2 ULB അവരെ വിളിക്കുന്തോറും അവർ വിട്ടകന്നുപോയി; ബാൽബിംബങ്ങൾക്ക് അവർ ബലികഴിച്ചു, വിഗ്രഹങ്ങൾക്ക് ധൂപം കാട്ടി. BSB BSB: But the more I called Israel, the farther they departed from Me. They sacrificed to the Baals and burned incense to carved images.
3 ULB ഞാൻ എഫ്രയീമിനെ നടക്കുവാൻ പരിശീലിപ്പിച്ചു; ഞാൻ അവരെ എന്റെ ഭുജങ്ങളിൽ എടുത്തു; എങ്കിലും ഞാൻ അവരെ സൗഖ്യമാക്കി എന്ന് അവർ അറിഞ്ഞില്ല. BSB BSB: It was I who taught Ephraim to walk, taking them by the arms, but they never realized that it was I who healed them.
4 ULB മൃദുവായ ചരടുകൾകൊണ്ട്, സ്നേഹബന്ധനങ്ങൾ കൊണ്ട് തന്നെ, ഞാൻ അവരെ വലിച്ചു; അവരുടെ കഴുത്തിൽനിന്ന് നുകം നീക്കിക്കളയുന്നവനെപ്പോലെ അവർക്ക് ഞാൻ ആയിരുന്നു; ഞാൻ കുനിഞ്ഞ് അവർക്ക് ഭക്ഷണം ഇട്ടുകൊടുത്തു. BSB BSB: I led them with cords of kindness, with ropes of love; I lifted the yoke from their necks and bent down to feed them.
5 ULB അവർ ഈജിപ്റ്റ് ദേശത്തേക്ക് മടങ്ങിപ്പോകുകയില്ല; എന്നാൽ എങ്കലേക്ക് മടങ്ങിവരുവാൻ അവർക്കു മനസ്സില്ലായ്കകൊണ്ട് അശ്ശൂര്യൻ അവരുടെ രാജാവാകും. BSB BSB: Will they not return to the land of Egypt and be ruled by Assyria because they refused to repent?
6 ULB അവരുടെ ആലോചനനിമിത്തം വാൾ അവന്റെ പട്ടണങ്ങളിൽ വീണ് അവന്റെ ഓടാമ്പലുകൾ നശിപ്പിച്ച് ഒടുക്കിക്കളയും. BSB BSB: A sword will flash through their cities; it will destroy the bars of their gates and consume them in their own plans.
7 ULB എന്റെ ജനം എന്നെ വിട്ട് പിന്തിരിയുവാൻ ഒരുങ്ങിയിരിക്കുന്നു; അവർ അത്യുന്നതനോട് നിലവിളിച്ചാലും അവൻ അവരെ ഉയർത്തുകയില്ല. BSB BSB: My people are bent on turning from Me. Though they call to the Most High, He will by no means exalt them.
9 ULB എന്റെ ഉഗ്രകോപം ഞാൻ ചൊരിയുകയില്ല; ഞാൻ എഫ്രയീമിനെ വീണ്ടും നശിപ്പിക്കുകയുമില്ല; ഞാൻ മനുഷ്യനല്ല ദൈവം അത്രെ. നിന്റെ നടുവിൽ പരിശുദ്ധൻ തന്നെ; ഞാൻ ക്രോധത്തോടെ വരുകയുമില്ല. BSB BSB: I will not execute the full fury of My anger; I will not destroy Ephraim again. For I am God and not man—the Holy One among you—and I will not come in wrath.
10 ULB സിംഹംപോലെ ഗർജ്ജിക്കുന്ന യഹോവയുടെ പിന്നാലെ അവർ നടക്കും; യഹോവ ഗർജ്ജിക്കുമ്പോൾ പടിഞ്ഞാറുനിന്ന് അവിടുത്തെ മക്കൾ വിറച്ചുകൊണ്ട് വരും. BSB BSB: They will walk after the LORD; He will roar like a lion. When He roars, His children will come trembling from the west.
11 ULB അവർ ഈജിപ്റ്റിൽനിന്ന് ഒരു പക്ഷിയെപ്പോലെയും അശ്ശൂർദേശത്തുനിന്ന് ഒരു പ്രാവിനെപ്പോലെയും വിറച്ചുകൊണ്ട് വരും; ഞാൻ അവരെ അവരുടെ വീടുകളിൽ പാർപ്പിക്കും” എന്ന് യഹോവയുടെ അരുളപ്പാട്. BSB BSB: They will come trembling like birds from Egypt and like doves from the land of Assyria. Then I will settle them in their homes, declares the LORD.
12 ULB എഫ്രയീം കാപട്യം കൊണ്ടും യിസ്രായേൽഗൃഹം വഞ്ചനകൊണ്ടും എന്നെ ചുറ്റിയിരിക്കുന്നു; യെഹൂദയും, ദൈവത്തോടും വിശ്വസ്തനായ പരിശുദ്ധനോടും ഇന്നും അസ്ഥിരത കാണിക്കുന്നു. BSB BSB: Ephraim surrounds Me with lies, the house of Israel with deceit; but Judah still walks with God and is faithful to the Holy One.