1 ULB യഹോവ എന്റെ പ്രാർത്ഥനയും യാചനകളും കേട്ടതുകൊണ്ട് ഞാൻ അവനെ സ്നേഹിക്കുന്നു. BSB BSB: I love the LORD, for He has heard my voice—my appeal for mercy.
2 ULB അവൻ തന്റെ ചെവി എങ്കലേക്കു ചായിച്ചതുകൊണ്ട് ഞാൻ ജീവിതകാലമെല്ലാം അവനെ വിളിച്ചപേക്ഷിക്കും BSB BSB: Because He has inclined His ear to me, I will call on Him as long as I live.
3 ULB മരണപാശങ്ങൾ എന്നെ ചുറ്റി, പാതാള വേദനകൾ എന്നെ പിടിച്ചു; ഞാൻ കഷ്ടവും സങ്കടവും അനുഭവിച്ചു. BSB BSB: The ropes of death entangled me; the anguish of Sheol overcame me; I was confronted by trouble and sorrow.
4 ULB “അയ്യോ, യഹോവേ, എന്റെ പ്രാണനെ രക്ഷിക്കണമേ” എന്ന് ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു. BSB BSB: Then I called on the name of the LORD: “O LORD, deliver my soul!”
5 ULB യഹോവ കൃപയും നീതിയും ഉള്ളവൻ; നമ്മുടെ ദൈവം കരുണയുള്ളവൻ തന്നെ. BSB BSB: The LORD is gracious and righteous; our God is full of compassion.
6 ULB യഹോവ അല്പബുദ്ധികളെ സംരക്ഷിക്കുന്നു; അവൻ എന്നെ എളിയവനാക്കി, എന്നെ രക്ഷിക്കുകയും ചെയ്തു. BSB BSB: The LORD preserves the simplehearted; I was helpless, and He saved me.
7 ULB എൻ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്കുക; എന്തെന്നാൽ യഹോവ എനിക്കു നന്മ ചെയ്തിരിക്കുന്നു. BSB BSB: Return to your rest, O my soul, for the LORD has been good to you.
8 ULB നീ എന്റെ പ്രാണനെ മരണത്തിൽനിന്നും എന്റെ കണ്ണിനെ കണ്ണുനീരിൽനിന്നും എന്റെ കാലിനെ വീഴ്ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു. BSB BSB: For You have delivered my soul from death, my eyes from tears, my feet from stumbling.
9 ULB ഞാൻ ജീവനുള്ളവരുടെ ദേശത്ത് യഹോവയുടെ മുമ്പാകെ നടക്കും. BSB BSB: I will walk before the LORD in the land of the living.
10 ULB “ഞാൻ വലിയ കഷ്ടതയിൽ ആയി” എന്ന് പറഞ്ഞത് ഞാൻ അത് വിശ്വസിച്ചതുകൊണ്ടാണ്. BSB BSB: I believed, therefore I said, “I am greatly afflicted.”
11 ULB “സകലമനുഷ്യരും ഭോഷ്ക്കു പറയുന്നു” എന്ന് ഞാൻ എന്റെ പരിഭ്രമത്തിൽ പറഞ്ഞു. BSB BSB: In my alarm I said, “All men are liars!”
12 ULB യഹോവ എനിക്കു ചെയ്ത സകല ഉപകാരങ്ങൾക്കും ഞാൻ അവന് എന്ത് പകരം കൊടുക്കും? BSB BSB: How can I repay the LORD for all His goodness to me?
13 ULB ഞാൻ രക്ഷയുടെ പാനപാത്രം എടുത്ത് യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും. BSB BSB: I will lift the cup of salvation and call on the name of the LORD.
14 ULB യഹോവയ്ക്ക് ഞാൻ എന്റെ നേർച്ചകൾ അവന്റെ സകലജനവും കാൺകെ കഴിക്കും. BSB BSB: I will fulfill my vows to the LORD in the presence of all His people.
15 ULB തന്റെ ഭക്തന്മാരുടെ മരണം യഹോവയ്ക്കു വിലയേറിയതാകുന്നു. BSB BSB: Precious in the sight of the LORD is the death of His saints.
16 ULB യഹോവേ, ഞാൻ നിന്റെ ദാസൻ ആകുന്നു; നിന്റെ ദാസനും നിന്റെ ദാസിയുടെ മകനും തന്നെ; നീ എന്റെ ബന്ധനങ്ങൾ അഴിച്ചിരിക്കുന്നു. BSB BSB: Truly, O LORD, I am Your servant; I am Your servant, the son of Your maidservant; You have broken my bonds.
17 ULB ഞാൻ നിനക്ക് സ്തോത്രയാഗം അർപ്പിച്ച് യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും. BSB BSB: I will offer to You a sacrifice of thanksgiving and call on the name of the LORD.
18 ULB യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിലും യെരൂശലേമേ, നിന്റെ നടുവിലും BSB BSB: I will fulfill my vows to the LORD in the presence of all His people,
19 ULB ഞാൻ യഹോവയ്ക്ക് എന്റെ നേർച്ചകൾ അവന്റെ സകലജനവും കാൺകെ കഴിക്കും. യഹോവയെ സ്തുതിക്കുവിൻ. BSB BSB: in the courts of the LORD’s house, in your midst, O Jerusalem. Hallelujah!
Select verses for actions: Enter goes to them and Escape comes back.