1 IEV പിന്നീട് യേശു യഹൂദ നേതാക്കന്മാരോട് ഒരു ഉപമ പറയുവാനാരംഭിച്ചു. "ഒരു മനുഷ്യന് ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി. അവന് അതിനു ചുറ്റും ഒരു വേലി കെട്ടി. അവന് മുന്തിരിച്ചാറു ശേഖരിക്കുവാന്‍ ഒരു കല്തൊട്ടിയും ഉണ്ടാക്കി. അവന് തന്റെ മുന്തിരിത്തോട്ടം സംരക്ഷിക്കുന്നതിനുവേണ്ടി ഒരു ഗോപുരവും പണിതു, കൃഷി ചെയ്യുവാന്‍ മുന്തിരിത്തോട്ടം ചില കൃഷിക്കാര്‍ക്കു പാട്ടത്തിനു കൊടുത്തിട്ട് അവന് മറ്റൊരു രാജ്യത്തേക്കു പോയി. BSB BSB: Then Jesus began to speak to them in parables: “A man planted a vineyard. He put a wall around it, dug a wine vat, and built a watchtower. Then he rented it out to some tenants and went away on a journey.
2 IEV മുന്തിരി കൊയ്ത്തിന്റെ സമയം വന്നപ്പോള്‍, തോട്ടത്തിന്റെ ഉടമസ്ഥന് തന്റെ തോട്ടത്തില്‍ ഉത്പാദിപ്പിച്ച മുന്തിരിങ്ങയുടെ വിഹിതം സ്വീകരിക്കുവാന്‍ പാട്ടത്തിനു കൊടുത്ത ആ മനുഷ്യന്റെ അടുക്കലേക്കു തന്റെ ഒരു ദാസനെ അയച്ചു. BSB BSB: At harvest time, he sent a servant to the tenants to collect his share of the fruit of the vineyard.
3 IEV എന്നാല്‍ ദാസന് വന്നപ്പോള്‍, അവര്‍ അവനെ പിടിച്ച് അടിച്ച് അവനു ഫലമൊന്നും നല്‍കിയല്ല. എന്നിട്ട് അവനെ പറഞ്ഞയച്ചു. BSB BSB: But they seized the servant, beat him, and sent him away empty-handed.
4 IEV പിന്നീട് ഉടമസ്ഥന് മറ്റൊരു ദാസനെ അവരുടെ അടുക്കലേക്ക് അയച്ചു. എന്നാല്‍ അവര്‍ അവന്റെ തലയിൽ അടിക്കുകയും ഭയങ്കരമായി മുറിവേല്‍പ്പിക്കുകയും അവനെ നാണം കെടുത്തി വിടുകയും ചെയ്തു. BSB BSB: Then he sent them another servant, and they struck him over the head and treated him shamefully.
5 IEV പിന്നീട് ഉടമസ്ഥന് മറ്റൊരു ദാസനേയുംകൂടെ അയച്ചു. ആ മനുഷ്യനെയും കൃഷിക്കാര്‍ കൊലപ്പെടുത്തി. അവന് അയച്ച ദാസന്മാരെയെല്ലാം അവര്‍ നിന്ദിക്കുകയും ചിലരെ അടിക്കുകയും ചിലരെ കൊല്ലുകയും ചെയ്തു. BSB BSB: He sent still another, and this one they killed. He sent many others; some they beat and others they killed.
6 IEV ഉടമസ്ഥന് അവനോടുകൂടെ ഉണ്ടായിരുന്ന മറ്റൊരു വ്യക്തി, അവന് ഏറ്റവും സ്നേഹിക്കുന്ന ഒരു മകന് ഉണ്ടായിരുന്നു. അവര്‍ അവനെ ബഹുമാനിക്കുമെന്നോര്ത്ത് അവന് തന്റെ മകനെ അവരുടെ അടുക്കലേക്ക് അയച്ചു. BSB BSB: Finally, having one beloved son, he sent him to them. ‘They will respect my son,’ he said.
