according to his own labor.
9 IEV ഞങ്ങള്‍ ഒരുമിച്ചു ദൈവത്തിനു വേല ചെയ്യുകയും, ഞങ്ങള്‍ രണ്ടും ദൈവത്തിന്റെതും ആകുന്നു. എന്നാല്‍, ദൈവത്തിന്റെ വയലില്‍ അവന് നിങ്ങളെ വളര്‍ത്തുന്നു. അത് അവന് നിങ്ങളില്‍ നിന്ന് ഒരു കെട്ടിടം പണിയുന്നതുപോലെയാകുന്നു. BSB BSB: For we are God’s fellow workers; you are God’s field, God’s building.
10 IEV ദൈവം ഔദാര്യമായി എനിക്കു കഴിവു തന്നതുകൊണ്ട് അവനുവേണ്ടി എനിക്ക് ഈ കര്‍ത്തവ്യം ചെയ്യാന്‍ കഴിയും. ഞാന്‍ നിങ്ങളുടെ ഇടയില്‍ ഒരു സമര്‍ത്ഥനായ പണിക്കാരനെപോലെ വളരെ ശ്രദ്ധയോടെ വേല ചെയ്തു. എന്നാല്‍ എനിക്കു ശേഷം, ഞാന്‍ ആരംഭിച്ചതിന്റെ മേല്‍ മറ്റൊരുവന് പണിയുന്നു. ഓരോരുത്തരും മറ്റൊരുവന് മുന്‍പ് ചെയ്തതിന്റെ മേല്‍ പണിയുന്നു. എന്നാല്‍ അവര്‍ എങ്ങനെയാണു പണിയുന്നതെന്ന് ഓരോരുത്തരും ശ്രദ്ധിക്കേണം. BSB BSB: By the grace God has given me, I laid a foundation as an expert builder, and someone else is building on it. But each one must be careful how he builds.
11 IEV നേരത്തെതന്നെ ഇട്ടിട്ടുള്ള അടിസ്ഥാനത്തിന്മേല് മറ്റൊരു അടിസ്ഥാനം ഇടുവാന്‍ കഴിയുകയില്ല. ആ അടിസ്ഥാനം യേശുമശിഹ ആകുന്നു. BSB BSB: For no one can lay a foundation other than the one already laid, which is Jesus Christ.
12 IEV ആ അടിസ്ഥാനത്തിനു മുകളില്‍ എന്താണ് ഇടേണ്ടതെന്നു തിരഞ്ഞെടുക്കുന്ന പണിക്കാരെപ്പോലെയാകുന്നു ഞങ്ങള്‍. വിലപിടിപ്പുള്ള വസ്തുക്കളായ സ്വര്‍ണ്ണം, വെള്ളി, വിലയേറിയ കല്ലുകള്‍ അല്ലെങ്കില്‍ വിലകുറഞ്ഞ വസ്തുക്കളായ തടി, വയ്ക്കോല്, പുല്ല് എന്നിവ പണിക്കാരനു ഉപയോഗിക്കാന്‍ വേണ്ടി തിരഞ്ഞെടുക്കുവാന്‍ കഴിയും. BSB BSB: If anyone builds on this foundation using gold, silver, precious stones, wood, hay, or straw,
13 IEV ദൈവം നമ്മുടെ പണികളെ വിധിക്കുകയും നമ്മള് ഓരോരുത്തരും അവനുവേണ്ടി ചെയ്തതെല്ലാം പ്രദര്‍ശിപ്പിക്കുകയും ചെയ്യും. നമ്മള് ചെയ്ത പണികളെ പരീക്ഷിക്കുവാന്‍ അവന് തീ അയക്കും. നമ്മള് അവനുവേണ്ടി ചെയ്ത പണിയുടെ ഗുണത്തെ ആ തീ തെളിയിക്കും. BSB BSB: his workmanship will be evident, because the Day will bring it to light. It will be revealed with fire, and the fire will prove the quality of each man’s work.
14 IEV ഒരു വ്യക്തി ചെയ്ത പണി അത് എന്തെന്ന് തെളിയിക്കുന്ന പരീക്ഷയാകുന്ന തീയെ അതിജീവിക്കുകയാണെങ്കില്‍, അവന്റെ പണിക്ക് അവന് പ്രതിഫലം നേടും, BSB BSB: If what he has built survives, he will receive a reward.
15 IEV എന്നാല്‍ തീ അവന്റെ പണിയെ മുഴുവനും ദഹിപ്പിച്ചു കളഞ്ഞാല്‍, അവനു തന്റെ പ്രതിഫലം എല്ലാം നഷ്ടമാകും, തീജ്വാല അവര്‍ ചെയ്തതിനെ പൂര്‍ണ്ണമായി നശിപ്പിച്ചാലും, ദൈവത്തിനു അവനെ രക്ഷിക്കാന്‍ കഴിയും. BSB BSB: If it is burned up, he will suffer loss. He himself will be saved, but only as if through the flames.
