2 ULB ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ വച്ച് ഉപദേശിച്ചു തുടങ്ങി; പലരും കേട്ട് വിസ്മയിച്ചു: “ഇവന് ഈ ഉപദേശങ്ങൾ എവിടെനിന്ന്? ഇവന് കിട്ടിയ ജ്ഞാനവും ഇവന്റെ കയ്യാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്ത്? BSB BSB: When the Sabbath came, He began to teach in the synagogue, and many who heard Him were astonished. “Where did this man get these ideas?” they asked. “What is this wisdom He has been given? And how can He perform such miracles?
4 ULB യേശു അവരോട്: ഒരു പ്രവാചകൻ തന്റെ ജന്മദേശത്തും ബന്ധുക്കളുടെ ഇടയിലും സ്വന്ത ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു. BSB BSB: Then Jesus said to them, “Only in his hometown, among his relatives, and in his own household is a prophet without honor.”
5 ULB ഏതാനും ചില രോഗികളുടെ മേൽ കൈ വെച്ച് സൌഖ്യം വരുത്തിയത് അല്ലാതെ അവിടെ വീര്യപ്രവൃത്തി ഒന്നും ചെയ്വാൻ അവന് കഴിഞ്ഞില്ല. BSB BSB: So He could not perform any miracles there, except to lay His hands on a few of the sick and heal them.
6 ULB അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചര്യപ്പെട്ടു. അവൻ ചുറ്റുമുള്ള ഊരുകളിൽ ഉപദേശിച്ചുകൊണ്ട് സഞ്ചരിച്ചു പോന്നു. BSB BSB: And He was amazed at their unbelief. And He went around from village to village, teaching the people.
7 ULB അനന്തരം അവൻ പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചു തുടങ്ങി, അവർക്ക് അശുദ്ധാത്മാക്കളുടെ മേൽ അധികാരം കൊടുത്തു. BSB BSB: Then Jesus called the Twelve to Him and began to send them out two by two, giving them authority over unclean spirits.
8 ULB അവർ വഴിക്ക് വടി അല്ലാതെ ഒന്നും എടുക്കരുത്; അപ്പവും യാത്രാസഞ്ചിയും അരപ്പട്ടയിൽ കാശും അരുത്; ചെരിപ്പു ഇട്ടുകൊള്ളാം; BSB BSB: He instructed them to take nothing but a staff for the journey—no bread, no bag, no money in their belts—
9 ULB രണ്ടു വസ്ത്രം ധരിക്കരുത് എന്നിങ്ങനെ അവരോട് കല്പിച്ചു. BSB BSB: and to wear sandals, but not a second tunic.
10 ULB “നിങ്ങൾ എവിടെയെങ്കിലും ഒരു വീട്ടിൽ ചെന്നാൽ അവിടം വിട്ടു പുറപ്പെടുവോളം അതിൽ തന്നേ താമസിക്കുവിൻ. BSB BSB: And He told them, “When you enter a house, stay there until you leave that area.
11 ULB ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്ക് കേൾക്കാതെയും ഇരുന്നാൽ അവിടം വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി അവർക്കെതിരെയുള്ള സാക്ഷ്യത്തിനായി കുടഞ്ഞുകളയുവിൻ” എന്നും അവരോട് പറഞ്ഞു. BSB BSB: If anyone will not welcome you or listen to you, shake the dust off your feet when you leave that place, as a testimony against them.”
12 ULB അങ്ങനെ അവർ പുറപ്പെട്ടു മാനസാന്തരപ്പെടണം എന്നു പ്രസംഗിച്ചു; BSB BSB: So they set out and preached that the people should repent.
13 ULB വളരെ ഭൂതങ്ങളെ പുറത്താക്കുകയും അനേകം രോഗികൾക്കു എണ്ണ തേച്ച് സൌഖ്യം വരുത്തുകയും ചെയ്തു. BSB BSB: They also drove out many demons and healed many of the sick, anointing them with oil.
14 ULB ഇങ്ങനെ യേശുവിന്റെ പേര് വളരെ പ്രസിദ്ധമായി, അത് ഹെരോദാരാജാവ് കേട്ട്. യോഹന്നാൻസ്നാപകൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ട് ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നു എന്നു ചിലർ പറഞ്ഞു. BSB BSB: Now King Herod heard about this, for Jesus’ name had become well known, and people were saying, “John the Baptist has risen from the dead! That is why miraculous powers are at work in him.”
