1 ULB ഇതിനാൽ എന്റെ ഹൃദയം വിറച്ച് അതിന്റെ സ്ഥലത്തുനിന്ന് പാളിപ്പോകുന്നു. BSB BSB: “At this my heart also pounds and leaps from its place.
2 ULB അവിടുത്തെ ശബ്ദത്തിന്റെ മുഴക്കവും അവിടുത്തെ വായിൽനിന്ന് പുറപ്പെടുന്ന ഗർജ്ജനവും ശ്രദ്ധിച്ചുകേൾക്കുവിൻ. BSB BSB: Listen closely to the thunder of His voice and the rumbling that comes from His mouth.
3 ULB അവിടുന്ന് അത് ആകാശത്തിൻ കീഴിൽ എല്ലായിടത്തും അതിന്റെ മിന്നൽ ഭൂമിയുടെ അറ്റത്തോളവും അയയ്ക്കുന്നു. BSB BSB: He unleashes His lightning beneath the whole sky and sends it to the ends of the earth.
4 ULB അതിന്റശേഷം ഒരു മുഴക്കം കേൾക്കുന്നു; അവിടുന്ന് തന്റെ മഹിമാനാദംകൊണ്ട് ഇടിമുഴക്കുന്നു; അവിടുത്തെ നാദം കേൾക്കുമ്പോൾ അതിനെ നിയന്ത്രിക്കുന്നില്ല. BSB BSB: Then there comes a roaring sound; He thunders with His majestic voice. He does not restrain the lightning when His voice resounds.
5 ULB ദൈവം തന്റെ ശബ്ദം അതിശയകരമായി മുഴക്കുന്നു; നമുക്ക് ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങൾ ചെയ്യുന്നു. BSB BSB: God thunders wondrously with His voice; He does great things we cannot comprehend.
6 ULB അവിടുന്ന് ഹിമത്തോട്: “ഭൂമിയിൽ പെയ്യുക” എന്ന് കല്പിക്കുന്നു; അവിടുന്ന് മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു. BSB BSB: For He says to the snow, ‘Fall on the earth,’ and to the gentle rain, ‘Pour out a mighty downpour.’
7 ULB താൻ സൃഷ്ടിച്ച മനുഷ്യരെല്ലാം അവിടുത്തെ പ്രവൃത്തി അറിയുവാൻ വേണ്ടി അവിടുന്ന് സകലമനുഷ്യരുടെയും കൈ മുദ്രയിടുന്നു. BSB BSB: He seals up the hand of every man, so that all men may know His work.
8 ULB കാട്ടുമൃഗം ഒളിസ്ഥലത്ത് ചെല്ലുകയും തന്റെ ഗുഹയിൽ കിടക്കുകയും ചെയ്യുന്നു. BSB BSB: The wild animals enter their lairs; they settle down in their dens.
9 ULB ദക്ഷിണമണ്ഡലത്തിൽനിന്ന് കൊടുങ്കാറ്റും ഉത്തരദിക്കിൽനിന്ന് കുളിരും വരുന്നു. BSB BSB: The tempest comes from its chamber, and the cold from the driving north winds.
10 ULB ദൈവത്തിന്റെ ശ്വാസംകൊണ്ട് മഞ്ഞുകട്ട ഉളവാകുന്നു; വെള്ളങ്ങളുടെ ഉപാരിതലം ലോഹം പോലെ ഉറയ്ക്കുന്നു. BSB BSB: By the breath of God the ice is formed and the watery expanses are frozen.
11 ULB അവിടുന്ന് കാർമേഘത്തെ ഈർപ്പം കൊണ്ട് കനപ്പിക്കുന്നു; തന്റെ മിന്നലുള്ള മേഘത്തെ പരത്തുന്നു. BSB BSB: He loads the clouds with moisture; He scatters His lightning through them.
12 ULB അവിടുന്ന് അവയോട് കല്പിക്കുന്നതെല്ലാം ഭൂമിയുടെ ഉപരിഭാഗത്ത് ചെയ്യേണ്ടതിന് അവിടുത്തെ നിർദ്ദേശപ്രകാരം അവ ചുറ്റി സഞ്ചരിക്കുന്നു. BSB BSB: They swirl about, whirling at His direction, accomplishing all that He commands over the face of all the earth.
