1 ULB ദൈവമേ, നിശ്ശബ്ദമായിരിക്കരുതേ; ദൈവമേ, മൗനമായും സ്വസ്ഥമായും ഇരിക്കരുതേ. BSB BSB: A song. A Psalm of Asaph. O God, be not silent; be not speechless; be not still, O God.
2 ULB ഇതാ, നിന്റെ ശത്രുക്കൾ കലഹിക്കുന്നു; നിന്നെ വെറുക്കുന്നവർ തല ഉയർത്തുന്നു. BSB BSB: See how Your enemies rage, how Your foes have reared their heads.
3 ULB അവർ നിന്റെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കുകയും നിനക്ക് വിലയേറിയവരുടെ നേരെ ദുരാലോചന കഴിക്കുകയും ചെയ്യുന്നു. BSB BSB: With cunning they scheme against Your people and conspire against those You cherish,
4 ULB “വരുവിൻ, യിസ്രായേൽ ഒരു ജനതയായിരിക്കാത്തവിധം നാം അവരെ മുടിച്ചുകളയുക. അവരുടെ പേര് ഇനി ആരും ഓർക്കരുത്” എന്ന് അവർ പറഞ്ഞു. BSB BSB: saying, “Come, let us erase them as a nation; may the name of Israel be remembered no more.”
5 ULB അവർ ഇങ്ങനെ ഏകമനസ്സോടെ ആലോചിച്ചു, നിനക്കു വിരോധമായി സഖ്യം ചെയ്യുന്നു. BSB BSB: For with one mind they plot together; they form an alliance against You—
6 ULB ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും മോവാബ്യരും ഹഗര്യരും, BSB BSB: the tents of Edom and the Ishmaelites, of Moab and the Hagrites,
7 ULB ഗെബാലും അമ്മോനും അമാലേക്കും, ഫെലിസ്ത്യദേശവും സോർനിവാസികളും; BSB BSB: of Gebal, Ammon, and Amalek, of Philistia with the people of Tyre.
8 ULB അശ്ശൂരും അവരോട് യോജിച്ചു; അവർ ലോത്തിന്റെ മക്കൾക്ക് സഹായമായിരുന്നു. സേലാ. BSB BSB: Even Assyria has joined them, lending strength to the sons of Lot. Selah
9 ULB മിദ്യാന്യരോട് ചെയ്തതുപോലെ അവരോടു ചെയ്യണമേ; കീശോൻതോട്ടിനരികിൽ വച്ച് സീസരയോടും യാബീനോടും ചെയ്തതുപോലെ തന്നെ. BSB BSB: Do to them as You did to Midian, as to Sisera and Jabin at the River Kishon,
10 ULB അവർ എൻദോരിൽവച്ച് നശിച്ചുപോയി; അവർ നിലത്തിന് വളമായിത്തീർന്നു. BSB BSB: who perished at Endor and became like dung on the ground.
11 ULB അവരുടെ കുലീനന്മാരെ ഓരേബ്, സേബ് എന്നിവരെപ്പോലെയും അവരുടെ സകലപ്രഭുക്കന്മാരെയും സേബഹ്, സല്മൂന്നാ എന്നിവരെപ്പോലെയും ആക്കണമേ. BSB BSB: Make their nobles like Oreb and Zeeb, and all their princes like Zebah and Zalmunna,
12 ULB “നാം ദൈവത്തിന്റെ നിവാസങ്ങളെ നമുക്ക് അവകാശമാക്കിക്കൊള്ളുക” എന്ന് അവർ പറഞ്ഞുവല്ലോ. BSB BSB: who said, “Let us possess for ourselves the pastures of God.”
13 ULB എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റിൽ പൊടിപോലെയും കാറ്റത്തു പാറുന്ന പതിർപോലെയും ആക്കണമേ. BSB BSB: Make them like tumbleweed, O my God, like chaff before the wind.
14 ULB വനത്തെ ദഹിപ്പിക്കുന്ന തീപോലെയും പർവ്വതങ്ങളെ ചുട്ടുകളയുന്ന അഗ്നിജ്വാലപോലെയും BSB BSB: As fire consumes a forest, as a flame sets the mountains ablaze,
15 ULB നിന്റെ കൊടുങ്കാറ്റുകൊണ്ട് അവരെ പിന്തുടരണമേ; നിന്റെ ചുഴലിക്കാറ്റുകൊണ്ട് അവരെ ഭ്രമിപ്പിക്കണമേ. BSB BSB: so pursue them with Your tempest, and terrify them with Your storm.
16 ULB യഹോവേ, അവർ തിരുനാമത്തെ അന്വേഷിക്കേണ്ടതിന് നീ അവരുടെ മുഖത്തെ ലജ്ജാപൂർണ്ണമാക്കണമേ. BSB BSB: Cover their faces with shame, that they may seek Your name, O LORD.
17 ULB അവർ എന്നേക്കും ലജ്ജിച്ച് ഭ്രമിക്കുകയും നാണിച്ച് നശിച്ചുപോകുകയും ചെയ്യട്ടെ. BSB BSB: May they be ever ashamed and terrified; may they perish in disgrace.
18 ULB അങ്ങനെ അവർ യഹോവ എന്ന് നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്ന് അറിയും. BSB BSB: May they know that You alone, whose name is the LORD, are Most High over all the earth.
Select verses for actions: Enter goes to them and Escape comes back.