15 ULB അവൻ ഏലിയാവാകുന്നു എന്നു മറ്റു ചിലർ പറഞ്ഞു. വേറെ ചിലർ: അവൻ ആദ്യകാല പ്രവാചകന്മാരിൽ ഒരുവനെപ്പോലെ ഒരു പ്രവാചകൻ എന്നു പറഞ്ഞു. BSB BSB: Others were saying, “He is Elijah,” and still others, “He is a prophet, like one of the prophets of old.”
16 ULB അത് ഹെരോദാവ് കേട്ടപ്പോൾ “ഞാൻ ശിരച്ഛേദം ചെയ്ത യോഹന്നാൻ ആകുന്നു അവൻ; അവൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്നു പറഞ്ഞു. BSB BSB: But when Herod heard this, he said, “John, whom I beheaded, has risen from the dead!”
17 ULB ഹെരോദാ തന്റെ സഹോദരനായ ഫിലിപ്പോസിന്റെ ഭാര്യ ഹെരോദ്യയെ വിവാഹം ചെയ്തതുകൊണ്ടു അവൾ നിമിത്തം ആളയച്ച്, യോഹന്നാനെ പിടിച്ച് തടവിൽ ആക്കിയിരുന്നു. BSB BSB: For Herod himself had ordered that John be arrested and bound and imprisoned, on account of his brother Philip’s wife Herodias, whom Herod had married.
18 ULB “സഹോദരന്റെ ഭാര്യയെ സ്വന്തമാക്കുന്നത് നിനക്ക് വിഹിതമല്ല” എന്നു യോഹന്നാൻ ഹെരോദാവോട് പറഞ്ഞിരുന്നു. BSB BSB: For John had been telling Herod, “It is not lawful for you to have your brother’s wife!”
19 ULB ഹെരോദ്യയോ അവന്റെ നേരെ പകവച്ച് അവനെ കൊല്ലുവാനും ഇച്ഛിച്ചു; സാധിച്ചില്ല താനും. BSB BSB: So Herodias held a grudge against John and wanted to kill him. But she had been unable,
20 ULB യോഹന്നാൻ നീതിയും വിശുദ്ധിയുമുള്ള പുരുഷൻ എന്നു ഹെരോദാവ് അറിഞ്ഞ് അവനെ ഭയപ്പെടുകയും അവനെ സംരക്ഷിക്കുകയും ചെയ്തു; അവന്റെ വചനം കേട്ടിട്ട് വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോന്നു. BSB BSB: because Herod feared John and protected him, knowing that he was a righteous and holy man. When he heard John’s words, he was greatly perplexed; yet he listened to him gladly.
21 ULB എന്നാൽ ഹെരോദാവ് തന്റെ ജനനോത്സവത്തിൽ തന്റെ മഹത്തുക്കൾക്കും സഹസ്രാധിപന്മാർക്കും ഗലീലയിലെ പ്രമാണികൾക്കും വിരുന്നു കഴിച്ചപ്പോൾ ഹെരോദ്യയ്ക്ക് ഒരു അവസരം ലഭിച്ചു. BSB BSB: On Herod’s birthday, her opportunity arose. Herod held a banquet for his nobles and military commanders and the leading men of Galilee.
22 ULB ഹെരോദ്യയുടെ മകൾ അകത്ത് ചെന്ന് നൃത്തം ചെയ്തു ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയം: “മനസ്സുള്ളത് എന്തെങ്കിലും എന്നോട് ചോദിച്ചു കൊൾക; നിനക്ക് തരാം” എന്നു രാജാവ് ബാലയോടു പറഞ്ഞു. BSB BSB: When the daughter of Herodias came and danced, she pleased Herod and his guests, and the king said to the girl, “Ask me for whatever you wish, and I will give it to you.”
23 ULB എന്ത് ചോദിച്ചാലും, രാജ്യത്തിൽ പകുതിയോളം ആയാലും നിനക്ക് തരാം എന്നു സത്യം ചെയ്തു. BSB BSB: And he swore to her, “Whatever you ask of me, I will give you, up to half my kingdom!”
