1 ULB വേനൽകാലത്ത് ഹിമവും കൊയ്ത്തുകാലത്ത് മഴയും എന്നപോലെ ഭോഷന് ബഹുമാനം ചേർന്നതല്ല. BSB BSB: Like snow in summer and rain at harvest, honor does not befit a fool.
2 ULB പാറിപ്പോകുന്ന കുരികിലും പറന്നുപോകുന്ന മീവൽപക്ഷിയും പോലെ കാരണം കൂടാതെ ശാപം ഫലിക്കുകയില്ല. BSB BSB: Like a fluttering sparrow or darting swallow, an undeserved curse does not come to rest.
3 ULB കുതിരയ്ക്ക് ചമ്മട്ടി, കഴുതയ്ക്കു കടിഞ്ഞാൺ, മൂഢന്മാരുടെ മുതുകിനു വടി. BSB BSB: A whip for the horse, a bridle for the donkey, and a rod for the backs of fools!
5 ULB മൂഢന് താൻ ജ്ഞാനിയെന്ന് തോന്നാതിരിക്കേണ്ടതിന് അവന്റെ ഭോഷത്തത്തിനൊത്തവണ്ണം അവനോട് ഉത്തരം പറയുക. BSB BSB: Answer a fool according to his folly, lest he become wise in his own eyes.
6 ULB മൂഢന്റെ കൈവശം വർത്തമാനം അയക്കുന്നവൻ സ്വന്തകാൽ മുറിച്ചുകളയുകയും അന്യായം കുടിക്കുകയും ചെയ്യുന്നു. BSB BSB: Like cutting off one’s own feet or drinking violence is the sending of a message by the hand of a fool.
7 ULB മൂഢന്മാരുടെ വായിലെ സദൃശവാക്യം മുടന്തന്റെ കാല് ഞാന്നു കിടക്കുന്നതുപോലെ. BSB BSB: Like lame legs hanging limp is a proverb in the mouth of a fool.
8 ULB മൂഢന് ബഹുമാനം കൊടുക്കുന്നത് കവിണയിൽ കല്ലുകെട്ടി മുറുക്കുന്നതുപോലെ. BSB BSB: Like binding a stone into a sling is the giving of honor to a fool.
9 ULB മൂഢന്മാരുടെ വായിലെ സദൃശവാക്യം മദ്യപന്റെ കയ്യിലെ മുള്ളുപോലെ. BSB BSB: Like a thorn that goes into the hand of a drunkard is a proverb in the mouth of a fool.
10 ULB എല്ലാവരെയും മുറിവേല്പിക്കുന്ന വില്ലാളിയും, മൂഢനെയും വഴിപോക്കരെയും കൂലിക്കു നിർത്തുന്നവനും ഒരുപോലെ. BSB BSB: Like an archer who wounds at random is he who hires a fool or passerby.
11 ULB നായ് ഛർദ്ദിച്ചതിലേക്ക് വീണ്ടും തിരിയുന്നതും മൂഢൻ തന്റെ ഭോഷത്തം ആവർത്തിക്കുന്നതും ഒരുപോലെ. BSB BSB: As a dog returns to its vomit, so a fool repeats his folly.
12 ULB തനിക്കുതന്നെ ജ്ഞാനിയെന്ന് തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ? അവനെക്കുറിച്ചുള്ളതിനെക്കാളും മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്. BSB BSB: Do you see a man who is wise in his own eyes? There is more hope for a fool than for him.
13 ULB “വഴിയിൽ സിംഹം ഉണ്ട്, തെരുവീഥികളിൽ ഉഗ്രസിംഹം ഉണ്ട്” എന്നിങ്ങനെ മടിയൻ പറയുന്നു. BSB BSB: The slacker says, “A lion is in the road! A fierce lion roams the public square!”
14 ULB കതക് വിജാഗിരിയിൽ എന്നപോലെ മടിയൻ തന്റെ കിടക്കയിൽ തിരിയുന്നു. BSB BSB: As a door turns on its hinges, so the slacker turns on his bed.
15 ULB മടിയൻ തന്റെ കൈ തളികയിൽ പൂഴ്ത്തുന്നു; വായിലേക്ക് തിരികെ കൊണ്ടുവരുന്നത് അവനു പ്രയാസം. BSB BSB: The slacker buries his hand in the dish; it wearies him to bring it back to his mouth.
