1 IEV നിങ്ങൾ തമ്മിൽ തർക്കിക്കുന്നതും പരസ്പരം കലഹിക്കുന്നതും എന്തുകൊണ്ടാണെന്ന് ഇപ്പോൾ ഞാൻ നിങ്ങളോടു പറയാം. നിങ്ങൾ ഓരോരുത്തരും നിങ്ങൾ ആസ്വദിക്കുന്ന മോശം കാര്യങ്ങൾ, നിങ്ങളുടെ സഹവിശ്വാസികളെ പ്രീതിപ്പെടുത്താത്ത കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നതിനാലാണിത്. BSB BSB: What causes conflicts and quarrels among you? Don’t they come from the passions at war within you?
2 IEV നിങ്ങൾ സ്വന്തമാക്കാന്‍ വളരെയധികം താൽപ്പര്യപ്പെടുന്ന കാര്യങ്ങളുണ്ട്, പക്ഷേ നിങ്ങൾക്ക് അവ ലഭിക്കുന്നില്ല, അതിനാൽ നിങ്ങൾക്ക് ഇഷ്ടപ്പെടുന്നവ നേടുന്നതിൽനിന്നും നിങ്ങളെ തടയുന്നവരെ കൊല്ലാൻ നിങ്ങൾ താൽപ്പര്യപ്പെടുന്നു. മറ്റുള്ളവർക്കുള്ളതു നിങ്ങൾക്കാവശ്യമുണ്ട്, പക്ഷേ നിങ്ങൾക്കാവശ്യമുള്ളതു നേടാൻ നിങ്ങള്‍ക്കു കഴിയുന്നില്ല. അതിനാൽ നിങ്ങൾ തമ്മിൽ വഴക്കുണ്ടാക്കുകയും പരസ്പരം പോരടിക്കുകയും ചെയ്യുന്നു. നിങ്ങൾ ദൈവത്തോട് ആവശ്യപ്പെടാത്തതിനാൽ നിങ്ങൾ ആഗ്രഹിക്കുന്നവ നിങ്ങൾക്കു സ്വന്തമാകുന്നില്ല. BSB BSB: You crave what you do not have; you kill and covet, but are unable to obtain it. You quarrel and fight. You do not have, because you do not ask.
3 IEV നിങ്ങൾ അവനോടു ചോദിക്കുമ്പോഴും, നിങ്ങൾ ചോദിക്കുന്നത് അവൻ നിങ്ങൾക്കു നൽകുന്നില്ല കാരണം നിങ്ങൾ തെറ്റായ ഉദ്ദേശത്തോടെ ചോദിക്കുന്നു. മോശം വഴികളിൽ ആസ്വദിക്കാൻ നിങ്ങൾ ഉപയോഗിച്ചേക്കാവുന്ന തരത്തിലാണ് നിങ്ങൾ കാര്യങ്ങൾ ആവശ്യപ്പെടുന്നത്. BSB BSB: And when you do ask, you do not receive, because you ask with wrong motives, that you may squander it on your pleasures.
4 IEV ഭർത്താവിനോട് അവിശ്വസ്തത കാണിക്കുന്ന ഒരു സ്ത്രീയെപ്പോലെ, നിങ്ങൾ ദൈവത്തോട് അവിശ്വസ്തത കാണിക്കുകയും അവനെ അനുസരിക്കാതിരിക്കുകയും ചെയ്യുന്നു. ദുഷ്ടന്മാരായി പെരുമാറുന്നവർ ഈ ലോകത്തിൽ പെട്ടവരാണ്, അവർ ദൈവത്തിന്നെതിരായ ശത്രുക്കളാണ്. ഒരുപക്ഷേ നിങ്ങൾക്കതു മനസ്സിലാകില്ല. BSB BSB: You adulteresses! Do you not know that friendship with the world is hostility toward God? Therefore, whoever chooses to be a friend of the world renders himself an enemy of God.
5 IEV ദൈവത്തെ പ്രസാദിപ്പിക്കുന്ന ജീവിതം നയിക്കുവാനായി നമ്മില്‍ പകരപ്പെട്ടിട്ടുള്ള പരിശുദ്ധാത്മാവ് കൊതിക്കുന്നു എന്ന് തിരുവെഴുത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് വെറുതെയാണെന്ന് നിങ്ങള്‍ ചിന്തിക്കുന്നില്ലല്ലോ. BSB BSB: Or do you think the Scripture says without reason that the Spirit He caused to dwell in us yearns with envy?
6 IEV എന്നാൽ ദൈവം നമ്മോടു ശക്തനും ദയാലുവുമാണ്, പാപം ചെയ്യുന്നതു തടയുവാന്‍ നമ്മെ സഹായിക്കാൻ അവൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് "അഹങ്കാരികളെ ദൈവം എതിർക്കുന്നു, എന്നാൽ താഴ്മയുള്ളവരെ അവൻ സഹായിക്കുന്നു" എന്നു തിരുവെഴുത്ത് പറയുന്നത്. BSB BSB: But He gives us more grace. This is why it says: “God opposes the proud, but gives grace to the humble.”
7 IEV അതിനാൽ നിങ്ങൾ ദൈവത്തിനു കീഴടങ്ങുക. പിശാചിനെ ചെറുക്കുക, അതിന്റെ ഫലമായി അവൻ നിങ്ങളിൽ നിന്ന് ഓടിപ്പോകും. BSB BSB: Submit yourselves, then, to God. Resist the devil, and he will flee from you.
