1 ULB പിന്നീട് അബ്ശാലോം ഒരു രഥത്തെയും കുതിരകളെയും തന്റെ മുമ്പിൽ ഓടുവാൻ അമ്പത് ആളുകളെയും സമ്പാദിച്ചു. BSB BSB: Some time later, Absalom provided for himself a chariot with horses and fifty men to run ahead of him.
2 ULB അബ്ശാലോം അതികാലത്ത് എഴുന്നേറ്റ് പടിവാതില്ക്കൽ വഴിയരികെ നില്ക്കും; എപ്പോഴെങ്കിലും ഒരാൾക്ക് വ്യവഹാരം ഉണ്ടായിട്ട് രാജാവിന്റെ അടുക്കൽ തീരുമാനത്തിനായി വരുമ്പോൾ അബ്ശാലോം അവനെ വിളിച്ച്: “നീ ഏത് പട്ടണത്തിൽ നിന്നുള്ളവൻ” എന്നു ചോദിക്കും; “അടിയൻ യിസ്രായേലിൽ ഇന്ന ഗോത്രക്കാരൻ” എന്ന് അവൻ പറയുമ്പോൾ BSB BSB: He would get up early and stand beside the road leading to the city gate. Whenever anyone had a grievance to bring before the king for a decision, Absalom would call out and ask, “What city are you from?” And if he replied, “Your servant is from one of the tribes of Israel,”
3 ULB അബ്ശാലോം അവനോട്: “ഇതാ, നിന്റെ കാര്യം ന്യായവും നേരുമുള്ളത്; എങ്കിലും നിന്റെ കാര്യം കേൾപ്പാൻ രാജാവിന് പ്രതിനിധികളില്ലല്ലോ” എന്നു പറയും. BSB BSB: Absalom would say, “Look, your claims are good and right, but the king has no deputy to hear you.”
4 ULB “ഹാ, വഴക്കും വ്യവഹാരവും ഉള്ളവരൊക്കെയും എന്റെ അടുക്കൽ വന്നിട്ട് ഞാൻ അവർക്ക് ന്യായം നടത്താൻ തക്കവണ്ണം എന്നെ രാജ്യത്ത് ന്യായാധിപനാക്കിയെങ്കിൽ കൊള്ളായിരുന്നു” എന്നും അബ്ശാലോം പറയും. BSB BSB: And he would add, “If only someone would appoint me judge in the land, then everyone with a grievance or dispute could come to me, and I would give him justice.”
5 ULB എപ്പോഴെങ്കിലും ഒരാൾ അവനെ നമസ്കരിപ്പാൻ അടുത്തു ചെന്നാൽ അവൻ കൈ നീട്ടി അവനെ പിടിച്ചു ചുംബനം ചെയ്യും. BSB BSB: Also, when anyone approached to bow down to him, Absalom would reach out his hand, take hold of him, and kiss him.
6 ULB രാജാവിന്റെ അടുക്കൽ ന്യായവിസ്താരത്തിന് വരുന്ന എല്ലായിസ്രായേലിനോടും അബ്ശാലോം ഇങ്ങനെതന്നെ ചെയ്തു; അങ്ങനെ അബ്ശാലോം യിസ്രായേല്യരുടെ ഹൃദയം വശീകരിച്ചുകളഞ്ഞു. BSB BSB: Absalom did this to all the Israelites who came to the king for justice. In this way he stole the hearts of the men of Israel.
7 ULB നാലുവർഷം കഴിഞ്ഞപ്പോൾ അബ്ശാലോം രാജാവിനോട് പറഞ്ഞത്: “ഞാൻ യഹോവയ്ക്ക് നേർന്ന ഒരു നേർച്ച ഹെബ്രോനിൽ ചെന്ന് കഴിപ്പാൻ അനുവാദം തരേണമേ. BSB BSB: After four years had passed, Absalom said to the king, “Please let me go to Hebron to fulfill a vow I have made to the LORD.
8 ULB യഹോവ എന്നെ യെരൂശലേമിലേക്ക് മടക്കിവരുത്തിയാൽ യഹോവയ്ക്ക് ഒരു ആരാധന കഴിക്കും എന്ന് അടിയൻ അരാമിലെ ഗെശൂരിൽ പാർത്ത കാലം ഒരു നേർച്ച നേർന്നിരുന്നു.” BSB BSB: For your servant made a vow while dwelling in Geshur of Aram, saying: ‘If indeed the LORD brings me back to Jerusalem, I will worship the LORD in Hebron.’”