7 IEV എന്നാല്‍ കൃഷിക്കാര്‍ അവന്റെ മകന് വരുന്നതു കണ്ടപ്പോള്‍, അവര്‍ തമ്മില്‍, 'ഇതാ മുന്തിരിത്തോട്ടത്തിന്റെ അവകാശിയായ ഉടമസ്ഥന്റെ മകന് വരുന്നുണ്ട്, ആയതിനാല്‍ അവനെ നമുക്കു കൊന്ന് ഈ മുന്തിരിത്തോട്ടം നമ്മുടെതാക്കാം! എന്നു പറഞ്ഞു. BSB BSB: But the tenants said to one another, ‘This is the heir. Come, let us kill him, and the inheritance will be ours.’
8 IEV അവര്‍ ഉടമസ്ഥന്റെ മകനെ പിടിച്ച് അവനെ കൊന്നു. പിന്നീട് അവര്‍ അവന്റെ ശരീരം തോട്ടത്തിന്റെ പുറത്തേക്ക് എറിഞ്ഞുകളഞ്ഞു. BSB BSB: So they seized the son, killed him, and threw him out of the vineyard.
9 IEV ആയതിനാല്‍ ആ മുന്തിരിത്തോട്ടത്തിന്റെ ഉടമസ്ഥന് എന്തു ചെയ്യുമെന്ന് നിങ്ങള്‍ക്കറിയാമോ? അവന് വന്നു തന്റെ തോട്ടം പാട്ടത്തിനെടുത്ത ദുഷ്ടരായ മനുഷ്യരെ കൊല്ലും. പിന്നീട് അവന് തോട്ടം മറ്റു ചിലരെ സൂക്ഷിക്കുവാന്‍ ഏല്പിക്കും. BSB BSB: What then will the owner of the vineyard do? He will come and kill those tenants and give the vineyard to others.
10 IEV തിരുവെഴുത്തുകളില്‍ നിങ്ങള്‍ വായിക്കുന്ന ഈ വാക്കുകള്‍ ശ്രദ്ധയോടെ ചിന്തിക്കുക: "കെട്ടിടം പണിയുന്നവര്‍ ഒരു പ്രത്യേക കല്ല് ഉപയോഗിക്കാതെ തള്ളിക്കളഞ്ഞു. എന്നാല്‍ കര്‍ത്താവ് അതേ കല്ലിനെ അതിന്റെ ശരിയായ സ്ഥാനത്ത് ഇടുകയും പിന്നീട് കെട്ടിടത്തിലെ പ്രധാനപ്പെട്ട കല്ലായി അതു തീരുകയും ചെയ്തു. BSB BSB: Have you never read this Scripture: ‘The stone the builders rejected has become the cornerstone.
11 IEV കര്‍ത്താവ് ഇതു ചെയ്തു, നമ്മള് നോക്കുമ്പോള്‍ അത് അത്ഭുതമായി തോന്നുന്നു. BSB BSB: This is from the Lord, and it is marvelous in our eyes’?”
12 IEV പിന്നീട് ദുഷ്ടരായ ആളുകള്‍ ചെയ്ത കാര്യങ്ങളെക്കുറിച്ചു യേശു പറഞ്ഞ കഥ യഹൂദ നേതാക്കന്മാരെ കുറ്റപ്പെടുത്തുന്നുവെന്ന് അവര്‍ തിരിച്ചറിഞ്ഞു. ആയതിനാല്‍ അവനെ പിടിക്കുവാന്‍ അവര്‍ ആഗ്രഹിച്ചു. എന്നാല്‍ അവര്‍ അതു ചെയ്താല്‍ ജനക്കൂട്ടം അവരോട് എന്തുചെയ്യുമെന്ന് അവര്‍ ഭയപ്പെട്ടു. അതുകൊണ്ട് അവര്‍ അവനെ വിട്ടുപോയി. BSB BSB: At this, the leaders sought to arrest Jesus, for they knew that He had spoken this parable against them. But fearing the crowd, they left Him and went away.
