1 ULB യേശു പിന്നെയും ഉപമകളിലൂടെ അവരോട് പ്രസ്താവിച്ചതെന്തെന്നാൽ: BSB BSB: Once again, Jesus spoke to them in parables:
2 ULB സ്വർഗ്ഗരാജ്യം തന്റെ പുത്രന് വേണ്ടി കല്യാണസദ്യ ഒരുക്കിയ ഒരു രാജാവിനോടു സദൃശം. BSB BSB: “The kingdom of heaven is like a king who prepared a wedding banquet for his son.
3 ULB അവൻ കല്യാണത്തിന് ക്ഷണിച്ചവരെ വിളിക്കേണ്ടതിന് ദാസന്മാരെ പറഞ്ഞയച്ചു; അവർക്കോ വരുവാൻ മനസ്സായില്ല. BSB BSB: He sent his servants to call those he had invited to the banquet, but they refused to come.
4 ULB പിന്നെയും അവൻ മറ്റു ദാസന്മാരെ അയച്ചു: എന്റെ വിരുന്ന് ഒരുക്കിത്തീർന്നു, എന്റെ കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണവിരുന്നിന് വരുവിൻ എന്നു ക്ഷണിച്ചവരോട് പറയിച്ചു. BSB BSB: Again, he sent other servants and said, ‘Tell those who have been invited that I have prepared my dinner. My oxen and fattened cattle have been killed, and everything is ready. Come to the wedding banquet.’
5 ULB എന്നാൽ അവർ അവന്റെ ക്ഷണം ഗൗരവമായി കൂട്ടാക്കിയില്ല ചിലർ തങ്ങളുടെ നിലങ്ങളിലേക്കും മറ്റുചിലർ തങ്ങളുടെ വ്യാപാരസ്ഥലങ്ങളിലേയ്ക്കും പൊയ്ക്കളഞ്ഞു. BSB BSB: But they paid no attention and went away, one to his field, another to his business.
6 ULB ശേഷമുള്ളവർ അവന്റെ ദാസന്മാരെ പിടിച്ച് അപമാനിച്ചു കൊന്നുകളഞ്ഞു. BSB BSB: The rest seized his servants, mistreated them, and killed them.
7 ULB രാജാവ് കോപിച്ചു സൈന്യങ്ങളെ അയച്ച് ആ കുലപാതകന്മാരെ മുടിച്ചു അവരുടെ പട്ടണം ചുട്ടുകളഞ്ഞു. BSB BSB: The king was enraged, and he sent his troops to destroy those murderers and burn their city.
8 ULB പിന്നെ അവൻ ദാസന്മാരോട്: കല്യാണം ഒരുങ്ങിയിരിക്കുന്നു; ക്ഷണിക്കപ്പെട്ടവരോ യോഗ്യരായില്ല. BSB BSB: Then he said to his servants, ‘The wedding banquet is ready, but those I invited were not worthy.
9 ULB ആകയാൽ പെരുവഴികൾ ചേരുന്ന ഇടങ്ങളിൽ ചെന്ന് കാണുന്നവരെ ഒക്കെയും കല്യാണത്തിന് വിളിപ്പിൻ എന്നു പറഞ്ഞു. BSB BSB: Go therefore to the crossroads and invite to the banquet as many as you can find.’
10 ULB ആ ദാസന്മാർ പെരുവഴികളിൽ പോയി, കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടുവന്നു; കല്യാണശാല വിരുന്നുകാരെക്കൊണ്ടു നിറഞ്ഞു. BSB BSB: So the servants went out into the streets and gathered everyone they could find, both evil and good, and the wedding hall was filled with guests.
11 ULB വിരുന്നുകാരെ നോക്കുവാൻ രാജാവ് അകത്തുവന്നപ്പോൾ കല്യാണവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ അവിടെ കണ്ട്: BSB BSB: But when the king came in to see the guests, he spotted a man who was not dressed in wedding clothes.
12 ULB സ്നേഹിതാ, നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തുവന്നത് എങ്ങനെ എന്നു ചോദിച്ചു. എന്നാൽ അവന് ഉത്തരം മുട്ടിപ്പോയി. BSB BSB: ‘Friend,’ he asked, ‘how did you get in here without wedding clothes?’ But the man was speechless.
13 ULB രാജാവ് തന്റെ ദാസന്മാരോട്: ഇവനെ കയ്യും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടിൽ തള്ളിക്കളവിൻ; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു. BSB BSB: Then the king told the servants, ‘Tie him hand and foot, and throw him into the outer darkness, where there will be weeping and gnashing of teeth.’
