1 ULB ഞാൻ യിസ്രായേലിനെ ചികിത്സിക്കുമ്പോൾ, എഫ്രയീമിന്റെ അകൃത്യവും ശമര്യയുടെ ദുഷ്ടതയും വെളിപ്പെട്ടുവരുന്നു; അവർ വ്യാജം പ്രവർത്തിക്കുന്നു; അകത്ത് കള്ളൻ കടക്കുന്നു; പുറത്ത് കവർച്ചക്കാരുടെ കൂട്ടം കൊള്ളയിടുന്നു. BSB BSB: When I heal Israel, the iniquity of Ephraim will be exposed, as well as the crimes of Samaria. For they practice deceit and thieves break in; bandits raid in the streets.
2 ULB അവരുടെ സകല ദുഷ്ടതയും ഞാൻ ഓർക്കുന്നു എന്ന് അവർ മനസ്സിൽ ചിന്തിക്കുന്നില്ല; ഇപ്പോൾ അവരുടെ സ്വന്ത പ്രവൃത്തികൾ അവരെ ചുറ്റിയിരിക്കുന്നു; അവ എന്റെ മുമ്പാകെ ഇരിക്കുന്നു. BSB BSB: But they fail to consider in their hearts that I remember all their evil. Now their deeds are all around them; they are before My face.
3 ULB അവർ ദുഷ്ടതകൊണ്ട് രാജാവിനെയും ഭോഷ്കുകൊണ്ട് പ്രഭുക്കന്മാരെയും സന്തോഷിപ്പിക്കുന്നു. BSB BSB: They delight the king with their evil, and the princes with their lies.
4 ULB അവർ എല്ലാവരും വ്യഭിചാരികൾ ആകുന്നു; അപ്പക്കാരൻ ചൂടാക്കുന്ന അപ്പക്കൂടുപോലെ അവർ ഇരിക്കുന്നു; മാവു കുഴച്ചതുമുതൽ അത് പുളിക്കുവോളം അപ്പക്കാരൻ തീ കത്തിക്കാതിരിക്കുന്നതുപോലെ. BSB BSB: They are all adulterers, like an oven heated by a baker who needs not stoke the fire from the kneading to the rising of the dough.
5 ULB നമ്മുടെ രാജാവിന്റെ ദിവസത്തിൽ പ്രഭുക്കന്മാർക്ക് വീഞ്ഞിന്റെ ലഹരിയാൽ ദീനം പിടിക്കുന്നു; അവൻ പരിഹാസികളോടുകൂടി കൈ നീട്ടുന്നു. BSB BSB: The princes are inflamed with wine on the day of our king; so he joins hands with those who mock him.
6 ULB അവർ പതിയിരിക്കുന്ന സമയത്ത് തങ്ങളുടെ ഹൃദയത്തെ അപ്പക്കൂടുപോലെ ഒരുക്കിയിരിക്കുന്നു; അവരുടെ അപ്പക്കാരൻ രാത്രി മുഴുവനും ഉറങ്ങുന്നു; രാവിലെ അത് ജ്വലിക്കുന്ന തീപോലെ കത്തുന്നു. BSB BSB: For they prepare their heart like an oven while they lie in wait; all night their anger smolders; in the morning it blazes like a flaming fire.
7 ULB അവരെല്ലാം അപ്പക്കൂടുപോലെ ചൂടുപിടിച്ച്, തങ്ങളുടെ ന്യായാധിപതിമാരെ തിന്നുകളയുന്നു; അവരുടെ രാജാക്കന്മാർ എല്ലാം വീണുപോയിരിക്കുന്നു; അവരുടെ ഇടയിൽ എന്നോട് അപേക്ഷിക്കുന്നവൻ ആരുമില്ല. BSB BSB: All of them are hot as an oven, and they devour their rulers. All their kings fall; not one of them calls upon Me.
8 ULB എഫ്രയീം ജനതയോട് ഇടകലർന്നിരിക്കുന്നു; എഫ്രയീം മറിച്ചിടാത്ത ദോശ ആകുന്നു. BSB BSB: Ephraim mixes with the nations; Ephraim is an unturned cake.
