1 IEV അനന്തരം കുഞ്ഞാട് ഏഴാമത്തെ മുദ്ര തുറന്നു, സ്വർഗ്ഗത്തിൽ അൽപനേരം യാതൊരു ശബ്ദമുണ്ടായില്ല. BSB BSB: When the Lamb opened the seventh seal, there was silence in heaven for about half an hour.
2 IEV ദൈവമുമ്പാകെ നിൽക്കുന്ന ഏഴു ദൂതന്മാരെ ഞാൻ കണ്ടു. ഓരോരുത്തർക്കും അവൻ ഒരു കാഹളം നൽകി. BSB BSB: And I saw the seven angels who stand before God, and they were given seven trumpets.
3 IEV മറ്റൊരു ദൂതൻ വന്ന് യാഗപീഠത്തിങ്കൽ വന്നു നിന്നു. ധൂപവർഗ്ഗം കത്തിക്കുവാൻ അവന് ഒരു സ്വർണ്ണ കലശം ഉണ്ടായിരുന്നു. ദൈവത്തിന്റെ സിംഹാസനത്തിന്റെ മുന്‍പിലുള്ള സ്വര്‍ണ്ണ യാഗപീഠത്തിന്മേൽ എല്ലാ ദൈവജനത്തിന്റെയും പ്രാർത്ഥനയോടുകൂടെ അർപ്പിക്കേണ്ടതിനു ദൈവം അവന് വളരെയധികം ധൂപവർഗ്ഗം നൽകി. തുടര്‍ന്ന് അവൻ ഈ ധൂപവര്‍ഗ്ഗം യാഗപീഠത്തിൽ കത്തിച്ചു. BSB BSB: Then another angel, who had a golden censer, came and stood at the altar. He was given much incense to offer, along with the prayers of all the saints, on the golden altar before the throne.
4 IEV ദൂതന്റെ കൈയിലുള്ള കലശത്തിൽനിന്ന്, ധൂപവർഗ്ഗത്തിന്റെ പുക സകല ദൈവജനത്തിന്റെയും പ്രാർത്ഥനകളോടുംകൂടെ ദൈവത്തിങ്കലേക്ക് പോയി. BSB BSB: And the smoke of the incense, together with the prayers of the saints, rose up before God from the hand of the angel.
5 IEV അപ്പോൾ ദൂതൻ സ്വർണ്ണപാത്രം എടുത്ത് യാഗപീഠത്തിൽ നിന്ന് തീക്കനലുകൾ എടുത്ത് കലശം നിറച്ചു. അവൻ അതെല്ലാം ഭൂമിയിലേക്ക് എറിഞ്ഞു. ഇടിമുഴക്കവും നാദവും മിന്നലും ഉണ്ടാവുകയും ഭൂമി കുലുങ്ങുകയും ചെയ്തു. BSB BSB: Then the angel took the censer, filled it with fire from the altar, and hurled it to the earth; and there were peals of thunder, rumblings, flashes of lightning, and an earthquake.
6 IEV അപ്പോള്‍ ഏഴു ദൂതന്മാർ ഓരോരുത്തര്‍ക്കും ഏഴ് കാഹളങ്ങളില്‍ ഓരോന്ന് ഉണ്ടായിരുന്നു. അവര്‍ ഊതുവാന്‍ തയ്യാറായി. BSB BSB: And the seven angels with the seven trumpets prepared to sound them.
7 IEV ഒന്നാമത്തെ ദൂതന് അവന്റെ കാഹളം ഊതി, അപ്പോള്‍ രക്തത്തോടുകൂടി കല്മഴയും തീയും ഭൂമിയിലേക്ക് പെയ്തു. തൽഫലമായി, ഭൂമിമേലുള്ള എല്ലാറ്റിന്റെയും മൂന്നിലൊന്ന് കത്തിപ്പോയി: മൂന്നിലൊന്ന് മരങ്ങൾ കത്തി, മൂന്നിലൊന്ന് പച്ച പുല്ലുകൾ കത്തിപ്പോയി. BSB BSB: Then the first angel sounded his trumpet, and hail and fire mixed with blood were hurled down upon the earth. A third of the earth was burned up, along with a third of the trees and all the green grass.