13 IEV യഹൂദ നേതാക്കന്മാര് യേശുവിനെ ചില പരീശന്മാരുടെ അടുക്കലേക്കും ഹെരോദ് അന്തിപ്പാസിനെ സഹായിക്കുന്ന ചില അംഗങ്ങളുടെ അടുക്കലേക്കും അയച്ചു. അവര്‍ യേശുവിനെ കബളിപ്പിക്കാന്‍ ആഗ്രഹിച്ചു; അവര്‍ക്ക് അവനെ കൊണ്ടു തെറ്റായ കാര്യങ്ങള്‍ പറയിപ്പിക്കണമായിരുന്നു. അങ്ങനെയെങ്കില്‍ ആളുകള്‍ക്ക് മുന്പില് തെറ്റായ കാര്യങ്ങള്‍ പഠിപ്പിക്കുന്നു എന്നു കാണിച്ചുകൊണ്ട് അവനെതിരെ അവര്‍ക്കു കുറ്റാരോപണം നടത്താന്‍ കഴിയുമായിരുന്നു. BSB BSB: Later, they sent some of the Pharisees and Herodians to catch Jesus in His words.
14 IEV അവര്‍ എത്തിയ ശേഷം അവര്‍ അവനോടു പറഞ്ഞത്, "ഗുരോ, നീ സത്യമാണു പഠിപ്പിക്കുന്നതെന്നു ഞങ്ങള്‍ക്ക് അറിയാം. നീ പറയുന്നത് ഒരു പ്രധാനപ്പെട്ട വ്യക്തിക്ക് ഇഷ്ടപ്പെടുന്നില്ലെങ്കിലും ആളുകൾ നിന്നെക്കുറിച്ച് എന്താണ് പറയുന്നതെന്ന് നിനക്ക് ആശങ്കയില്ലെന്നും ഞങ്ങൾക്കറിയാം. പകരം, നമ്മള് എന്തു ചെയ്യണമെന്നു ദൈവം ആഗ്രഹിക്കുന്നതു നീ സത്യമായും പഠിപ്പിക്കുന്നു. ആയതിനാല്‍ ഈ വിഷയത്തിൽ നിന്റെ അഭിപ്രായം ഞങ്ങളോട് പറയുക: റോമാ സര്‍ക്കാരിനു കരം കൊടുക്കുന്നതു ശരിയാണോ? അല്ലയോ? നമ്മള് കരം കൊടുക്കണോ അതോ വേണ്ടയോ?" BSB BSB: “Teacher,” they said, “we know that You are honest and seek favor from no one. Indeed, You are impartial and teach the way of God in accordance with the truth. Is it lawful to pay taxes to Caesar or not? Should we pay them or not?”
15 IEV ദൈവം എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് അറിയാൻ അവർ ആഗ്രഹിക്കുന്നില്ലെന്ന് യേശുവിനറിയാമായിരുന്നു. അതിനാൽ അദ്ദേഹം അവരോട് പറഞ്ഞു, "നിങ്ങൾ എന്നെ കുറ്റപ്പെടുത്താൻ കഴിയുന്ന എന്തെങ്കിലും തെറ്റായി പറയിപ്പിക്കാന്‍ നിങ്ങൾ ശ്രമിക്കുകയാണെന്ന് എനിക്കറിയാം. എന്നാല്‍ ഞാന്‍ നിങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കാം. എനിക്കു നോക്കേണ്ടതിന് ഒരു നാണയം കൊണ്ടുവരിക." BSB BSB: But Jesus saw through their hypocrisy and said, “Why are you testing Me? Bring Me a denarius to inspect.”
16 IEV അവന് ഒരു നാണയം കൊണ്ടുവന്നശേഷം, അവന് അവരോടു, "ആരുടെ ചിത്രമാണ് ഈ നാണയത്തിലുള്ളത്? ആരുടെ പേരാണ് ഇതില്‍ ഉള്ളത്? അവര്‍ മറുപടി പറഞ്ഞത്, "ഇതു കൈസരുടെ ചിത്രവും പേരുമാകുന്നു." BSB BSB: So they brought it, and He asked them, “Whose image is this? And whose inscription?” “Caesar’s,” they answered.
17 IEV യേശു അവരോടു പറഞ്ഞത്, "അതു ശരിയാണ്, ആയതിനാല്‍ കൈസര്‍ക്കുള്ളത് കൈസര്‍ക്കു നല്‍കുക, ദൈവത്തിനുള്ളത് ദൈവത്തിനുo നല്‍കുക." അവൻ പറഞ്ഞതിൽ അവർ ആകെ വിസ്മയിച്ചു. BSB BSB: Then Jesus told them, “Give to Caesar what is Caesar’s, and to God what is God’s.” And they marveled at Him.
