1 IEV യഹൂദര്‍ അല്ലാത്ത കുറച്ചാളുകള്‍ യേശുവിനെക്കുറിച്ചുള്ള ദൈവിക സന്ദേശം വിശ്വസിച്ചു എന്ന് അപ്പൊസ്തലന്മാരും യഹൂദ്യ സംസ്ഥാനത്തുള്ള വിവിധ പട്ടണങ്ങളില്‍ താമസിച്ചിരുന്ന മറ്റു വിശ്വാസികളും കേട്ടു. BSB BSB: The apostles and brothers throughout Judea soon heard that the Gentiles also had received the word of God.
2 IEV എന്നാല്‍ യെരുശലേമില്‍ ഉണ്ടായിരുന്ന കുറച്ചു യഹൂദ വിശ്വാസികള്‍ മശിഹായുടെ പിന്‍ഗാമികളായ എല്ലാവരേയും പരിച്ഛേദന ചെയ്യേണമെന്ന് ആഗ്രഹിച്ചു. പത്രൊസ് കൈസര്യയില്‍നിന്ന് യെരുശലേമില്‍ മടങ്ങി വന്നപ്പോള്‍ അവര്‍ അവനെ കാണുകയും അവനെ വിമര്‍ശിക്കുകയും ചെയ്തു. BSB BSB: So when Peter went up to Jerusalem, the circumcised believers took issue with him
3 IEV അവര്‍ അവനോടു പറഞ്ഞു, "നീ പരിച്ഛേദന ഏല്‍ക്കാത്ത യഹൂദരല്ലാത്തവരുടെ വീടുകള്‍ സന്ദര്‍ശിച്ചതു തെറ്റ് എന്നു മാത്രമല്ല നീ അവരോടൊപ്പം ഭക്ഷിക്കുകയും ചെയ്തു! BSB BSB: and said, “You visited uncircumcised men and ate with them.”
4 IEV അതിനാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് എന്നു വിശദീകരിക്കുവാന്‍ പത്രൊസ് ആരംഭിച്ചു. BSB BSB: But Peter began and explained to them the whole sequence of events:
5 IEV അവന് പറഞ്ഞു, "യോപ്പ എന്ന പട്ടണത്തില്‍ ഞാന്‍ തനിയെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. കൂടാതെ ഒരു വിവശതയില്‍ ഞാന്‍ ഒരു ദര്‍ശനം കണ്ടു. ഞാന്‍ കണ്ടത് എന്തെന്നാല്‍, നാലു കോണുകളോടുകൂടി ഒരു വലിയ വിരിപോലെ ഒന്ന് സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങി വരുന്നതു ഞാന്‍ കണ്ടു. കൂടാതെ ഞാന്‍ ആയിരുന്നിടത്ത് അത് ഇറങ്ങിവന്നു. BSB BSB: “I was in the city of Joppa praying, and in a trance I saw a vision of something like a large sheet being let down from heaven by its four corners, and it came right down to me.
6 IEV ഞാന്‍ ശ്രദ്ധാപൂര്‍വ്വം അതിലേക്കു നോക്കി കൊണ്ടിരിക്കുമ്പോള്‍ കുറച്ചു വളര്‍ത്തു മൃഗങ്ങളേയും കുറച്ചു കാട്ടുമൃഗങ്ങളേയും ഇഴജാതികളെയും കാട്ടുപക്ഷികളേയും ഞാന്‍ കണ്ടു. BSB BSB: I looked at it closely and saw four-footed animals of the earth, wild beasts, reptiles, and birds of the air.
7 IEV അതിനുശേഷം ദൈവം എന്നോടു കല്പിക്കുന്നത് ഞാന്‍ കേട്ടു, "പത്രൊസേ, എഴുന്നേറ്റു കൊന്ന് അവയെ ഭക്ഷിക്കുക!". BSB BSB: Then I heard a voice saying to me, ‘Get up, Peter, kill and eat.’
8 IEV എന്നാല്‍ ഞാന്‍ മറുപടി പറഞ്ഞു, "കര്‍ത്താവേ നമ്മുടെ നിയമങ്ങള്‍ പ്രകാരം തിന്നരുതെന്നു പറഞ്ഞിട്ടുള്ള ഒന്നിനെയും ഞാന്‍ ഇതുവരെ തിന്നിട്ടില്ലാത്തതുകൊണ്ട് ഞാന്‍ ഇതു ചെയ്യേണമെന്നു നീ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നില്ല. BSB BSB: ‘No, Lord,’ I said, ‘for nothing impure or unclean has ever entered my mouth.’