8 IEV തുടര്‍ന്ന് രണ്ടാമത്തെ ദൂതന് അവന്റെ കാഹളം ഊതി, തീയിൽ കത്തുന്ന ഒരു വലിയ പർവ്വതം പോലെയുള്ള ഒന്ന് സമുദ്രത്തിൽ വീണു. തൽഫലമായി, സമുദ്രത്തില്‍ മൂന്നിലൊന്ന് രക്തം പോലെ ചുവന്നതായി, BSB BSB: Then the second angel sounded his trumpet, and something like a great mountain burning with fire was thrown into the sea. A third of the sea turned to blood,
9 IEV സമുദ്രത്തിലെ ജീവജാലങ്ങളിൽ മൂന്നിലൊന്ന് ചത്തുപോയി, സമുദ്രത്തിലെ മൂന്നിലൊന്ന് കപ്പലുകൾ നശിച്ചു. BSB BSB: a third of the living creatures in the sea died, and a third of the ships were destroyed.
10 IEV അപ്പോള്‍ മൂന്നാമത്തെ ദൂതന് തന്റെ കാഹളം ഊതി, പന്തം പോലെ കത്തുന്ന ഒരു വലിയ നക്ഷത്രം ആകാശത്തുനിന്ന് വെള്ളമുള്ള നദികളുടെയും ഉറവകളുടെയും മൂന്നിലൊന്നില്‍ വീണു. BSB BSB: Then the third angel sounded his trumpet, and a great star burning like a torch fell from heaven and landed on a third of the rivers and on the springs of water.
11 IEV കയ്പ്പ് എന്നാണ് നക്ഷത്രത്തിന്റെ പേര്. തൽഫലമായി, നദികളിലെയും നീരുറവകളിലെയും മൂന്നിലൊന്ന് വെള്ളം കയ്പേറിയതായി. വെള്ളം കയ്പേറിയതിനാൽ വെള്ളം കുടിച്ച ധാരാളം ആളുകൾ മരിച്ചു. BSB BSB: The name of the star is Wormwood. A third of the waters turned bitter like wormwood oil, and many people died from the bitter waters.
12 IEV നാലാമത്തെ ദൂതൻ തന്റെ കാഹളം ഊതി. ദൈവം സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും അടിച്ചതിനാല്‍, മൂന്നിലൊന്ന് സമയത്തേക്ക് അവയുടെ പ്രകാശം നഷ്ടപ്പെട്ടു. പകലിന്റെ മൂന്നിലൊന്ന് സമയം സൂര്യൻ പ്രകാശിച്ചില്ല, രാത്രി മൂന്നിലൊന്ന് സമയത്ത് ചന്ദ്രനും നക്ഷത്രങ്ങളും പ്രകാശിച്ചില്ല. BSB BSB: Then the fourth angel sounded his trumpet, and a third of the sun and moon and stars were struck. A third of the stars were darkened, a third of the day was without light, and a third of the night as well.
13 IEV ഞാൻ നോക്കിക്കൊണ്ടിരിക്കെ, ആകാശത്ത് ഉയരത്തിൽ പറക്കുന്ന ഒരു കഴുകൻ വലിയ ശബ്ദത്തിൽ പറയുന്നതു ഞാൻ കേട്ടു, “ഇനിയും ശേഷിക്കുന്ന മൂന്ന് ദൂതന്മാർ കാഹളം ഊതുമ്പോൾ ഭൂമിയിൽ വസിക്കുന്ന ആളുകൾക്കു ഭയാനകമായ കാര്യങ്ങൾ സംഭവിക്കും! അവർ അവയെ ഊതുവാനുള്ള സമയം അടുത്തിരിക്കുന്നു!” BSB BSB: And as I observed, I heard an eagle flying overhead, calling in a loud voice, “Woe! Woe! Woe to those who dwell on the earth, because of the trumpet blasts about to be sounded by the remaining three angels!”
Select verses for actions: Enter goes to them and Escape comes back.