1 ULB യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ: BSB BSB: Then the word of the LORD came to me, saying,
2 ULB “മനുഷ്യപുത്രാ, നീ സോരിനെക്കുറിച്ച് ഒരു വിലാപം തുടങ്ങി സോരിനോടു പറയേണ്ടത്: BSB BSB: “Now you, son of man, take up a lament for Tyre.
3 ULB ‘തുറമുഖങ്ങളിൽ വസിക്കുന്നവളും ഏറിയ ദ്വീപുകളിലെ ജനതകളുടെ വ്യാപാരിയും ആയ സോരേ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:“ഞാൻ പൂർണ്ണസുന്ദരിയാകുന്നു” എന്ന് നീ പറഞ്ഞിരിക്കുന്നു. BSB BSB: Tell Tyre, who dwells at the gateway to the sea, merchant of the peoples on many coasts, that this is what the Lord GOD says: You have said, O Tyre, ‘I am perfect in beauty.’
4 ULB നിന്റെ രാജ്യം സമുദ്രമദ്ധ്യത്തിൽ ഇരിക്കുന്നു; നിന്നെ നിർമ്മിച്ചവർ നിന്റെ സൗന്ദര്യത്തെ പരിപൂർണ്ണമാക്കിയിരിക്കുന്നു. BSB BSB: Your borders are in the heart of the seas; your builders perfected your beauty.
5 ULB സെനീരിലെ സരളമരംകൊണ്ട് അവർ നിന്റെ തട്ടുപലകകൾ പണിതു; നിനക്ക് പാമരം ഉണ്ടാക്കേണ്ടതിന് അവർ ലെബാനോനിൽനിന്നു ദേവദാരു കൊണ്ടുവന്നു. BSB BSB: They constructed all your planking with cypress from Senir. They took a cedar from Lebanon to make a mast for you.
6 ULB ബാശാനിലെ കരുവേലകംകൊണ്ട് അവർ നിന്റെ തണ്ടുകൾ ഉണ്ടാക്കി; കിത്തീംദ്വീപുകളിലെ പുന്നമരത്തിൽ ആനക്കൊമ്പു പതിച്ച് നിനക്ക് തട്ടുണ്ടാക്കിയിരിക്കുന്നു. BSB BSB: Of oaks from Bashan they made your oars; of wood from the coasts of Cyprus they made your deck, inlaid with ivory.
7 ULB നിനക്ക് കൊടി ആയിരിക്കേണ്ടതിന് നിന്റെ കപ്പൽപായ് ഈജിപ്റ്റിൽനിന്നുള്ള വിചിത്രശണവസ്ത്രംകൊണ്ട് ഉണ്ടാക്കിയതായിരുന്നു; എലീശാദ്വീപുകളിലെ ധൂമ്രപടവും രക്താംബരവും നിന്റെ വിതാനമായിരുന്നു. BSB BSB: Of embroidered fine linen from Egypt they made your sail, which served as your banner. Of blue and purple from the coasts of Elishah they made your awning.
8 ULB സീദോനിലെയും സർവ്വാദിലെയും നിവാസികൾ നിന്റെ തണ്ടുവലിക്കാരായിരുന്നു; സോരേ, നിന്നിൽ ഉണ്ടായിരുന്ന ജ്ഞാനികൾ നിന്റെ കപ്പിത്താന്മാർ ആയിരുന്നു. BSB BSB: The men of Sidon and Arvad were your oarsmen. Your men of skill, O Tyre, were there as your captains.
9 ULB ഗെബലിലെ മൂപ്പന്മാരും അതിലെ ജ്ഞാനികളും നിന്റെ ഓരായപ്പണിക്കാരായിരുന്നു; നിന്റെ കച്ചവടം നടത്തേണ്ടതിന് സമുദ്രത്തിലെ എല്ലാ കപ്പലുകളും അവയുടെ കപ്പല്ക്കാരും നിന്നിൽ ഉണ്ടായിരുന്നു. BSB BSB: The elders of Gebal were aboard as shipwrights, repairing your leaks. All the ships of the sea and their sailors came alongside to barter for your merchandise.