8 IEV ആത്മീയമായി ദൈവത്തോട് അടുക്കുക. നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ, അവൻ നിങ്ങളുടെ അടുത്തേക്കു വരും. പാപികളായ നിങ്ങൾ, തെറ്റു ചെയ്യുന്നതിൽനിന്നു പിന്തിരിയുക, നല്ലതു മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുക. നിങ്ങളെത്തന്നെ ദൈവത്തിനു സമർപ്പിക്കണമോ എന്ന് തീരുമാനിക്കുവാന്‍ കഴിയാത്തവര്‍, തിന്മ ചിന്തിക്കുന്നത് അവസാനിപ്പിക്കുകയും ദൈവിക ചിന്തകള്‍ മാത്രം ചിന്തിക്കുകയും ചെയ്യുക. BSB BSB: Draw near to God, and He will draw near to you. Cleanse your hands, you sinners, and purify your hearts, you double-minded.
9 IEV നിങ്ങൾ ചെയ്ത തെറ്റു കാരണം ദുഖിക്കുകയും കരയുകയും ചെയ്യുക. നിങ്ങൾ സ്വാർത്ഥമായി ആഗ്രഹിക്കുന്ന കാര്യങ്ങൾ മാത്രം ആസ്വദിക്കുമ്പോള്‍ ചിരിക്കരുത്. പകരം, നിങ്ങൾ തെറ്റു ചെയ്തതിനാൽ സങ്കടപ്പെടുക. BSB BSB: Grieve, mourn, and weep. Turn your laughter to mourning, and your joy to gloom.
10 IEV കർത്താവിന്റെ മുമ്പാകെ താഴ്മയുള്ളവരായിരിക്കുക; നിങ്ങൾ അങ്ങനെ ചെയ്താൽ അവൻ നിങ്ങളെ ബഹുമാനിക്കും. BSB BSB: Humble yourselves before the Lord, and He will exalt you.
11 IEV എന്റെ സഹോദരീ സഹോദരന്മാരേ, പരസ്പരം തിന്മ സംസാരിക്കുന്നതു നിർത്തുക, കാരണം, ഒരു സഹവിശ്വാസിക്കെതിരെ തിന്മ സംസാരിക്കുകയും തങ്ങളോട് ഒരു സഹോദരനോ സഹോദരിയോ പോലെയുള്ള ഒരാളെ കുറ്റം വിധിക്കുകയും ചെയ്യുന്നവർ ശരിക്കും അനുസരിക്കാൻ ദൈവം നമുക്കു നൽകിയ നിയമത്തിനെതിരെയാണ് സംസാരിക്കുന്നത്. അവന്റെ നിയമത്തിനെതിരെ നിങ്ങൾ സംസാരിക്കുകയാണെങ്കിൽ, അതിനെ കുറ്റപ്പെടുത്തുന്ന ഒരു ന്യായാധിപനെപ്പോലെയാണ് നിങ്ങൾ പ്രവർത്തിക്കുന്നത്. BSB BSB: Brothers, do not slander one another. Anyone who speaks against his brother or judges him speaks against the law and judges it. And if you judge the law, you are not a practitioner of the law, but a judge of it.
12 IEV എന്നാൽ വാസ്തവത്തിൽ, നമ്മുടെ തിന്മയെ ക്ഷമിക്കാനും ആളുകളെ കുറ്റം വിധിക്കാനും അധികാരമുള്ള ഒരാൾ മാത്രമേയുള്ളൂ, അതാണ് ദൈവം. ആളുകളെ രക്ഷിക്കാനോ നശിപ്പിക്കാനോ അവനു മാത്രമേ കഴിയൂ. ദൈവത്തിന്റെ സ്ഥാനം പിടിക്കാനും മറ്റുള്ളവരെ വിധിക്കാനും നിങ്ങൾക്കു തീർച്ചയായും അവകാശമില്ല BSB BSB: There is only one Lawgiver and Judge, the One who is able to save and destroy. But who are you to judge your neighbor?
14 IEV നിങ്ങൾ അങ്ങനെ സംസാരിക്കരുത്, കാരണം നാളെ എന്തു സംഭവിക്കുമെന്നു നിങ്ങൾക്കറിയില്ല, നിങ്ങൾ എത്ര കാലം ജീവിക്കുമെന്നും നിങ്ങൾക്കറിയില്ല! ഒരു മൂടൽമഞ്ഞ് പോലെ കുറച്ച് സമയത്തേക്കു പ്രത്യക്ഷപ്പെടുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്യുന്നതുപോലെ നിങ്ങളുടെ ജീവിതം ഹ്രസ്വമാണ്. BSB BSB: You do not even know what will happen tomorrow! What is your life? You are a mist that appears for a little while and then vanishes.
15 IEV നിങ്ങൾ പറയുന്നതിനുപകരം, “കർത്താവ് സന്നദ്ധനാണെങ്കിൽ ഞങ്ങൾ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യും, അല്ലെങ്കിൽ ഞങ്ങൾ അതു ചെയ്യും” എന്നു നിങ്ങൾ പറയണം. BSB BSB: Instead, you ought to say, “If the Lord is willing, we will live and do this or that.”
16 IEV എന്നാൽ നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും പ്രശംസിക്കുകയാണ് നിങ്ങൾ ചെയ്യുന്നത്. ഇപ്രകാരമുള്ള നിങ്ങളുടെ പ്രശംസ തിന്മയാണ്. BSB BSB: As it is, you boast in your proud intentions. All such boasting is evil.
17 IEV അതിനാൽ, താൻ ചെയ്യേണ്ട ശരിയായ കാര്യം അറിയുകയും അതു ചെയ്യാതിരിക്കുകയും ചെയ്താൽ അവൻ പാപം ചെയ്യുന്നു. BSB BSB: Anyone, then, who knows the right thing to do, yet fails to do it, is guilty of sin.
Select verses for actions: Enter goes to them and Escape comes back.