1 IEV ആദ്യ ഉടമ്പടി പ്രകാരം യിസ്രായേൽ ജനത എങ്ങനെ ആരാധിക്കണമെന്നതിന് ദൈവം നിയമങ്ങൾ ഉണ്ടാക്കി, തന്നെ ആരാധിക്കാൻ ഒരു സ്ഥലം നിര്‍മ്മിക്കുവാൻ അവൻ അവരോടു പറഞ്ഞു. BSB BSB: Now the first covenant had regulations for worship and also an earthly sanctuary.
2 IEV യിസ്രായേല്യർ സ്ഥാപിച്ച വിശുദ്ധ മന്ദിരം വിശുദ്ധ കൂടാരമായിരുന്നു. അതിന്റെ പുറം മുറിയിൽ നിലവിളക്കുo മേശയും അവർ ദൈവമുമ്പാകെ പ്രദർശിപ്പിച്ച അപ്പവും ഉണ്ടായിരുന്നു. ആ മുറിയെ വിശുദ്ധ സ്ഥലം എന്നാണു വിളിച്ചിരുന്നത്. BSB BSB: A tabernacle was prepared. In its first room were the lampstand, the table, and the consecrated bread. This was called the Holy Place.
3 IEV വിശുദ്ധസ്ഥലത്തിന്റെ ഒരു വശത്ത് തിരശ്ശീലയ്ക്കു പിന്നിൽ മറ്റൊരു മുറി ഉണ്ടായിരുന്നു. അതിനെ അതിവിശുദ്ധ സ്ഥലം എന്നു വിളിച്ചിരുന്നു. BSB BSB: Behind the second curtain was a room called the Most Holy Place,
4 IEV ധൂപം കാട്ടുന്നതിനായി സ്വർണ്ണം പൊതിഞ്ഞ ഒരു ബലിപീഠം അതിൽ ഉണ്ടായിരുന്നു. ഇതില്‍ നിയമപെട്ടകവും ഉണ്ടായിരുന്നു. അതിന്റെ എല്ലാ വശങ്ങളും സ്വർണ്ണം കൊണ്ട് മൂടിയിരുന്നു. അതിൽ മന്ന എന്ന ഭക്ഷണത്തിന്റെ കഷണങ്ങൾ അടങ്ങിയ സ്വർണ്ണ പാത്രവും ഉണ്ടായിരുന്നു. താൻ ദൈവത്തിന്റെ യഥാർത്ഥ പുരോഹിതനാണെന്നു തെളിയിക്കുവാൻ ഉപയോഗിച്ച അഹരോന്റെ തളിര്‍ത്ത വടിയും പെട്ടകത്തില്‍ ഉണ്ടായിരുന്നു. ദൈവം പത്തു കൽപ്പനകൾ എഴുതിയ കല്പലകകളും പെട്ടകത്തില്‍ ഉണ്ടായിരുന്നു. BSB BSB: containing the golden altar of incense and the gold-covered ark of the covenant. Inside the ark were the gold jar of manna, Aaron’s staff that had budded, and the stone tablets of the covenant.
5 IEV പെട്ടകത്തിന്റെ മുകളിൽ ദൈവ മഹത്വത്തിന്റെ അടയാളമായ ചിറകുള്ള ജീവികളുടെ പ്രതിരൂപo ഉണ്ടായിരുന്നു. അവരുടെ ചിറകുകൾ വിശുദ്ധ പെട്ടകത്തിന്റെ മൂടിയിൽ പൊതിഞ്ഞു, അവിടെ മഹാപുരോഹിതൻ ജനങ്ങളുടെ പാപപരിഹാരത്തിനായി രക്തം തളിച്ചു. എനിക്ക് ഇപ്പോൾ ഇവയെക്കുറിച്ച് വിശദമായി എഴുതാൻ കഴിയില്ല. BSB BSB: Above the ark were the cherubim of glory, overshadowing the mercy seat. But we cannot discuss these things in detail now.