9 IEV ദൈവം രണ്ടാം പ്രാവശ്യം സ്വര്‍ഗ്ഗത്തില്‍നിന്ന് എന്നോടു സംസാരിച്ചു, "ഞാന്‍ ദൈവമാകുന്നു, ഞാന്‍ ചിലതിനെ തിന്നുവാന്‍ സ്വീകാര്യമാക്കി എന്നുവരികില്‍ അതു സ്വീകാര്യമല്ല എന്നു പറയരുത്." BSB BSB: But the voice spoke from heaven a second time, ‘Do not call anything impure that God has made clean.’
10 IEV ഇതേകാര്യം രണ്ടു പ്രാവശ്യംകൂടി സംഭവിച്ചു, കൂടാതെ മൃഗങ്ങളും പക്ഷികളും ഉണ്ടായിരുന്ന വിരി അതിനുശേഷം സ്വര്‍ഗത്തിലേക്ക് വീണ്ടും വലിച്ചു കയറ്റി. BSB BSB: This happened three times, and everything was drawn back up into heaven.
11 IEV അതേസമയത്ത് കൈസര്യയില്‍നിന്ന് അയച്ച മൂന്നു പുരുഷന്മാര് ഞാന്‍ താമസിച്ചുകൊണ്ടിരുന്ന ഭവനത്തില്‍ എത്തിച്ചേര്‍ന്നു. BSB BSB: Just then three men sent to me from Caesarea stopped at the house where I was staying.
12 IEV അവര്‍ യഹൂദര്‍ അല്ലാത്തതുകൊണ്ട് അവരോടൊപ്പം പോകുന്നതിനു ഞാന്‍ എതിര്‍ക്കരുതെന്ന് ദൈവത്തിന്റെ ആത്മാവ് എന്നോടു പറഞ്ഞു. ആറു യഹൂദ വിശ്വാസികളും എന്നോടൊപ്പം കൈസര്യയിലേക്ക് പോകുകയും യഹൂദനല്ലാത്ത ആ മനുഷ്യന്റെ വീട്ടിലേക്കു ഞങ്ങള്‍ പോകുകയും ചെയ്തു. BSB BSB: The Spirit told me to accompany them without hesitation. These six brothers also went with me, and we entered the man’s home.
14 IEV നീയും നിന്റെ ഭവനത്തിലുള്ള എല്ലാവരും എങ്ങനെ രക്ഷിക്കപ്പെടെണമെന്നു അവന് നിങ്ങളോടു പറയും. BSB BSB: He will convey to you a message by which you and all your household will be saved.’
15 IEV പെന്തെക്കോസ്തു പെരുന്നാളിന്റെ സമയം ദൈവത്തിന്റെ പരിശുദ്ധാത്മാവ് ഞങ്ങളുടെ മേല്‍ വന്ന അതേപോലെ ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് പരിശുദ്ധാത്മാവ് അവരുടെ മേല്‍ വന്നു. BSB BSB: As I began to speak, the Holy Spirit fell upon them, just as He had fallen upon us at the beginning.
16 IEV അപ്പോള്‍ കര്‍ത്താവ് പറഞ്ഞത് ഞാന്‍ ഓര്‍മ്മിച്ചു "യോഹന്നാന് നിങ്ങളെ വെള്ളംകൊണ്ട് സ്നാനപ്പെടുത്തി, എന്നാല്‍ ദൈവം നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ട് സ്നാനപ്പെടുത്തും". BSB BSB: Then I remembered the word of the Lord, how He said, ‘John baptized with water, but you will be baptized with the Holy Spirit.’
17 IEV മശിഹ എന്ന കര്‍ത്താവായ യേശുവില്‍ നാം വിശ്വസിച്ചനന്തരം ദൈവം നമുക്കു തന്ന അതേ പരിശുദ്ധാത്മാവിനെ യഹൂദരല്ലാത്തവര്‍ക്ക് ദൈവം കൊടുത്തു. "ആയതിനാല്‍ ദൈവം അവര്‍ക്കു പരിശുദ്ധാത്മാവിനെ കൊടുത്തപ്പോള്‍ അവന് ചെയ്യുന്നതു തെറ്റാണെന്നു എനിക്കു പറയുവാന്‍ കഴിയുകയില്ല!" BSB BSB: So if God gave them the same gift He gave us who believed in the Lord Jesus Christ, who was I to hinder the work of God?”
