Psalm 138 138 Psalms Book 5 Malayalam Unlocked Literal Bible 1 ULB ഞാൻ പൂർണ്ണഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും; ദേവന്മാരുടെ മുമ്പാകെ ഞാൻ നിന്നെ കീർത്തിക്കും. BSB BSB: Of David. I give You thanks with all my heart; before the gods I sing Your praises.
2 ULB ഞാൻ നിന്റെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ച്, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം തിരുനാമത്തിനു സ്തോത്രം ചെയ്യും; നിന്റെ നാമത്തിനു മീതെ എല്ലാം നീ നിന്റെ വചനത്തെ മഹത്ത്വപ്പെടുത്തിയിരിക്കുന്നു. BSB BSB: I bow down toward Your holy temple and give thanks to Your name for Your loving devotion and Your faithfulness; You have exalted Your name and Your word above all else.
3 ULB ഞാൻ വിളിച്ചപേക്ഷിച്ച നാളിൽ നീ എനിക്ക് ഉത്തരം അരുളി; എന്റെ ഉള്ളിൽ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു. BSB BSB: On the day I called, You answered me; You emboldened me and strengthened my soul.
4 ULB യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ വായിലെ വചനങ്ങൾ കേട്ടിട്ട് നിനക്കു സ്തോത്രം ചെയ്യും. BSB BSB: All the kings of the earth will give You thanks, O LORD, when they hear the words of Your mouth.
5 ULB അതേ, അവർ യഹോവയുടെ വഴികളെക്കുറിച്ചു പാടും; യഹോവയുടെ മഹത്ത്വം വലിയതാകുന്നുവല്ലോ. BSB BSB: They will sing of the ways of the LORD, for the glory of the LORD is great.
6 ULB യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; ഗർവ്വിഷ്ഠനെ അവൻ ദൂരത്തുനിന്ന് അറിയുന്നു. BSB BSB: Though the LORD is on high, He attends to the lowly; but the proud He knows from afar.
7 ULB ഞാൻ കഷ്ടതയുടെ നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും; എന്റെ ശത്രുക്കളുടെ ക്രോധത്തിനു നേരെ നീ കൈ നീട്ടും; നിന്റെ വലങ്കൈ എന്നെ രക്ഷിക്കും. BSB BSB: If I walk in the midst of trouble, You preserve me from the anger of my foes; You extend Your hand, and Your right hand saves me.
8 ULB യഹോവ എന്നെക്കുറിച്ചുള്ള ഉദ്ദേശ്യം പൂർത്തികരിക്കും; യഹോവേ, നിന്റെ ദയ എന്നേക്കുമുള്ളത്; തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ. BSB BSB: The LORD will fulfill His purpose for me. O LORD, Your loving devotion endures forever—do not abandon the works of Your hands.
Select verses for actions: Enter goes to them and Escape comes back.
Chapter complete
You’ve read Psalm 138
Make Opened yours A free account keeps your place, highlights and notes on every device. Add Plus to ask Study Help about Psalm 138, and keep Opened free for readers who can’t pay.