1 ULB അഞ്ച് മുഴം നീളവും അഞ്ച് മുഴം വീതിയുമായി ഖദിരമരംകൊണ്ട് യാഗപീഠം ഉണ്ടാക്കണം; യാഗപീഠം സമചതുരവും മൂന്ന് മുഴം ഉയരവും ഉള്ളതായിരിക്കണം. BSB BSB: “You are to build an altar of acacia wood. The altar must be square, five cubits long, five cubits wide, and three cubits high.
3 ULB അതിലെ വെണ്ണീർ എടുക്കേണ്ടതിന് ചട്ടികളും അതിന്റെ ചട്ടുകങ്ങളും കിണ്ണങ്ങളും മുൾകൊളുത്തുകളും തീക്കലശങ്ങളും ഉണ്ടാക്കണം; അതിന്റെ ഉപകരണങ്ങളൊക്കെയും താമ്രംകൊണ്ട് ഉണ്ടാക്കണം. BSB BSB: Make all its utensils of bronze—its pots for removing ashes, its shovels, its sprinkling bowls, its meat forks, and its firepans.
4 ULB അതിന് താമ്രംകൊണ്ട് വലപ്പണിയായി ഒരു ജാലവും ഉണ്ടാക്കണം; ജാലത്തിന്മേൽ നാല് കോണിലും നാല് താമ്രവളയം ഉണ്ടാക്കണം. BSB BSB: Construct for it a grate of bronze mesh, and make a bronze ring at each of the four corners of the mesh.
5 ULB ജാലം യാഗപീഠത്തിന്റെ പകുതിയോളം എത്തുന്ന വിധത്തിൽ താഴെ യാഗപീഠത്തിന്റെ ചുറ്റുപടിക്ക് കീഴായി വയ്ക്കണം. BSB BSB: Set the grate beneath the ledge of the altar, so that the mesh comes halfway up the altar.
6 ULB യാഗപീഠത്തിന് ഖദിരമരംകൊണ്ട് തണ്ടുകൾ ഉണ്ടാക്കി താമ്രംകൊണ്ട് പൊതിയണം. BSB BSB: Additionally, make poles of acacia wood for the altar and overlay them with bronze.
7 ULB തണ്ടുകൾ വളയങ്ങളിൽ ഇടണം; യാഗപീഠം ചുമക്കുമ്പോൾ തണ്ടുകൾ അതിന്റെ രണ്ട് ഭാഗത്തും ഉണ്ടായിരിക്കണം. BSB BSB: The poles are to be inserted into the rings so that the poles are on two sides of the altar when it is carried.
8 ULB പലകകൊണ്ട് പൊള്ളയായി അത് ഉണ്ടാക്കണം; പർവ്വതത്തിൽവച്ച് കാണിച്ചുതന്നപ്രകാരം തന്നെ അത് ഉണ്ടാക്കണം. BSB BSB: Construct the altar with boards so that it is hollow. It is to be made just as you were shown on the mountain.
9 ULB തിരുനിവാസത്തിന് പ്രാകാരവും ഉണ്ടാക്കണം; തെക്കെ ഭാഗത്തേക്ക് പ്രാകാരത്തിന് പിരിച്ച പഞ്ഞിനൂൽകൊണ്ട് ഒരു ഭാഗത്തേക്ക് നൂറ് മുഴം നീളത്തിൽ മറശ്ശീല വേണം. BSB BSB: You are also to make a courtyard for the tabernacle. On the south side of the courtyard make curtains of finely spun linen, a hundred cubits long on one side,
10 ULB അതിന്റെ ഇരുപത് തൂണും അവയുടെ ഇരുപത് ചുവടും താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേൽചുറ്റുപടികളും വെള്ളികൊണ്ടും ആയിരിക്കണം. BSB BSB: with twenty posts and twenty bronze bases, and silver hooks and bands on the posts.
11 ULB അങ്ങനെ തന്നെ വടക്കെ ഭാഗത്തേക്ക് നൂറ് മുഴം നീളത്തിൽ മറശ്ശീല വേണം; അതിന്റെ ഇരുപത് തൂണും അവയുടെ ഇരുപത് ചുവടും താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേൽചുറ്റുപടികളും വെള്ളികൊണ്ടും ആയിരിക്കണം. BSB BSB: Likewise there are to be curtains on the north side, a hundred cubits long, with twenty posts and twenty bronze bases, and with silver hooks and bands on the posts.
