1 ULB സർവ്വശക്തനായ ദൈവം, യഹോവയായ ദൈവം തന്നെ, തന്റെ വാക്കിനാൽ, സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെ ഭൂമിയെ വിളിക്കുന്നു. BSB BSB: A Psalm of Asaph. The Mighty One, God the LORD, speaks and summons the earth from where the sun rises to where it sets.
2 ULB സൗന്ദര്യത്തിന്റെ പൂർണ്ണതയായ സീയോനിൽനിന്ന് ദൈവം പ്രകാശിക്കുന്നു. BSB BSB: From Zion, perfect in beauty, God shines forth.
3 ULB നമ്മുടെ ദൈവം വരുന്നു; നിശ്ശബ്ദനായിരിക്കുകയില്ല; അവന്റെ മുമ്പിൽ തീ ദഹിപ്പിക്കുന്നു; അവന്റെ ചുറ്റും വലിയ കൊടുങ്കാറ്റടിക്കുന്നു. BSB BSB: Our God approaches and will not be silent! Consuming fire precedes Him, and a tempest rages around Him.
4 ULB തന്റെ ജനത്തെ ന്യായം വിധിക്കേണ്ടതിന് അവൻ ഉയരത്തിൽനിന്ന് ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു. BSB BSB: He summons the heavens above, and the earth, that He may judge His people:
5 ULB യാഗം കഴിച്ച് എന്നോട് ഉടമ്പടി ചെയ്തവരായ എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കൽ കൂട്ടുവിൻ. BSB BSB: “Gather to Me My saints, who made a covenant with Me by sacrifice.”
6 ULB ദൈവം തന്നെ ന്യായാധിപതി ആയിരിക്കുകയാൽ ആകാശം അവന്റെ നീതിയെ ഘോഷിക്കും. സേലാ. BSB BSB: And the heavens proclaim His righteousness, for God Himself is Judge. Selah
7 ULB എന്റെ ജനമേ, കേൾക്കുക; ഞാൻ സംസാരിക്കും. യിസ്രായേലേ, ഞാൻ നിങ്ങൾക്കെതിരെ സാക്ഷ്യം പറയും: ദൈവമായ ഞാൻ നിന്റെ ദൈവമാകുന്നു. BSB BSB: “Hear, O My people, and I will speak, O Israel, and I will testify against you: I am God, your God.
8 ULB നിന്റെ ഹനനയാഗങ്ങളെക്കുറിച്ച് ഞാൻ നിന്നെ ശാസിക്കുന്നില്ല; നിന്റെ ഹോമയാഗങ്ങൾ എപ്പോഴും എന്റെ മുമ്പാകെ ഉണ്ടല്ലോ. BSB BSB: I do not rebuke you for your sacrifices, and your burnt offerings are ever before Me.
9 ULB നിന്റെ വീട്ടിൽനിന്ന് ഒരു കാളയെയോ നിന്റെ തൊഴുത്തുകളിൽനിന്ന് ഒരു കോലാട്ടുകൊറ്റനെയോ ഞാൻ എടുക്കുകയില്ല. BSB BSB: I have no need for a bull from your stall or goats from your pens,
10 ULB കാട്ടിലെ സകലമൃഗങ്ങളും ആയിരം കുന്നുകളിലെ കന്നുകാലികളും എനിക്കുള്ളവയാകുന്നു. BSB BSB: for every beast of the forest is Mine—the cattle on a thousand hills.
11 ULB മലകളിലെ പക്ഷികളെ എല്ലാം ഞാൻ അറിയുന്നു; വയലിലെ വന്യമൃഗങ്ങളും എനിക്കുള്ളവ തന്നെ. BSB BSB: I know every bird in the mountains, and the creatures of the field are Mine.
12 ULB എനിക്ക് വിശക്കുമ്പോൾ ഞാൻ നിന്നോട് പറയുകയില്ല; ലോകവും അതിലുള്ള സകലവും എന്റെയാകുന്നു. BSB BSB: If I were hungry, I would not tell you, for the world is Mine, and the fullness thereof.