13 ULB ശിക്ഷയ്ക്കായിട്ടോ ദേശത്തിന്റെ നന്മയ്ക്കായിട്ടോ ദയയ്ക്കായിട്ടോ അവിടുന്ന് അത് വരുത്തുന്നു. BSB BSB: Whether for punishment or for His land, He accomplishes this in His loving devotion.
14 ULB ഇയ്യോബേ, ഇത് ശ്രദ്ധിച്ചുകൊള്ളുക; മിണ്ടാതിരുന്ന് ദൈവത്തിന്റെ അത്ഭുതങ്ങളെ ചിന്തിച്ചുകൊള്ളുക. BSB BSB: Listen to this, O Job; stand still and consider the wonders of God.
15 ULB ദൈവം അവയ്ക്ക് കല്പന കൊടുക്കുന്നതും തന്റെ മേഘത്തിലെ മിന്നൽ പ്രകാശിപ്പിക്കുന്നതും എങ്ങനെ എന്ന് നീ അറിയുന്നുവോ? BSB BSB: Do you know how God dispatches the clouds or makes the lightning flash?
16 ULB മേഘങ്ങൾ എങ്ങനെ ആകശത്തിൽ പൊങ്ങി ഒഴുകുന്നു എന്നും ജ്ഞാനസമ്പൂർണ്ണനായവന്റെ അത്ഭുതങ്ങളും നീ അറിയുന്നുവോ? BSB BSB: Do you understand how the clouds float, those wonders of Him who is perfect in knowledge?
17 ULB തെന്നിക്കാറ്റുകൊണ്ട് ഭൂമി അനങ്ങാതിരിക്കുമ്പോൾ നിന്റെ വസ്ത്രത്തിന് ചൂടുണ്ടാകുന്നത് എങ്ങനെ? BSB BSB: You whose clothes get hot when the land lies hushed under the south wind,
18 ULB ലോഹദർപ്പണംപോലെ ഉറപ്പുള്ള ആകാശത്തെ നിനക്ക് ദൈവത്തോടുകൂടി നിവർത്തി വയ്ക്കാമോ? BSB BSB: can you, like Him, spread out the skies, as strong as a mirror of bronze?
19 ULB അവിടുത്തോട് എന്ത് പറയണമെന്ന് ഞങ്ങൾക്ക് ഉപദേശിച്ചു തരുക; മനസ്സിന്റെ അന്ധകാരം നിമിത്തം ഞങ്ങൾക്ക് ഒന്നും പ്രസ്താവിക്കുവാൻ കഴിവില്ല. BSB BSB: Teach us what we should say to Him; we cannot draw up our case because of our darkness.
20 ULB എനിക്ക് സംസാരിക്കണം എന്ന് അവിടുത്തോട് ബോധിപ്പിക്കണമോ? നാശത്തിന് ഇരയായയിത്തീരുവാൻ ആരെങ്കിലും ഇച്ഛിക്കുമോ? BSB BSB: Should He be told that I want to speak? Would a man ask to be swallowed up?
21 ULB ഇപ്പോൾ ആകാശത്തിൽ വെളിച്ചം ശോഭിക്കുന്നത് കാണുന്നില്ല; എങ്കിലും കാറ്റ് കടന്നുപോയി അതിനെ തെളിവാക്കുന്നു. BSB BSB: Now no one can gaze at the sun when it is bright in the skies after the wind has swept them clean.
22 ULB വടക്കുനിന്ന് സ്വർണ്ണശോഭപോലെ വരുന്നു; ദൈവത്തിന്റെ ചുറ്റും ഭയങ്കര തേജസ്സുണ്ട്. BSB BSB: Out of the north He comes in golden splendor; awesome majesty surrounds Him.
23 ULB സർവ്വശക്തനെയോ നാം കണ്ടെത്തുകയില്ല; അവിടുന്ന് ശക്തിയിൽ അത്യുന്നതനാകുന്നു; അവിടുന്ന് ന്യായത്തിനും പൂർണ്ണനീതിക്കും ഭംഗം വരുത്തുന്നില്ല. BSB BSB: The Almighty is beyond our reach; He is exalted in power! In His justice and great righteousness He does not oppress.
24 ULB അതുകൊണ്ട് മനുഷ്യർ അവിടുത്തെ ഭയപ്പെടുന്നു; ജ്ഞാനികളെന്ന് ഭാവിക്കുന്നവരെ അവിടുന്ന് കടാക്ഷിക്കുന്നില്ല.” BSB BSB: Therefore, men fear Him, for He is not partial to the wise in heart.”
Select verses for actions: Enter goes to them and Escape comes back.