18 IEV മരണത്തിനുശേഷം ആളുകള്‍ വീണ്ടും ജീവിക്കും എന്നുള്ള യഹൂദന്മാരുടെ വിശ്വാസത്തെ സദൂക്യന്മാരുടെ ഗണത്തില്‍പ്പെട്ട ആളുകള്‍ തള്ളിക്കളഞ്ഞു. ചില സദൂക്യര്‍ യേശുവിന്റെ അടുക്കല്‍ വന്ന് അവനോടു ചോദിച്ചു, BSB BSB: Then the Sadducees, who say there is no resurrection, came to Jesus and questioned Him:
19 IEV "ഗുരോ, ഒരു മനുഷ്യന്റെ സഹോദരന് കുട്ടികള്‍ ഇല്ലാതെ മരിച്ചു ഭാര്യ ശേഷിച്ചാല്‍ അവന്റെ സഹോദരന് ആ വിധവയെ വിവാഹം കഴിക്കണമെന്നും തന്റെ സഹോദരനുവേണ്ടി ഒരു സന്തതിയെ എഴുന്നേല്‍പ്പിക്കണമെന്നും യഹൂദന്മാരായ ഞങ്ങള്‍ക്കു മോശെ എഴുതിയിട്ടുണ്ട്. BSB BSB: “Teacher, Moses wrote for us that if a man’s brother dies and leaves a wife but no children, the man is to marry his brother’s widow and raise up offspring for him.
20 IEV ആയതിനാല്‍ ഒരു ഉദാഹരണം ഇവിടെ ചേര്‍ക്കുന്നു. ഒരു കുടുംബത്തില്‍ ഏഴു സഹോദരന്മാര് ഉണ്ടായിരുന്നു. അവരില്‍ മൂത്തവന് ഒരു സ്ത്രീയെ വിവാഹം ചെയ്തു, എന്നാല്‍ അവനും അവന്റെ ഭാര്യക്കും കുട്ടികള്‍ ഉണ്ടായിരുന്നില്ല. പിന്നീട് അവന് മരിച്ചു. BSB BSB: Now there were seven brothers. The first one married and died, leaving no children.
21 IEV രണ്ടാമത്തെ സഹോദരനും ആ സ്ത്രീയെ വിവാഹം ചെയ്തു, എന്നാല്‍ അവനും കുട്ടികളില്ലായിരുന്നു. പിന്നീട് അവനും മരിച്ചു. മൂന്നാമത്തെ സഹോദരനും തന്റെ സഹോദരന്മാര് ചെയ്തതുപോലെ ചെയ്തു. എന്നാല്‍ അവനും കുട്ടികളില്ലാതെ മരിച്ചു. BSB BSB: Then the second one married the widow, but he also died and left no children. And the third did likewise.
22 IEV അങ്ങനെ ആ ഏഴു സഹോദരന്മാരും ഓരോരുത്തരായി ആ സ്ത്രീയെ വിവാഹം ചെയ്തു, എന്നാല്‍ ആര്‍ക്കും കുട്ടികളില്ലായിരുന്നു, അവര്‍ ഓരോരുത്തരായി മരിച്ചു. അതിനുശേഷം ആ സ്ത്രീയും മരിച്ചു. BSB BSB: In this way, none of the seven left any children. And last of all, the woman died.
23 IEV മരിച്ചയാളുകള്‍ ജീവിക്കുന്ന സമയത്ത് ആ സ്ത്രീ ആരുടെ ഭാര്യയായിരിക്കും? അവള് ഏഴു സഹോദരന്മാരെയും വിവാഹം ചെയ്തുവെന്ന് മനസ്സില്‍ വയ്ക്കുക!" BSB BSB: In the resurrection, then, whose wife will she be? For all seven were married to her.”
