1 IEV എന്റെ സഹോദരീ സഹോദരന്മാരേ, ചിലരെ മറ്റുള്ളവരെക്കാൾ കൂടുതൽ, ബഹുമാനിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കരുത് അതേസമയം, എന്തിനേക്കാളും ശ്രേഷ്ഠനായ നമ്മുടെ കർത്താവായ യേശുമശിഹായിൽ ആശ്രയിക്കുക. BSB BSB: My brothers, as you hold out your faith in our glorious Lord Jesus Christ, do not show favoritism.
2 IEV ഉദാഹരണത്തിന്, സ്വർണ്ണ മോതിരങ്ങളും മികച്ച വസ്ത്രങ്ങളും ധരിക്കുന്ന ഒരു വ്യക്തി നിങ്ങളുടെ സമ്മേളനസ്ഥലത്തു പ്രവേശിക്കുന്നുവെന്നു കരുതുക. മോശം വസ്ത്രങ്ങൾ ധരിക്കുന്ന ഒരു ദരിദ്രനും വരുന്നുണ്ടെന്നു കരുതുക. BSB BSB: Suppose a man comes into your meeting wearing a gold ring and fine clothes, and a poor man in shabby clothes also comes in.
3 IEV “ദയവായി ഈ നല്ല ഇരിപ്പിടത്തിൽ ഇരിക്കുക!” എന്നു പറഞ്ഞുകൊണ്ട് നല്ല വസ്ത്രം ധരിച്ചവരോട് നിങ്ങൾ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുവെന്ന് കരുതുക. അതുപോലെ ദരിദ്രനോട്, “നിങ്ങൾ അവിടെ നിൽക്കുകയോ തറയിൽ ഇരിക്കുകയോ ചെയ്യുക!” എന്ന് പറയുന്നു എന്ന് കരുതുക. BSB BSB: If you lavish attention on the man in fine clothes and say, “Here is a seat of honor,” but say to the poor man, “You must stand” or “Sit at my feet,”
4 IEV തെറ്റായ കാരണങ്ങളാൽ പരസ്പരം വിധിച്ചുകഴിഞ്ഞു! BSB BSB: have you not discriminated among yourselves and become judges with evil thoughts?
5 IEV ഞാൻ സ്നേഹിക്കുന്ന എന്റെ സഹോദരീ സഹോദരന്മാരെ ശ്രദ്ധിക്കൂ. തന്നില്‍ വളരെയധികം ആശ്രയിക്കാൻ മൂല്യമില്ലെന്ന് തോന്നുന്ന ദരിദ്രരെ ദൈവം തിരഞ്ഞെടുത്തു. അതിനാൽ എല്ലായിടത്തും എല്ലാവരെയും ഭരിക്കുമ്പോൾ അവൻ അവർക്കു വലിയ കാര്യങ്ങൾ നൽകും. തന്നെ സ്നേഹിക്കുന്ന എല്ലാവർക്കുംവേണ്ടി താന്‍ ചെയ്യുമെന്ന് അവന് വാഗ്ദാനം ചെയ്തിട്ടുള്ളത് ഇതാണ്. BSB BSB: Listen, my beloved brothers: Has not God chosen the poor of this world to be rich in faith and to inherit the kingdom He promised those who love Him?
6 IEV എന്നാൽ നിങ്ങൾ ദരിദ്രരെ അപമാനിക്കുന്നു. ഇതിനെക്കുറിച്ച് ചിന്തിക്കുക! നിങ്ങളുടെ കഷ്ടപ്പാടിന്റെ കാരണം ദരിദ്രരല്ല, ധനികരാണ്! ന്യായാധിപന്മാരുടെ മുന്നിൽ നിങ്ങളെ കുറ്റപ്പെടുത്താൻ നിർബന്ധിച്ച് കോടതിയിലേക്കു കൊണ്ടുപോകുന്നതു ധനികരാണ്! BSB BSB: But you have dishonored the poor. Is it not the rich who oppress you and drag you into court?