9 ULB അന്യജനത അവന്റെ ബലം തിന്നുകളഞ്ഞെങ്കിലും അവൻ അറിയുന്നില്ല; അവന്റെ തല അവിടവിടെ നരച്ചിരിക്കുന്നു എങ്കിലും അവൻ അത് അറിയുന്നില്ല. BSB BSB: Foreigners consume his strength, but he does not notice. Even his hair is streaked with gray, but he does not know.
10 ULB യിസ്രായേലിന്റെ അഹംഭാവം അവന്റെ മുഖത്ത് പ്രകടമായിരിക്കുന്നു; എന്നാൽ അവർ തങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കൽ മടങ്ങി വന്നിട്ടില്ല; ഈ കാര്യങ്ങളിൽ അവനെ അന്വേഷിച്ചിട്ടും ഇല്ല. BSB BSB: Israel’s arrogance testifies against them, yet they do not return to the LORD their God; despite all this, they do not seek Him.
11 ULB എഫ്രയീം ബുദ്ധികെട്ട പൊട്ടപ്രാവുപോലെ ആകുന്നു; അവർ ഈജിപ്റ്റിനെ വിളിക്കുകയും അശ്ശൂരിലേക്ക് പോകുകയും ചെയ്യുന്നു. BSB BSB: So Ephraim has become like a silly, senseless dove—calling out to Egypt, then turning to Assyria.
12 ULB അവർ പോകുമ്പോൾ ഞാൻ എന്റെ വല അവരുടെമേൽ വീശും; ഞാൻ അവരെ ആകാശത്തിലെ പറവകളെപ്പോലെ താഴെ വരുത്തും; അവരുടെ സഭയിൽ കേൾപ്പിച്ചതുപോലെ ഞാൻ അവരെ ശിക്ഷിക്കും. BSB BSB: As they go, I will spread My net over them; I will bring them down like birds of the air. I will chastise them when I hear them flocking together.
13 ULB അവർ എന്നെ വിട്ട് ഓടിപ്പോയതുകൊണ്ട് അവർക്ക് അയ്യോ കഷ്ടം; അവർ എന്നോട് അതിക്രമം ചെയ്തതുകൊണ്ട് അവർക്കു നാശം; ഞാൻ അവരെ വീണ്ടെടുക്കുവാൻ വിചാരിച്ചിട്ടും അവർ എന്നോട് ഭോഷ്ക് സംസാരിക്കുന്നു. BSB BSB: Woe to them, for they have strayed from Me! Destruction to them, for they have rebelled against Me! Though I would redeem them, they speak lies against Me.
14 ULB അവർ ഹൃദയപൂർവ്വം എന്നോട് നിലവിളിക്കാതെ കിടക്കയിൽവച്ച് അലമുറയിടുന്നു; അവർ ധാന്യവും വീഞ്ഞും നിമിത്തം ഒന്നിച്ചുകൂടുന്നു; അവർ എന്നോട് മത്സരിക്കുന്നു. BSB BSB: They do not cry out to Me from their hearts when they wail upon their beds. They slash themselves for grain and new wine, but turn away from Me.
15 ULB ഞാൻ അവരെ അഭ്യസിപ്പിച്ച് അവരുടെ ഭുജങ്ങളെ ബലപ്പെടുത്തിയിട്ടും, അവർ എന്റെ നേരെ ദോഷം നിരൂപിക്കുന്നു. BSB BSB: Although I trained and strengthened their arms, they plot evil against Me.
16 ULB അവർ മടങ്ങിവരുന്നു, അത്യുന്നതന്റെ അടുക്കലേക്ക് അല്ലതാനും; അവർ വഞ്ചനയുള്ള വില്ലുപോലെ ആകുന്നു; അവരുടെ പ്രഭുക്കന്മാർ നാവിന്റെ ക്രോധം നിമിത്തം വാളുകൊണ്ട് വീഴും; അത് ഈജിപ്റ്റ്ദേശത്ത് അവർക്ക് പരിഹാസഹേതുവായിത്തീരും. BSB BSB: They turn, but not to the Most High; they are like a faulty bow. Their leaders will fall by the sword for the cursing of their tongue; for this they will be ridiculed in the land of Egypt.