1 ULB ദൈവപുരുഷനായ മോശെ തന്റെ മരണത്തിനു മുമ്പെ യിസ്രായേൽമക്കളെ അനുഗ്രഹിച്ചു പറഞ്ഞ വചനങ്ങൾ എന്തെന്നാൽ: BSB BSB: This is the blessing that Moses the man of God pronounced upon the Israelites before his death.
3 ULB അതേ, അവൻ ജനത്തെ സ്നേഹിക്കുന്നു; അവന്റെ സകലവിശുദ്ധന്മാരും തൃക്കയ്യിൽ ഇരിക്കുന്നു. അവർ തൃക്കാൽക്കൽ ഇരുന്നു; അവർ തിരുവചനങ്ങൾ പ്രാപിച്ചു. BSB BSB: Surely You love the people; all the holy ones are in Your hand, and they sit down at Your feet; each receives Your words—
4 ULB യാക്കോബിന്റെ സഭക്ക് അവകാശമായി മോശെ നമുക്ക് ന്യായപ്രമാണം കല്പിച്ചു തന്നു. BSB BSB: the law that Moses gave us, the possession of the assembly of Jacob.
5 ULB ജനത്തിന്റെ തലവന്മാരും യിസ്രായേൽഗോത്രങ്ങളും ഒത്തുകൂടിയപ്പോൾ അവൻ യെശൂരുനിൽ രാജാവായിരുന്നു. BSB BSB: So the LORD became King in Jeshurun when the leaders of the people gathered, when the tribes of Israel came together.
6 ULB രൂബേനെക്കുറിച്ച് അവൻ പറഞ്ഞത് “രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ; അവന്റെ പുരുഷന്മാർ കുറയാതിരിക്കട്ടെ.” BSB BSB: Let Reuben live and not die, nor his men be few.”
7 ULB യെഹൂദക്കുള്ള അനുഗ്രഹമായി അവൻ പറഞ്ഞത്: “യഹോവേ, യെഹൂദയുടെ അപേക്ഷ കേട്ട് അവനെ സ്വജനത്തിലേക്കു കൊണ്ടുവരേണമേ. തന്റെ കൈകളുടെ ശക്തിയാൽ അവൻ പോരാടേണ്ടതിന്, ശത്രുക്കളുടെ നേരെ നീ അവന് തുണയായിരിക്കേണമേ.” BSB BSB: And concerning Judah he said: “O LORD, hear the cry of Judah and bring him to his people. With his own hands he defends his cause, but may You be a help against his foes.”
8 ULB ലേവിയെക്കുറിച്ച് അവൻ പറഞ്ഞത്: “നിന്റെ തുമ്മീമും ഊറീമും നിന്റെ ഭക്തന്റെ പക്കൽ ഇരിക്കുന്നു; നീ മസ്സയിൽവച്ചു പരീക്ഷിക്കയും മെരീബാ വെള്ളത്തിനരികെ മത്സരിക്കുകയും ചെയ്തവന്റെ പക്കൽ തന്നെ. BSB BSB: Concerning Levi he said: “Give Your Thummim to Levi and Your Urim to Your godly one, whom You tested at Massah and contested at the waters of Meribah.
9 ULB അവൻ അപ്പനെയും അമ്മയെയും കുറിച്ച്, ‘ഞാൻ അവരെ കണ്ടില്ല’ എന്നു പറഞ്ഞു; സഹോദരന്മാരെ അവൻ ആദരിച്ചില്ല; സ്വന്തമക്കളെന്നോർത്തതുമില്ല. നിന്റെ വചനം അവർ പ്രമാണിച്ചു; നിന്റെ നിയമം കാത്തുകൊൾകയും ചെയ്തു. BSB BSB: He said of his father and mother, ‘I do not consider them.’ He disregarded his brothers and did not know his own sons, for he kept Your word and maintained Your covenant.
10 ULB അവർ യാക്കോബിന് നിന്റെ വിധികളും യിസ്രായേലിന് ന്യായപ്രമാണവും ഉപദേശിക്കും; അവർ നിന്റെ സന്നിധിയിൽ സുഗന്ധ ധൂപവും യാഗപീഠത്തിന്മേൽ സർവ്വാംഗഹോമവും അർപ്പിക്കും. BSB BSB: He will teach Your ordinances to Jacob and Your law to Israel; he will set incense before You and whole burnt offerings on Your altar.
11 ULB യഹോവേ, അവന്റെ ധനത്തെ അനുഗ്രഹിക്കേണമേ; അവന്റെ പ്രവൃത്തിയിൽ പ്രസാദിക്കേണമേ. അവന്റെ ശത്രുക്കളും അവനെ ദ്വേഷിക്കുന്നവരും എഴുന്നേൽക്കാതവണ്ണം അവരുടെ അരക്കെട്ടുകളെ തകർത്തുകളയേണമേ.” BSB BSB: Bless his substance, O LORD, and accept the work of his hands. Smash the loins of those who rise against him, and of his foes so they can rise no more.”
