1 IEV ഏഴു പാത്രങ്ങളുള്ള ദൂതന്മാരോട് ദൈവാലയത്തിൽ ആരോ ഉച്ചത്തിൽ സംസാരിക്കുന്നതു ഞാൻ ദർശനത്തിൽ കേട്ടു. അവന് പറഞ്ഞു, “ഇവിടെനിന്നു പോയി ഏഴു പാത്രങ്ങളിലുള്ള വീഞ്ഞ് ഭൂമിയിൽ ഒഴിക്കുക. ദൈവം അവരോടു കോപിക്കുന്നതുകൊണ്ട് ഇതു ജനങ്ങളെ കഷ്ടപ്പെടുത്തും.” BSB BSB: Then I heard a loud voice from the temple saying to the seven angels, “Go, pour out on the earth the seven bowls of God’s wrath.”
2 IEV അങ്ങനെ ആദ്യത്തെ ദൂതൻ പോയി തന്റെ പാത്രത്തിൽ ഉണ്ടായിരുന്നതു ഭൂമിയിൽ ഒഴിച്ചു. തൽഫലമായി, മൃഗത്തിന്റെ പേര് അവന്റെ ദാസന്മാരാല്‍ അവരുടെമേല്‍ എഴുതാൻ അനുവദിക്കുകയും മൃഗത്തിന്റെ പ്രതിമയെ ആരാധിക്കുകയും ചെയ്ത ആളുകളിൽ, ഭയങ്കരവും വേദനാജനകവുമായ വ്രണങ്ങൾ പുറത്തുവന്നു. BSB BSB: So the first angel went and poured out his bowl on the earth, and loathsome, malignant sores broke out on those who had the mark of the beast and worshiped its image.
3 IEV രണ്ടാമത്തെ ദൂതൻ തന്റെ പാത്രത്തിൽ ഉണ്ടായിരുന്നത് സമുദ്രത്തിൽ ഒഴിച്ചു. അവൻ തന്റെ പാത്രം ഒഴിച്ചപ്പോൾ വെള്ളത്തിന്റെ നിറം മാറി, അത് രക്തമായി തീരുകയും ചെയ്തു, എന്നാല്‍ അത് ജീവനുള്ള രക്തമല്ല. ഒരു മരിച്ച മനുഷ്യന്റെ രക്തം പോലെയായിരുന്നു, സമുദ്രത്തിൽ ജീവിച്ചിരുന്ന എല്ലാ പ്രാണികളും ചത്തു. BSB BSB: And the second angel poured out his bowl into the sea, and it turned to blood like that of the dead, and every living thing in the sea died.
4 IEV മൂന്നാമത്തെ ദൂതൻ തന്റെ പാത്രത്തിലുള്ളത് നദികളിലും നീരുറവകളുടെ മേലും ഒഴിച്ചു. അവൻ തന്റെ പാത്രം ഒഴിച്ചപ്പോൾ നദികളിലെയും ഉറവകളിലെയും വെള്ളം രക്തമായി മാറി. BSB BSB: And the third angel poured out his bowl into the rivers and springs of water, and they turned to blood.
5 IEV വെള്ളത്തിന്മേല് അധികാരമുള്ള ദൂതൻ ദൈവത്തോടു പറയുന്നതു ഞാൻ കേട്ടു "ദൈവമേ, നീ ഉണ്ടായിരുന്നവനും എല്ലായ്പ്പോഴും ഉള്ളവനും ആകുന്നു. നീ പരിശുദ്ധനാണ്. നീ മനുഷ്യരുടെ ന്യായവര്‍ത്തിയായ വിധികർത്താവാണ്. BSB BSB: And I heard the angel of the waters say: “Righteous are You, O Holy One, who is and was, because You have brought these judgments.
6 IEV നിനക്കെതിരെ മത്സരിച്ചവര്‍ നിന്റെ വിശുദ്ധന്മാരെയും പ്രവാചകന്മാരെയും കൊലപ്പെടുത്തി. അതിനാൽ നീ അവർക്ക് കുടിക്കുവാന്‍ രക്തം നൽകി അവരെ ശിക്ഷിച്ചതിനാല്‍ നീതിമാനാകുന്നു. ഇത് അവർ അർഹിച്ചതാണ്." BSB BSB: For they have spilled the blood of saints and prophets, and You have given them blood to drink, as they deserve.”
7 IEV അപ്പോൾ യാഗപീഠത്തില്‍ നിന്ന് ഒരാള്‍ ഉത്തരം പറയുന്നതു ഞാൻ കേട്ടു, "അതേ, കർത്താവായ ദൈവമേ, നീ എല്ലാറ്റിന്മേലും ഭരിക്കുകയും, മനുഷ്യരെ ന്യായത്തോടും നീതിയോടും ശിക്ഷിക്കുകയും ചെയ്യുന്നു." BSB BSB: And I heard the altar reply: “Yes, Lord God Almighty, true and just are Your judgments.”