16 ULB ബുദ്ധിയോടെ ഉത്തരം പറയുവാൻ പ്രാപ്തിയുള്ള ഏഴു പേരിലും താൻ ജ്ഞാനി എന്ന് മടിയനു തോന്നുന്നു. BSB BSB: The slacker is wiser in his own eyes than seven men who answer discreetly.
17 ULB തന്നെ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവൻ വഴിയെപോകുന്ന നായുടെ ചെവിക്ക് പിടിക്കുന്നവനെപ്പോലെ. BSB BSB: Like one who grabs a dog by the ears is a passerby who meddles in a quarrel not his own.
18 ULB കൂട്ടുകാരനെ വഞ്ചിച്ചിട്ട് “അത് തമാശ” എന്ന് പറയുന്ന മനുഷ്യൻ BSB BSB: Like a madman shooting firebrands and deadly arrows,
19 ULB തീക്കൊള്ളികളും അമ്പുകളും മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു. BSB BSB: so is the man who deceives his neighbor and says, “I was only joking!”
20 ULB വിറക് ഇല്ലാഞ്ഞാൽ തീ കെട്ടുപോകും; നുണയൻ ഇല്ലാഞ്ഞാൽ വഴക്കും ഇല്ലാതെയാകും. BSB BSB: Without wood, a fire goes out; without gossip, a conflict ceases.
21 ULB കരി കനലിനും വിറക് തീയ്ക്കും എന്നപോലെ വഴക്കുകാരൻ കലഹം ജ്വലിക്കുന്നതിനു കാരണം. BSB BSB: Like charcoal for embers and wood for fire, so is a quarrelsome man for kindling strife.
22 ULB ഏഷണിക്കാരന്റെ വാക്ക് സ്വാദുഭോജനംപോലെ; അത് വയറിന്റെ അറകളിലേക്ക് ചെല്ലുന്നു. BSB BSB: The words of a gossip are like choice morsels that go down into the inmost being.
23 ULB ദുഷ്ടഹൃദയമുള്ളവന്റെ സ്നേഹം ജ്വലിക്കുന്ന അധരം വെള്ളിക്കീടം പൊതിഞ്ഞ മൺകുടംപോലെയാകുന്നു. BSB BSB: Like glaze covering an earthen vessel are burning lips and a wicked heart.
24 ULB പകയുള്ളവൻ അധരംകൊണ്ട് വേഷം ധരിക്കുന്നു; ഉള്ളിൽ അവൻ ചതിവ് സംഗ്രഹിച്ചു വയ്ക്കുന്നു. BSB BSB: A hateful man disguises himself with his speech, but he lays up deceit in his heart.
25 ULB അവൻ ഇമ്പമായി സംസാരിക്കുമ്പോൾ അവനെ വിശ്വസിക്കരുത്; അവന്റെ ഹൃദയത്തിൽ ഏഴു വെറുപ്പുണ്ട്. BSB BSB: When he speaks graciously, do not believe him, for seven abominations fill his heart.
26 ULB അവന്റെ പക കപടംകൊണ്ടു മറച്ചുവച്ചാലും അവന്റെ ദുഷ്ടത സഭയുടെ മുമ്പിൽ വെളിപ്പെട്ടുവരും. BSB BSB: Though his hatred is concealed by deception, his wickedness will be exposed in the assembly.
27 ULB കുഴി കുഴിക്കുന്നവൻ അതിൽ വീഴും; കല്ലുരുട്ടുന്നവന്റെമേൽ അത് തിരിഞ്ഞുരുളും. BSB BSB: He who digs a pit will fall into it, and he who rolls a stone will have it roll back on him.
28 ULB ഭോഷ്ക്കു പറയുന്ന നാവ് അതിനിരയായവരെ ദ്വേഷിക്കുന്നു; മുഖസ്തുതി പറയുന്ന വായ് നാശം വരുത്തുന്നു. BSB BSB: A lying tongue hates those it crushes, and a flattering mouth causes ruin.
Select verses for actions: Enter goes to them and Escape comes back.