7 IEV നിങ്ങളുടെ ഉടയവനും സ്തുതിക്ക് അർഹതയുള്ളവനുമായ കർത്താവായ യേശുമശിഹായ്ക്കെതിരെ തിന്മ സംസാരിക്കുന്നവരാണ് അവർ! BSB BSB: Are they not the ones who blaspheme the noble name by which you have been called?
8 IEV നിങ്ങൾ രാജകീയ നിയമം പാലിക്കുകയാണെങ്കിൽ, അവ തിരുവെഴുത്തുകളിൽ എഴുതിയിരിക്കുന്നതുപോലെ, “അയൽക്കാരനെ സ്വയം സ്നേഹിക്കുന്നതുപോലെ സ്നേഹിക്കുക” എന്ന കൽപ്പന നിങ്ങൾ കാണും. നിങ്ങൾ മറ്റുള്ളവരെ സ്നേഹിക്കുന്നുവെങ്കിൽ, നിങ്ങൾ ചെയ്യുന്നത് ശരിയായ കാര്യമാണ്. BSB BSB: If you really fulfill the royal law stated in Scripture, “Love your neighbor as yourself,” you are doing well.
9 IEV എന്നാൽ ചിലരെ മറ്റുള്ളവരെക്കാൾ കൂടുതൽ ബഹുമാനിക്കുകയാണെങ്കിൽ, നിങ്ങൾ തെറ്റു ചെയ്യുന്നു. ദൈവം നമ്മോടു കല്പിച്ചതു നിങ്ങൾ ചെയ്യാത്തതിനാലും, നിങ്ങൾ അവന്റെ നിയമങ്ങൾ അനുസരിക്കാത്തതിനാലും അവൻ നിങ്ങളെ കുറ്റം വിധിക്കുന്നു. BSB BSB: But if you show favoritism, you sin and are convicted by the law as transgressors.
10 IEV ദൈവത്തിന്റെ ഒരു നിയമത്തെ മാത്രം അനുസരിക്കാത്തവർ, അവന്റെ മറ്റെല്ലാ നിയമങ്ങളും അനുസരിക്കുന്നുവെങ്കിൽപ്പോലും, തന്റെ എല്ലാ നിയമങ്ങളും അനുസരിക്കാത്ത ഏതൊരാളെയും പോലെ കുറ്റവാളിയാണെന്നു ദൈവം കരുതുന്നു. BSB BSB: Whoever keeps the whole law but stumbles at just one point is guilty of breaking all of it.
11 IEV ഉദാഹരണത്തിന്, “വ്യഭിചാരം ചെയ്യരുത്” എന്നു പറഞ്ഞ ദൈവം, “ആരെയും കൊല്ലരുത്” എന്നും പറഞ്ഞു. അതിനാൽ നിങ്ങൾ വ്യഭിചാരം ചെയ്യാതെ ആരെയെങ്കിലും കൊന്നാൽ നിങ്ങൾ ദൈവത്തിന്റെ നിയമങ്ങൾക്ക് അനുസരണക്കേടു കാണിക്കുന്ന ഒരാളായിത്തീർന്നു. BSB BSB: For He who said, “Do not commit adultery,” also said, “Do not murder.” If you do not commit adultery, but do commit murder, you have become a lawbreaker.
12 IEV ശിക്ഷാകാരണമായ നമ്മുടെ പാപങ്ങളിൽനിന്ന് നമ്മെ മോചിപ്പിച്ച അതേ ന്യായപ്രമാണപ്രകാരം ദൈവത്താല്‍ വിധിക്കപ്പെടുന്നവരാണ് മറ്റുള്ളവരും എന്നപോലെ അവരോട് സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. BSB BSB: Speak and act as those who are going to be judged by the law that gives freedom.