6 IEV ഇതെല്ലാം അവർ ഈ വിധത്തിൽ ക്രമീകരിച്ചതിനുശേഷം, യഹൂദ പുരോഹിതന്മാർ പതിവായി കൂടാരത്തിന്റെ പുറം മുറിയിലേക്കു ചെന്ന് അവരുടെ കര്‍ത്തവ്യം ചെയ്യുന്നു. BSB BSB: When everything had been prepared in this way, the priests entered regularly into the first room to perform their sacred duties.
7 IEV എന്നാൽ അകത്തെ മുറിയിലേക്ക് മഹാപുരോഹിതൻ വർഷത്തിലൊരിക്കൽ പോകുന്നു. മൃഗങ്ങളെ അറുത്തതിന്റെ രക്തം അവൻ എപ്പോഴും എടുക്കുന്നു. സ്വന്തം പാപങ്ങൾക്കും യിസ്രായേല്യർ ചെയ്ത പാപങ്ങൾക്കുമായി അവൻ രക്തം ദൈവത്തിന് അർപ്പിക്കുന്നു. ഇതിൽ അവർ ചെയ്ത പാപങ്ങളും ഉൾപ്പെടുന്നു, എന്നാൽ അവർ പാപങ്ങൾ ചെയ്യുന്നുവെന്ന് അവർ അറിഞ്ഞിരുന്നില്ല. BSB BSB: But only the high priest entered the second room, and then only once a year, and never without blood, which he offered for himself and for the sins the people had committed in ignorance.
8 IEV ഇതിലൂടെ പരിശുദ്ധാത്മാവ് സൂചിപ്പിക്കുന്നതു പുറത്തെ മുറി നിലവിലുള്ളപ്പോള്‍ തന്നെ സാധാരണ ആളുകൾക്ക് അകത്തെ മുറിയായ, വിശുദ്ധ സ്ഥലത്തേക്കു പ്രവേശിക്കാനുള്ള വഴി ദൈവം വെളിപ്പെടുത്തിയിട്ടില്ല, സമാനമായ രീതിയിൽ, യഹൂദന്മാർ പഴയ രീതിയിൽ യാഗങ്ങൾ അർപ്പിക്കുമ്പോൾ സാധാരണക്കാർക്കു ദൈവസന്നിധിയിൽ പ്രവേശിക്കാനുള്ള വഴി അവന് വെളിപ്പെടുത്തിയിരുന്നില്ല. BSB BSB: By this arrangement the Holy Spirit was showing that the way into the Most Holy Place had not yet been disclosed as long as the first tabernacle was still standing.
9 IEV ഇത് ഇപ്പോൾ നാം ജീവിക്കുന്ന കാലത്തിന്റെ പ്രതീകമായിരുന്നു. വിശുദ്ധ കൂടാരത്തിൽ അർപ്പിക്കുന്ന ദാനങ്ങൾക്കോ, യാഗങ്ങൾക്കോ എല്ലായ്പ്പോഴും ഒരു വ്യക്തിയെ തെറ്റിൽനിന്ന് ശരിയെ മനസ്സിലാക്കിക്കുവാനോ ല, അല്ലെങ്കിൽ എല്ലായ്പ്പോഴും നമ്മുടെ ഹൃദയത്തിൽ നിന്ന് ദൈവത്തെ പ്രസാദിപ്പിക്കുന്ന വിധത്തിൽ ചെയ്യിക്കുവാനോ കഴിയുകയില്ല. BSB BSB: It is an illustration for the present time, because the gifts and sacrifices being offered were unable to cleanse the conscience of the worshiper.
10 IEV എന്തു കഴിക്കണം, എന്തു കുടിക്കണം, എന്തു ശുദ്ധമാക്കണം സ്നാനം എന്നതിനെക്കുറിച്ചുള്ള ഈ നിയമങ്ങളെല്ലാം ദൈവം നമുക്കായി ഒരു പുതിയ ഉടമ്പടി ഉണ്ടാക്കുന്ന കാലംവരെ മാത്രം ബാധകമാകുന്ന ഭൌതിക കാര്യങ്ങളെക്കുറിച്ചായിരുന്നു, അതിലൂടെ അവൻ എല്ലാം ശരിയായി പുന:സ്ഥാപിക്കും. BSB BSB: They consist only in food and drink and special washings—external regulations imposed until the time of reform.
