1 ULB യഹോവേ, കോപത്തോടെ എന്നെ ശാസിക്കരുതേ. ക്രോധത്തോടെ എന്നെ ശിക്ഷിക്കുകയും അരുതേ. BSB BSB: A Psalm of David, for remembrance. O LORD, do not rebuke me in Your anger or discipline me in Your wrath.
2 ULB നിന്റെ അസ്ത്രങ്ങൾ എന്റെ ഉള്ളിലേക്ക് തറച്ചുകയറിയിരിക്കുന്നു; നിന്റെ കൈ എന്റെമേൽ ഭാരമായിരിക്കുന്നു. BSB BSB: For Your arrows have pierced me deeply, and Your hand has pressed down on me.
3 ULB നിന്റെ നീരസം മൂലം എന്റെ ദേഹത്തിന് സൗഖ്യമില്ല; എന്റെ പാപം നിമിത്തം എന്റെ അസ്ഥികളിൽ സ്വസ്ഥതയുമില്ല. BSB BSB: There is no soundness in my body because of Your anger; there is no rest in my bones because of my sin.
4 ULB എന്റെ അകൃത്യങ്ങൾ എന്റെ തലയ്ക്കുമീതെ കവിഞ്ഞിരിക്കുന്നു; ഭാരമുള്ള ചുമടുപോലെ അവ എനിക്ക് അതിഘനമായിരിക്കുന്നു. BSB BSB: For my iniquities have overwhelmed me; they are a burden too heavy to bear.
5 ULB എന്റെ ഭോഷത്തം ഹേതുവായി എന്റെ വ്രണങ്ങൾ ചീഞ്ഞ് നാറുന്നു. BSB BSB: My wounds are foul and festering because of my sinful folly.
6 ULB ഞാൻ കുനിഞ്ഞ് നിലത്തോളം താണിരിക്കുന്നു; ഞാൻ ഇടവിടാതെ ദുഃഖിച്ച് നടക്കുന്നു. BSB BSB: I am bent and brought low; all day long I go about mourning.
7 ULB എന്റെ അരയിൽ വരൾച്ച നിറഞ്ഞിരിക്കുന്നു; എന്റെ ദേഹത്തിന് സൗഖ്യമില്ല. BSB BSB: For my loins are full of burning pain, and no soundness remains in my body.
8 ULB ഞാൻ ക്ഷീണത്താൽ അത്യന്തം തകർന്നിരിക്കുന്നു; എന്റെ ഹൃദയത്തിലെ അസ്വസ്ഥത നിമിത്തം ഞാൻ ഞരങ്ങുന്നു. BSB BSB: I am numb and badly crushed; I groan in anguish of heart.
9 ULB കർത്താവേ, എന്റെ ആഗ്രഹം എല്ലാം നിന്റെ മുമ്പിൽ ഇരിക്കുന്നു. എന്റെ ഞരക്കം നിനക്ക് മറഞ്ഞിരിക്കുന്നതുമില്ല. BSB BSB: O Lord, my every desire is before You; my groaning is not hidden from You.
10 ULB എന്റെ നെഞ്ചിടിക്കുന്നു; ഞാൻ ശക്തിഹീനനായിരിക്കുന്നു; എന്റെ കണ്ണിന്റെ വെളിച്ചവും ഇല്ലാതെയായി. BSB BSB: My heart pounds, my strength fails, and even the light of my eyes has faded.
11 ULB എന്റെ സ്നേഹിതന്മാരും സഖാക്കളും എന്റെ ബാധ കണ്ട് അകന്ന് നില്ക്കുന്നു; എന്റെ അടുത്ത ബന്ധുക്കളും അകന്ന് നില്ക്കുന്നു. BSB BSB: My beloved and friends shun my disease, and my kinsmen stand at a distance.
12 ULB എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ കെണി വയ്ക്കുന്നു; എന്റെ അനർത്ഥം കാംക്ഷിക്കുന്നവർ അനാവശ്യമായി സംസാരിക്കുന്നു; അവർ ഇടവിടാതെ ചതിവ് ചിന്തിക്കുന്നു. BSB BSB: Those who seek my life lay snares; those who wish me harm speak destruction, plotting deceit all day long.
13 ULB എങ്കിലും ഞാൻ ചെകിടനെപ്പോലെ കേൾക്കാതെ ഇരുന്നു; വായ് തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു. BSB BSB: But like a deaf man, I do not hear; and like a mute man, I do not open my mouth.
14 ULB ഞാൻ, കേൾക്കാത്ത മനുഷ്യനെപ്പോലെയും വായിൽ ശകാരം ഇല്ലാത്തവനെപ്പോലെയും ആയിരുന്നു. BSB BSB: I am like a man who cannot hear, whose mouth offers no reply.
15 ULB യഹോവേ, നിന്നിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു; എന്റെ ദൈവമായ കർത്താവേ, നീ ഉത്തരം അരുളും. BSB BSB: I wait for You, O LORD; You will answer, O Lord my God.
16 ULB “അവർ എന്നെക്കുറിച്ച് സന്തോഷിക്കരുതേ” എന്ന് ഞാൻ പറഞ്ഞു; എന്റെ കാൽ വഴുതുമ്പോൾ അവർ എന്റെ നേരെ വമ്പ് പറയുമല്ലോ. BSB BSB: For I said, “Let them not gloat over me—those who taunt me when my foot slips.”
17 ULB ഞാൻ കാൽ ഇടറി വീഴുവാൻ തുടങ്ങുന്നു; എന്റെ ദുഃഖം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു. BSB BSB: For I am ready to fall, and my pain is ever with me.
18 ULB ഞാൻ എന്റെ അകൃത്യം ഏറ്റുപറയുന്നു; എന്റെ പാപത്തെക്കുറിച്ച് ദുഃഖിക്കുന്നു. BSB BSB: Yes, I confess my iniquity; I am troubled by my sin.
19 ULB എന്റെ ശത്രുക്കൾ വീറും ബലവുമുള്ളവർ, എന്നെ വെറുതെ ദ്വേഷിയ്ക്കുന്നവർ പെരുകിയിരിക്കുന്നു. BSB BSB: Many are my enemies without cause, and many hate me without reason.
20 ULB ഞാൻ നന്മ പിന്തുടരുകയാൽ അവർ എനിക്ക് വിരോധികളായി നന്മയ്ക്കു പകരം തിന്മ ചെയ്യുന്നു. BSB BSB: Those who repay my good with evil attack me for pursuing the good.
21 ULB യഹോവേ, എന്നെ കൈ വിടരുതേ; എന്റെ ദൈവമേ, എന്നോട് അകന്നിരിക്കരുതേ. BSB BSB: Do not forsake me, O LORD; be not far from me, O my God.
22 ULB എന്റെ രക്ഷയാകുന്ന കർത്താവേ, എന്റെ സഹായത്തിനായി വേഗം വരണമേ. BSB BSB: Come quickly to help me, O Lord my Savior.
Select verses for actions: Enter goes to them and Escape comes back.