10 ULB പാർസികളും ലൂദ്യരും പൂത്യരും യോദ്ധാക്കളായി നിന്റെ സൈന്യത്തിൽ ഉണ്ടായിരുന്നു; അവർ പരിചയും ശിരസ്ത്രങ്ങളും നിന്നിൽ തൂക്കി നിനക്കു ഭംഗിപിടിപ്പിച്ചു. BSB BSB: Men of Persia, Lydia, and Put served as warriors in your army. They hung their shields and helmets on your walls; they gave you splendor.
11 ULB അർവ്വാദ്യർ നിന്റെ സൈന്യത്തോടുകൂടി ചുറ്റും നിന്റെ മതിലുകളിന്മേലും ഗമ്മാദ്യർ നിന്റെ ഗോപുരങ്ങളിലും ഉണ്ടായിരുന്നു; അവർ നിന്റെ മതിലുകളിന്മേൽ ചുറ്റും പരിച തൂക്കി നിന്റെ സൗന്ദര്യത്തെ പരിപൂർണ്ണമാക്കി. BSB BSB: Men of Arvad and Helech manned your walls all around, and the men of Gammad were in your towers. They hung their shields around your walls; they perfected your beauty.
12 ULB തർശീശ് സകലവിധസമ്പത്തിന്റെയും പെരുപ്പംനിമിത്തം നിന്റെ വ്യാപാരിയായിരുന്നു; വെള്ളി, ഇരിമ്പ്, വെള്ളീയം, കാരീയം എന്നിവ അവർ നിന്റെ ചരക്കിനു പകരം തന്നു. BSB BSB: Tarshish was your merchant because of your great wealth of goods; they exchanged silver, iron, tin, and lead for your wares.
13 ULB യാവാൻ, തൂബാൽ, മേശക്ക് എന്നിവർ നിന്റെ വ്യാപാരികൾ ആയിരുന്നു; അവർ ആളുകളെയും താമ്രസാധനങ്ങളെയും നിന്റെ ചരക്കിനു പകരം തന്നു. BSB BSB: Javan, Tubal, and Meshech were your merchants. They exchanged slaves and bronze utensils for your merchandise.
14 ULB തോഗർമ്മാഗൃഹക്കാർ നിന്റെ ചരക്കിനു പകരം കുതിരകളെയും പടക്കുതിരകളെയും കോവർകഴുതകളെയും തന്നു. BSB BSB: The men of Beth-togarmah exchanged horses, war horses, and mules for your wares.
15 ULB ദെദാന്യർ നിന്റെ വ്യാപാരികളായിരുന്നു; അനേകം ദ്വീപുകൾ നിന്റെ അധീനത്തിലെ വ്യാപാരദേശങ്ങളായിരുന്നു; അവർ ആനക്കൊമ്പും കരിമരവും നിനക്ക് കപ്പമായി കൊണ്ടുവന്നു. BSB BSB: The men of Dedan were your clients; many coastlands were your market; they paid you with ivory tusks and ebony.
16 ULB നിന്റെ പണിത്തരങ്ങളുടെ പെരുപ്പംനിമിത്തം അരാം നിന്റെ വ്യാപാരി ആയിരുന്നു; അവർ മരതകവും ധൂമ്രവസ്ത്രവും വിചിത്രവസ്ത്രവും ശണവസ്ത്രവും പവിഴവും പത്മരാഗവും നിന്റെ ചരക്കിനു പകരം തന്നു. BSB BSB: Aram was your customer because of your many products; they exchanged turquoise, purple, embroidered work, fine linen, coral, and rubies for your wares.
17 ULB യെഹൂദയും യിസ്രായേൽദേശവും നിന്റെ വ്യാപാരികളായിരുന്നു; അവർ മിന്നീത്തിലെ ഗോതമ്പും പലഹാരവും തേനും എണ്ണയും പരിമളതൈലവും നിന്റെ ചരക്കിനു പകരം തന്നു. BSB BSB: Judah and the land of Israel traded with you; they exchanged wheat from Minnith, cakes and honey, oil and balm for your merchandise.