24 IEV യേശു അവരോടു മറുപടി പറഞ്ഞത്, "നിങ്ങള്‍ പറയുന്നതു തെറ്റാണ്. തിരുവെഴുത്തുകളില്‍ എന്താണ് ഇതിനെപറ്റി പഠിപ്പിക്കുന്നതെന്നു നിങ്ങള്‍ക്കറിയില്ല. ദൈവത്തിന്റെ ശക്തി ആളുകളെ വീണ്ടും ജീവിപ്പിക്കുമെന്നും നിങ്ങള്‍ മനസ്സിലായിട്ടില്ല. BSB BSB: Jesus said to them, “Aren’t you mistaken, because you do not know the Scriptures or the power of God?
25 IEV ആ സ്ത്രീ ആ സഹോദരന്മാര്‍ക്കാര്‍ക്കും ഭാര്യ ആകുകയില്ല, എന്തുകൊണ്ടെന്നാല്‍ ആളുകള്‍ വീണ്ടും ജീവിക്കുമ്പോള്‍, ഭാര്യമാരുള്ള പുരുഷന്മാരും ഭര്ത്താക്കന്മാരുള്ള സ്ത്രീകളും സ്വര്‍ഗ്ഗത്തില്‍ ദൂതന്മാരെപ്പൊലെയാണ്. ദൂതന്മാര് വിവാഹം ചെയ്യാറില്ല. BSB BSB: When the dead rise, they will neither marry nor be given in marriage. Instead, they will be like the angels in heaven.
27 IEV മരിച്ചവര്‍ ദൈവത്തെ ആരാധിക്കുന്നില്ല. ജീവനുള്ളവരാണ് അവനെ ആരാധിക്കുന്നത്. അതുകൊണ്ടു മരിച്ച ആളുകള്‍ പിന്നെയും ജീവിക്കുകയില്ല എന്നു നിങ്ങള്‍ പറയുന്നതു തെറ്റാണ്." BSB BSB: He is not the God of the dead, but of the living. You are badly mistaken!”
30 IEV നിന്റെ ദൈവമായ കര്‍ത്താവിനെ എല്ലാ ആഗ്രഹങ്ങളിലും വികാരങ്ങളിലും നിന്റെ എല്ലാ ചിന്തകളിലും നിന്റെ എല്ലാ പ്രവൃത്തികളിലും സ്നേഹിക്കുക!' BSB BSB: Love the Lord your God with all your heart and with all your soul and with all your mind and with all your strength.’
31 IEV അടുത്ത പ്രധാനപ്പെട്ട കല്പനയാകുന്നു: 'നീ നിന്നെത്തന്നെ എത്രമാത്രം സ്നേഹിക്കുന്നുവോ അതുപോലെ നീ നിന്റെ ചുറ്റുപാടുമുള്ള ആളുകളെയും സ്നേഹിക്കുക.' ഈ രണ്ടു കല്പ്പനകളെക്കാള് പ്രധാനപ്പെട്ട വേറെ ഒരു കല്പനയുമില്ല!" BSB BSB: The second is this: ‘Love your neighbor as yourself.’ No other commandment is greater than these.”
32 IEV ആ മനുഷ്യന് യേശുവിനോട് പറഞ്ഞു, "ഗുരോ, നീ നന്നായി ഉത്തരം പറഞ്ഞു. ദൈവം ഒരുവനെയുള്ളു എന്നും വേറെ ഒരു ദൈവമില്ലെന്നും നീ പറഞ്ഞതു ശരിയാണ്. BSB BSB: “Right, Teacher,” the scribe replied. “You have stated correctly that God is One and there is no other but Him,
33 IEV നാം ആഗ്രഹിക്കുന്നതും അനുഭവിക്കുന്നതുമായ എല്ലാ കാര്യങ്ങളിലും, ഞങ്ങൾ ചിന്തിക്കുന്ന എല്ലാ കാര്യങ്ങളിലും, ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നാം ദൈവത്തെ സ്നേഹിക്കണം എന്നും നീ ശരിയായി പറഞ്ഞിട്ടുണ്ട്. ഞങ്ങൾ തങ്ങളെത്തന്നെ സ്നേഹിക്കുന്നതിനേക്കാള്‍ ഞങ്ങൾ സമ്പർക്കം പുലർത്തുന്ന ആളുകളെ സ്നേഹിക്കണം എന്നു ശരിയായി പറഞ്ഞിട്ടുണ്ട്. ഭക്ഷണമോ മൃഗങ്ങളോ വഴിപാടായി കത്തിക്കുന്നതിനേക്കാളും മറ്റ് യാഗങ്ങൾ അർപ്പിക്കുന്നതിനേക്കാളും ഇവ ചെയ്യുന്നത് ദൈവത്തെ പ്രസാദിപ്പിക്കുന്നുവെന്നും നീ ശരിയായി പറഞ്ഞിട്ടുണ്ട്." BSB BSB: and to love Him with all your heart and with all your understanding and with all your strength, and to love your neighbor as yourself. This is more important than all burnt offerings and sacrifices.”
