1 ULB യഹോവ ചുറ്റുമുള്ള സകലശത്രുക്കളിൽനിന്ന് ദാവീദ് രാജാവിന് സ്വസ്ഥത നല്കിയശേഷം രാജാവ് തന്റെ അരമനയിൽ വസിക്കുംകാലത്ത് BSB BSB: After the king had settled into his palace and the LORD had given him rest from all his enemies around him,
2 ULB ഒരിക്കൽ രാജാവ് നാഥാൻപ്രവാചകനോട്: “ഇതാ, ഞാൻ ദേവദാരുകൊണ്ടുള്ള കൊട്ടാരത്തിൽ വസിക്കുന്നു; എന്നാൽ ദൈവത്തിന്റെ പെട്ടകമോ തിരശ്ശീലകൊണ്ടുള്ള കൂടാരത്തിനകത്ത് ഇരിക്കുന്നു” എന്നു പറഞ്ഞു. BSB BSB: he said to Nathan the prophet, “Here I am, living in a house of cedar, while the ark of God remains in a tent.”
3 ULB നാഥാൻ രാജാവിനോട്: “നീ ചെന്ന് നിന്റെ മനസ്സിലുള്ളതൊക്കെയും ചെയ്തുകൊൾക; യഹോവ നിന്നോടുകൂടെ ഉണ്ട്” എന്നു പറഞ്ഞു. BSB BSB: And Nathan replied to the king, “Go and do all that is in your heart, for the LORD is with you.”
4 ULB എന്നാൽ അന്നു രാത്രി യഹോവയുടെ അരുളപ്പാട് നാഥാന് ഉണ്ടായത് എന്തെന്നാൽ: BSB BSB: But that night the word of the LORD came to Nathan, saying,
5 ULB “എന്റെ ദാസനായ ദാവീദിനോടു നീ ചെന്ന് പറക: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എനിക്ക് അധിവസിക്കേണ്ടതിന് നീ ഒരു ആലയം പണിയുമോ? BSB BSB: “Go and tell My servant David that this is what the LORD says: Are you the one to build for Me a house to dwell in?
6 ULB ഞാൻ യിസ്രായേൽ മക്കളെ മിസ്രയീമിൽനിന്ന് കൊണ്ടുവന്ന നാൾമുതൽ ഇന്നുവരെയും ഞാൻ ഒരു ആലയത്തിൽ അധിവസിക്കാതെ കൂടാരത്തിലും നിവാസത്തിലുമല്ലോ സഞ്ചരിച്ചുവരുന്നത്. BSB BSB: For I have not dwelt in a house from the day I brought the Israelites up out of Egypt until this day, but I have moved about with a tent as My dwelling.
7 ULB എന്റെ ജനമായ യിസ്രായേലിനെ മേയ്പാൻ ഞാൻ കല്പിച്ചാക്കിയ യിസ്രായേൽ ഗോത്രങ്ങളിൽനിന്ന് ഒന്നിനോട് “എനിക്കു ദേവദാരുകൊണ്ട് ഒരു ആലയം പണിയാതിരിക്കുന്നത് എന്ത്?” എന്ന് എല്ലായിസ്രായേൽമക്കളോടുംകൂടെ ഞാൻ സഞ്ചരിച്ചുവന്ന സ്ഥലങ്ങളിൽ എവിടെവച്ചെങ്കിലും ഒരു വാക്ക് കല്പിച്ചിട്ടുണ്ടോ?’ BSB BSB: In all My journeys with all the Israelites, have I ever asked any of the leaders I appointed to shepherd My people Israel, ‘Why haven’t you built Me a house of cedar?’
8 ULB ആകയാൽ നീ എന്റെ ദാസനായ ദാവീദിനോട് പറയേണ്ടതെന്തെന്നാൽ: ‘സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമായ യിസ്രായേലിന്മേൽ പ്രഭുവായിരിക്കേണ്ടതിന് ഞാൻ നിന്നെ പുല്പുറത്തു നിന്ന്, ആടുകളെ നോക്കിനടക്കുമ്പോൾ തന്നെ എടുത്തു. BSB BSB: Now then, you are to tell My servant David that this is what the LORD of Hosts says: I took you from the pasture, from following the flock, to be the ruler over My people Israel.
9 ULB നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാൻ നിന്നോടുകൂടെ ഇരുന്ന് നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്ന് ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ പേർപോലെ ഞാൻ നിന്റെ പേർ വലുതാക്കും. BSB BSB: I have been with you wherever you have gone, and I have cut off all your enemies from before you. Now I will make for you a name like that of the greatest in the land.