24 ULB അവൾ പുറത്തിറങ്ങി അമ്മയോട്: “ഞാൻ എന്ത് ചോദിക്കേണം” എന്നു ചോദിച്ചതിന്: “യോഹന്നാൻ സ്നാപകന്റെ തല” എന്നു അവൾ പറഞ്ഞു. BSB BSB: Then she went out and asked her mother, “What should I request?” And her mother answered, “The head of John the Baptist.”
25 ULB ഉടനെ അവൾ ബദ്ധപ്പെട്ടു രാജാവിന്റെ അടുക്കൽ ചെന്ന്: “ഇപ്പോൾ തന്നേ യോഹന്നാൻ സ്നാപകന്റെ തല ഒരു തളികയിൽ തരേണം” എന്നു പറഞ്ഞു. BSB BSB: At once the girl hurried back to the king with her request: “I want you to give me the head of John the Baptist on a platter immediately.”
26 ULB രാജാവ് അതിദുഃഖിതനായി എങ്കിലും തന്റെ ശപഥത്തെയും തന്റെ വിരുന്നുകാരെയും വിചാരിച്ചു അവന് അവളോട് നിഷേധിപ്പാൻ കഴിഞ്ഞില്ല. BSB BSB: The king was consumed with sorrow, but because of his oaths and his guests, he did not want to refuse her.
27 ULB ഉടനെ രാജാവ് ഒരു അകമ്പടിയെ അയച്ച്, അവന്റെ തല കൊണ്ടുവരുവാൻ കല്പിച്ചു. BSB BSB: So without delay, the king commanded that John’s head be brought in. He sent an executioner, who went and beheaded him in the prison.
28 ULB അവൻ പോയി തടവിൽ അവനെ ശിരച്ഛേദം ചെയ്തു; അവന്റെ തല ഒരു തളികയിൽ കൊണ്ടുവന്നു ബാലയ്ക്കു് കൊടുത്തു; ബാല അമ്മയ്ക്ക് കൊടുത്തു. BSB BSB: The man brought John’s head on a platter and presented it to the girl, who gave it to her mother.
29 ULB അവന്റെ ശിഷ്യന്മാർ അത് കേട്ടിട്ട് വന്നു അവന്റെ മൃതശരീരം എടുത്തു ഒരു കല്ലറയിൽ വെച്ച്. BSB BSB: When John’s disciples heard about this, they came and took his body and placed it in a tomb.
30 ULB അപ്പൊസ്തലന്മാർ യേശുവിന്റെ അടുക്കൽ ഒരുമിച്ചുകൂടി തങ്ങൾ ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു. BSB BSB: Meanwhile, the apostles gathered around Jesus and brought Him news of all they had done and taught.
31 ULB വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാൽ അവർക്ക് വിശ്രമിപ്പാൻ സമയം ലഭിച്ചിരുന്നില്ല, ഭക്ഷിക്കുവാൻ പോലും സമയം ഇല്ലാത്തതുകൊണ്ട് അവൻ അവരോട്: “നിങ്ങൾ ഒരു ഏകാന്തസ്ഥലത്ത് വേറിട്ടുവന്ന് അല്പം ആശ്വസിച്ചുകൊൾവിൻ എന്നു പറഞ്ഞു. BSB BSB: And He said to them, “Come with Me privately to a solitary place, and let us rest for a while.” For many people were coming and going, and they did not even have time to eat.
32 ULB അങ്ങനെ അവർ പടകിൽ കയറി ഒരു ഏകാന്ത സ്ഥലത്ത് വേറിട്ടുപോയി. BSB BSB: So they went away in a boat by themselves to a solitary place.
33 ULB അവർ പോകുന്നത് പലരും കണ്ട്, അറിഞ്ഞ്, എല്ലാ പട്ടണങ്ങളിൽ നിന്നും കാൽനടയായി അവിടേക്ക് ഓടി, അവർക്ക് മുമ്പെ അവിടെ എത്തി. BSB BSB: But many people saw them leaving and recognized them. They ran together on foot from all the towns and arrived before them.