12 ULB ബെന്യാമിനെക്കുറിച്ച് അവൻ പറഞ്ഞത്: “അവൻ യഹോവയ്ക്ക് പ്രിയൻ; തിരുസന്നിധിയിൽ നിർഭയം വസിക്കും; യഹോവ അവനെ എല്ലായ്പ്പോഴും മറച്ചുകൊള്ളുന്നു; അവന്റെ ഭുജങ്ങളുടെ മദ്ധ്യേ വസിക്കുന്നു.” BSB BSB: Concerning Benjamin he said: “May the beloved of the LORD rest secure in Him; God shields him all day long, and upon His shoulders he rests.”
13 ULB യോസേഫിനെക്കുറിച്ച് അവൻ പറഞ്ഞത്: “ആകാശത്തിലെ വിശിഷ്ടവസ്തുവായ, മഞ്ഞുകൊണ്ടും താഴെയുള്ള അഗാധമായ സമുദ്രം കൊണ്ടും BSB BSB: Concerning Joseph he said: “May his land be blessed by the LORD with the precious dew from heaven above and the deep waters that lie beneath,
14 ULB സൂര്യനാൽ ഉളവാകുന്ന വിശേഷഫലം കൊണ്ടും മാസംതോറും ചന്ദ്രനാൽ ഉളവാകുന്ന വിശിഷ്ടഫലംകൊണ്ടും BSB BSB: with the bountiful harvest from the sun and the abundant yield of the seasons,
15 ULB പുരാതനപർവ്വതങ്ങളുടെ ശ്രേഷ്ഠനിക്ഷേപങ്ങൾ കൊണ്ടും ശാശ്വതശൈലങ്ങളുടെ വിശിഷ്ടവസ്തുക്കൾ കൊണ്ടും ഭൂമിയിലെ വിശേഷവസ്തുക്കളുടെ സമൃദ്ധികൊണ്ടും അവന്റെ ദേശം യഹോവയാൽ അനുഗ്രഹിക്കപ്പെടുമാറാകട്ടെ. BSB BSB: with the best of the ancient mountains and the bounty of the everlasting hills,
16 ULB മുൾപ്പടർപ്പിൽ വസിച്ചവന്റെ പ്രസാദം യോസേഫിന്റെ ശിരസ്സിന്മേലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകമേലും വരുമാറാകട്ടെ. BSB BSB: with the choice gifts of the land and everything in it, and with the favor of Him who dwelt in the burning bush. May these rest on the head of Joseph and crown the brow of the prince of his brothers.
17 ULB അവന്റെ മഹത്വം കടിഞ്ഞൂൽകൂറ്റൻ പോലെ; അവന്റെ കൊമ്പുകൾ കാട്ടുപോത്തിന്റെ കൊമ്പുകൾ; അവയാൽ അവൻ സകലജനതകളെയും ഭൂമിയുടെ സീമ വരെയും ഓടിക്കും; അവർ എഫ്രയീമിന്റെ പതിനായിരങ്ങളും മനശ്ശെയുടെ ആയിരങ്ങളും തന്നേ.” BSB BSB: His majesty is like a firstborn bull, and his horns are like those of a wild ox. With them he will gore the nations, even to the ends of the earth. Such are the myriads of Ephraim, and such are the thousands of Manasseh.”
18 ULB സെബൂലൂനെക്കുറിച്ചും യിസ്സഖാരിനെക്കുറിച്ചും അവൻ പറഞ്ഞത്: “സെബൂലൂനേ, നിന്റെ പ്രയാണത്തിലും, യിസ്സാഖാരേ, നിന്റെ കൂടാരങ്ങളിലും സന്തോഷിക്ക. BSB BSB: Concerning Zebulun he said: “Rejoice, Zebulun, in your journeys, and Issachar, in your tents.
19 ULB അവർ ജനതകളെ പർവ്വതത്തിലേക്കു വിളിക്കും; അവിടെ നീതിയാഗങ്ങളെ കഴിക്കും. അവർ സമുദ്രങ്ങളുടെ സമൃദ്ധിയും മണലിലെ നിക്ഷേപങ്ങളും വലിച്ചു കുടിക്കും.” BSB BSB: They will call the peoples to a mountain; there they will offer sacrifices of righteousness. For they will feast on the abundance of the seas and the hidden treasures of the sand.”
20 ULB ഗാദിനെക്കുറിച്ച് അവൻ പറഞ്ഞത്: “ഗാദിനെ വിസ്താരമാക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ. ഒരു സിംഹത്തെപ്പോലെ അവൻ പതുങ്ങിക്കിടന്ന് ഭുജവും നെറുകയും പറിച്ചുകീറുന്നു. BSB BSB: Concerning Gad he said: “Blessed is he who enlarges the domain of Gad! He lies down like a lion and tears off an arm or a head.