9 ULB രാജാവ് അവനോട്: “സമാധാനത്തോടെ പോക” എന്നു പറഞ്ഞു. അവൻ എഴുന്നേറ്റ് ഹെബ്രോനിലേക്ക് പോയി. BSB BSB: “Go in peace,” said the king. So Absalom got up and went to Hebron.
10 ULB എന്നാൽ അബ്ശാലോം യിസ്രായേൽഗോത്രങ്ങളിൽ എല്ലായിടവും ചാരന്മാരെ അയച്ചു: “നിങ്ങൾ കാഹളനാദം കേൾക്കുമ്പോൾ അബ്ശാലോം ഹെബ്രോനിൽ രാജാവായിരിക്കുന്നു എന്ന് വിളിച്ചുപറയുവിൻ” എന്നു പറയിച്ചിരുന്നു. BSB BSB: Then Absalom sent spies throughout the tribes of Israel with this message: “When you hear the sound of the horn, you are to say, ‘Absalom reigns in Hebron!’”
11 ULB അബ്ശാലോമിനോടുകൂടെ യെരൂശലേമിൽനിന്ന് ക്ഷണിക്കപ്പെട്ടവരായി ഇരുനൂറു പേർ പോയിരുന്നു. അവർ ഒന്നും അറിയാതെ തങ്ങളുടെ പരമാർത്ഥതയിലായിരുന്നു പോയത്. BSB BSB: Two hundred men from Jerusalem accompanied Absalom. They had been invited as guests and they went along innocently, for they knew nothing about the matter.
12 ULB അബ്ശാലോം യാഗം കഴിക്കുമ്പോൾ ദാവീദിന്റെ മന്ത്രിയായ അഹീഥോഫെൽ എന്ന ഗീലോന്യനെയും അവന്റെ പട്ടണമായ ഗീലോനിൽനിന്ന് ആളയച്ചുവരുത്തി; ഇങ്ങനെ അബ്ശാലോമിന്റെ കൂടെയുള്ള ജനം തുടർമാനമായി സംഖ്യയിൽ വർദ്ധിച്ചതിനാൽ കൂട്ടുകെട്ടിന് ബലം ഏറിവന്നു. BSB BSB: While Absalom was offering the sacrifices, he sent for Ahithophel the Gilonite, David’s counselor, to come from his hometown of Giloh. So the conspiracy gained strength, and Absalom’s following kept increasing.
13 ULB പിന്നീട് ഒരു സന്ദേശവാഹകൻ ദാവീദിന്റെ അടുക്കൽ വന്നു: “യിസ്രായേല്യരുടെ ഹൃദയം അബ്ശാലോമിനോട് കൂടെയാണ്” എന്നറിയിച്ചു. BSB BSB: Then a messenger came to David and reported, “The hearts of the men of Israel are with Absalom.”
14 ULB അപ്പോൾ ദാവീദ് യെരൂശലേമിൽ തന്നോട് കൂടെയുള്ള സകലഭൃത്യന്മാരോടും: “നാം എഴുന്നേറ്റ് ഓടിപ്പോക; അല്ലെങ്കിൽ നമ്മിൽ ആരും അബ്ശാലോമിന്റെ കയ്യിൽനിന്ന് രക്ഷപ്പെടുകയില്ല; അവൻ പെട്ടെന്ന് വന്ന് നമ്മെ പിടിച്ച് നമുക്ക് അനർത്ഥം വരുത്തുകയും പട്ടണത്തെ വാളിന്റെ വായ്ത്തലയാൽ നശിപ്പിക്കയും ചെയ്യാതിരിക്കേണ്ടതിന് ക്ഷണത്തിൽ പുറപ്പെടുവിൻ” എന്നു പറഞ്ഞു. BSB BSB: And David said to all the servants with him in Jerusalem, “Arise and let us flee, or we will not escape from Absalom! We must leave quickly, or he will soon overtake us, heap disaster on us, and put the city to the sword.”
