1 ULB ഒരാൾ ഒരു കാളയെയോ ആടിനെയോ മോഷ്ടിച്ച് അറുക്കുകയോ വില്ക്കുകയോ ചെയ്താൽ അവൻ ഒരു കാളയ്ക്കു് അഞ്ച് കാളകളെയും, ഒരു ആടിന് നാല് ആടുകളെയും പകരം കൊടുക്കണം. BSB BSB: “If a man steals an ox or a sheep and slaughters or sells it, he must repay five oxen for an ox and four sheep for a sheep.
2 ULB രാത്രിയിൽ കള്ളൻ വീട് തുരക്കുമ്പോൾ പിടിക്കപ്പെട്ട് അടികൊണ്ട് മരിച്ചുപോയാൽ പിടിച്ചവൻ കുറ്റക്കാരനല്ല. BSB BSB: If a thief is caught breaking in and is beaten to death, no one shall be guilty of bloodshed.
3 ULB എന്നാൽ പിടിക്കപ്പെടുന്നത് പകൽനേരമാകുന്നു എങ്കിൽ അവൻ കുറ്റക്കാരനാണ്. കള്ളൻ ശരിയായ പ്രതിവിധി ചെയ്യണം; അവൻ വകയില്ലാത്തവനെങ്കിൽ തന്റെ മോഷണം നിമിത്തം അവനെ വില്ക്കണം. BSB BSB: But if it happens after sunrise, there is guilt for his bloodshed. A thief must make full restitution; if he has nothing, he himself shall be sold for his theft.
4 ULB മോഷണവസ്തുവായ കാളയെയോ കഴുതയെയോ ആടിനെയോ ജീവനോടെ അവന്റെ കൈവശം കണ്ടുപിടിച്ചാൽ അവൻ ഇരട്ടി പകരം കൊടുക്കണം. BSB BSB: If what was stolen is actually found alive in his possession—whether ox or donkey or sheep—he must pay back double.
5 ULB ഒരാൾ ഒരു വയലിലോ മുന്തിരിത്തോട്ടത്തിലോ തന്റെ കന്നുകാലിയെ അഴിച്ചുവിട്ട് തീറ്റിക്കുകയോ അത് മറ്റൊരാളുടെ വയലിൽ മേയുകയോ ചെയ്താൽ അവൻ തന്റെ വയലിലോ മുന്തിരിത്തോട്ടത്തിലോ ഉള്ളതിൽ നിന്നും ഉത്തമമായത് പകരം കൊടുക്കണം. BSB BSB: If a man grazes his livestock in a field or vineyard and allows them to stray so that they graze in someone else’s field, he must make restitution from the best of his own field or vineyard.
6 ULB തീ വീണ് കാട് കത്തിയിട്ട് കറ്റക്കൂട്ടമോ വിളവോ നിലമോ വെന്തുപോയെങ്കിൽ തീ കത്തിച്ചവൻ പകരം കൊടുക്കണം. BSB BSB: If a fire breaks out and spreads to thornbushes so that it consumes stacked or standing grain, or the whole field, the one who started the fire must make full restitution.
7 ULB ഒരാൾ കൂട്ടുകാരന്റെ അടുക്കൽ പണമോ വല്ല സാധനമോ സൂക്ഷിക്കുവാൻ ഏല്പിച്ചിരിക്കെ അത് അവന്റെ വീട്ടിൽനിന്ന് കളവുപോയാൽ കള്ളനെ പിടികിട്ടി എന്നുവരികിൽ കള്ളൻ ഇരട്ടി പകരം കൊടുക്കണം. BSB BSB: If a man gives his neighbor money or goods for safekeeping and they are stolen from the neighbor’s house, the thief, if caught, must pay back double.
8 ULB കള്ളനെ പിടികിട്ടാതിരുന്നാൽ ആ വീട്ടുകാരൻ കൂട്ടുകാരന്റെ വസ്തു അപഹരിച്ചിട്ടുണ്ടോ എന്ന് അറിയുവാൻ അവനെ ദൈവസന്നിധിയിൽ കൊണ്ടുപോകണം. BSB BSB: If the thief is not found, the owner of the house must appear before the judges to determine whether he has taken his neighbor’s property.