18 ULB നിന്റെ പണിത്തരങ്ങളുടെയും സകലവിധസമ്പത്തിന്റെയും പെരുപ്പംനിമിത്തം,ദമാസ്ക്കസ് ഹെൽബോനിലെ വീഞ്ഞും വെളുത്ത ആട്ടുരോമവുംകൊണ്ട് നിന്നോട് വ്യാപാരം ചെയ്തു. BSB BSB: Because of your many products and your great wealth of goods, Damascus traded with you wine from Helbon, wool from Zahar,
19 ULB വെദാന്യരും ഊസാലിലെ യാവാന്യരും നിന്റെ ചരക്കുകൊണ്ട് വ്യാപാരം ചെയ്തു; മിനുസമുള്ള ഇരിമ്പും വഴനത്തോലും വയമ്പും നിന്റെ ചരക്കിന്റെ കൂട്ടത്തിൽ ഉണ്ടായിരുന്നു. BSB BSB: and casks of wine from Izal for your wares. Wrought iron, cassia, and sweet cane were exchanged for your merchandise.
20 ULB കുതിരപ്പുറത്തിടുന്ന വിശിഷ്ടവസ്ത്രംകൊണ്ട് ദെദാൻ നിന്റെ വ്യാപാരിയായിരുന്നു; BSB BSB: Dedan was your merchant in saddlecloths for riding.
21 ULB അറബികളും കേദാർപ്രഭുക്കന്മാർ എല്ലാവരും നിനക്കധീനരായ വ്യാപാരികൾ ആയിരുന്നു; കുഞ്ഞാടുകൾ, ആട്ടുകൊറ്റന്മാർ, കോലാടുകൾ എന്നിവകൊണ്ട് അവർ നീയുമായി കച്ചവടം നടത്തി. BSB BSB: Arabia and all the princes of Kedar were your customers, trading in lambs, rams, and goats.
22 ULB ശെബയിലെയും രാമയിലെയും വ്യാപാരികൾ നിന്റെ കച്ചവടക്കാരായിരുന്നു; അവർ മേല്ത്തരമായ സകലവിധപരിമളതൈലവും സകലവിധരത്നങ്ങളും പൊന്നും നിന്റെ ചരക്കിനു പകരം തന്നു. BSB BSB: The merchants of Sheba and Raamah traded with you; for your wares they exchanged gold, the finest of all spices, and precious stones.
23 ULB ഹാരാനും കല്നെയും ഏദെനും ശെബാവ്യാപാരികളും അശ്ശൂരും കില്മദും നിന്റെ കച്ചവടക്കാരായിരുന്നു. BSB BSB: Haran, Canneh, and Eden traded with you, and so did the merchants of Sheba, Asshur, and Chilmad.
24 ULB അവർ വിശിഷ്ടസാധനങ്ങളും ചിത്രത്തയ്യലുള്ള ധൂമ്രപ്പുതപ്പുകളും പരവതാനികളും ബലത്തിൽ പിരിച്ച കയറുകളും നിന്റെ ചരക്കിനു പകരം തന്നു. BSB BSB: In your marketplace they traded with you fine garments of blue, embroidered work, and multicolored rugs with cords tightly twisted and knotted.
25 ULB തർശീശ് കപ്പലുകൾ നിനക്ക് ചരക്കു കൊണ്ടുവന്നു; നീ പരിപൂർണ്ണയും സമുദ്രമദ്ധ്യത്തിൽ അതിധനികയും ആയിത്തീർന്നു. BSB BSB: The ships of Tarshish carried your merchandise. And you were filled with heavy cargo in the heart of the sea.
26 ULB നിന്റെ തണ്ടുവലിക്കാർ നിന്നെ പുറങ്കടലിലേക്ക് കൊണ്ടുപോയി; എന്നാൽ കിഴക്കൻ കാറ്റ് സമുദ്രമദ്ധ്യത്തിൽവച്ച് നിന്നെ ഉടച്ചുകളഞ്ഞു. BSB BSB: Your oarsmen have brought you onto the high seas, but the east wind will shatter you in the heart of the sea.
27 ULB നിന്റെ സമ്പത്തും ചരക്കും കച്ചവടവും കപ്പല്ക്കാരും കപ്പിത്താന്മാരും ഓരായപ്പണിക്കാരും വ്യാപാരികളും നിന്നിലുള്ള സകലയോദ്ധാക്കളും നിന്റെ അകത്തുള്ള സർവ്വജനസമൂഹത്തോടും കൂടി നിന്റെ വീഴ്ചയുടെ നാളിൽ സമുദ്രമദ്ധ്യത്തിൽ വീഴും. BSB BSB: Your wealth, wares, and merchandise, your sailors, captains, and shipwrights, your merchants and all the warriors within you, with all the other people on board, will sink into the heart of the sea on the day of your downfall.