15 ULB രാജഭൃത്യന്മാർ രാജാവിനോട്: “എന്റെ യജമാനനായ രാജാവിന്റെ കല്പനകൾ എന്തുതന്നെയായാലും ചെയ്യുവാൻ അടിയങ്ങൾക്ക് സമ്മതം” എന്നു പറഞ്ഞു. BSB BSB: The king’s servants replied, “Whatever our lord the king decides, we are your servants.”
16 ULB അങ്ങനെ രാജാവ് പുറപ്പെട്ടു; അവന്റെ ഗൃഹമൊക്കെയും അവനെ പിൻചെന്നു; എന്നാൽ രാജധാനി സൂക്ഷിപ്പാൻ രാജാവ് പത്തു വെപ്പാട്ടികളെ താമസിപ്പിച്ചിരുന്നു. BSB BSB: Then the king set out, and his entire household followed him. But he left behind ten concubines to take care of the palace.
17 ULB ഇങ്ങനെ രാജാവ് പുറപ്പെട്ടു ജനമൊക്കെയും പിന്നാലെ ചെന്നു; അവർ ബേത്ത്-മെർഹാക്കിൽ നിന്നു; BSB BSB: So the king set out with all the people following him. He stopped at the last house,
18 ULB അവന്റെ സകലഭൃത്യന്മാരും അവന്റെ മുമ്പാകെ കടന്നുപോയി; എല്ലാക്രേത്യരും എല്ലാപ്ലേത്യരും അവനോടുകൂടെ ഗത്തിൽനിന്ന് പോന്നിരുന്ന അറുനൂറുപേരായ എല്ലാഗിത്യരും രാജാവിന്റെ മുമ്പാകെ കടന്നുപോയി. BSB BSB: and all his servants marched past him—all the Cherethites and Pelethites, and six hundred Gittites who had followed him from Gath.
19 ULB രാജാവ് ഗിത്യനായ ഇത്ഥായിയോട് പറഞ്ഞതെന്തെന്നാൽ: “നീയും ഞങ്ങളോടുകൂടെ വരുന്നത് എന്തിന്? മടങ്ങിച്ചെന്ന് രാജാവിനോടുകൂടെ പാർക്ക; നീ പരദേശിയും നിന്റെ സ്വദേശത്തുനിന്ന് ഭ്രഷ്ടനും അല്ലോ; BSB BSB: Then the king said to Ittai the Gittite, “Why should you also go with us? Go back and stay with the new king, since you are both a foreigner and an exile from your homeland.
20 ULB നീ ഇന്നലെ വന്നതേയുള്ളു; ഇന്ന് ഞാൻ നിന്നെ ഞങ്ങളോടുകൂടെ അലഞ്ഞുനടക്കുമാറാക്കുമോ? ഞാൻ പോകുന്നു, എവിടേക്കെന്ന് അറിയുകയില്ല; നിന്റെ സഹോദരന്മാരെയും കൂട്ടി മടങ്ങിപ്പോക; ദയയും വിശ്വസ്തതയും നിന്നോടുകൂടെ ഇരിക്കട്ടെ.” BSB BSB: In fact, you arrived only yesterday; should I make you wander around with us today while I do not know where I am going? Go back and take your brothers with you. May the LORD show you loving devotion and faithfulness.”
21 ULB അതിന് ഇത്ഥായി രാജാവിനോട്: “യഹോവയാണ, എന്റെ യജമാനനായ രാജാവാണ, എന്റെ യജമാനനായ രാജാവ് എവിടെ ഇരിക്കുന്നുവോ അവിടെത്തന്നെ മരണമോ ജീവനോ എന്തു വന്നാലും അടിയനും ഇരിക്കും” എന്നു പറഞ്ഞു. BSB BSB: But Ittai answered the king, “As surely as the LORD lives, and as my lord the king lives, wherever my lord the king may be, whether it means life or death, there will your servant be!”
22 ULB ദാവീദ് ഇത്ഥായിയോട്: “നീ കൂടെ പോരുക” എന്നു പറഞ്ഞു; അങ്ങനെ ഗിത്യനായ ഇത്ഥായിയും അവന്റെ ആളുകളും അവനോടുകൂടെയുള്ള കുഞ്ഞുകുട്ടികളും എല്ലാം കടന്നുപോയി. BSB BSB: “March on then,” said David to Ittai. So Ittai the Gittite marched past with all his men and all the little ones who were with him.