34 IEV ആ മനുഷ്യന് ജ്ഞാനത്തോടെയാണ് ഉത്തരം പറഞ്ഞതെന്നു യേശു തിരിച്ചറിഞ്ഞു. അവന് അവനോടു പറഞ്ഞതു, "ദൈവം നിന്നെ ഭരിക്കുവാന്‍ സമ്മതിച്ചു എന്ന കാര്യത്തിലേക്കു നീ വളരെ അടുത്തിരിക്കുന്നു." അതിനുശേഷം യഹൂദ നേതാക്കന്മാര് അവനെ കുടുക്കുന്നതുപോലെയുള്ള ചോദ്യങ്ങള്‍ ചോദിക്കുവാന്‍ ഭയപ്പെട്ടു. BSB BSB: When Jesus saw that the man had answered wisely, He said, “You are not far from the kingdom of God.” And no one dared to question Him any further.
35 IEV പിന്നീട്, ആലയത്തിനടുത്ത് യേശു പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, അവൻ ജനങ്ങളോട് ചോദിച്ചു, “ന്യായപ്രമാണം പഠിപ്പിക്കുന്നവർ മശീഹ ദാവീദ് രാജാവിന്റെ പിൻഗാമിയാണെന്നു പറയുന്നത് എങ്ങനെ? അവർ പറയുന്നത് ശരിയാണോ? BSB BSB: While Jesus was teaching in the temple courts, He asked, “How can the scribes say that the Christ is the Son of David?
36 IEV പരിശുദ്ധാത്മാവിനാല്‍ മശീഹായെക്കുറിച്ചു ദാവീദ് എഴുതിയത്, 'ദൈവം എന്റെ കര്‍ത്താവിനോട് പറഞ്ഞതു, "ഞാന്‍ നിന്റെ ശത്രുക്കളെ പൂര്‍ണ്ണമായി പരാജയപ്പെടുത്തുന്നതു വരെ മറ്റെല്ലാവരെക്കാളും ഉപരിയായി ഞാന്‍ നിന്നെ അധികമായി ബഹുമാനിക്കുന്ന ഇടമായ എന്റെ വലത്തുഭാഗത്ത് ഇരിക്കുക!"' BSB BSB: Speaking by the Holy Spirit, David himself declared: ‘The Lord said to my Lord, “Sit at My right hand until I put Your enemies under Your feet.”’
37 IEV ദാവീദിന്റെ ഈ സങ്കീര്‍ത്തനത്തില്‍ മശീഹായെ 'കര്‍ത്താവായി' പരാമര്‍ശിച്ചിരിക്കുന്നു. എന്നാല്‍ നിയമ ഗുരുക്കന്മാര് ശരിയായി പറയുന്നതുപോലെ ദാവീദ് രാജാവിന്റെ സന്തതിയാകാൻ മശീഹായ്ക്ക് കഴിയുമോ? ഈ കാര്യങ്ങള്‍ പഠിപ്പിച്ചപ്പോള്‍ അനേകം ആളുകള്‍ സന്തോഷത്തോടെ അവനെ ശ്രദ്ധിച്ചുപോന്നു. BSB BSB: David himself calls Him ‘Lord.’ So how can He be David’s son?” And the large crowd listened to Him with delight.