8 IEV അപ്പോൾ നാലാമത്തെ ദൂതൻ പാത്രത്തിൽ ഉണ്ടായിരുന്നത് സൂര്യന്റെ മേല്‍ ഒഴിച്ചു. തീ കൊണ്ട് മനുഷ്യരെ ചുടുവാനുള്ള ചൂട് സൂര്യനുണ്ടാകുവാന് അവന് അനുവാദം കൊടുത്തു. BSB BSB: Then the fourth angel poured out his bowl on the sun, and it was given power to scorch the people with fire.
9 IEV മനുഷ്യര്‍ക്ക് കഠിനമായി പൊള്ളലേറ്റതിനാല്‍, അവര്‍ ദൈവത്തെക്കുറിച്ചു ദോഷകരമായ കാര്യങ്ങൾ സംസാരിച്ചു; എന്തുകൊണ്ടന്നാല്‍ ആ വിധത്തില്‍ അവരെ കഷ്ടപ്പെടുത്തുവാന്‍ ദൈവത്തിനു അധികാരം ഉണ്ടായിരുന്നു. എന്നിട്ടും അവർ അവരുടെ പാപ സ്വഭാവത്തില്‍നിന്ന് പിന്തിരിയുവാനോ അവനെ സ്തുതിക്കുന്നതിനോ വിസമ്മതിച്ചു. BSB BSB: And the people were scorched by intense heat, and they cursed the name of God, who had authority over these plagues. Yet they did not repent and give Him glory.
10 IEV അഞ്ചാമത്തെ ദൂതന് തന്റെ പാത്രത്തിൽ അടങ്ങിയിരിക്കുന്നതു മൃഗത്തിന്റെ സിംഹാസനത്തിൽ ഒഴിച്ചപ്പോള്‍ മൃഗം ഭരിക്കുന്നിടത്ത് ഇരുട്ട് ഉണ്ടായി. മൃഗവും മൃഗം ഭരിച്ചിരുന്ന ആളുകളും കഠിനമായ വേദന അനുഭവിക്കുന്നതിനാൽ അവര്‍ നാവുകൾ കടിച്ചു. BSB BSB: And the fifth angel poured out his bowl on the throne of the beast, and its kingdom was plunged into darkness, and men began to gnaw their tongues in anguish
11 IEV അവരുടെ വ്രണങ്ങളുടെ വേദന നിമിത്തം അവര്‍ സ്വർഗ്ഗത്തിൽ ഭരിക്കുന്ന ദൈവത്തെ ദുഷിച്ചു. എന്നാലും തിന്മ ചെയ്യുന്നതു നിർത്തുവാൻ അവർ വിസമ്മതിച്ചു. BSB BSB: and curse the God of heaven for their pains and sores. Yet they did not repent of their deeds.
12 IEV അപ്പോൾ ആറാമത്തെ ദൂതൻ തന്റെ പാത്രത്തിൽ അടങ്ങിയിരുന്നവ യൂഫ്രട്ടീസ് നദിയിൽ ഒഴിച്ചു. കിഴക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഭരണാധികാരികൾക്ക് അവരുടെ സൈന്യവുമായി കടക്കാൻ കഴിയുന്ന തരത്തിൽ നദിയിലെ വെള്ളം വറ്റിപ്പോയി. BSB BSB: And the sixth angel poured out his bowl on the great river Euphrates, and its water was dried up to prepare the way for the kings of the East.
13 IEV അപ്പോൾ തവളകളെപ്പോലെയുള്ള ദുഷ്ടാത്മാക്കളെ ഞാൻ കണ്ടു. ഒന്ന് സർപ്പത്തിന്റെ വായിൽനിന്നു പുറത്തുവന്നു, ഒന്ന് മൃഗത്തിന്റെ വായിൽനിന്നും, ഒരെണ്ണം കള്ളപ്രവാചകന്റെ വായിൽനിന്നും പുറത്തുവന്നു. BSB BSB: And I saw three unclean spirits that looked like frogs coming out of the mouths of the dragon, the beast, and the false prophet.
14 IEV അത്ഭുതങ്ങൾ ചെയ്യുവാന്‍ കഴിവുള്ള ഭൂതങ്ങള്‍ ആയിരുന്നു ആ ആത്മാക്കൾ. അവർ മുഴു ലോകത്തിലുമുള്ള ഭരണാധികാരികളുടെ അടുക്കല്‍ ചെന്ന് തങ്ങളുടെ സൈന്യത്തെ ഒരുമിച്ചു കൂട്ടുവാനായി പ്രവര്‍ത്തിച്ചു. ഇത് സർവ്വശക്തനായ ദൈവം തന്റെ ശത്രുക്കളെ ശിക്ഷിക്കുന്ന ആ പ്രധാന ദിവസത്തില്‍ അവർ യുദ്ധം ചെയ്യേണ്ടതിനാകുന്നു. BSB BSB: These are demonic spirits that perform signs and go out to all the kings of the earth, to assemble them for battle on the great day of God the Almighty.
