1 ULB നീതിമാന്മാരേ, യഹോവയിൽ ഘോഷിച്ചുല്ലസിക്കുവിൻ; സ്തുതിക്കുന്നത് നേരുള്ളവർക്ക് ഉചിതമല്ലയോ?. BSB BSB: Rejoice in the LORD, O righteous ones; it is fitting for the upright to praise Him.
2 ULB കിന്നരംകൊണ്ട് യഹോവയ്ക്ക് സ്തോത്രം ചെയ്യുവിൻ; പത്തു കമ്പിയുള്ള വീണകൊണ്ട് അവന് സ്തുതി പാടുവിൻ. BSB BSB: Praise the LORD with the harp; make music to Him with ten strings.
3 ULB അവന് പുതിയ പാട്ടു പാടുവിൻ; ഘോഷസ്വരത്തോടെ നന്നായി വാദ്യം വായിക്കുവിൻ. BSB BSB: Sing to Him a new song; play skillfully with a shout of joy.
4 ULB യഹോവയുടെ വചനം നേരുള്ളത്; അവന്റെ സകലപ്രവൃത്തികളും വിശ്വസ്തതയുള്ളത്. BSB BSB: For the word of the LORD is upright, and all His work is trustworthy.
5 ULB അവൻ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു; യഹോവയുടെ ദയകൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു. BSB BSB: The LORD loves righteousness and justice; the earth is full of His loving devotion.
6 ULB യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി; BSB BSB: By the word of the LORD the heavens were made, and all the stars by the breath of His mouth.
7 ULB അവൻ സമുദ്രത്തിലെ വെള്ളം കൂമ്പാരമായി കൂട്ടുന്നു; അവൻ ആഴികളെ ഭണ്ഡാരഗൃഹങ്ങളിൽ സംഗ്രഹിക്കുന്നു. BSB BSB: He piles up the waters of the sea; He puts the depths into storehouses.
8 ULB സകലഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ; ഭൂതലത്തിൽ വസിക്കുന്നവരെല്ലാം അവനെ ശങ്കിക്കട്ടെ. BSB BSB: Let all the earth fear the LORD; let all the people of the world revere Him.
9 ULB അവൻ അരുളിച്ചെയ്തു; ലോകം സൃഷ്ടിക്കപ്പെട്ടു; അവൻ കല്പിച്ചു; എല്ലാം പ്രത്യക്ഷമായി. BSB BSB: For He spoke, and it came to be; He commanded, and it stood firm.
10 ULB യഹോവ ജനതതികളുടെ ആലോചന വ്യർത്ഥമാക്കുന്നു; വംശങ്ങളുടെ പദ്ധതികൾ നിഷ്ഫലമാക്കുന്നു. BSB BSB: The LORD frustrates the plans of the nations; He thwarts the devices of the peoples.
11 ULB യഹോവയുടെ ആലോചന ശാശ്വതമായും അവന്റെ ഹൃദയവിചാരങ്ങൾ തലമുറതലമുറയായും നിലകൊള്ളുന്നു. BSB BSB: The counsel of the LORD stands forever, the purposes of His heart to all generations.
12 ULB യഹോവ ദൈവമായിരിക്കുന്ന ജനങ്ങളും അവൻ തനിക്ക് അവകാശമായി തിരഞ്ഞെടുത്ത സമൂഹവും ഭാഗ്യമുള്ളത്. BSB BSB: Blessed is the nation whose God is the LORD, the people He has chosen as His inheritance!
13 ULB യഹോവ സ്വർഗ്ഗത്തിൽനിന്ന് നോക്കുന്നു; മനുഷ്യപുത്രന്മാരെ എല്ലാം കാണുന്നു. BSB BSB: The LORD looks down from heaven; He sees all the sons of men.
14 ULB അവൻ സിംഹാസനസ്ഥനായിരിക്കുന്ന സ്ഥലത്തുനിന്ന് സർവ്വഭൂവാസികളെയും നോക്കുന്നു. BSB BSB: From His dwelling place He gazes on all who inhabit the earth.
15 ULB അവൻ അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു; അവരുടെ പ്രവൃത്തികൾ സകലവും അവൻ ഗ്രഹിക്കുന്നു. BSB BSB: He shapes the hearts of each; He considers all their works.
16 ULB സൈന്യബഹുത്വത്താൽ രാജാവ് ജയം പ്രാപിക്കുന്നില്ല; ബലാധിക്യം കൊണ്ട് വീരൻ രക്ഷപെടുന്നതുമില്ല. BSB BSB: No king is saved by his vast army; no warrior is delivered by his great strength.
17 ULB ജയത്തിന് കുതിര വ്യർത്ഥമാകുന്നു; തന്റെ ബലാധിക്യം കൊണ്ട് അത് വിടുവിക്കുന്നതുമില്ല. BSB BSB: A horse is a vain hope for salvation; even its great strength cannot save.
18 ULB യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും തന്റെ ദയയ്ക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു; BSB BSB: Surely the eyes of the LORD are on those who fear Him, on those whose hope is in His loving devotion
19 ULB അവരുടെ പ്രാണനെ മരണത്തിൽനിന്ന് വിടുവിക്കുവാനും ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിക്കുവാനും തന്നെ. BSB BSB: to deliver them from death and keep them alive in famine.
20 ULB നമ്മുടെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു; അവൻ നമ്മുടെ സഹായവും പരിചയും ആകുന്നു. BSB BSB: Our soul waits for the LORD; He is our help and our shield.
21 ULB അവന്റെ വിശുദ്ധനാമത്തിൽ നാം ആശ്രയിക്കുകയാൽ നമ്മുടെ ഹൃദയം അവനിൽ സന്തോഷിക്കും. BSB BSB: For our hearts rejoice in Him, since we trust in His holy name.
22 ULB യഹോവേ, ഞങ്ങൾ നിന്നിൽ പ്രത്യാശവയ്ക്കുന്നതുപോലെ നിന്റെ ദയ ഞങ്ങളുടെമേൽ ഉണ്ടാകുമാറാകട്ടെ. BSB BSB: May Your loving devotion rest on us, O LORD, as we put our hope in You.
Select verses for actions: Enter goes to them and Escape comes back.