9 ULB കാണാതെപോയ കാള, കഴുത, ആട്, വസ്ത്രം മുതലായ എന്തിനെയെങ്കിലും സംബന്ധിച്ച് “ഇത് എനിക്കുള്ളത്” എന്ന് ഒരാൾ പറഞ്ഞ് കുറ്റം ചുമത്തിയാൽ രണ്ട് പേരുടെയും കാര്യം ദൈവസന്നിധിയിൽ വരണം; കുറ്റക്കാരനെന്ന് ദൈവം വിധിക്കുന്നവൻ കൂട്ടുകാരന് ഇരട്ടി പകരം കൊടുക്കണം. BSB BSB: In all cases of illegal possession of an ox, a donkey, a sheep, a garment, or any lost item that someone claims, ‘This is mine,’ both parties shall bring their cases before the judges. The one whom the judges find guilty must pay back double to his neighbor.
10 ULB ഒരാൾ അയൽക്കാരന്റെ പക്കൽ കഴുത, കാള, ആട് എന്നിങ്ങനെ ഏതെങ്കിലും ഒരു മൃഗത്തെ സൂക്ഷിപ്പാൻ ഏല്പിച്ചിരിക്കെ, അത് ചത്തുപോകുകയോ അതിന് വല്ല കേട് സംഭവിക്കുകയോ ആരും കാണാതെ കളവുപോകുകയോ ചെയ്താൽ BSB BSB: If a man gives a donkey, an ox, a sheep, or any other animal to be cared for by his neighbor, but it dies or is injured or stolen while no one is watching,
11 ULB ഉടമസ്ഥന്റെ വസ്തു താൻ അപഹരിച്ചിട്ടില്ല എന്ന് യഹോവയെക്കൊണ്ടുള്ള സത്യം രണ്ട് പേർക്കും സമ്മതം ആയിരിക്കണം; ഉടമസ്ഥൻ അത് സമ്മതിക്കണം; മറ്റവൻ പകരം കൊടുക്കണ്ട. BSB BSB: an oath before the LORD shall be made between the parties to determine whether or not the man has taken his neighbor’s property. The owner must accept the oath and require no restitution.
12 ULB എന്നാൽ അത് അവന്റെ പക്കൽനിന്ന് കളവുപോയെങ്കിൽ അവൻ അതിന്റെ ഉടമസ്ഥന് പകരം കൊടുക്കണം. BSB BSB: But if the animal was actually stolen from the neighbor, he must make restitution to the owner.
13 ULB അതു കടിച്ചു കീറിപ്പോയെങ്കിൽ അവൻ അതിന് തെളിവ് കൊണ്ടുവരണം; കടിച്ചു കീറിപ്പോയതിന് അവൻ പകരം കൊടുക്കേണ്ട. BSB BSB: If the animal was torn to pieces, he shall bring it as evidence; he need not make restitution for the torn carcass.
14 ULB ഒരാൾ കൂട്ടുകാരനോട് ഏതെങ്കിലും മൃഗത്തെ വായ്പ വാങ്ങിയിട്ട് ഉടമസ്ഥൻ അരികെ ഇല്ലാതിരിക്കുമ്പോൾ വല്ല കേട് സംഭവിക്കുകയോ ചത്തുപോവുകയോ ചെയ്താൽ അവൻ പകരം കൊടുക്കണം. BSB BSB: If a man borrows an animal from his neighbor and it is injured or dies while its owner is not present, he must make full restitution.
15 ULB ഉടമസ്ഥൻ അരികെ ഉണ്ടായിരുന്നാൽ അവൻ പകരം കൊടുക്കണ്ട; അത് കൂലിക്ക് വാങ്ങിയതെങ്കിൽ അതിന് കൂലിയുണ്ടല്ലോ. BSB BSB: If the owner was present, no restitution is required. If the animal was rented, the fee covers the loss.
16 ULB വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ലാത്ത ഒരു കന്യകയെ ഒരാൾ വശീകരിച്ച് അവളോടുകൂടെ ശയിച്ചാൽ അവൻ സ്ത്രീധനം കൊടുത്ത് അവളെ വിവാഹം കഴിക്കണം. BSB BSB: If a man seduces a virgin who is not pledged in marriage and sleeps with her, he must pay the full dowry for her to be his wife.
17 ULB അവളെ അവന് കൊടുക്കുവാൻ അവളുടെ അപ്പന് അശേഷം മനസ്സില്ലെങ്കിൽ അവൻ കന്യകമാരുടെ സ്ത്രീധനത്തിന് ഒത്തവണ്ണം പണം കൊടുക്കണം. BSB BSB: If her father absolutely refuses to give her to him, the man still must pay an amount comparable to the bridal price of a virgin.
18 ULB ക്ഷുദ്രക്കാരത്തിയെ നീ ജീവനോടെ വയ്ക്കരുത്. BSB BSB: You must not allow a sorceress to live.
19 ULB മൃഗത്തോടുകൂടി ശയിക്കുന്ന ഏവനും മരണശിക്ഷ അനുഭവിക്കണം. BSB BSB: Whoever lies with an animal must surely be put to death.