34 ULB അവൻ പടകിൽ നിന്നു കരയ്ക്കിറങ്ങിയപ്പോൾ വലിയ പുരുഷാരത്തെ കണ്ട്, അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ട് അവരിൽ മനസ്സലിഞ്ഞ് പലതും ഉപദേശിച്ചു തുടങ്ങി. BSB BSB: When Jesus stepped ashore and saw a large crowd, He had compassion on them, because they were like sheep without a shepherd. And He began to teach them many things.
35 ULB പിന്നെ നേരം നന്നേ വൈകിയപ്പോൾ, ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു; “ഇതു നിർജ്ജനപ്രദേശം അല്ലോ; BSB BSB: By now the hour was already late. So the disciples came to Jesus and said, “This is a desolate place, and the hour is already late.
36 ULB നേരവും നന്നേ വൈകി; അവർ ചുറ്റുമുള്ള നാട്ടിൻപുറങ്ങളിലും ഗ്രാമങ്ങളിലും ചെന്ന് ഭക്ഷിക്കുവാൻ വല്ലതും വാങ്ങേണ്ടതിന് അവരെ പറഞ്ഞയയ്ക്കണം” എന്നു പറഞ്ഞു. BSB BSB: Dismiss the crowd so they can go to the surrounding countryside and villages and buy themselves something to eat.”
37 ULB എന്നാൽ അവൻ അവരോട്: “നിങ്ങൾ അവർക്ക് ഭക്ഷിക്കുവാൻ കൊടുക്കുവിൻ എന്നു പറഞ്ഞതിന്: ഞങ്ങൾ പോയി ഇരുനൂറ് വെള്ളിക്കാശിന് അപ്പം കൊണ്ടവന് അവർക്ക് തിന്മാൻ കൊടുക്കുകയോ?” എന്നു അവനോട് പറഞ്ഞു. BSB BSB: But Jesus told them, “You give them something to eat.” They asked Him, “Should we go out and spend two hundred denarii to give all of them bread to eat?”
38 ULB അവൻ അവരോട്: “നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ട്? ചെന്ന് നോക്കുവിൻ” എന്നു പറഞ്ഞു; അവർ നോക്കിയിട്ട്: “അഞ്ച് അപ്പവും രണ്ടു മീനും ഉണ്ട്” എന്നു പറഞ്ഞു. BSB BSB: “Go and see how many loaves you have,” He told them. And after checking, they said, “Five—and two fish.”
39 ULB പിന്നെ അവൻ എല്ലാവരോടും പച്ചപ്പുല്ലിന്മേൽ പന്തിപന്തിയായി ഇരിക്കുവാൻ കല്പിച്ചു. BSB BSB: Then Jesus directed them to have the people sit in groups on the green grass.
40 ULB അവർ നൂറും അമ്പതും വീതം പന്തിപന്തിയായി ഇരുന്നു. BSB BSB: So they sat down in groups of hundreds and fifties.
41 ULB അവൻ ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്തു സ്വർഗ്ഗത്തേക്ക് നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവർക്ക് വിളമ്പുവാൻ തന്റെ ശിഷ്യന്മാർക്ക് കൊടുത്തു; ആ രണ്ടു മീനും എല്ലാവർക്കും വിഭാഗിച്ചുകൊടുത്തു. BSB BSB: Taking the five loaves and the two fish and looking up to heaven, Jesus spoke a blessing and broke the loaves. Then He gave them to His disciples to set before the people. And He divided the two fish among them all.
42 ULB അവർ എല്ലാവരും തൃപ്തരാകുന്നതുവരെ കഴിച്ചു. BSB BSB: They all ate and were satisfied,
43 ULB അവർ അപ്പക്കഷണങ്ങളും മീൻനുറുക്കും പന്ത്രണ്ട് കൊട്ട നിറച്ചെടുത്തു. BSB BSB: and the disciples picked up twelve basketfuls of broken pieces of bread and fish.
44 ULB അപ്പം തിന്നവരോ അയ്യായിരം പുരുഷന്മാർ ആയിരുന്നു. BSB BSB: And there were five thousand men who had eaten the loaves.
46 ULB അവരെ പറഞ്ഞയച്ചശേഷം താൻ പ്രാർത്ഥിക്കുവാൻ മലയിലേക്ക് പോയി. BSB BSB: After bidding them farewell, He went up on the mountain to pray.