28 ULB നിന്റെ കപ്പിത്താന്മാരുടെ നിലവിളികൊണ്ട് കപ്പൽകൂട്ടങ്ങൾ നടുങ്ങിപ്പോകും. BSB BSB: The countryside will shake when your sailors cry out.
29 ULB തണ്ടുവലിക്കാർ എല്ലാവരും കപ്പല്ക്കാരും കടലിലെ കപ്പിത്താന്മാരും കപ്പലുകളിൽനിന്ന് ഇറങ്ങി കരയിൽ നില്ക്കും. BSB BSB: All who handle the oars will abandon their ships. The sailors and all the captains of the sea will stand on the shore.
30 ULB അവർ കൈപ്പോടെ ഉറക്കെ നിലവിളിച്ച് തലയിൽ പൂഴി വാരിയിട്ട് ചാരത്തിൽ കിടന്നുരുളുകയും BSB BSB: They will raise their voices for you and cry out bitterly. They will throw dust on their heads and roll in ashes.
31 ULB നിന്നെച്ചൊല്ലി തല മുണ്ഡനം ചെയ്ത് രട്ടുടുക്കുകയും നിന്നെക്കുറിച്ച് മനോവ്യസനത്തോടും കൈപ്പുള്ള വിലാപത്തോടും കൂടി കരയുകയും ചെയ്യും. BSB BSB: They will shave their heads for you and wrap themselves in sackcloth. They will weep over you with anguish of soul and bitter mourning.
32 ULB അവരുടെ ദുഃഖത്തിൽ അവർ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി, നിന്നെക്കുറിച്ചു വിലപിക്കുന്നത്: ‘സമുദ്രമദ്ധ്യത്തിൽ നശിച്ചുപോയ സോരിനെപ്പോലെ ഏതു നഗരമുള്ളു?’ BSB BSB: As they wail and mourn over you, they will take up a lament for you: ‘Who was ever like Tyre, silenced in the middle of the sea?
33 ULB നിന്റെ ചരക്ക് സമുദ്രത്തിൽ നിന്നു കയറിവന്നപ്പോൾ, നീ ഏറിയ വംശങ്ങൾക്കു തൃപ്തിവരുത്തി, നിന്റെ സമ്പത്തിന്റെയും വ്യാപാരത്തിന്റെയും പെരുപ്പംകൊണ്ട് ഭൂമിയിലെ രാജാക്കന്മാരെ സമ്പന്നന്മാരാക്കി. BSB BSB: When your wares went out to sea, you satisfied many nations. You enriched the kings of the earth with your abundant wealth and merchandise.
34 ULB ഇപ്പോൾ നീ സമുദ്രത്തിൽനിന്ന് തകർന്നു പൊയ്പോയി; നിന്റെ വ്യാപാരസമ്പത്തും നിന്റെ അകത്തുള്ള ജനസമൂഹങ്ങളും വെള്ളത്തിന്റെ ആഴത്തിൽ വീണിരിക്കുന്നു. BSB BSB: Now you are shattered by the seas in the depths of the waters; your merchandise and the people among you have gone down with you.
35 ULB ദ്വീപുവാസികളെല്ലാവരും നിന്നെക്കുറിച്ചു സ്തംഭിച്ചുപോകുന്നു; അവരുടെ രാജാക്കന്മാർ ഏറ്റവും ഭയപ്പെട്ട് മുഖം വാടി നില്ക്കുന്നു. BSB BSB: All the people of the coastlands are appalled over you. Their kings shudder with fear; their faces are contorted.
36 ULB ജനതകൾക്കിടയിലെ വ്യാപാരികൾ നിന്നെ നിന്ദിക്കുന്നു: ‘നിനക്കു ശീഘ്രനാശം ഭവിച്ചു നീ സദാകാലത്തേക്കും ഇല്ലാതെയാകും’”. BSB BSB: Those who trade among the nations hiss at you; you have come to a horrible end and will be no more.’”
Select verses for actions: Enter goes to them and Escape comes back.