20 ULB യഹോവയ്ക്ക് മാത്രമല്ലാതെ വേറെ ദൈവങ്ങൾക്ക് യാഗം കഴിക്കുന്നവനെ നിർമ്മൂലമാക്കണം. BSB BSB: If anyone sacrifices to any god other than the LORD alone, he must be set apart for destruction.
21 ULB പരദേശിയെ പീഡിപ്പിക്കരുത്, ഉപദ്രവിക്കയുമരുത്; നിങ്ങൾ ഈജിപ്റ്റിൽ പരദേശികൾ ആയിരുന്നുവല്ലോ. BSB BSB: You must not exploit or oppress a foreign resident, for you yourselves were foreigners in the land of Egypt.
22 ULB വിധവയെയും അനാഥനെയും നിങ്ങൾ ക്ലേശിപ്പിക്കരുത്. BSB BSB: You must not mistreat any widow or orphan.
23 ULB അവരെ ഏതെങ്കിലും വിധത്തിൽ ക്ലേശിപ്പിക്കുകയും അവർ എന്നോട് നിലവിളിക്കുകയും ചെയ്താൽ ഞാൻ അവരുടെ നിലവിളി കേൾക്കും; BSB BSB: If you do mistreat them, and they cry out to Me in distress, I will surely hear their cry.
24 ULB എന്റെ കോപം ജ്വലിച്ച് ഞാൻ വാൾകൊണ്ട് നിങ്ങളെ കൊല്ലും; നിങ്ങളുടെ സ്ത്രീകൾ വിധവമാരും നിങ്ങളുടെ പൈതങ്ങൾ അനാഥരുമായിത്തീരും BSB BSB: My anger will be kindled, and I will kill you with the sword; then your wives will become widows and your children will be fatherless.
25 ULB എന്റെ ജനത്തിൽ നിന്റെ അടുക്കലുള്ള ഒരു ദരിദ്രന് പണം വായ്പ കൊടുത്താൽ കടക്കാരനെപ്പോലെ പെരുമാറരുത്; അവനോട് പലിശ വാങ്ങുകയും അരുത്. BSB BSB: If you lend money to one of My people among you who is poor, you must not act as a creditor to him; you are not to charge him interest.
27 ULB അതുമാത്രമാണല്ലോ അവന്റെ പുതപ്പ്; അതുമാത്രമാണല്ലോ അവന്റെ ശരീരം മൂടുന്ന വസ്ത്രം; അവൻ പിന്നെ എന്ത് പുതച്ച് കിടക്കും? അവൻ എന്നോട് നിലവിളിക്കുമ്പോൾ ഞാൻ കേൾക്കും; ഞാൻ കൃപയുള്ളവനല്ലോ. BSB BSB: because his cloak is the only covering he has for his body. What else will he sleep in? And if he cries out to Me, I will hear, for I am compassionate.
28 ULB നീ ദൈവത്തെ ദുഷിക്കരുത്; നിന്റെ ജനത്തിന്റെ അധിപതിയെ ശപിക്കയുമരുത്. BSB BSB: You must not blaspheme God or curse the ruler of your people.
29 ULB നിന്റെ വിളവും ദ്രാവകവർഗ്ഗവും അർപ്പിക്കുവാൻ താമസിക്കരുത്; നിന്റെ പുത്രന്മാരിൽ ആദ്യജാതനെ എനിക്ക് തരണം. BSB BSB: You must not hold back offerings from your granaries or vats. You are to give Me the firstborn of your sons.
30 ULB നിന്റെ കാളകളിലും ആടുകളിലും അങ്ങനെ തന്നെ; അത് ഏഴ് ദിവസം തള്ളയോട് കൂടി ഇരിക്കട്ടെ; എട്ടാം ദിവസം അതിനെ എനിക്ക് തരണം. BSB BSB: You shall do likewise with your cattle and your sheep. Let them stay with their mothers for seven days, but on the eighth day you are to give them to Me.
31 ULB നിങ്ങൾ എനിക്ക് വിശുദ്ധന്മാരായിരിക്കണം; കാട്ടുമൃഗം കടിച്ചുകീറിയ മാംസം തിന്നരുത്. നിങ്ങൾ അതിനെ നായ്ക്കൾക്ക് ഇട്ടുകളയണം. BSB BSB: You are to be My holy people. You must not eat the meat of a mauled animal found in the field; you are to throw it to the dogs.