47 ULB വൈകുന്നേരം ആയപ്പോൾ പടക് കടലിന്റെ നടുവിലും താൻ ഏകനായി കരയിലും ആയിരുന്നു. BSB BSB: When evening came, the boat was in the middle of the sea, and Jesus was alone on land.
48 ULB കാറ്റ് പ്രതികൂലം ആകകൊണ്ട് അവർ തണ്ടുവലിച്ച് വലയുന്നതു അവൻ കണ്ട് ഏകദേശം രാത്രി നാലാം യാമത്തിൽ കടലിന്മേൽ നടന്ന് അവരുടെ അടുക്കൽ ചെന്ന് അവരെ കടന്നുപോകുവാൻ ഭാവിച്ചു. BSB BSB: He could see that the disciples were straining to row, because the wind was against them. About the fourth watch of the night, Jesus went out to them, walking on the sea. He intended to pass by them,
49 ULB അവൻ കടലിന്മേൽ നടക്കുന്നത് കണ്ടിട്ട് ഭൂതം എന്നു അവർ നിരൂപിച്ചു നിലവിളിച്ചു. BSB BSB: but when they saw Him walking on the sea, they cried out, thinking He was a ghost—
50 ULB എല്ലാവരും അവനെ കണ്ട് ഭ്രമിച്ചിരുന്നു. ഉടനെ അവൻ അവരോട് സംസാരിച്ചു: “ധൈര്യപ്പെടുവിൻ; ഞാൻ തന്നേ ആകുന്നു; ഭയപ്പെടേണ്ടാ” എന്നു പറഞ്ഞു. BSB BSB: for they all saw Him and were terrified. But Jesus spoke up at once: “Take courage! It is I. Do not be afraid.”
51 ULB പിന്നെ അവൻ അവരുടെ അടുക്കൽ ചെന്ന് പടകിൽ കയറി, കാറ്റ് നിന്നു; അവർ ഉള്ളിൽ അത്യന്തം ആശ്ചര്യപ്പെട്ടു. BSB BSB: Then He climbed into the boat with them, and the wind died down. And the disciples were utterly astounded,
52 ULB അവരുടെ ഹൃദയം മന്ദീഭവിച്ചിരുന്നതുകൊണ്ട് അപ്പത്തെക്കുറിച്ച് അവർ ഗ്രഹിച്ചില്ല. BSB BSB: for they had not understood about the loaves, but their hearts had been hardened.
53 ULB അവർ അക്കരെ ഗെന്നേസരത്ത് എത്തി പടക് കരയ്ക്കടുപ്പിച്ചു. BSB BSB: When they had crossed over, they landed at Gennesaret and moored the boat.
54 ULB അവർ പടകിൽനിന്ന് ഇറങ്ങിയ ഉടനെ ജനങ്ങൾ യേശുവിനെ തിരിച്ചറിഞ്ഞു. BSB BSB: As soon as they got out of the boat, the people recognized Jesus
55 ULB ആ ജനങ്ങൾ നാട്ടിൽ ഒക്കെയും ഓടിനടന്ന്, അവൻ വരുന്നു എന്നു കേൾക്കുന്ന ഇടത്തേക്ക് ദീനക്കാരെ കിടക്കയിൽ എടുത്തുംകൊണ്ട് അവന്റെ അടുക്കൽ വന്നു തുടങ്ങി. BSB BSB: and ran through that whole region, carrying the sick on mats to wherever they heard He was.
56 ULB ഊരുകളിലോ പട്ടണങ്ങളിലോ കുടികളിലോ അവൻ ചെന്നിടത്തൊക്കെയും അവർ ചന്തകളിൽ രോഗികളെ കൊണ്ടുവന്നു വെച്ച്, അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ എങ്കിലും തൊടേണ്ടതിന് അപേക്ഷിക്കുകയും അവനെ തൊട്ടവർക്ക് ഒക്കെയും സൌഖ്യം വരികയും ചെയ്തു. BSB BSB: And wherever He went—villages and towns and countrysides—they laid the sick in the marketplaces and begged Him just to let them touch the fringe of His cloak. And all who touched Him were healed.