1 ULB യഹോവേ, ഞങ്ങൾക്ക് എന്ത് ഭവിക്കുന്നു എന്ന് ഓർക്കേണമേ; ഞങ്ങൾക്ക് നേരിട്ടിരിക്കുന്ന നിന്ദ നോക്കേണമേ. BSB BSB: Remember, O LORD, what has happened to us. Look and see our disgrace!
2 ULB ഞങ്ങളുടെ അവകാശം അന്യന്മാർക്കും ഞങ്ങളുടെ വീടുകൾ അന്യജാതിക്കാർക്കും ആയിപ്പോയി. BSB BSB: Our inheritance has been turned over to strangers, our houses to foreigners.
3 ULB ഞങ്ങൾ അനാഥന്മാരും അപ്പനില്ലാത്തവരും ആയിരിക്കുന്നു; ഞങ്ങളുടെ അമ്മമാർ വിധവമാരായ്തീർന്നിരിക്കുന്നു. BSB BSB: We have become fatherless orphans; our mothers are widows.
4 ULB ഞങ്ങളുടെ വെള്ളം ഞങ്ങൾ വില കൊടുത്ത് വാങ്ങി കുടിക്കുന്നു; ഞങ്ങളുടെ വിറക് ഞങ്ങൾ വില കൊടുത്ത് വാങ്ങുന്നു. BSB BSB: We must buy the water we drink; our wood comes at a price.
5 ULB ഞങ്ങളെ പിന്തുടരുന്നവരുടെ കാലുകൾ ഞങ്ങളുടെ കഴുത്തിൽ എത്തിയിരിക്കുന്നു; ഞങ്ങൾ തളർന്നിരിക്കുന്നു; ഞങ്ങൾക്ക് വിശ്രാമവുമില്ല. BSB BSB: We are closely pursued; we are weary and find no rest.
6 ULB അപ്പം തിന്ന് തൃപ്തരാകേണ്ടതിന് ഞങ്ങൾ ഈജിപ്റ്റിനും അശ്ശൂരിനും കീഴടങ്ങിയിരിക്കുന്നു. BSB BSB: We submitted to Egypt and Assyria to get enough bread.
7 ULB ഞങ്ങളുടെ പിതാക്കന്മാർ പാപം ചെയ്ത് ഇല്ലാതെയായിരിക്കുന്നു; അവരുടെ അകൃത്യങ്ങൾ ഞങ്ങൾ ചുമക്കുന്നു. BSB BSB: Our fathers sinned and are no more, but we bear their punishment.
8 ULB ദാസന്മാർ ഞങ്ങളെ ഭരിക്കുന്നു; അവരുടെ കയ്യിൽനിന്ന് ഞങ്ങളെ വിടുവിപ്പാൻ ആരുമില്ല. BSB BSB: Slaves rule over us; there is no one to deliver us from their hands.
9 ULB മരുഭൂമിയിലെ വാൾനിമിത്തം പ്രാണഭയത്തോടെ ഞങ്ങൾ ആഹാരം ചെന്ന് കൊണ്ടുവരുന്നു. BSB BSB: We get our bread at the risk of our lives because of the sword in the wilderness.
10 ULB ക്ഷാമത്തിന്റെ കാഠിന്യം നിമിത്തം ഞങ്ങളുടെ ത്വക്ക് അടുപ്പുപോലെ കറുത്തിരിക്കുന്നു. BSB BSB: Our skin is as hot as an oven with fever from our hunger.
11 ULB അവർ സീയോനിൽ സ്ത്രീകളെയും യെഹൂദാപട്ടണങ്ങളിൽ കന്യകമാരെയും ബലാൽക്കാരം ചെയ്തിരിക്കുന്നു. BSB BSB: Women have been ravished in Zion, virgins in the cities of Judah.
12 ULB അവർ സ്വന്തകൈകൊണ്ട് പ്രഭുക്കന്മാരെ തൂക്കിക്കളഞ്ഞു; വൃദ്ധന്മാരുടെ മുഖം ആദരിച്ചതുമില്ല. BSB BSB: Princes have been hung up by their hands; elders receive no respect.
13 ULB യൌവനക്കാർ തിരികല്ല് ചുമക്കുന്നു; ബാലന്മാർ വിറകുചുമന്ന് ഇടറി വീഴുന്നു. BSB BSB: Young men toil at millstones; boys stagger under loads of wood.
14 ULB വൃദ്ധന്മാരെ പട്ടണവാതില്ക്കലും യൌവനക്കാരെ സംഗീതത്തിനും കാണുന്നില്ല. BSB BSB: The elders have left the city gate; the young men have stopped their music.
15 ULB ഞങ്ങളുടെ ഹൃദയസന്തോഷം ഇല്ലാതെയായി; ഞങ്ങളുടെ നൃത്തം വിലാപമായ്തീർന്നിരിക്കുന്നു. BSB BSB: Joy has left our hearts; our dancing has turned to mourning.
16 ULB ഞങ്ങളുടെ തലയിലെ കിരീടം വീണുപോയി; ഞങ്ങൾ പാപം ചെയ്കകൊണ്ട് ഞങ്ങൾക്ക് അയ്യോ കഷ്ടം! BSB BSB: The crown has fallen from our head. Woe to us, for we have sinned!
17 ULB ഇതുകൊണ്ട് ഞങ്ങളുടെ ഹൃദയത്തിന് രോഗം പിടിച്ചിരിക്കുന്നു; ഇതുനിമിത്തം ഞങ്ങളുടെ കണ്ണ് മങ്ങിയിരിക്കുന്നു. BSB BSB: Because of this, our hearts are faint; because of these, our eyes grow dim—
18 ULB സീയോൻപർവ്വതം ശൂന്യമായി കുറുക്കന്മാർ അവിടെ സഞ്ചരിക്കുന്നതുകൊണ്ട് തന്നെ. BSB BSB: because of Mount Zion, which lies desolate, patrolled by foxes.
19 ULB യഹോവേ, അങ്ങ് ശാശ്വതനായും അങ്ങയുടെ സിംഹാസനം തലമുറതലമുറയായും ഇരിക്കുന്നു. BSB BSB: You, O LORD, reign forever; Your throne endures from generation to generation.
20 ULB അങ്ങ് സദാകാലം ഞങ്ങളെ മറക്കുന്നതും ദീർഘകാലം ഞങ്ങളെ ഉപേക്ഷിക്കുന്നതും എന്ത്? BSB BSB: Why have You forgotten us forever? Why have You forsaken us for so long?
21 ULB യഹോവേ, ഞങ്ങൾ മടങ്ങിവരേണ്ടതിന് ഞങ്ങളെ അങ്ങയിലേയ്ക്ക് മടക്കിവരുത്തേണമേ; ഞങ്ങൾക്ക് പണ്ടത്തെപ്പോലെ ഒരു നല്ല കാലം വരുത്തേണമേ; BSB BSB: Restore us to Yourself, O LORD, so we may return; renew our days as of old,
22 ULB അല്ല, അങ്ങ് ഞങ്ങളെ അശേഷം ത്യജിച്ചുകളഞ്ഞിരിക്കുന്നുവോ? ഞങ്ങളോട് അങ്ങ് അതികഠിനമായി കോപിച്ചിരിക്കുന്നുവോ? BSB BSB: unless You have utterly rejected us and remain angry with us beyond measure.
Select verses for actions: Enter goes to them and Escape comes back.