14 ULB വിളിക്കപ്പെട്ടവർ അനേകർ; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം. BSB BSB: For many are called, but few are chosen.”
15 ULB അനന്തരം പരീശന്മാർ ചെന്ന് യേശുവിനെ അവന്റെ തന്നെ വാക്കിൽ കുടുക്കേണ്ടതിന് ആലോചിച്ചുകൊണ്ട് BSB BSB: Then the Pharisees went out and conspired to trap Jesus in His words.
16 ULB അവരുടെ ശിഷ്യന്മാരെ ഹെരോദ്യരോടുകൂടെ അവന്റെ അടുക്കൽ അയച്ചു. “ഗുരോ, നീ സത്യവാനും, ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നവനും, മനുഷ്യരുടെ മുഖം നോക്കാത്തവനും, ആരുടെയും അഭിപ്രായത്തിന് വിധേയനാകാത്തവനും, ആണ് എന്നു ഞങ്ങൾ അറിയുന്നു. BSB BSB: They sent their disciples to Him along with the Herodians. “Teacher,” they said, “we know that You are honest and that You teach the way of God in accordance with the truth. You seek favor from no one, because You pay no attention to external appearance.
17 ULB നിനക്ക് എന്ത് തോന്നുന്നു? കൈസർക്ക് കരം കൊടുക്കുന്നത് വിഹിതമോ അല്ലയോ” എന്നു പറഞ്ഞുതരേണം. BSB BSB: So tell us what You think: Is it lawful to pay taxes to Caesar or not?”
18 ULB യേശു അവരുടെ ദുഷ്ടത അറിഞ്ഞിട്ട്: കപടഭക്തിക്കാരേ, എന്നെ പരീക്ഷിക്കുന്നത് എന്ത്? BSB BSB: But Jesus knew their evil intent and said, “You hypocrites, why are you testing Me?
19 ULB കരത്തിനുള്ള നാണയം കാണിക്കുവിൻ എന്നു പറഞ്ഞു; അവർ അവന്റെ അടുക്കൽ ഒരു വെള്ളിക്കാശ് കൊണ്ടുവന്നു. BSB BSB: Show Me the coin used for the tax.” And they brought Him a denarius.
20 ULB അവൻ അവരോട്: ഇതിലുള്ള പ്രതിച്ഛായയും മേലെഴുത്തും ആരുടേത് എന്നു ചോദിച്ചതിന് കൈസരുടേത് എന്നു അവർ പറഞ്ഞു. BSB BSB: “Whose image is this,” He asked, “and whose inscription?”
21 ULB എന്നാൽ കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുവിൻ എന്നു അവൻ അവരോട് പറഞ്ഞു. BSB BSB: “Caesar’s,” they answered. So Jesus told them, “Give to Caesar what is Caesar’s, and to God what is God’s.”
22 ULB അവർ ഇത് കേട്ട് ആശ്ചര്യപ്പെട്ടു അവനെ വിട്ടു പൊയ്ക്കളഞ്ഞു. BSB BSB: And when they heard this, they were amazed. So they left Him and went away.
24 ULB ഗുരോ, ഒരുവൻ മക്കൾ ഇല്ലാതെ മരിച്ചാൽ അവന്റെ സഹോദരൻ വിധവയായ സഹോദരഭാര്യയെ വിവാഹം കഴിച്ച് തന്റെ സഹോദരന് വേണ്ടി സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ കല്പിച്ചുവല്ലോ. BSB BSB: “Teacher,” they said, “Moses declared that if a man dies without having children, his brother is to marry the widow and raise up offspring for him.
25 ULB എന്നാൽ ഒരിടത്ത് ഏഴ് സഹോദരന്മാർ ഉണ്ടായിരുന്നു. അവരിൽ ഒന്നാമത്തവൻ വിവാഹം ചെയ്തശേഷം മരിച്ചു, സന്തതി ഇല്ലായ്കയാൽ തന്റെ ഭാര്യ സഹോദരന്റേതായിത്തീർന്നു. BSB BSB: Now there were seven brothers among us. The first one married and died without having children. So he left his wife to his brother.
26 ULB രണ്ടാമത്തവനും മൂന്നാമത്തവനും ഏഴാമത്തവൻ വരെയും അങ്ങനെ തന്നെ ചെയ്തു. BSB BSB: The same thing happened to the second and third brothers, down to the seventh.