15 IEV (കർത്താവായ യേശു പറയുന്നത് ഞാൻ കേട്ടു: “നീ എന്നെ ശ്രദ്ധാപൂർവ്വം കേള്‍ക്കണം: ഞാൻ ഒരു കള്ളനെപ്പോലെ അപ്രതീക്ഷിതമായി വരുന്നു. അതിനാൽ ജാഗ്രത പാലിക്കുകയും ശരിയായ രീതിയിൽ ജീവിക്കുകയും ചെയ്യുന്നവരില്‍ ഞാൻ സന്തുഷ്ടനാകും. അവർ ലജ്ജിക്കുകയില്ല. അവർ മറ്റുള്ളവരുടെ മുന്പിൽ ലജ്ജിക്കാതിരിക്കുവാൻ വസ്ത്രം നന്നായി സൂക്ഷിക്കുന്ന വ്യക്തിയെപ്പോലെ ആയിരിക്കും.”) BSB BSB: “Behold, I am coming like a thief. Blessed is the one who remains awake and clothed, so that he will not go naked and let his shame be exposed.”
16 IEV ദുഷ്ടാത്മാക്കൾ എബ്രായ ഭാഷയിൽ ഹർമ്മഗെദ്ദോൻ എന്ന് പേരുള്ള സ്ഥലത്ത് ഭരണാധികാരികളെ ഒന്നിച്ചുകൂട്ടും. BSB BSB: And they assembled the kings in the place that in Hebrew is called Armageddon.
17 IEV അപ്പോൾ ഏഴാമത്തെ ദൂതൻ തന്റെ പാത്രത്തിലുള്ളത് വായുവിലേക്ക് ഒഴിച്ചു. തത്ഫലമായി, അതി പരിശുദ്ധ സ്ഥലത്തുള്ള സിംഹാസനത്തിൽനിന്ന് ഉച്ചത്തിൽ പറഞ്ഞത്, "മത്സരികളായ ആളുകളെ ശിക്ഷിക്കുവാനുള്ള ദൈവത്തിന്റെ സമയം അവസാനിച്ചിരിക്കുന്നു." BSB BSB: Then the seventh angel poured out his bowl into the air, and a loud voice came from the throne in the temple, saying, “It is done!”
18 IEV ദൂതൻ തന്റെ കലശം ശൂന്യമാക്കിയപ്പോള്‍, മിന്നൽ പ്രകാശിച്ചു, നാദങ്ങളും ഇടിമുഴക്കവും ഭൂമി കുലുക്കങ്ങളും ഉണ്ടായിരുന്നു. ഭൂമിയിൽ ആളുകൾ ജീവിക്കുവാന്‍ ആരംഭിച്ച സമയം മുതൽ ഉണ്ടായതിനേക്കാള്‍ കൂടുതല്‍ ഉഗ്രമായി കുലുങ്ങി. BSB BSB: And there were flashes of lightning, rumblings, peals of thunder, and a great earthquake the likes of which had not occurred since men were upon the earth—so mighty was the great quake.
19 IEV തൽഫലമായി, വളരെ വലിയ നഗരം മൂന്ന് ഭാഗങ്ങളായി വിഭജിക്കപ്പെട്ടു. മറ്റു രാജ്യങ്ങളിലെ നഗരങ്ങളെയും ദൈവം നശിപ്പിച്ചു. ബാബിലോണിലെ ജനങ്ങൾ വളരെ പാപം ചെയ്തുവെന്നത് ദൈവം മറന്നില്ല. അവൻ അവരോടു കോപാകുലനായിരുന്നതിനാല് അവന് അവരെ ഒരു പാത്രം വീഞ്ഞ് കുടിപ്പിക്കുകയും അത് അവര്‍ക്കു കഷ്ടത്തിനു കാരണമായിത്തീരുകയും ചെയ്തു. BSB BSB: The great city was split into three parts, and the cities of the nations collapsed. And God remembered Babylon the great and gave her the cup of the wine of the fury of His wrath.
20 IEV ഭൂകമ്പത്തിന്റെ ഫലമായി എല്ലാ ദ്വീപുകളും അപ്രത്യക്ഷമാകുകയും, പർവ്വതങ്ങൾ നിരപ്പായ നിലങ്ങള്‍ ആയിത്തീരുകയും ചെയ്തു. BSB BSB: Then every island fled, and no mountain could be found.
21 IEV മുപ്പത്തിമൂന്ന് കിലോഗ്രാം ഭാരമുള്ള ആലിപ്പഴത്തോടെ വലിയ കല്മഴ ഉണ്ടായി. അത് ആകാശത്തുനിന്ന് ജനങ്ങളുടെമേല്‍ പതിച്ചു. ദൈവം അവരെ ഈ രീതിയില്‍ ഭയങ്കരമായി ശിക്ഷിച്ചതിനാല്‍ അവര്‍ ദൈവത്തെ ദുഷിച്ചു. എന്തുകൊണ്ടെന്നാല്‍ കല്മഴ വളരെ വലുതായിരുന്നു. BSB BSB: And great hailstones weighing almost a hundred pounds each rained down on them from above. And men cursed God for the plague of hail, because it was so horrendous.
Select verses for actions: Enter goes to them and Escape comes back.