1 ULB മനുഷ്യർ ഭൂമിയിൽ പെരുകിത്തുടങ്ങി. അവർക്ക് പുത്രിമാർ ജനിച്ചപ്പോൾ BSB BSB: Now when men began to multiply on the face of the earth and daughters were born to them,
2 ULB ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യമുള്ളവരെന്ന് കണ്ടിട്ട് തങ്ങൾക്ക് ഇഷ്ടമുള്ള ഏവരെയും ഭാര്യമാരായി എടുത്തു. BSB BSB: the sons of God saw that the daughters of men were beautiful, and they took as wives whomever they chose.
3 ULB അപ്പോൾ യഹോവ: “മനുഷ്യനിൽ എന്റെ ആത്മാവ് എന്നേക്കും വാദിച്ചുകൊണ്ടിരിക്കുകയില്ല; അവൻ ജഡം തന്നേയല്ലോ; എങ്കിലും അവന്റെ ആയുസ്സ് നൂറ്റിരുപത് വർഷമാകും” എന്ന് അരുളിച്ചെയ്തു. BSB BSB: So the LORD said, “My Spirit will not contend with man forever, for he is mortal; his days shall be 120 years.”
4 ULB അക്കാലത്ത് ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്റെ ശേഷവും ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ട് അവർ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, പ്രശസ്തരായ പുരുഷന്മാർ തന്നെ. BSB BSB: The Nephilim were on the earth in those days—and afterward as well—when the sons of God had relations with the daughters of men. And they bore them children who became the mighty men of old, men of renown.
6 ULB അവിടുന്ന് ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കിയതുകൊണ്ട് യഹോവ അനുതപിച്ചു; അത് അവിടുത്തെ ഹൃദയത്തിന് ദുഃഖമായി: BSB BSB: And the LORD regretted that He had made man on the earth, and He was grieved in His heart.
7 ULB “ഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽനിന്ന് നശിപ്പിച്ചുകളയും; മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും തന്നെ; അവയെ ഉണ്ടാക്കിയതുകൊണ്ട് ഞാൻ അനുതപിക്കുന്നു” എന്നു യഹോവ അരുളിച്ചെയ്തു. BSB BSB: So the LORD said, “I will blot out man, whom I have created, from the face of the earth—every man and beast and crawling creature and bird of the air—for I am grieved that I have made them.”
8 ULB എന്നാൽ നോഹയ്ക്ക് യഹോവയുടെ ദൃഷ്ടിയിൽ കൃപ ലഭിച്ചു. BSB BSB: Noah, however, found favor in the eyes of the LORD.
9 ULB നോഹയുടെ വംശാവലി ഇതാണ്: നോഹ നീതിമാനും തന്റെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു. BSB BSB: This is the account of Noah. Noah was a righteous man, blameless in his generation; Noah walked with God.
10 ULB ശേം, ഹാം, യാഫെത്ത് എന്ന മൂന്ന് പുത്രന്മാരെ നോഹ ജനിപ്പിച്ചു. BSB BSB: And Noah had three sons: Shem, Ham, and Japheth.
11 ULB എന്നാൽ ഭൂമി ദൈവത്തിന്റെ മുമ്പാകെ വഷളായി; ഭൂമി അതിക്രമംകൊണ്ട് നിറഞ്ഞിരുന്നു. BSB BSB: Now the earth was corrupt in the sight of God, and full of violence.
12 ULB ദൈവം ഭൂമിയെ നോക്കി, അതു വഷളായി എന്നു കണ്ടു; സകലജഡവും ഭൂമിയിൽ തന്റെ വഴി വഷളാക്കിയിരുന്നു. BSB BSB: And God looked upon the earth and saw that it was corrupt; for all living creatures on the earth had corrupted their ways.
13 ULB ദൈവം നോഹയോട് കല്പിച്ചതെന്തെന്നാൽ: “സകലജഡത്തിന്റെയും അവസാനം എന്റെ മുമ്പിൽ വന്നിരിക്കുന്നു; ഭൂമി അവരാൽ അതിക്രമംകൊണ്ട് നിറഞ്ഞിരിക്കുന്നു; നോക്കൂ, ഞാൻ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കും. BSB BSB: Then God said to Noah, “The end of all living creatures has come before Me, because through them the earth is full of violence. Now behold, I will destroy both them and the earth.