11 IEV എന്നാൽ മശിഹാ നമ്മുടെ മഹാപുരോഹിതനായി വന്നപ്പോൾ, ഇപ്പോൾ നമുക്കുള്ള നല്ല കാര്യങ്ങൾ അവൻ കൊണ്ടുവന്നു. പിന്നെ അവൻ സ്വർഗ്ഗത്തില്‍ ദൈവസന്നിധിയിലേക്ക് പ്രവേശിച്ചു, അത് വിശുദ്ധ കൂടാരം പോലെയാണ്. എന്നാൽ മോശെ ഇവിടെ ഭൂമിയിൽ സ്ഥാപിച്ച കൂടാരത്തിൽനിന്ന് വ്യത്യസ്തമാണ്, അതിനർത്ഥം അതു വലുതും പൂർണവുമാണ്. അതു മനുഷ്യന്റെ പരിശ്രമത്തിലൂടെയല്ല ഉണ്ടാക്കിയത്. BSB BSB: But when Christ came as high priest of the good things that have come, He went through the greater and more perfect tabernacle that is not made by hands and is not a part of this creation.
12 IEV ഒരു മഹാപുരോഹിതൻ ഓരോ വർഷവും കൂടാരത്തിലെ അകത്തെ മുറിയിലേക്കു പോകുമ്പോൾ, ആടുകളുടെ രക്തവും പശുക്കിടാക്കളുടെ രക്തവും യാഗം അർപ്പിക്കുന്നു. എന്നാൽ മശിഹാ അതു ചെയ്തില്ല. ക്രൂശിൽ സ്വന്തം രക്തം നൽകിയതിനാൽ ഒരിക്കലായി മാത്രമാണ് അദ്ദേഹം ആ വിശുദ്ധ സ്ഥലത്തേക്കു പോയത്. അങ്ങനെ ചെയ്യുന്നതിലൂടെ, അവൻ നമ്മുടെ പാപങ്ങളുടെ വില എന്നെന്നേക്കുമായി നൽകി. BSB BSB: He did not enter by the blood of goats and calves, but He entered the Most Holy Place once for all by His own blood, thus securing eternal redemption.
13 IEV ആടുകളുടെ രക്തവും കാളകളുടെ രക്തവും വെള്ളവും, പൂർണമായി കത്തിച്ച ചുവന്ന പശുക്കിടാവിന്റെ ചാരത്തിലൂടെ ശുദ്ധി ചെയ്ത് പുരോഹിതന്മാർ ആളുകളിൽ തളിക്കുന്നു. ആ കർമ്മം ചെയ്യുന്നതിലൂടെ, ദൈവം ഇപ്പോൾ അവരെ അംഗീകരിക്കുയും ആളുകൾ തന്നെ ആരാധിക്കയും ചെയ്യുമെന്നും അവർ പറയുന്നു. BSB BSB: For if the blood of goats and bulls and the ashes of a heifer sprinkled on those who are ceremonially unclean sanctify them so that their bodies are clean,
14 IEV ഇതു സത്യമായതിനാൽ, മശിഹായുടെ രക്തത്താൽ കൂടുതൽ കാര്യങ്ങൾ ചെയ്യപ്പെടുന്നു! നിത്യാത്മാവിലൂടെ അവൻ ദൈവത്തിനു തികഞ്ഞ യാഗമായി സ്വയം സമർപ്പിച്ചു. ജീവനുള്ള ദൈവത്തെ സേവിക്കുന്നതിനായി അവന്റെ രക്തം നമ്മുടെ ഉള്നിരൂപണങ്ങളെ ഉപയോഗശൂന്യമായ ആചാരങ്ങളിൽ നിന്നു ശുദ്ധീകരിക്കും. BSB BSB: how much more will the blood of Christ, who through the eternal Spirit offered Himself unblemished to God, purify our consciences from works of death, so that we may serve the living God!