10 ULB ഞാൻ എന്റെ ജനമായ യിസ്രായേലിന് ഒരു സ്ഥലം കല്പിച്ചുകൊടുക്കയും അവർ സ്വന്തസ്ഥലത്തു പാർത്ത് അവിടെനിന്ന് ഇളകാതിരിക്കത്തക്കവണ്ണം അവരെ നടുകയും ചെയ്യും. ഇനി ദുഷ്ടന്മാർ അവരെ പീഡിപ്പിക്കയില്ല. പണ്ടത്തെപ്പോലെയും എന്റെ ജനമായ യിസ്രായേലിന്മേൽ ഞാൻ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും BSB BSB: And I will provide a place for My people Israel and will plant them so that they may dwell in a place of their own and be disturbed no more. No longer will the sons of wickedness oppress them as they did at the beginning
11 ULB നിന്റെ സകലശത്രുക്കളിൽനിന്ന് നിനക്കു സ്വസ്ഥത നല്കും. അത്രയുമല്ല, യഹോവ നിനക്ക് ഒരു ഗൃഹം ഉണ്ടാക്കുമെന്ന് യഹോവ നിന്നോട് അറിയിക്കുന്നു. BSB BSB: and have done since the day I appointed judges over My people Israel. I will give you rest from all your enemies. The LORD declares to you that He Himself will establish a house for you.
13 ULB അവൻ എന്റെ നാമത്തിന് ഒരു ആലയം പണിയും; ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും. BSB BSB: He will build a house for My Name, and I will establish the throne of his kingdom forever.
14 ULB ഞാൻ അവന് പിതാവും അവൻ എനിക്ക് പുത്രനും ആയിരിക്കും; അവൻ കുറ്റം ചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും. BSB BSB: I will be his Father, and he will be My son. When he does wrong, I will discipline him with the rod of men and with the blows of the sons of men.
15 ULB എങ്കിലും നിന്റെ മുമ്പിൽനിന്ന് ഞാൻ തള്ളിക്കളഞ്ഞ ശൗലിങ്കൽനിന്ന് ഞാൻ എന്റെ ദയ നീക്കിയതുപോലെ അതു അവങ്കൽനിന്ന് നീങ്ങിപ്പോകയില്ല. BSB BSB: But My loving devotion will never be removed from him as I removed it from Saul, whom I removed from before you.
17 ULB ഈ സകലവാക്കുകൾക്കും ദർശനത്തിനും ഒത്തവണ്ണം നാഥാൻ ദാവീദിനോട് സംസാരിച്ചു. BSB BSB: So Nathan relayed to David all the words of this entire revelation.
18 ULB അപ്പോൾ ദാവീദ്രാജാവ് അകത്ത് ചെന്ന് യഹോവയുടെ സന്നിധിയിൽ ഇരുന്നു പറഞ്ഞതെന്തെന്നാൽ: “കർത്താവായ യഹോവേ, അങ്ങ് എന്നെ ഇത്രത്തോളം കൊണ്ടുവരുവാൻ ഞാൻ ആർ? എന്റെ ഗൃഹവും എന്തുള്ളു? BSB BSB: Then King David went in, sat before the LORD, and said, “Who am I, O Lord GOD, and what is my house, that You have brought me this far?
19 ULB കർത്താവായ യഹോവേ, ഇതും പോരാ എന്ന് അങ്ങയ്ക്ക് തോന്നീട്ട് വരുവാനുള്ള ദീർഘകാലത്തേക്ക് അടിയന്റെ ഗൃഹത്തെക്കുറിച്ചും അങ്ങ് അരുളിച്ചെയ്തിരിക്കുന്നു. കർത്താവായ യഹോവേ, ഇതു മനുഷ്യർക്ക് ഉപദേശമല്ലോ? BSB BSB: And as if this was a small thing in Your eyes, O Lord GOD, You have also spoken about the future of the house of Your servant. Is this Your custom with man, O Lord GOD?
20 ULB ദാവീദ് ഇനി അങ്ങയോട് എന്തു പറയേണ്ടു? കർത്താവായ യഹോവേ, അങ്ങ് അടിയനെ അറിയുന്നു. BSB BSB: What more can David say to You? For You know Your servant, O Lord GOD.
21 ULB അങ്ങയുടെ വചനം നിമിത്തവും അങ്ങയുടെ ഹൃദയപ്രകാരവും അല്ലോ അങ്ങ് ഈ വൻകാര്യം ഒക്കെയും ചെയ്ത് അടിയനെ അറിയിച്ചിരിക്കുന്നത്. BSB BSB: For the sake of Your word and according to Your own heart, You have accomplished this great thing and revealed it to Your servant.
22 ULB അതുകൊണ്ട് കർത്താവായ യഹോവേ, അങ്ങ് വലിയവൻ ആകുന്നു; അങ്ങെപ്പോലെ ഒരുത്തനുമില്ല; ഞങ്ങൾ സ്വന്തചെവികൊണ്ട് കേട്ടതൊക്കെയും അനുസരിച്ച് അങ്ങ് അല്ലാതെ ഒരു ദൈവവും ഇല്ല. BSB BSB: How great You are, O Lord GOD! For there is none like You, and there is no God but You, according to everything we have heard with our own ears.
