Psalm 52 52 Psalms Book 2 Malayalam Unlocked Literal Bible 1 ULB അല്ലയോ വീര പുരുഷാ! നീ ദുഷ്ടതയിൽ പ്രശംസിക്കുന്നതെന്തിന്? ദൈവത്തിന്റെ ദയ ശാശ്വതമാകുന്നു. BSB BSB: For the choirmaster. A Maskil of David. After Doeg the Edomite went to Saul and told him, “David has gone to the house of Ahimelech.” Why do you boast of evil, O mighty man? The loving devotion of God endures all day long.
2 ULB ചതിയനായ നിന്റെ നാവ്, മൂർച്ചയുള്ള ക്ഷൗരക്കത്തിപോലെ ദുഷ്ടത വകഞ്ഞുണ്ടാക്കുന്നു. BSB BSB: Your tongue devises destruction like a sharpened razor, O worker of deceit.
3 ULB നീ നന്മയെക്കാൾ തിന്മയെയും നീതി സംസാരിക്കുന്നതിനെക്കാൾ വ്യാജത്തെയും ഇഷ്ടപ്പെടുന്നു. സേലാ. BSB BSB: You love evil more than good, falsehood more than speaking truth. Selah
4 ULB നിന്റെ വഞ്ചനയുള്ള നാവ് നാശകരമായ വാക്കുകൾ ഇഷ്ടപ്പെടുന്നു. BSB BSB: You love every word that devours, O deceitful tongue.
5 ULB ദൈവം നിന്നെ എന്നേക്കും നശിപ്പിക്കും; നിന്റെ കൂടാരത്തിൽനിന്ന് അവൻ നിന്നെ പറിച്ചുകളയും. ജീവനുള്ളവരുടെ ദേശത്തുനിന്ന് നിന്നെ നിർമ്മൂലമാക്കും. സേലാ. BSB BSB: Surely God will bring you down to everlasting ruin; He will snatch you up and tear you away from your tent; He will uproot you from the land of the living. Selah
6 ULB നീതിമാന്മാർ അത് കണ്ട് ഭയപ്പെടും; അവർ അവനെച്ചൊല്ലി ചിരിക്കും. BSB BSB: The righteous will see and fear; they will mock the evildoer, saying,
7 ULB “ദൈവത്തെ ശരണമാക്കാതെ തന്റെ ധനസമൃദ്ധിയിൽ ആശ്രയിക്കുകയും ദുഷ്ടതയിൽ തന്നെത്താൻ ഉറപ്പിക്കുകയും ചെയ്ത മനുഷ്യൻ അതാ” എന്ന് പറയും, BSB BSB: “Look at the man who did not make God his refuge, but trusted in the abundance of his wealth and strengthened himself by destruction.”
8 ULB ഞാനോ, ദൈവത്തിന്റെ ആലയത്തിൽ തഴച്ചുവളരുന്ന ഒലിവുവൃക്ഷംപോലെ ആകുന്നു; ഞാൻ ദൈവത്തിന്റെ ദയയിൽ എന്നും എന്നേക്കും ആശ്രയിക്കുന്നു. BSB BSB: But I am like an olive tree flourishing in the house of God; I trust in the loving devotion of God forever and ever.
9 ULB നീ അത് ചെയ്തിരിക്കുകകൊണ്ട് ഞാൻ എന്നും നിനക്ക് സ്തോത്രം ചെയ്യും; ഞാൻ നിന്റെ നാമത്തിൽ പ്രത്യാശവയ്ക്കും; നിന്റെ ഭക്തന്മാരുടെ മുമ്പാകെ അത് ഉചിതമല്ലയോ? BSB BSB: I will praise You forever, because You have done it. I will wait on Your name—for it is good—in the presence of Your saints.
Select verses for actions: Enter goes to them and Escape comes back.
Chapter complete
You’ve read Psalm 52
Make Opened yours A free account keeps your place, highlights and notes on every device. Add Plus to ask Study Help about Psalm 52, and keep Opened free for readers who can’t pay.