2 ULB തന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ രണ്ടാം മാസം രണ്ടാം ദിവസമായിരുന്നു അവൻ പണി തുടങ്ങിയത്. BSB BSB: Solomon began construction on the second day of the second month in the fourth year of his reign.
3 ULB ദൈവാലയം പണിയേണ്ടതിന് ശലോമോൻ ഇട്ട അടിസ്ഥാനത്തിന്റെ അളവുകൾ പഴയ കണക്കനുസരിച്ച് നീളം അറുപതു മുഴം, വീതി ഇരുപതു മുഴം. BSB BSB: The foundation that Solomon laid for the house of God was sixty cubits long and twenty cubits wide, according to the old standard.
4 ULB മുൻഭാഗത്തുള്ള മണ്ഡപത്തിന് ആലയത്തിന്റെ വീതിക്കൊത്തവണ്ണം ഇരുപതു മുഴം വീതിയും നൂറ്റിരുപതു മുഴം ഉയരവും ഉണ്ടായിരുന്നു; അതിന്റെ അകം അവൻ തങ്കംകൊണ്ടു പൊതിഞ്ഞു. BSB BSB: The portico at the front, extending across the width of the temple, was twenty cubits long and twenty cubits high. He overlaid the inside with pure gold.
5 ULB ആലയത്തിന് അവൻ സരളമരംകൊണ്ട് മച്ചിട്ടു, അത് തങ്കംകൊണ്ടു പൊതിഞ്ഞു, അതിന്മേൽ ഈന്തപ്പനയുടെയും ചങ്ങലയുടെയും രൂപം കൊത്തിച്ചു. BSB BSB: He paneled the main room with cypress, which he overlaid with fine gold and decorated with palm trees and chains.
6 ULB അവൻ ആലയത്തെ രത്നംകൊണ്ട് മനോഹരമായി അലങ്കരിച്ചു; സ്വർണം പർവ്വയീമിൽ നിന്നുള്ളത് ആയിരുന്നു. BSB BSB: He adorned the temple with precious stones for beauty, and its gold was from Parvaim.
7 ULB അവൻ ആലയവും തുലാങ്ങളും കട്ടിളക്കാലുകളും ചുവരുകളും കതകുകളും പൊന്നുകൊണ്ടു പൊതിഞ്ഞു, ചുവരിന്മേൽ കെരൂബുകളുടെ രൂപം കൊത്തിച്ചു. BSB BSB: He overlaid its beams, thresholds, walls, and doors with gold, and he carved cherubim on the walls.
8 ULB അവൻ അതിവിശുദ്ധസ്ഥലവും ഉണ്ടാക്കി; അതിന്റെ നീളവും വീതിയും ആലയത്തിന്റെ വീതിക്കൊത്തവണ്ണം ഇരുപതു മുഴം ആയിരുന്നു; അവൻ അറുനൂറു താലന്ത് തങ്കംകൊണ്ട് അത് പൊതിഞ്ഞു. BSB BSB: Then he made the Most Holy Place; its length corresponded to the width of the temple—twenty cubits long and twenty cubits wide. And he overlaid the inside with six hundred talents of fine gold.
9 ULB അതിന്റെ ആണികളുടെ തൂക്കം അമ്പതു ശേക്കെൽ പൊന്ന് ആയിരുന്നു: മാളികമുറികളും പൊന്നുകൊണ്ടു പൊതിഞ്ഞു. BSB BSB: The weight of the nails was fifty shekels of gold. He also overlaid the upper rooms with gold.
10 ULB അതിവിശുദ്ധസ്ഥലത്ത് അവൻ കൊത്തുപണിയായി രണ്ട് കെരൂബുകളെ ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിഞ്ഞു. BSB BSB: In the Most Holy Place he made two cherubim of sculptured work, and he overlaid them with gold.
11 ULB കെരൂബുകളുടെ ചിറകുകളുടെ നീളം ആകെ ഇരുപതു മുഴം ആയിരുന്നു. ഓരോ ചിറകും അഞ്ച് മുഴം വീതം നീളം,ഒന്നാമത്തെ കെരൂബിന്റെ ഒരു ചിറക് മറ്റേ കെരൂബിന്റെ ചിറകിനോട് തൊട്ടിരിക്കയും മറ്റേ ചിറക് ആലയത്തിന്റെ ചുവരോടു തൊട്ടിരിക്കയും ചെയ്തു. BSB BSB: The total wingspan of the cherubim was twenty cubits. One wing of the first cherub was five cubits long and touched the wall of the temple, and its other wing was five cubits long and touched the wing of the other cherub.
12 ULB രണ്ടാമത്തെ കെരൂബിന്റെ ഒരു ചിറകു ആലയത്തിന്റെ ചുവരോടു തൊട്ടിരിക്കയും മറ്റെ ചിറക് ആദ്യത്തെ കെരൂബിന്റെ ചിറകോടു തൊട്ടിരിക്കയും ആയിരുന്നു. BSB BSB: The wing of the second cherub also measured five cubits and touched the wall of the temple, while its other wing measured five cubits and touched the wing of the first cherub.
13 ULB അങ്ങനെ കെരൂബുകളുടെ ചിറകുകൾ ഇരുപതു മുഴം നീളത്തിൽ വിടർന്നിരുന്നു. അവ കാലുകൾ നിലത്തുറപ്പിച്ച് മുഖം തിരുനിവാസത്തിലേക്ക് തിരിഞ്ഞും നിന്നിരുന്നു. BSB BSB: So the total wingspan of these cherubim was twenty cubits. They stood on their feet, facing the main room.
14 ULB നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, ചണനൂൽ എന്നിവകൊണ്ടു തിരശ്ശീല ഉണ്ടാക്കി അതിന്മേൽ കെരൂബുകളെ നെയ്തുണ്ടാക്കി. BSB BSB: He made the veil of blue, purple, and crimson yarn and fine linen, with cherubim woven into it.
15 ULB അവൻ ആലയത്തിന്റെ മുമ്പിൽ മുപ്പത്തഞ്ചു മുഴം ഉയരമുള്ള രണ്ടു സ്തംഭങ്ങളുണ്ടാക്കി; അവയുടെ മുകളിൽ അഞ്ചു മുഴം ഉയരമുള്ള മകുടങ്ങളും നിർമിച്ചു. BSB BSB: In front of the temple he made two pillars, which together were thirty-five cubits high, each with a capital on top measuring five cubits.
16 ULB അന്തർമ്മന്ദിരത്തിൽ ഉള്ളതുപോലെ മാലകൾ ഉണ്ടാക്കി സ്തംഭങ്ങളുടെ മുകൾഭാഗത്തു വച്ചു; നൂറു മാതളപ്പഴവും ഉണ്ടാക്കി മാലകളിൽ കോർത്തിട്ടു. BSB BSB: He made interwoven chains and put them on top of the pillars. He made a hundred pomegranates and fastened them into the chainwork.
17 ULB അവൻ സ്തംഭങ്ങളെ മന്ദിരത്തിന്റെ മുമ്പിൽ വലത്തും ഇടത്തുമായി സ്ഥാപിച്ചു. വലത്തേതിന്നു യാഖീൻ എന്നും ഇടത്തേതിന്നു ബോവസ് എന്നും പേർ വിളിച്ചു. BSB BSB: Then he set up the pillars in front of the temple, one on the south and one on the north. The pillar on the south he named Jachin, and the pillar on the north he named Boaz.
Select verses for actions: Enter goes to them and Escape comes back.