13 IEV കാരണം, ദൈവം നമ്മെ വിധിക്കുമ്പോൾ, മറ്റുള്ളവരോടു കരുണ കാണിക്കാത്തവരോട് അവൻ കരുണ കാണിക്കില്ല. എന്നാൽ നാം മറ്റുള്ളവരോടു കരുണയുള്ളവരാണെങ്കിൽ, ദൈവം നമ്മെ വിധിക്കുമ്പോൾ നാം അവനെ ഭയപ്പെടേണ്ട ആവശ്യമില്ല. BSB BSB: For judgment without mercy will be shown to anyone who has not been merciful. Mercy triumphs over judgment.
15 IEV ഉദാഹരണമായി, ഒരു സഹോദരനോ സഹോദരിയ്ക്കോ തുടര്‍ച്ചയായി ദിവസങ്ങളോളം വസ്ത്രമോ ഭക്ഷണമോ ലഭിക്കുന്നില്ലെന്നു കരുതുക. BSB BSB: Suppose a brother or sister is without clothes and daily food.
16 IEV നിങ്ങളിൽ ഒരാൾ അവരോട്, “വിഷമിക്കേണ്ട, പോകൂ, തണുപ്പ് മാറ്റുക, നിങ്ങൾക്ക് ആവശ്യമുള്ള ഭക്ഷണം കണ്ടെത്തുക” എന്ന് അവരോട് പറയുന്നുവെന്നു കരുതുക. എന്നാൽ അവരുടെ ശരീരത്തിന് ആവശ്യമായ സാധനങ്ങൾ നിങ്ങൾ അവർക്ക് നൽകിയില്ലെങ്കിൽ, അത് അവര്‍ക്ക് സഹായമാവുകയില്ല. BSB BSB: If one of you tells him, “Go in peace; stay warm and well fed,” but does not provide for his physical needs, what good is that?
17 IEV അതുപോലെ, മറ്റുള്ളവരെ സഹായിക്കാൻ നിങ്ങൾ സത്കർമ്മങ്ങൾ ചെയ്യുന്നില്ലെങ്കിൽ, മശിഹായിൽ വിശ്വസിക്കുന്നതിനെക്കുറിച്ച് നിങ്ങൾ പറയുന്നതു മരിച്ച ഒരാളെപ്പോലെ ഉപയോഗശൂന്യമാണ്! നിങ്ങൾ മശിഹായിൽ വിശ്വസിക്കുന്നില്ല. BSB BSB: So too, faith by itself, if it does not result in action, is dead.
18 IEV എന്നാൽ ചിലര്‍ എന്നോടു പറഞ്ഞേക്കാം, “ദൈവം ചിലരെ രക്ഷിക്കുന്നത് അവനിൽ വിശ്വസിക്കുന്നതുകൊണ്ടുമാത്രമാണ്, മറ്റുള്ളവരെ അവർ സൽപ്രവൃത്തികൾ ചെയ്യുന്നതിനാൽ അവൻ രക്ഷിക്കുന്നു.” ഞാൻ ആ വ്യക്തിക്ക് മറുപടി നൽകുന്നത്, “അവർ മറ്റുള്ളവർക്കായി സത്കർമ്മങ്ങൾ ചെയ്യുന്നില്ലെങ്കിൽ ആളുകൾ ദൈവത്തിൽ യഥാർത്ഥത്തിൽ വിശ്വസിക്കുന്നുവെന്നു നിങ്ങൾക്കു തെളിയിക്കുവാൻ കഴിയില്ല. എന്നാൽ മറ്റുള്ളവർക്കുവേണ്ടി സത്കർമ്മങ്ങൾ ചെയ്യുന്നതിലൂടെ ഞാൻ ദൈവത്തിൽ യഥാർഥത്തിൽ വിശ്വസിക്കുന്നുവെന്ന് ഞാൻ നിങ്ങൾക്കു തെളിയിക്കും! BSB BSB: But someone will say, “You have faith and I have deeds.” Show me your faith without deeds, and I will show you my faith by my deeds.
