Psalm 76 76 Psalms Book 3 Malayalam Unlocked Literal Bible 1 ULB ദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു; അവന്റെ നാമം യിസ്രായേലിൽ വലിയതാകുന്നു. BSB BSB: For the choirmaster. With stringed instruments. A Psalm of Asaph. A song. God is known in Judah; His name is great in Israel.
2 ULB അവന്റെ കൂടാരം ശാലേമിലും അവന്റെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു. BSB BSB: His tent is in Salem, His dwelling place in Zion.
3 ULB അവിടെവച്ച് അവൻ മിന്നുന്ന അമ്പുകളും,യുദ്ധായുധങ്ങളായ പരിചയും വാളും തകർത്തുകളഞ്ഞു. സേലാ. BSB BSB: There He shattered the flaming arrows, the shield and sword and weapons of war. Selah
4 ULB ശാശ്വതപർവ്വതങ്ങളെക്കാൾ നീ തേജസ്സും മഹിമയും ഉള്ളവനാകുന്നു. BSB BSB: You are resplendent with light, more majestic than mountains filled with game.
5 ULB ധൈര്യശാലികളെ കൊള്ളയിട്ടു; അവർ നിദ്രപ്രാപിച്ചു; പരാക്രമശാലികളായ ആർക്കും കൈക്കരുത്തില്ലാതെ പോയി. BSB BSB: The valiant lie plundered; they sleep their last sleep. No men of might could lift a hand.
6 ULB യാക്കോബിന്റെ ദൈവമേ, നിന്റെ ശാസനയാൽ തേരും കുതിരയും ഗാഢനിദ്രയിൽ വീണു. BSB BSB: At Your rebuke, O God of Jacob, both horse and rider lie stunned.
7 ULB നീ ഭയങ്കരനാകുന്നു; നീ കോപിച്ചാൽ തിരുമുമ്പാകെ നില്ക്കാൻ കഴിയുന്നവൻ ആര്? BSB BSB: You alone are to be feared. When You are angry, who can stand before You?
8 ULB സ്വർഗ്ഗത്തിൽനിന്ന് നീ വിധി കേൾപ്പിച്ചു; ഭൂമിയിലെ സാധുക്കളെയെല്ലാം രക്ഷിക്കുവാൻ BSB BSB: From heaven You pronounced judgment, and the earth feared and was still
9 ULB ദൈവം ന്യായവിസ്താരത്തിന് എഴുന്നേറ്റപ്പോൾ ഭൂമി ഭയപ്പെട്ട് നിശ്ശബ്ദമായിരുന്നു. സേലാ. BSB BSB: when God rose up to judge, to save all the lowly of the earth. Selah
10 ULB മനുഷ്യന്റെ ക്രോധം നിന്നെ സ്തുതിക്കും നിശ്ചയം; ശേഷിക്കുന്ന ക്രോധം നീ അരയ്ക്ക് കെട്ടും. BSB BSB: Even the wrath of man shall praise You; with the survivors of wrath You will clothe Yourself.
11 ULB നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് നേരുകയും നിവർത്തിക്കുകയും ചെയ്യുവിൻ; അവന്റെ ചുറ്റുമുള്ള എല്ലാവരും ഭയപ്പെടേണ്ടവന് കാഴ്ചകൊണ്ടുവരട്ടെ. BSB BSB: Make and fulfill your vows to the LORD your God; let all the neighboring lands bring tribute to Him who is to be feared.
12 ULB അവൻ പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും; ഭൂമിയിലെ രാജാക്കന്മാർക്ക് അവൻ ഭയങ്കരനാകുന്നു. BSB BSB: He breaks the spirits of princes; He is feared by the kings of the earth.
Select verses for actions: Enter goes to them and Escape comes back.
Chapter complete
You’ve read Psalm 76
Make Opened yours A free account keeps your place, highlights and notes on every device. Add Plus to ask Study Help about Psalm 76, and keep Opened free for readers who can’t pay.