15 IEV മശിഹാ തന്നെത്തന്നെ ദൈവത്തിനു സമർപ്പിച്ചതിനാൽ, ദൈവത്തിൽനിന്ന് ഒരു പുതിയ ഉടമ്പടി ഉണ്ടാക്കാൻ അവന് കഴിവുള്ളവനാണ്. ആദ്യ ഉടമ്പടി പ്രകാരം ആളുകൾ ചെയ്ത പാപങ്ങളിൽനിന്ന് അവരെ മോചിപ്പിക്കുന്നതിനുള്ള വില അവന് തന്റെ മരണത്തിലൂടെ നൽകി. തന്റെ മക്കളെന്നു വിളിക്കപ്പെടുന്നവർക്ക് എന്നേക്കും നിലനിൽക്കുന്ന ഒരു അവകാശം ഉറപ്പു നൽകുന്നതിനായി അവൻ അങ്ങനെ ചെയ്തു. BSB BSB: Therefore Christ is the mediator of a new covenant, so that those who are called may receive the promised eternal inheritance, now that He has died to redeem them from the transgressions committed under the first covenant.
16 IEV ഒരു ഉടമ്പടി ഒരു വില്‍പ്പത്രം പോലെയാണ്. ഒരു വില്പത്രത്തിന്റെ കാര്യത്തിൽ, അതിന്റെ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരുത്തുന്നതിന്, അത് ഉണ്ടാക്കിയയാൾ മരിച്ചുവെന്ന് ആരെങ്കിലും തെളിയിക്കണം. BSB BSB: In the case of a will, it is necessary to establish the death of the one who made it,
17 IEV വില്‍പ്പത്രം നടപ്പിലാക്കുന്നയാൾ മരിച്ചാൽ മാത്രമേ വില്‍പ്പത്രം പ്രാബല്യത്തിൽ വരികയുള്ളൂ. അല്ലെങ്കിൽ, അത് നിർമ്മിച്ചയാൾ ഇപ്പോഴും ജീവിച്ചിരുന്നാല്‍ അതു നടപ്പിലാകില്ല. BSB BSB: because a will does not take effect until the one who made it has died; it cannot be executed while he is still alive.
18 IEV അതിനാൽ ദൈവം ആദ്യത്തെ ഉടമ്പടി പ്രാബല്യത്തിൽ വരുത്തിയത് പുരോഹിതന്മാർ യാഗം അർപ്പിച്ചപ്പോൾ ഒഴുകിയ മൃഗങ്ങളുടെ രക്തത്തിലൂടെ മാത്രമാണ്. BSB BSB: That is why even the first covenant was not put into effect without blood.
19 IEV ദൈവം കല്പിച്ച നിയമങ്ങളെല്ലാം മോശെ എല്ലാ യിസ്രായേല്യരോടും അറിയിച്ചശേഷം, അവൻ പശുക്കിടാക്കളുടെയും ആടുകളുടെയും രക്തം വെള്ളത്തിൽ കലർത്തി, ഈ രക്തം ഈസ്സോപ്പിന്റെ ഒരു തണ്ടിന്മേല് കടുംചുവപ്പു കമ്പിളിത്തുണിയാല് കെട്ടി അദ്ദേഹം മുക്കുന്നു. തുടർന്ന് അവൻ ദൈവത്തിന്റെ നിയമങ്ങൾ ഉൾക്കൊള്ളുന്ന ചുരുളിൽ കുറച്ച് രക്തം തളിച്ചു. പിന്നെ അവൻ ആ രക്തം കൂടുതൽ ജനങ്ങളിന്മേല് തളിച്ചു. BSB BSB: For when Moses had proclaimed every commandment of the law to all the people, he took the blood of calves and goats, along with water, scarlet wool, and hyssop, and sprinkled the scroll and all the people,
20 IEV അവൻ അവരോടു പറഞ്ഞത്: നിങ്ങൾ അനുസരിക്കാൻ വേണ്ടി ദൈവം കല്പിച്ച ഉടമ്പടി പ്രാബല്യത്തിൽ വരുത്തുന്ന രക്തമാണിത്. BSB BSB: saying, “This is the blood of the covenant, which God has commanded you to keep.”