23 ULB അങ്ങയ്ക്ക് ജനമായി വീണ്ടെടുപ്പാനും അങ്ങയ്ക്ക് ഒരു നാമം സമ്പാദിപ്പാനും അങ്ങ് ചെന്നിരിക്കുന്ന അങ്ങയുടെ ജനമായ യിസ്രായേലിന് തുല്യമായി ഭൂമിയിൽ ഏതൊരു ജാതിയുള്ളു? ദൈവമേ, അങ്ങ് മിസ്രയീമിൽനിന്നും ജാതികളുടെയും അവരുടെ ദേവന്മാരുടെയും കൈവശത്തുനിന്നും അങ്ങയ്ക്കായി വീണ്ടെടുത്തിരിക്കുന്ന അങ്ങയുടെ ജനം കാൺകെ അങ്ങയ്ക്കുവേണ്ടി വൻകാര്യവും അങ്ങയുടെ ദേശത്തിനുവേണ്ടി ഭയങ്കരകാര്യങ്ങളും പ്രവർത്തിച്ചുവല്ലോ. BSB BSB: And who is like Your people Israel—the one nation on earth whom God went out to redeem as a people for Himself and to make a name for Himself? You performed great and awesome wonders by driving out nations and their gods from before Your people, whom You redeemed for Yourself from Egypt.
24 ULB അങ്ങ് അങ്ങയുടെ ജനമായ യിസ്രായേലിനെ എന്നേക്കും അങ്ങയുടെ സ്വന്ത ജനമായിരിപ്പാൻ സ്ഥിരപ്പെടുത്തി, യഹോവേ, അങ്ങ് അവർക്ക് ദൈവമായ്തീർന്നുമിരിക്കുന്നു. BSB BSB: For You have established Your people Israel as Your very own forever, and You, O LORD, have become their God.
25 ULB ഇപ്പോഴും ദൈവമായ യഹോവേ, അങ്ങ് അടിയനെയും അടിയന്റെ ഗൃഹത്തെയും കുറിച്ച് അരുളിച്ചെയ്ത വചനത്തെ എന്നേക്കും ഉറപ്പാക്കി അരുളപ്പാടുപോലെ ചെയ്യേണമേ. BSB BSB: And now, O LORD God, confirm forever the word You have spoken concerning Your servant and his house. Do as You have promised,
26 ULB സൈന്യങ്ങളുടെ യഹോവ യിസ്രായേലിന് ദൈവം എന്നിങ്ങനെ അങ്ങയുടെ നാമം എന്നേക്കും മഹത്വീകരിക്കപ്പെടുമാറാകട്ടെ; അങ്ങയുടെ ദാസനായ ദാവീദിന്റെ ഗൃഹം അങ്ങയുടെ മുമ്പാകെ സ്ഥരിമായിരിക്കട്ടെ. BSB BSB: so that Your name will be magnified forever when it is said, ‘The LORD of Hosts is God over Israel.’ And the house of Your servant David will be established before You.
27 ULB ഞാൻ നിനക്ക് ഒരു ഗൃഹം പണിയുമെന്ന് അങ്ങ് അടിയന് വെളിപ്പെടുത്തിയതുകൊണ്ട്, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവേ, അങ്ങയോട് ഈ പ്രാർത്ഥന കഴിപ്പാൻ അടിയൻ ധൈര്യം പ്രാപിച്ചു. BSB BSB: For You, O LORD of Hosts, the God of Israel, have revealed this to Your servant when You said, ‘I will build a house for you.’ Therefore Your servant has found the courage to offer this prayer to You.
28 ULB ദൈവമായ യഹോവേ, അങ്ങ് തന്നെ ദൈവം; അങ്ങയുടെ വചനങ്ങൾ സത്യം ആകുന്നു; അടിയന് ഈ നന്മയെ അങ്ങ് വാഗ്ദാനം ചെയ്തുമിരിക്കുന്നു. BSB BSB: And now, O Lord GOD, You are God! Your words are true, and You have promised this goodness to Your servant.
29 ULB അതുകൊണ്ട് ഇപ്പോൾ അടിയന്റെ ഗൃഹം തിരുമുമ്പിൽ എന്നേക്കും ഇരിക്കേണ്ടതിന് പ്രസാദം തോന്നി അനുഗ്രഹിക്കേണമേ; ദൈവമായ യഹോവേ, അങ്ങ് അങ്ങനെ അരുളിച്ചെയ്തിട്ടുണ്ടല്ലോ; അങ്ങയുടെ അനുഗ്രഹത്താൽ അടിയന്റെ ഗൃഹം എന്നേക്കും അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ.” BSB BSB: Now therefore, may it please You to bless the house of Your servant, that it may continue forever before You. For You, O Lord GOD, have spoken, and with Your blessing the house of Your servant will be blessed forever.”
Select verses for actions: Enter goes to them and Escape comes back.