20 IEV കൂടാതെ, ബുദ്ധിഹീനനായി, “ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു” എന്ന് ആരെങ്കിലും പറഞ്ഞാൽ നല്ല പ്രവൃത്തികൾ ചെയ്യുന്നില്ലെങ്കിൽ, ആ വ്യക്തി പറയുന്നത് ഒരതരത്തിലും സഹായിക്കില്ല എന്നതിനു ഞാൻ തെളിവ് നൽകാം. BSB BSB: O foolish man, do you want evidence that faith without deeds is worthless?
21 IEV നമ്മുടെ പൂർവ്വികനായ അബ്രഹാമിനെ നാമെല്ലാവരും ബഹുമാനിക്കുന്നു. ചെയ്യാൻ ദൈവം പറഞ്ഞ കാര്യങ്ങൾ അനുസരിക്കാൻ അവൻ ശ്രമിച്ചു; തന്റെ മകൻ യിസ്ഹാക്കിനെ യാഗപീഠത്തിങ്കൽ ദൈവത്തിനു കൊടുക്കുവാന്‍ ശ്രമിച്ചു. തന്നെ അനുസരിക്കാൻ ശ്രമിച്ചതിനാല്‍ അബ്രഹാമിനെ നീതിമാനായി ദൈവം കണക്കാക്കി. BSB BSB: Was not our father Abraham justified by what he did when he offered his son Isaac on the altar?
22 IEV ഇപ്രകാരം, അബ്രഹാം ദൈവത്തിൽ വിശ്വസിക്കുകയും അവനെ അനുസരിക്കുകയും ചെയ്തു. അവൻ അവനെ അനുസരിച്ചപ്പോൾ, താൻ ദൈവത്തിൽ വിശ്വസിക്കുന്ന കാര്യങ്ങൾ ചെയ്തു. BSB BSB: You see that his faith was working with his actions, and his faith was perfected by what he did.
23 IEV “അബ്രഹാം ദൈവത്തിൽ യഥാർഥത്തിൽ വിശ്വസിച്ചിരുന്നതിനാൽ ദൈവം അവനെ നീതി പ്രവൃത്തി ചെയ്ത ഒരാളായി വീക്ഷിച്ചു” എന്നു തിരുവെഴുത്തുകളിൽ എഴുതിയിരിക്കുന്നതുപോലെ സംഭവിച്ചു. ദൈവം അബ്രഹാമിനെക്കുറിച്ചും പറഞ്ഞു, “അവൻ എന്റെ സുഹൃത്താണ്. BSB BSB: And the Scripture was fulfilled that says, “Abraham believed God, and it was credited to him as righteousness,” and he was called a friend of God.
25 IEV അതുപോലെതന്നെ, രാഹാബ് ചെയ്ത പ്രവൃത്തികൊണ്ടാണ് ദൈവം അവളെ നല്ലവളെന്നു കരുതിയത്. രാഹാബ് ഒരു വേശ്യയായിരിക്കേ, ദേശം ഒറ്റുനോക്കുവാന്‍ വന്ന ദൂതന്മാരെ അവൾ പരിപാലിച്ചു, അവർ വന്ന വഴിയിൽനിന്ന് വ്യത്യസ്തമായ വേറൊരു വഴിയിലൂടെ വീട്ടിലേക്ക് അയച്ചുകൊണ്ടു രക്ഷപ്പെടാൻ അവൾ അവരെ സഹായിച്ചു BSB BSB: In the same way, was not even Rahab the prostitute justified by her actions when she welcomed the spies and sent them off on another route?
26 IEV ശ്വസിക്കാതിരിക്കുമ്പോള് ശരീരം മരിക്കുകയും ഉപയോഗശൂന്യമാവു ന്നതുപോലെ, അതേപോലെ, താൻ ദൈവത്തെ വിശ്വസിക്കുന്നുവെന്നു പറയുകയും എന്നാൽ നല്ലത് ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്ന ഒരാൾ പ്രയോജനമില്ലാതെ ദൈവത്തെ വിശ്വസിക്കുന്നു. BSB BSB: As the body without the spirit is dead, so faith without deeds is dead.
Select verses for actions: Enter goes to them and Escape comes back.