21 IEV അതുപോലെ, അവന് വിശുദ്ധ കൂടാരത്തിലും അവർ അവിടെ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളിലും ആ രക്തം തളിച്ചു. BSB BSB: In the same way, he sprinkled with blood the tabernacle and all the vessels used in worship.
22 IEV രക്തം തളിച്ചാണ് അവർ മിക്കവാറും എല്ലാം ശുദ്ധീകരിച്ചത്. അതു തന്നെ ആയിരുന്നു ദൈവത്തിന്റെ നിയമങ്ങളിൽ പറഞ്ഞിരിക്കുന്നത്. ഒരു മൃഗത്തെ യാഗമയർപ്പിക്കുമ്പോൾ രക്തം ഒഴുകുന്നില്ലെങ്കിൽ, ആ ജനങ്ങളുടെ പാപങ്ങൾ ദൈവം ക്ഷമിക്കുന്നില്ല. BSB BSB: According to the law, in fact, nearly everything must be purified with blood, and without the shedding of blood there is no forgiveness.
23 IEV അതിനാൽ മൃഗങ്ങളുടെ യാഗത്താൽ, മശിഹാ സ്വർഗത്തിൽ ചെയ്യുന്നതിന്റെ പ്രതിരൂപമായ കാര്യങ്ങൾ പുരോഹിതന്മാർ ശുദ്ധീകരിക്കേണ്ടത് ആവശ്യമാണ്. എന്നാൽ അതിനേക്കാള്‍ മികച്ച യാഗങ്ങളിലൂടെ ദൈവം സ്വർഗത്തിലെ കാര്യങ്ങൾ ശുദ്ധീകരിക്കേണ്ടതുണ്ട്. BSB BSB: So it was necessary for the copies of the heavenly things to be purified with these sacrifices, but the heavenly things themselves with better sacrifices than these.
25 IEV മഹാപുരോഹിതൻ എല്ലാ വർഷവും ഒരിക്കൽ വിശുദ്ധസ്ഥലത്ത് പ്രവേശിക്കുന്നു, സ്വന്തമല്ലാത്ത രക്തം എടുത്ത് അതു യാഗമായി അർപ്പിക്കുന്നു. എന്നാൽ മശിഹാ സ്വർഗത്തിൽ പ്രവേശിച്ചപ്പോൾ, സ്വയം അതുപോലെ ആവർത്തിച്ച് അര്‍പ്പിക്കേണ്ട ആവശ്യമില്ല. BSB BSB: Nor did He enter heaven to offer Himself again and again, as the high priest enters the Most Holy Place every year with blood that is not his own.
26 IEV അങ്ങനെയാണെങ്കിൽ, ദൈവം ലോകത്തെ സൃഷ്ടിച്ച കാലം മുതൽ അവൻ ആവർത്തിച്ച് കഷ്ടത അനുഭവിക്കുകയും രക്തം ചൊരിയുകയും ചെയ്യേണ്ടിയിരുന്നു. പകരം, ഈ അവസാന യുഗത്തിൽ, മശിഹാ ഒരിക്കൽ പ്രത്യക്ഷപ്പെട്ടു, അങ്ങനെ സ്വയം യാഗമർപ്പിക്കുന്നതിലൂടെ, ദൈവം നമ്മുടെ എല്ലാ പാപങ്ങളും ക്ഷമിക്കും, നമ്മുടെ പാപത്തെ ഇനി കുറ്റം വിധിക്കുകയുമില്ല. BSB BSB: Otherwise, Christ would have had to suffer repeatedly since the foundation of the world. But now He has appeared once for all at the end of the ages to do away with sin by the sacrifice of Himself.
Select verses for actions: Enter goes to them and Escape comes back.