13 ULB ഞാൻ കാളകളുടെ മാംസം തിന്നുമോ? കോലാട്ടുകൊറ്റന്മാരുടെ രക്തം കുടിക്കുമോ? BSB BSB: Do I eat the flesh of bulls, or drink the blood of goats?
14 ULB ദൈവത്തിന് സ്തോത്രയാഗം അർപ്പിക്കുക; അത്യുന്നതന് നിന്റെ നേർച്ചകൾ കഴിക്കുക. BSB BSB: Sacrifice a thank offering to God, and fulfill your vows to the Most High.
15 ULB കഷ്ടകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക; ഞാൻ നിന്നെ വിടുവിക്കുകയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും. BSB BSB: Call upon Me in the day of trouble; I will deliver you, and you will honor Me.”
16 ULB എന്നാൽ ദുഷ്ടനോട് ദൈവം അരുളിച്ചെയ്യുന്നത്:“എന്റെ ചട്ടങ്ങൾ അറിയിക്കുവാനും എന്റെ നിയമം നിന്റെ വായിൽ എടുക്കുവാനും നിനക്ക് എന്ത് കാര്യം? BSB BSB: To the wicked, however, God says, “What right have you to recite My statutes and to bear My covenant on your lips?
17 ULB നീ ശാസന വെറുത്ത് എന്റെ വചനങ്ങൾ നിന്റെ പിറകിൽ എറിഞ്ഞുകളയുന്നുവല്ലോ. BSB BSB: For you hate My instruction and cast My words behind you.
18 ULB കള്ളനെ കണ്ടാൽ നീ അവന്റെ പക്ഷം ചേരുന്നു; വ്യഭിചാരികളോട് നീ കൂട്ട് കൂടുന്നു. BSB BSB: When you see a thief, you befriend him, and throw in your lot with adulterers.
19 ULB നിന്റെ വായ് നീ ദോഷത്തിന് വിട്ടുകൊടുക്കുന്നു; നിന്റെ നാവ് വഞ്ചനയ്ക്ക് രൂപം നൽകുന്നു. BSB BSB: You unleash your mouth for evil and harness your tongue to deceit.
20 ULB നീ ഇരുന്ന് നിന്റെ സഹോദരന് വിരോധമായി സംസാരിക്കുന്നു; നിന്റെ അമ്മയുടെ മകനെക്കുറിച്ച് അപവാദം പറയുന്നു. BSB BSB: You sit and malign your brother; you slander your own mother’s son.
21 ULB ഇപ്രകാരം നീ ചെയ്യുകയും ഞാൻ മിണ്ടാതിരിക്കുകയും ചെയ്തപ്പോൾ ഞാനും നിന്നെപ്പോലെയുള്ളവനെന്ന് നീ വിചാരിച്ചു; എന്നാൽ ഞാൻ നിന്നെ ശാസിച്ച് നിന്റെ കണ്ണിന്റെ മുമ്പിൽ അവയെല്ലാം നിരത്തിവയ്ക്കും”. BSB BSB: You have done these things, and I kept silent; you thought I was just like you. But now I rebuke you and accuse you to your face.
22 ULB ദൈവത്തെ മറക്കുന്നവരേ, ഇത് ഓർത്തുകൊള്ളുവീൻ; അല്ലെങ്കിൽ ഞാൻ നിങ്ങളെ കീറിക്കളയും; വിടുവിക്കുവാൻ ആരും ഉണ്ടാകുകയുമില്ല. BSB BSB: Now consider this, you who forget God, lest I tear you to pieces, with no one to rescue you:
23 ULB സ്തോത്രമെന്ന യാഗം അർപ്പിക്കുന്നവൻ എന്നെ മഹത്വപ്പെടുത്തുന്നു; തന്റെ നടപ്പ് ക്രമപ്പെടുത്തുന്നവന് ഞാൻ ദൈവത്തിന്റെ രക്ഷ കാണിച്ചുകൊടുക്കും. BSB BSB: He who sacrifices a thank offering honors Me, and to him who rightly orders his way, I will show the salvation of God.”
Select verses for actions: Enter goes to them and Escape comes back.