12 ULB പടിഞ്ഞാറെ ഭാഗത്തേക്ക് പ്രാകാരത്തിന്റെ വീതിക്ക് അമ്പത് മുഴം നീളത്തിൽ മറശ്ശീലയും അതിന് പത്ത് തൂണും അവയ്ക്ക് പത്ത് ചുവടും വേണം. BSB BSB: The curtains on the west side of the courtyard shall be fifty cubits wide, with ten posts and ten bases.
13 ULB കിഴക്കെ ഭാഗത്തേക്കും പ്രാകാരത്തിന്റെ വീതി അമ്പത് മുഴം ആയിരിക്കണം. BSB BSB: The east side of the courtyard, toward the sunrise, is to be fifty cubits wide.
14 ULB ഒരു ഭാഗത്തേക്ക് പതിനഞ്ച് മുഴം നീളമുള്ള മറശ്ശീലയും അതിന് മൂന്ന് തൂണും അവയ്ക്ക് മൂന്ന് ചുവടും വേണം. BSB BSB: Make the curtains on one side fifteen cubits long, with three posts and three bases,
15 ULB മറ്റെ ഭാഗത്തേക്കും പതിനഞ്ച് മുഴം നീളമുള്ള മറശ്ശീലയും അതിന് മൂന്ന് തൂണും അവയ്ക്ക് മൂന്ന് ചുവടും വേണം. BSB BSB: and the curtains on the other side fifteen cubits long, with three posts and three bases.
16 ULB എന്നാൽ പ്രാകാരത്തിന്റെ വാതിലിന് നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ചിത്രത്തയ്യൽപ്പണിയായി ഇരുപത് മുഴം നീളമുള്ള ഒരു മറയും അതിന് നാല് തൂണും അവയ്ക്ക് നാല് ചുവടും വേണം. BSB BSB: The gate of the courtyard shall be twenty cubits long, with a curtain embroidered with blue, purple, and scarlet yarn, and finely spun linen. It shall have four posts and four bases.
17 ULB പ്രാകാരത്തിന്റെ എല്ലാ തൂണുകൾക്കും വെള്ളികൊണ്ട് മേൽചുറ്റുപടി വേണം; അവയുടെ കൊളുത്ത് വെള്ളികൊണ്ടും അവയുടെ ചുവട് താമ്രംകൊണ്ടും ആയിരിക്കണം. BSB BSB: All the posts around the courtyard shall have silver bands, silver hooks, and bronze bases.
18 ULB പ്രാകാരത്തിന് നാനൂറ് മുഴം നീളവും എല്ലാടവും അമ്പത് മുഴം വീതിയും അഞ്ച് മുഴം ഉയരവും ഉണ്ടായിരിക്കണം; അത് പിരിച്ച പഞ്ഞിനൂൽകൊണ്ടും ചുവട് താമ്രംകൊണ്ടും ആയിരിക്കണം. BSB BSB: The entire courtyard shall be a hundred cubits long and fifty cubits wide, with curtains of finely spun linen five cubits high, and with bronze bases.
19 ULB തിരുനിവാസത്തിലെ സകലശുശ്രൂഷയ്ക്കുമുള്ള ഉപകരണങ്ങളൊക്കെയും അതിന്റെ എല്ലാകുറ്റികളും പ്രാകാരത്തിന്റെ എല്ലാകുറ്റികളും താമ്രംകൊണ്ട് ആയിരിക്കണം. BSB BSB: All the utensils of the tabernacle for every use, including all its tent pegs and the tent pegs of the courtyard, shall be made of bronze.
20 ULB വിളക്ക് നിരന്തരം കത്തിക്കൊണ്ടിരിക്കേണ്ടതിന് യിസ്രായേൽമക്കൾ വിളക്കിന് ഇടിച്ചെടുത്ത ശുദ്ധമായ ഒലിവെണ്ണ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ അവരോട് കല്പിക്കുക. BSB BSB: And you are to command the Israelites to bring you pure oil of pressed olives for the light, to keep the lamps burning continually.
21 ULB സമാഗമനകൂടാരത്തിൽ സാക്ഷ്യത്തിന് മുമ്പിലുള്ള തിരശ്ശീലയ്ക്ക് പുറത്ത് അഹരോനും അവന്റെ പുത്രന്മാരും അത് വൈകുന്നേരം മുതൽ പ്രഭാതം വരെ യഹോവയുടെ മുമ്പാകെ കത്തുവാൻ തക്കവണ്ണം വയ്ക്കണം; ഇത് യിസ്രായേൽമക്കൾക്ക് തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കണം. BSB BSB: In the Tent of Meeting, outside the veil that is in front of the Testimony, Aaron and his sons are to tend the lamps before the LORD from evening until morning. This is to be a permanent statute for the Israelites for the generations to come.
Select verses for actions: Enter goes to them and Escape comes back.