18 IEV പത്രൊസ് പറഞ്ഞത് ആ യഹൂദ വിശ്വാസികള്‍ കേട്ടതിനുശേഷം അവനെ വിമര്‍ശിക്കുന്നത് അവര്‍ നിര്‍ത്തി. അതിനുപകരം അവര്‍ ദൈവത്തെ സ്തുതിച്ചു പറഞ്ഞത്: "അവരുടെ പാപമയമായ സ്വഭാവത്തില്‍നിന്ന് മനംതിരിഞ്ഞാല് ദൈവം യഹൂദര്‍ അല്ലാത്തവരെയും അവര്‍ക്ക് നിത്യജീവന് ഉണ്ടാകേണ്ടതിനു സ്വീകരിച്ചിരിക്കുന്നു എന്നു ഞങ്ങള്‍ക്കു വളരെ വ്യക്തമായിരിക്കുന്നു." BSB BSB: When they heard this, they had no further objections, and they glorified God, saying, “So then, God has granted even the Gentiles repentance unto life.”
19 IEV സ്തെഫാനോസ് മരിച്ചതിനു ശേഷം യെരുശലേമിലുണ്ടായ കഷ്ടത നിമിത്തം വിശ്വാസികളില്‍ വളരെപേര് യെരുശലേം വിടുകയും മറ്റു സ്ഥലങ്ങളിലേക്കു പോകുകയും ചെയ്തു. അവരില്‍ ചിലര്‍ ഫോയ്നിക്യയിലേക്ക് പോയി. കുറച്ചു പേര് കുപ്രോസ് ദ്വീപിലേക്കു പോയി, മറ്റുള്ളവര്‍ സിറിയയിലെ ഒരു പട്ടണമായ അന്തോക്യയിലേക്ക് പോയി. ആ സ്ഥലങ്ങളില്‍ അവര്‍ തുടര്‍ച്ചയായി യേശുവിനെക്കുറിച്ചുള്ള സന്ദേശം ആളുകളോട് പറഞ്ഞുവന്നു. എന്നാല്‍ അവര്‍ മറ്റു യഹൂദ ജനങ്ങളോടു മാത്രമേ പറഞ്ഞുള്ളു. BSB BSB: Meanwhile those scattered by the persecution that began with Stephen traveled as far as Phoenicia, Cyprus, and Antioch, speaking the message only to Jews.
21 IEV കര്‍ത്താവായ ദൈവം പ്രയോജനകരമായ രീതിയില്‍ പ്രസംഗിക്കേണ്ടതിന് ആ വിശ്വാസികളെ ശക്തിപ്പെടുത്തി. തല്‍ഫലമായി, യഹൂദരല്ലാത്ത വളരെയധികം ആളുകള്‍ അവരുടെ സന്ദേശം മൂലം കര്‍ത്താവില്‍ വിശ്വസിക്കുകയും ചെയ്തു. BSB BSB: The hand of the Lord was with them, and a great number of people believed and turned to the Lord.
22 IEV അന്തോക്യയിലുള്ള വളരെ ആളുകള്‍ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നു എന്ന് യെരുശലേമിലുള്ള വിശ്വാസികളുടെ സമൂഹം കേട്ടു. ആയതിനാല്‍ യരുശലേമിലുള്ള വിശ്വാസികളുടെ നേതാക്കന്മാര് ബര്‍ന്നബാസിനെ അന്തോക്യയിലേക്ക് അയച്ചു. BSB BSB: When news of this reached the ears of the church in Jerusalem, they sent Barnabas to Antioch.
23 IEV അവന് അവിടെ എത്തിയപ്പോള്‍ ദൈവം വിശ്വാസികളോടു കരുണയോടെ പ്രവര്‍ത്തിച്ചു എന്ന് അവന് തിരിച്ചറിഞ്ഞു. അതിനാല്‍ അവന് വളരെ സന്തോഷവാനാകുകയും കര്‍ത്താവായ യേശുവില്‍ പൂര്‍ണ്ണമായി തുടര്‍ച്ചയായി വിശ്വസിക്കേണ്ടതിന്, എല്ലാ വിശ്വാസികളെയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. BSB BSB: When he arrived and saw the grace of God, he rejoiced and encouraged them all to abide in the Lord with all their hearts.