23 ULB ദേശത്തൊക്കെയും വലിയ കരച്ചലായി; ജനമെല്ലാം കടന്നുപായി; രാജാവും കിദ്രോൻതോടു കടന്നു; ജനമൊക്കെയും മരുഭൂമിയിലേക്കുള്ള വഴിക്കുപോയി. BSB BSB: Everyone in the countryside was weeping loudly as all the people passed by. And as the king crossed the Kidron Valley, all the people also passed toward the way of the wilderness.
24 ULB സാദോക്കും അവനോടുകൂടെ ദൈവത്തിന്റെ നിയമപ്പെട്ടകം ചുമന്നുകൊണ്ട് എല്ലാലേവ്യരും വന്നു. അവർ ദൈവത്തിന്റെ പെട്ടകം താഴെവച്ചു, ജനമൊക്കെയും പട്ടണത്തിൽനിന്ന് കടന്നുതീരുംവരെ അബ്യാഥാർ മലകയറി ചെന്നു. BSB BSB: Zadok was also there, and all the Levites with him were carrying the ark of the covenant of God. And they set down the ark of God, and Abiathar offered sacrifices until all the people had passed out of the city.
25 ULB രാജാവ് സാദോക്കിനോട്: “ദൈവത്തിന്റെ പെട്ടകം പട്ടണത്തിലേക്ക് തിരികെ കൊണ്ടുപോക; യഹോവയ്ക്ക് എന്നോട് കൃപ തോന്നിയാൽ അവൻ എന്നെ മടിക്കവരുത്തും; ഇതും തിരുനിവാസവും കാണ്മാൻ എനിക്ക് ഇടയാകും. BSB BSB: Then the king said to Zadok, “Return the ark of God to the city. If I find favor in the eyes of the LORD, He will bring me back and let me see both it and His dwelling place again.
26 ULB അല്ല, ‘എനിക്ക് നിന്നിൽ പ്രസാദമില്ല’ എന്ന് അവിടുന്ന് കല്പിക്കുന്നെങ്കിൽ, ഇതാ, ഞാൻ ഒരുക്കം; ദൈവം അവിടുത്തേക്ക് ഹിതമാകുംവണ്ണം എന്നോട് ചെയ്യട്ടെ” എന്നു പറഞ്ഞു. BSB BSB: But if He should say, ‘I do not delight in you,’ then here I am; let Him do to me whatever seems good to Him.”
27 ULB രാജാവ് പിന്നെയും പുരോഹിതനായ സാദോക്കിനോട്: “നീയൊരു ദർശകനല്ലേ? സമാധാനത്തോടെ പട്ടണത്തിലേക്ക് മടങ്ങിപ്പോക; നിങ്ങളുടെ രണ്ടു പുത്രന്മാർ, നിന്റെ മകൻ അഹീമാസും അബ്യാഥാരിന്റെ മകൻ യോനാഥാനും നിന്നോടുകൂടെ ഉണ്ടല്ലോ. BSB BSB: The king also said to Zadok the priest, “Are you not a seer? Return to the city in peace—you with your son Ahimaaz, and Abiathar with his son Jonathan.
28 ULB നിങ്ങളിൽനിന്ന് വിവരം കിട്ടുംവരെ ഞാൻ മരുഭൂമിയിലേക്കുള്ള കടവിങ്കൽ താമസിക്കും” എന്നു പറഞ്ഞു. BSB BSB: See, I will wait at the fords of the wilderness until word comes from you to inform me.”
29 ULB അങ്ങനെ സാദോക്കും അബ്യാഥാരും ദൈവത്തിന്റെ പെട്ടകം യെരൂശലേമിലേക്ക് തിരികെ കൊണ്ടുപോയി, അവിടെ താമസിച്ചു. BSB BSB: So Zadok and Abiathar returned the ark of God to Jerusalem and stayed there.
30 ULB ദാവീദ് തല മൂടിയും ചെരിപ്പിടാതെയും നടന്ന് കരഞ്ഞുംകൊണ്ട് ഒലിവുമലയുടെ കയറ്റം കയറി; കൂടെയുള്ള ജനമൊക്കെയും തല മൂടി കരഞ്ഞുംകൊണ്ട് കയറിച്ചെന്നു. BSB BSB: But David continued up the Mount of Olives, weeping as he went up. His head was covered, and he was walking barefoot. And all the people with him covered their heads and went up, weeping as they went.