38 IEV യേശു ജനങ്ങളെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍, അവന് അവരോടു പറഞ്ഞത്, "നമ്മുടെ നിയമങ്ങള്‍ പഠിപ്പിക്കുന്ന ആളുകള്‍ പ്രവൃത്തിക്കുന്നതുപോലെ നിങ്ങള്‍ ആകാതിരിപ്പാന്‍ സൂക്ഷിക്കുക. ആളുകള്‍ അവരെ ബഹുമാനിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നു, ആയതിനാല്‍ അവര്‍ എത്ര പ്രധാനപ്പെട്ടതാണെന്ന് ആളുകളെ കാണിക്കാന്‍ നീളമുള്ള മേലങ്കി ധരിച്ചു ചുറ്റും നടക്കുന്നു. ചന്ത സ്ഥലങ്ങളില്‍ ബഹുമാനത്തോടെ ആളുകള്‍ അവരെ വന്ദിക്കുവാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. BSB BSB: In His teaching Jesus also said, “Watch out for the scribes. They like to walk around in long robes, to receive greetings in the marketplaces,
39 IEV സിനഗോഗുകളിലെ അതിപ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഇരിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. പെരുന്നാളുകളില്‍ വളരെ ബഹുമാനിക്കപ്പെടുന്ന ആളുകള്‍ ഇരിക്കുന്ന ഇടങ്ങളില്‍ ഇരിക്കാന്‍ ഇഷ്ടപ്പെടുന്നു. BSB BSB: and to have the chief seats in the synagogues and the places of honor at banquets.
40 IEV അവര്‍ വിധവകളുടെ വീടുകളും സ്വത്തുക്കളും അവരെ ചതിച്ചുകൊണ്ട് അപഹരിക്കുന്നു. പിന്നീട് അവര്‍ നല്ലവരാണെന്ന് അവകാശപ്പെടുവാന്‍ പൊതുവില്‍ ദീര്‍ഘമായി പ്രാര്‍ത്ഥിക്കുന്നു. ദൈവം തീര്‍ച്ചയായും അവരെ കഠിനമായി ശിക്ഷിക്കും!" BSB BSB: They defraud widows of their houses, and for a show make lengthy prayers. These men will receive greater condemnation.”
41 IEV പിന്നീട് യേശു ദൈവാലയ പരിസരത്തു ജനങ്ങള്‍ ദാനങ്ങള്‍ ഇടുന്ന പെട്ടിയുടെ എതിര് ദിശയില്‍ ഇരുന്നു. അവന് അവിടെ ഇരിക്കുമ്പോള്‍, അവര്‍ പെട്ടിക്കുള്ളില്‍ പണമിടുന്നത് നോക്കികൊണ്ടിരുന്നു. ധാരാളം സമ്പന്നരായ ആളുകള്‍ വലിയ മൂല്യമുള്ള പണം ഇട്ടു. BSB BSB: As Jesus was sitting opposite the treasury, He watched the crowd putting money into it. And many rich people put in large amounts.
42 IEV പിന്നീട് ഒരു പാവപ്പെട്ട വിധവ ചെറിയ മൂല്യമുള്ള രണ്ടു ചെറിയ ചെമ്പ് നാണയങ്ങള്‍ ഇട്ടു. BSB BSB: Then one poor widow came and put in two small copper coins, which amounted to a small fraction of a denarius.
43 IEV യേശു ശിഷ്യന്മാരേ ചുറ്റും കൂട്ടി അവരോടു പറഞ്ഞത്, സത്യം ഇതാണ്, 'പണം ധാരാളമുള്ള ആളുകള്‍ ചെറിയ ഭാഗം മാത്രമാണ് നല്‍കിയത്, എന്നാല്‍ പാവപ്പെട്ട ഈ സ്ത്രീ ഇന്ന് അവള്‍ക്ക് ആവശ്യമുള്ള സാധനം വങ്ങേണ്ട തുക മുഴുവന്‍ ഇട്ടു. ആയതിനാല്‍ ഈ പാവപ്പെട്ട വിധവ മറ്റെല്ലാവരെക്കാളും അധികം തുക പെട്ടിയിലിട്ടു. BSB BSB: Jesus called His disciples to Him and said, “Truly I tell you, this poor widow has put more than all the others into the treasury.