Psalm 146 146 Psalms Book 5 Malayalam Unlocked Literal Bible 1 ULB യഹോവയെ സ്തുതിക്കുവിൻ; എൻ മനമേ, യഹോവയെ സ്തുതിക്കുക. BSB BSB: Hallelujah! Praise the LORD, O my soul.
2 ULB ആയുഷ്ക്കാലം മുഴുവൻ ഞാൻ യഹോവയെ സ്തുതിക്കും; ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിനു കീർത്തനം ചെയ്യും. BSB BSB: I will praise the LORD all my life; I will sing praises to my God while I have my being.
3 ULB നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുത്; സഹായിക്കുവാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുത്. BSB BSB: Put not your trust in princes, in mortal man, who cannot save.
4 ULB അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു മടങ്ങുന്നു; അന്നു തന്നെ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു. BSB BSB: When his spirit departs, he returns to the ground; on that very day his plans perish.
5 ULB യാക്കോബിന്റെ ദൈവം സഹായമായി തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ. BSB BSB: Blessed is he whose help is the God of Jacob, whose hope is in the LORD his God,
6 ULB അവൻ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി; അവൻ എന്നേക്കും വിശ്വസ്തനായിരിക്കുന്നു. BSB BSB: the Maker of heaven and earth, the sea, and everything in them. He remains faithful forever.
7 ULB പീഡിതന്മാർക്ക് അവൻ ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവർക്ക് അവൻ ആഹാരം നല്കുന്നു; യഹോവ ബദ്ധന്മാർക്ക് സ്വാതന്ത്ര്യം നൽകുന്നു. BSB BSB: He executes justice for the oppressed and gives food to the hungry. The LORD sets the prisoners free,
8 ULB യഹോവ കുരുടന്മാർക്ക് കാഴ്ച കൊടുക്കുന്നു; യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിർത്തുന്നു; യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു. BSB BSB: the LORD opens the eyes of the blind, the LORD lifts those who are weighed down, the LORD loves the righteous.
9 ULB യഹോവ പരദേശികളെ പരിപാലിക്കുന്നു; അവൻ അനാഥനെയും വിധവയെയും സംരക്ഷിക്കുന്നു; എന്നാൽ ദുഷ്ടന്മാരുടെ വഴി അവൻ മറിച്ചുകളയുന്നു. BSB BSB: The LORD protects foreigners; He sustains the fatherless and the widow, but the ways of the wicked He frustrates.
10 ULB യഹോവ എന്നേക്കും വാഴും; സീയോനേ, നിന്റെ ദൈവം തലമുറതലമുറയോളം തന്നെ. യഹോവയെ സ്തുതിക്കുവിൻ. BSB BSB: The LORD reigns forever, your God, O Zion, for all generations. Hallelujah!
Select verses for actions: Enter goes to them and Escape comes back.
Chapter complete
You’ve read Psalm 146
Make Opened yours A free account keeps your place, highlights and notes on every device. Add Plus to ask Study Help about Psalm 146, and keep Opened free for readers who can’t pay.