31 ULB അബ്ശാലോമിനോടുകൂടെയുള്ള കൂട്ടുകെട്ടുകാരിൽ അഹീഥോഫെലും ഉണ്ടെന്ന് ദാവീദിന് അറിവുകിട്ടിയപ്പോൾ ദാവീദ് പ്രാർത്ഥിച്ചു: “യഹോവേ, അഹീഥോഫെലിന്റെ ആലോചനയെ അബദ്ധമാക്കേണമേ” എന്നു ഞാൻ പ്രാർത്ഥിക്കുന്നു. BSB BSB: Now someone told David: “Ahithophel is among the conspirators with Absalom.” So David pleaded, “O LORD, please turn the counsel of Ahithophel into foolishness!”
32 ULB പിന്നെ ദാവീദ് മലമുകളിൽ ദൈവത്തെ ആരാധിച്ചുവന്ന സ്ഥലത്ത് എത്തിയപ്പോൾ അർഖ്യനായ ഹൂശായി മേൽവസ്ത്രം കീറിയും തലയിൽ മണ്ണുവാരിയിട്ടുംകൊണ്ട് അവനെ കാണ്മാൻ വരുന്നത് കണ്ടു. BSB BSB: When David came to the summit, where he used to worship God, Hushai the Archite was there to meet him with his robe torn and dust on his head.
33 ULB അവനോട് ദാവീദ് പറഞ്ഞത്: “നീ എന്നോടുകൂടെ വന്നാൽ എനിക്ക് ഭാരമായിരിക്കും. BSB BSB: David said to him, “If you go on with me, you will be a burden to me.
34 ULB എന്നാൽ നീ പട്ടണത്തിലേക്ക് മടങ്ങിച്ചെന്ന് അബ്ശാലോമിനോട്: ‘രാജാവേ, ഞാൻ നിന്റെ ദാസനായിരുന്നുകൊള്ളാം; ഞാൻ ഇതുവരെ നിന്റെ അപ്പന്റെ ദാസൻ ആയിരുന്നതുപോലെ ഇപ്പോൾ നിന്റെ ദാസനായിരിക്കാം’ എന്നു പറഞ്ഞാൽ നിനക്ക് അഹീഥോഫെലിന്റെ ആലോചനയെ എനിക്കുവേണ്ടി നിഷ്ഫലമാക്കുവാൻ കഴിയും. BSB BSB: But you can thwart the counsel of Ahithophel for me if you return to the city and say to Absalom: ‘I will be your servant, my king; in the past I was your father’s servant, but now I will be your servant.’
35 ULB അവിടെ നിന്നോടുകൂടെ പുരോഹിതന്മാരായ സാദോക്കും അബ്യാഥാരും ഉണ്ട്. അതുകൊണ്ട് രാജധാനിയിൽനിന്ന് കേൾക്കുന്ന വാർത്ത എല്ലാം നീ പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും അറിയിക്കേണം. BSB BSB: Will not Zadok and Abiathar the priests be there with you? Report to them everything you hear from the king’s palace.
36 ULB അവിടെ അവരോടു കൂടെ അവരുടെ രണ്ടു പുത്രന്മാർ, സാദോക്കിന്റെ മകൻ അഹീമാസും അബ്യാഥാരിന്റെ മകൻ യോനാഥാനും ഉണ്ട്; നിങ്ങൾ കേൾക്കുന്ന വാർത്ത ഒക്കെയും അവർ മുഖാന്തരം എന്നെ അറിയിപ്പിൻ.” BSB BSB: Indeed, their two sons, Ahimaaz son of Zadok and Jonathan son of Abiathar, are there with them. Send them to me with everything you hear.”
37 ULB അങ്ങനെ ദാവീദിന്റെ സ്നേഹിതനായ ഹൂശായി പട്ടണത്തിൽ ചെന്നു. അബ്ശാലോമും യെരൂശലേമിൽ എത്തി. BSB BSB: So David’s friend Hushai arrived in Jerusalem just as Absalom was entering the city.
Select verses for actions: Enter goes to them and Escape comes back.