21 ULB അവൻ ആദ്യഭാഗം തെരഞ്ഞെടുത്തു; അവിടെ നായകന്റെ ഓഹരി വേർതിരിച്ച് വെച്ചിരുന്നു; അവൻ ജനത്തിന്റെ തലവന്മാരോടുകൂടെ വന്നു.യിസ്രായേലിൽ യഹോവയുടെ നീതിയും അവന്റെ വിധികളും നടത്തി.” BSB BSB: He chose the best land for himself, because a ruler’s portion was reserved for him there. He came with the leaders of the people; he administered the LORD’s justice and His ordinances for Israel.”
22 ULB ദാനെക്കുറിച്ച് അവൻ പറഞ്ഞത്: “ദാൻ ബാലസിംഹം ആകുന്നു; അവൻ ബാശാനിൽനിന്നു ചാടുന്നു.” BSB BSB: Concerning Dan he said: “Dan is a lion’s cub, leaping out of Bashan.”
23 ULB നഫ്താലിയെക്കുറിച്ച് അവൻ പറഞ്ഞത്: “നഫ്താലിയേ, ദൈവപ്രസാദംകൊണ്ട് തൃപ്തനും യഹോവയുടെ അനുഗ്രഹം നിറഞ്ഞവനുമായി പടിഞ്ഞാറും തെക്കും കൈവശമാക്കുക.” BSB BSB: Concerning Naphtali he said: “Naphtali is abounding with favor, full of the blessing of the LORD; he shall take possession of the sea and the south.”
24 ULB ആശേരിനെക്കുറിച്ച് അവൻ പറഞ്ഞത്: “ആശേർ പുത്രസമ്പത്തുകൊണ്ട് ഏറ്റവും അനുഗ്രഹിക്കപ്പെട്ടവൻ; അവൻ സഹോദരന്മാർക്ക് ഇഷ്ടനായിരിക്കട്ടെ; അവൻ കാൽ എണ്ണയിൽ മുക്കട്ടെ. BSB BSB: And concerning Asher he said: “May Asher be the most blessed of sons; may he be the most favored among his brothers and dip his foot in oil.
25 ULB നിന്റെ ഓടാമ്പൽ ഇരിമ്പും താമ്രവും ആയിരിക്കട്ടെ. നിന്റെ ബലം ജീവപര്യന്തം നിൽക്കട്ടെ.” BSB BSB: May the bolts of your gate be iron and bronze, and may your strength match your days.”
26 ULB യെശൂരൂന്റെ ദൈവത്തെപ്പോലെ മറ്റൊരുദൈവവുമില്ല. നിന്റെ സഹായത്തിനായി അവൻ ആകാശത്തിലൂടെ തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു. BSB BSB: “There is none like the God of Jeshurun, who rides the heavens to your aid, and the clouds in His majesty.
27 ULB നിത്യനായ ദൈവം നിന്റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങൾ ഉണ്ട്; അവൻ ശത്രുവിനെ നിന്റെ മുമ്പിൽ നിന്നു നീക്കിക്കളഞ്ഞു. ‘സംഹരിക്ക’ എന്ന് കല്പിച്ചിരിക്കുന്നു. BSB BSB: The eternal God is your dwelling place, and underneath are the everlasting arms. He drives out the enemy before you, giving the command, ‘Destroy him!’
28 ULB ധാന്യവും വീഞ്ഞുമുള്ള ദേശത്ത് യിസ്രായേൽ നിർഭയമായും യാക്കോബിന്റെ ഉറവ് തനിച്ചും വസിക്കുന്നു; ആകാശം അവന് മഞ്ഞു പൊഴിക്കുന്നു. BSB BSB: So Israel dwells securely; the fountain of Jacob lives untroubled in a land of grain and new wine, where even the heavens drip with dew.
29 ULB യിസ്രായേലേ, നീ ഭാഗ്യവാൻ; നിനക്കു തുല്യൻ ആർ? യഹോവയാൽ സംരക്ഷിക്കപ്പെട്ട ജനമേ, അവൻ നിന്റെ സഹായത്തിൻ പരിചയും നിന്റെ മഹിമയുടെ വാളും ആകുന്നു. നിന്റെ ശത്രുക്കൾ നിനക്ക് കീഴടങ്ങും. നീ അവരുടെ ഉന്നതസ്ഥലങ്ങളിൽ നടകൊള്ളും.” BSB BSB: Blessed are you, O Israel! Who is like you, a people saved by the LORD? He is the shield that protects you, the sword in which you boast. Your enemies will cower before you, and you shall trample their high places.”
Select verses for actions: Enter goes to them and Escape comes back.