16 IEV ദൈവം വസിക്കുന്ന സ്ഥലം നിങ്ങളാണെന്നും, നിങ്ങ ള്‍ അവന്റെ ആലയങ്ങള്‍ ആണെന്നും തീര്‍ച്ചയായും നിങ്ങള്‍ അറിയുന്നു. ദൈവത്തിന്റെ ആത്മാവു നിങ്ങളുടെ ഉള്ളില്‍ വസിക്കുന്നുവെന്നും തീര്‍ച്ചയായും നിങ്ങള്‍ക്കറിയാം. BSB BSB: Do you not know that you yourselves are God’s temple, and that God’s Spirit dwells in you?
17 IEV ദൈവത്തിന്റെ ആലയത്തെ നശിപ്പിക്കുവാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരെ ദൈവം നശിപ്പിക്കുമെന്നു വാഗ്ദത്തം ചെയ്യുന്നു. അവന്റെ ആലയം അവനു മാത്രമുള്ളതാണ് എന്നതാണ് അതിന്റെ കാരണം. അവന് നിങ്ങളെ ഇതേ വാഗ്ദത്തത്താല്‍ സംരക്ഷിക്കുന്നു, എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ ഇപ്പോള്‍ അവന്റെ ആലയങ്ങളും അവനു മാത്രമുള്ളവരുമാണ്! BSB BSB: If anyone destroys God’s temple, God will destroy him; for God’s temple is holy, and you are that temple.
18 IEV നിങ്ങളെ തന്നെ ചതിക്കാതിരിപ്പാന്‍ സൂക്ഷിപ്പിന്. അവിശ്വാസികള്‍ ആദരിക്കുന്ന മഹാജ്ഞാനം നിങ്ങളില്‍ ആര്‍ക്കെങ്കിലും ഉണ്ടെന്നു ചിന്തിച്ചാല്‍, അവന് വളരെ ശ്രദ്ധിക്കട്ടെ. അവിശ്വാസികാളായവര് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എല്ലാം അവന് വിട്ടുകളയുകയാണെങ്കില്‍ അവനെ അവര്‍ ഒരു ഭോഷനായി പരിഗണിച്ചാലും അവന് അവരെക്കാളും അധികം നല്ലവനാകും. ആ കര്യങ്ങള്‍ അവന് വിടുമ്പോള്‍, എന്താണു സത്യമായ ജ്ഞാനമെന്ന് അവന് പഠിക്കുവാന്‍ ആരംഭിക്കും. BSB BSB: Let no one deceive himself. If any of you thinks he is wise in this age, he should become a fool, so that he may become wise.
19 IEV ലോകം മഹത്തായ ജ്ഞാനമെന്നു പരിഗണിക്കുന്നതു ദൈവത്തിനു ഭോഷത്വമാണ്. തിരുവെഴുത്തു പറയുന്നത്, "ദൈവം ജ്ഞാനികളെ അവരുടെ മൂഡമായ പദ്ധതികളില്‍ പിടിക്കുന്നു എന്നാണ്." BSB BSB: For the wisdom of this world is foolishness in God’s sight. As it is written: “He catches the wise in their craftiness.”
20 IEV പിന്നെയും തിരുവെഴുത്തുകള്‍ പഠിപ്പിക്കുന്നത്, "ദൈവം ജ്ഞാനികളുടെ പദ്ധതികളെ അറിയുകയും, അതിന്റെ അവസാനം, അവര്‍ക്ക് എല്ലാം നഷ്ടപ്പെടുമെന്ന് അറിയുകയും ചെയ്യുന്നു." BSB BSB: And again, “The Lord knows that the thoughts of the wise are futile.”
21 IEV ആയതിനാല്‍ ക്രിസ്തീയ നേതാക്കന്മാരെക്കുറിച്ച് അവര്‍ നല്ലവരെന്നു വമ്പു പറയുന്നതു അവസാനിപ്പിക്കുക. ഈ കാര്യങ്ങളെല്ലാം ദൈവമാണ് നിങ്ങള്‍ക്കു നല്‍കിയത്. BSB BSB: Therefore, stop boasting in men. All things are yours,
22 IEV ദൈവം നിങ്ങള്‍ക്കു പൌലോസിനേയും അപ്പല്ലോസിനേയും പത്രൊസിനേയും നല്കിയിരിക്കുന്നു. ഈ ലോകത്തേയും, നിങ്ങളുടെ ജീവനേയും, മരണത്തിന്മേലുള്ള അവന്റെ ജയത്തേയും നല്കിയിരിക്കുന്നു. ഇപ്പോള്‍ നിലനില്‍ക്കുന്ന എല്ലാറ്റിനേയും ഭാവിയില്‍ നിലനില്ക്കാന് പോകുന്ന എല്ലാറ്റിനേയും ദൈവം നിങ്ങള്‍ക്കു നല്കിയിരിക്കുന്നു- അവയെല്ലാം നിങ്ങളുടെതാകുന്നു; BSB BSB: whether Paul or Apollos or Cephas or the world or life or death or the present or the future. All of them belong to you,
23 IEV നിങ്ങള്‍ മശിഹയുടെതും, മശിഹ ദൈവത്തിന്റെതും ആകുന്നു. BSB BSB: and you belong to Christ, and Christ belongs to God.
Select verses for actions: Enter goes to them and Escape comes back.