24 IEV ബര്‍ന്നബാസ് ദൈവത്തില്‍ പൂര്‍ണമായി വിശ്വസിച്ചവനും, പരിശുദ്ധാത്മാവ് പൂര്‍ണമായി നിയന്ത്രിച്ച ഒരു നല്ല മനുഷ്യനും ആയിരുന്നു. ബര്‍ന്നബാസ് ചെയ്ത പ്രവൃത്തികളുടെ കാരണത്താല്‍ അവിടെയുള്ള വളരെയാളുകള്‍ കര്‍ത്താവായ യേശുവില്‍ വിശ്വസിച്ചു. BSB BSB: Barnabas was a good man, full of the Holy Spirit and faith, and a great number of people were brought to the Lord.
25 IEV തുടര്‍ന്നു പൌലോസിനെ തിരയുവാന്‍ ബര്‍ന്നബാസ് കിലിക്യയിലെ തര്‍സോസ് പട്ടണത്തിലേക്കു പോയി. BSB BSB: Then Barnabas went to Tarsus to look for Saul,
26 IEV അവനെ കണ്ടെത്തിയ ശേഷം അന്തോക്യയിലെ വിശ്വാസികളെ പഠിപ്പിക്കുന്നതിന് സഹായിക്കുവാന്‍ ബര്‍ന്നബാസ് അവനെ കൂട്ടിക്കൊണ്ടു വന്നു. അതിനാല്‍ ഒരു വര്‍ഷം മുഴുവനും ബര്‍ന്നബാസും ശൌലും അവിടെയുള്ള സഭയുമായി തുടര്‍ച്ചയായി കണ്ടുമുട്ടുകയും യേശു ക്രിസ്തുവിനെക്കുറിച്ചു വളരെയധികം ജനങ്ങളെ പഠിപ്പിക്കുകയും ചെയ്തു. അന്തോക്യയില്‍ വച്ച് ശിഷ്യന്മാരെ ആദ്യമായി ക്രിസ്താനികള്‍ എന്നു വിളിച്ചു. BSB BSB: and when he found him, he brought him back to Antioch. So for a full year they met together with the church and taught large numbers of people. The disciples were first called Christians at Antioch.
27 IEV ബര്‍ന്നബാസും ശൌലും അന്തോക്യയില്‍ ആയിരുന്ന സന്ദര്‍ഭത്തില്‍ യരുശലേമില്‍നിന്ന് പ്രവാചകന്മാര് ആയിരുന്ന ചില വിശ്വാസികള്‍ അവിടെ വന്നു. BSB BSB: In those days some prophets came down from Jerusalem to Antioch.
28 IEV അതില്‍ ഒരാളുടെ പേര് അഗബൊസ് എന്നായിരുന്നു. അവന് എഴുന്നേറ്റുനിന്ന് അധികം താമസിക്കാതെ അനേകം രാജ്യങ്ങളില്‍ ക്ഷാമം ഉണ്ടാകുമെന്ന് പ്രവചിക്കുവാന്‍ ദൈവത്തിന്റെ ആത്മാവ് അവനെ സഹായിച്ചു. (ഈ ക്ഷാമം ക്ലൌദിയൊസ് റോമന്‍ ചക്രവര്‍ത്തിയായിരുന്ന സമയത്ത് സംഭവിച്ചു.) BSB BSB: One of them named Agabus stood up and predicted through the Spirit that a great famine would sweep across the whole world. (This happened under Claudius.)
29 IEV അഗബൊസ് പറഞ്ഞത് അവിടെയുള്ള വിശ്വാസികള്‍ കേട്ടപ്പോള്‍ യഹൂദ്യയില്‍ ജീവിച്ചിരുന്ന വിശ്വാസികളെ സഹായിക്കേണ്ടതിനും പണം അയച്ചു കൊടുക്കേണ്ടതിനും അവര്‍ തീരുമാനിച്ചു. ഓരോരുത്തര്‍ക്കും കഴിവുള്ളതുപോലെ അധികം പണം കൊടുക്കുവാന്‍ അവര്‍ തീരുമാനിച്ചു. BSB BSB: So the disciples, each according to his ability, decided to send relief to the brothers living in Judea.
30 IEV യെരുശലേമിലുള്ള വിശ്വാസികളുടെ നേതാക്കന്മാര്ക്ക് കൊടുക്കുവാന്‍ ബര്‍ന്നബാസിനോടും ശൌലിനോടും കൂടെ അവര്‍ പണം അയച്ചു കൊടുത്തു. BSB BSB: This they did, sending their gifts to the elders with Barnabas and Saul.
Select verses for actions: Enter goes to them and Escape comes back.