27 ULB എല്ലാവരും കഴിഞ്ഞിട്ട് ഒടുവിൽ സ്ത്രീയും മരിച്ചു. BSB BSB: And last of all, the woman died.
28 ULB എന്നാൽ പുനരുത്ഥാനത്തിൽ അവൾ എഴുവരിൽ ആർക്ക് ഭാര്യയാകും? എല്ലാവർക്കും അവൾ ഭാര്യ ആയിരുന്നുവല്ലോ എന്നു ചോദിച്ചു. BSB BSB: In the resurrection, then, whose wife will she be of the seven? For all of them were married to her.”
29 ULB അതിന് യേശു ഉത്തരം പറഞ്ഞത്: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയാത്തതുകൊണ്ട് തെറ്റിപ്പോകുന്നു. BSB BSB: Jesus answered, “You are mistaken because you do not know the Scriptures or the power of God.
30 ULB പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന് കൊടുക്കപ്പെടുന്നതുമില്ല; സ്വർഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നത്. BSB BSB: In the resurrection, people will neither marry nor be given in marriage. Instead, they will be like the angels in heaven.
31 ULB മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ ദൈവം അരുളിച്ചെയ്തിരിക്കുന്നത് നിങ്ങൾ വായിച്ചിട്ടില്ലയോ? BSB BSB: But concerning the resurrection of the dead, have you not read what God said to you:
33 ULB പുരുഷാരം ഇതു കേട്ടിട്ട് അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു. BSB BSB: When the crowds heard this, they were astonished at His teaching.
34 ULB സദൂക്യരെ അവൻ നിശബ്ദരാക്കിയെന്ന് കേട്ടിട്ട് പരീശന്മാർ ഒന്നിച്ച് കൂടി, BSB BSB: And when the Pharisees heard that Jesus had silenced the Sadducees, they themselves gathered together.
35 ULB അവരിൽ നിയമപണ്ഡിതനായ ഒരുവൻ: BSB BSB: One of them, an expert in the law, tested Him with a question:
36 ULB ഗുരോ, ന്യായപ്രമാണത്തിൽ ഏറ്റവും മഹത്തരമായ കല്പന ഏത് എന്നു യേശുവിനെ പരീക്ഷിച്ച് ചോദിച്ചു. BSB BSB: “Teacher, which commandment is the greatest in the Law?”
37 ULB യേശു അവനോട്: നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം. BSB BSB: Jesus declared, “‘Love the Lord your God with all your heart and with all your soul and with all your mind.’
38 ULB ഇത് മഹത്തരവും, ഒന്നാമത്തേതുമായ കല്പന BSB BSB: This is the first and greatest commandment.
39 ULB രണ്ടാമത്തേതും അതിനോട് സമം: കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. BSB BSB: And the second is like it: ‘Love your neighbor as yourself.’
40 ULB ഈ രണ്ടു കല്പനകളിൽ സകല ന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. BSB BSB: All the Law and the Prophets hang on these two commandments.”
41 ULB പരീശന്മാർ ഒരുമിച്ചു കൂടിയിരിക്കുമ്പോൾ യേശു അവരോട്: BSB BSB: While the Pharisees were assembled, Jesus questioned them:
42 ULB ക്രിസ്തുവിനെക്കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നുന്നു? അവൻ ആരുടെ പുത്രൻ എന്നു ചോദിച്ചു; ദാവീദിന്റെ പുത്രൻ എന്നു അവർ പറഞ്ഞു. BSB BSB: “What do you think about the Christ? Whose son is He?” “David’s,” they answered.
43 ULB അവൻ അവരോട്: എന്നാൽ ദാവീദ് ആത്മാവിൽ അവനെ കർത്താവ് എന്നു വിളിക്കുന്നത് എങ്ങനെ? BSB BSB: Jesus said to them, “How then does David in the Spirit call Him ‘Lord’? For he says:
44 ULB “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്ത് ഇരിക്ക എന്നു കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്തു” എന്നു അവൻ പറയുന്നുവല്ലോ. BSB BSB: ‘The Lord said to my Lord, “Sit at My right hand until I put Your enemies under Your feet.”’
45 ULB ദാവീദ് അവനെ കർത്താവ് എന്നു പറയുന്നുവെങ്കിൽ അവന്റെ പുത്രൻ ആകുന്നത് എങ്ങനെ എന്നു ചോദിച്ചു. BSB BSB: So if David calls Him ‘Lord,’ how can He be David’s son?”
46 ULB അവനോട് ഉത്തരം പറവാൻ ആർക്കും കഴിഞ്ഞില്ല; അന്നുമുതൽ ആരും അവനോട് ഒന്നും ചോദിപ്പാൻ ധൈര്യപ്പെട്ടില്ല. BSB BSB: No one was able to answer a word, and from that day on no one dared to question Him any further.