1 ULB യെരൂശലേമിലെ രാജാവായിരുന്ന ദാവീദിന്റെ മകനായ സഭാപ്രസംഗിയുടെ വചനങ്ങൾ. BSB BSB: These are the words of the Teacher, the son of David, king in Jerusalem:
2 ULB ഹാ മായ, മായ എന്ന് സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ. BSB BSB: “Futility of futilities,” says the Teacher, “futility of futilities! Everything is futile!”
3 ULB സൂര്യനു കീഴിൽ പ്രയത്നിക്കുന്ന മനുഷ്യന്റെ സകലപ്രയത്നത്താലും അവന് എന്ത് ലാഭം? BSB BSB: What does a man gain from all his labor, at which he toils under the sun?
4 ULB ഒരു തലമുറ പോകുന്നു; മറ്റൊരു തലമുറ വരുന്നു; BSB BSB: Generations come and generations go, but the earth remains forever.
6 ULB കാറ്റ് തെക്കോട്ടു ചെന്ന് വടക്കോട്ടു തിരിയുന്നു. അങ്ങനെ കാറ്റ് ചുറ്റിച്ചുറ്റി തിരിഞ്ഞുകൊണ്ട് പരിവർത്തനം ചെയ്യുന്നു. BSB BSB: The wind blows southward, then turns northward; round and round it swirls, ever returning on its course.
7 ULB സകലനദികളും സമുദ്രത്തിലേക്ക് ഒഴുകിവീഴുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികൾ ഒഴുകിവീഴുന്ന ഇടത്തേക്കു പിന്നെയും പിന്നെയും ചെല്ലുന്നു. BSB BSB: All the rivers flow into the sea, yet the sea is never full; to the place from which the streams come, there again they flow.
8 ULB സകലകാര്യങ്ങൾക്കായും മനുഷ്യൻ അധ്വാനിക്കേണ്ടി വരുന്നു. അവന് അത് വിവരിക്കുവാൻ കഴിയുകയില്ല; കണ്ടിട്ട് കണ്ണിന് തൃപ്തി വരുന്നില്ല; കേട്ടിട്ട് ചെവിയ്ക്ക് മതിവരുന്നില്ല. BSB BSB: All things are wearisome, more than one can describe; the eye is not satisfied with seeing, nor the ear content with hearing.
9 ULB ഉണ്ടായിരുന്നത് ഉണ്ടാകുവാനുള്ളതും, ചെയ്തുകഴിഞ്ഞത് ചെയ്യുവാനുള്ളതും ആകുന്നു; സൂര്യനു കീഴിൽ പുതിയതായി യാതൊന്നും ഇല്ല. BSB BSB: What has been will be again, and what has been done will be done again; there is nothing new under the sun.
10 ULB ‘ഇതു പുതിയത്’ എന്നു പറയത്തക്കവണ്ണം വല്ലതും ഉണ്ടോ? നമുക്കു മുമ്പ്, പണ്ടത്തെ കാലത്തു തന്നെ അതുണ്ടായിരുന്നു. BSB BSB: Is there a case where one can say, “Look, this is new”? It has already existed in the ages before us.
11 ULB പുരാതന ജനത്തെക്കുറിച്ച് ഓർമ്മയില്ലല്ലോ; ഭാവിയിൽ ജനിക്കുവാനുള്ളവരെക്കുറിച്ച് പിന്നീട് വരുന്നവർക്കും ഓർമ്മയുണ്ടാകുകയില്ല. BSB BSB: There is no remembrance of those who came before, and those yet to come will not be remembered by those who follow after.
12 ULB സഭാപ്രസംഗിയായ ഞാൻ യെരൂശലേമിൽ യിസ്രായേലിന് രാജാവായിരുന്നു. BSB BSB: I, the Teacher, was king over Israel in Jerusalem.
13 ULB ആകാശത്തിൻ കീഴിൽ സംഭവിക്കുന്നതൊക്കെയും ജ്ഞാനബുദ്ധികൊണ്ട് ആരാഞ്ഞറിയേണ്ടതിന് ഞാൻ മനസ്സുവച്ചു; ഇത് ദൈവം മനുഷ്യർക്കു കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നേ. BSB BSB: And I set my mind to seek and explore by wisdom all that is done under heaven. What a miserable task God has laid upon the sons of men to occupy them!
14 ULB സൂര്യന് കീഴെ നടക്കുന്ന സകല പ്രവൃത്തികളും ഞാൻ കണ്ടിട്ടുണ്ട്; അവയെല്ലാം മായയും വൃഥാപ്രയത്നവും ആകുന്നു. BSB BSB: I have seen all the things that are done under the sun, and have found them all to be futile, a pursuit of the wind.
15 ULB വളവുള്ളതു നേരെ ആക്കുവാൻ കഴിയുകയില്ല; കുറവുള്ളത് എണ്ണം തികയ്ക്കുവാനും കഴിയുകയില്ല. BSB BSB: What is crooked cannot be straightened, and what is lacking cannot be counted.
16 ULB ഞാൻ മനസ്സിൽ ആലോചിച്ചുപറഞ്ഞത്: “യെരൂശലേമിൽ എനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ജ്ഞാനം ഞാൻ സമ്പാദിച്ചിരിക്കുന്നു; എന്റെ ഹൃദയം ജ്ഞാനവും അറിവും ധാരാളം പ്രാപിച്ചിരിക്കുന്നു.” BSB BSB: I said to myself, “Behold, I have grown and increased in wisdom beyond all those before me who were over Jerusalem, and my mind has observed a wealth of wisdom and knowledge.”
17 ULB ജ്ഞാനം ഗ്രഹിക്കുവാനും ഭ്രാന്തും ഭോഷത്ത്വവും അറിയുവാനും ഞാൻ മനസ്സുവച്ചു; ഇതും വൃഥാപ്രയത്നമെന്നു കണ്ടു. BSB BSB: So I set my mind to know wisdom and madness and folly; I learned that this, too, is a pursuit of the wind.
18 ULB ജ്ഞാനം വർദ്ധിക്കുമ്പോൾ വ്യസനവും വർദ്ധിക്കുന്നു; അറിവു വർദ്ധിപ്പിക്കുന്നവൻ ദുഃഖവും വർദ്ധിപ്പിക്കുന്നു. BSB BSB: For with much wisdom comes much sorrow, and as knowledge grows, grief increases.
Select verses for actions: Enter goes to them and Escape comes back.