14 ULB നീ ഗോഫർമരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കുക; പെട്ടകത്തിന് മുറികൾ ഉണ്ടാക്കി, അകത്തും പുറത്തും കീൽ തേക്കേണം. BSB BSB: Make for yourself an ark of gopher wood; make rooms in the ark and coat it with pitch inside and out.
15 ULB അത് ഉണ്ടാക്കേണ്ടത് എങ്ങനെ എന്നാൽ: പെട്ടകത്തിന്റെ നീളം മുന്നൂറ് മുഴം; വീതി അമ്പത് മുഴം; ഉയരം മുപ്പത് മുഴം. BSB BSB: And this is how you are to build it: The ark is to be 300 cubits long, 50 cubits wide, and 30 cubits high.
16 ULB പെട്ടകത്തിന് ജനൽ ഉണ്ടാക്കേണം; മുകളിൽനിന്ന് ഒരു മുഴം താഴെ അതിനെ വയ്ക്കേണം; പെട്ടകത്തിന്റെ വാതിൽ പെട്ടകത്തിന്റെ വശത്തു വയ്ക്കേണം: താഴത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും നിലയായി അതിനെ ഉണ്ടാക്കേണം. BSB BSB: You are to make a roof for the ark, finish its walls a cubit from the top, place a door in the side of the ark, and build lower, middle, and upper decks.
17 ULB നോക്കൂ, ആകാശത്തിൻ കീഴിൽനിന്നു ജീവശ്വാസമുള്ള സർവ്വജഡത്തെയും നശിപ്പിക്കുവാൻ ഞാൻ ഭൂമിയിൽ ഒരു ജലപ്രളയം വരുത്തും; ഭൂമിയിലുള്ളതൊക്കെയും നശിച്ചുപോകും. BSB BSB: And behold, I will bring floodwaters upon the earth to destroy every creature under the heavens that has the breath of life. Everything on the earth will perish.
18 ULB എന്നാൽ നിന്നോട് എന്റെ ഉടമ്പടി ഞാൻ സ്ഥാപിക്കും; നീയും നിന്റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തിൽ കടക്കേണം. BSB BSB: But I will establish My covenant with you, and you will enter the ark—you and your sons and your wife and your sons’ wives with you.
19 ULB സകല ജീവികളിൽനിന്നും, സർവ്വജഡത്തിൽനിന്നും തന്നെ, രണ്ടുവീതം നിന്നോടുകൂടെ ജീവരക്ഷയ്ക്കായിട്ട് പെട്ടകത്തിൽ കയറ്റേണം; അവ ആണും പെണ്ണുമായിരിക്കേണം. BSB BSB: And you are to bring two of every living creature into the ark—male and female—to keep them alive with you.
20 ULB അതതു തരം പക്ഷികളിൽനിന്നും അതതു തരം മൃഗങ്ങളിൽനിന്നും ഭൂമിയിലെ അതതു തരം ഇഴജാതികളിൽനിന്നൊക്കെയും രണ്ടുവീതം ജീവരക്ഷയ്ക്കായിട്ട് നിന്റെ അടുക്കൽ വരേണം. BSB BSB: Two of every kind of bird and animal and crawling creature will come to you to be kept alive.
21 ULB നീയോ സകലഭക്ഷണസാധനങ്ങളിൽനിന്നും വേണ്ടുന്നത് എടുത്ത് ശേഖരിച്ചുകൊള്ളേണം; അത് നിനക്കും അവയ്ക്കും ആഹാരമായിരിക്കേണം.” BSB BSB: You are also to take for yourself every kind of food that is eaten and gather it as food for yourselves and for the animals.”
22 ULB ദൈവം തന്നോട് കല്പിച്ചതൊക്കെയും അനുസരിച്ച് നോഹ ചെയ്തു; അങ്ങനെ തന്നെ അവൻ ചെയ്തു. BSB BSB: So Noah did everything precisely as God had commanded him.