1 ULB ഞാൻ ശാരോനിലെ പനിനീർപുഷ്പവും താഴ്വരകളിലെ താമരപ്പൂവും ആകുന്നു. BSB BSB: I am a rose of Sharon, a lily of the valley.
2 ULB മുള്ളുകളുടെ ഇടയിൽ താമരപോലെ കന്യകമാരുടെ ഇടയിൽ എന്റെ പ്രിയ ഇരിക്കുന്നു. BSB BSB: Like a lily among the thorns is my darling among the maidens.
3 ULB കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ യൗവനക്കാരുടെ ഇടയിൽ എന്റെ പ്രിയൻ ഇരിക്കുന്നു; അതിന്റെ നിഴലിൽ ഞാൻ ആനന്ദത്തോടെ ഇരുന്നു; അതിന്റെ പഴം എന്റെ നാവിന് മധുരമായിരുന്നു. BSB BSB: Like an apple tree among the trees of the forest is my beloved among the young men. I delight to sit in his shade, and his fruit is sweet to my taste.
4 ULB അവൻ എന്നെ വീഞ്ഞുവീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു; എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു. BSB BSB: He has brought me to the house of wine, and his banner over me is love.
5 ULB ഞാൻ പ്രേമവിവശയായിരിക്കുകയാൽ മുന്തിരിയട തന്ന് എന്നെ ശക്തീകരിക്കുവിൻ; നാരങ്ങാ തന്ന് എന്നെ തണുപ്പിക്കുവിൻ. BSB BSB: Sustain me with raisins; refresh me with apples, for I am faint with love.
6 ULB അവന്റെ ഇടം കൈ എന്റെ തലയിൻ കീഴിൽ ഇരിക്കട്ടെ; അവന്റെ വലം കൈ എന്നെ ആശ്ലേഷിക്കട്ടെ. BSB BSB: His left hand is under my head, and his right arm embraces me.
7 ULB യെരൂശലേംപുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത്, ഉണർത്തുകയുമരുത്. BSB BSB: O daughters of Jerusalem, I adjure you by the gazelles and does of the field: Do not arouse or awaken love until the time is right.
8 ULB അതാ, എന്റെ പ്രിയന്റെ സ്വരം! അവൻ മലകളിന്മേൽ ചാടിയും കുന്നുകളിന്മേൽ കുതിച്ചുംകൊണ്ട് വരുന്നു. BSB BSB: Listen! My beloved approaches. Look! Here he comes, leaping across the mountains, bounding over the hills.
9 ULB എന്റെ പ്രിയൻ ചെറുമാനിനും കലമാൻകുട്ടിക്കും തുല്യൻ; ഇതാ, അവൻ നമ്മുടെ മതിലിന് പുറമേ നില്ക്കുന്നു; അവൻ കിളിവാതിലിലൂടെ നോക്കുന്നു; അഴിക്കിടയിൽകൂടി ഒളിഞ്ഞുനോക്കുന്നു. BSB BSB: My beloved is like a gazelle or a young stag. Look, he stands behind our wall, gazing through the windows, peering through the lattice.
10 ULB എന്റെ പ്രിയൻ എന്നോട് പറഞ്ഞത്: “എന്റെ പ്രിയേ, എഴുന്നേല്ക്കുക; എന്റെ സുന്ദരീ, വരുക. BSB BSB: My beloved calls to me, “Arise, my darling. Come away with me, my beautiful one.
11 ULB ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ. BSB BSB: For now the winter is past; the rain is over and gone.
12 ULB പുഷ്പങ്ങൾ ഭൂമിയിൽ കാണായ്വരുന്നു; വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു; കുറുപ്രാവിന്റെ ശബ്ദവും നമ്മുടെ നാട്ടിൽ കേൾക്കുന്നു. BSB BSB: The flowers have appeared in the countryside; the season of singing has come, and the cooing of turtledoves is heard in our land.
13 ULB അത്തിക്കായ്കൾ പഴുക്കുന്നു; മുന്തിരിവള്ളി പൂത്ത് സുഗന്ധം വീശുന്നു; എന്റെ പ്രിയേ, എഴുന്നേല്ക്കുക; എന്റെ സുന്ദരീ, വരുക. BSB BSB: The fig tree ripens its figs; the blossoming vines spread their fragrance. Arise, come away, my darling; come away with me, my beautiful one.”
14 ULB പാറയുടെ പിളർപ്പിലും പർവ്വതച്ചെരിവിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ, ഞാൻ നിന്റെ മുഖം ഒന്നു കാണട്ടെ; നിന്റെ സ്വരം ഒന്നു കേൾക്കട്ടെ; നിന്റെ സ്വരം ഇമ്പമുള്ളതും മുഖം സൗന്ദര്യമുള്ളതും ആകുന്നു. BSB BSB: O my dove in the clefts of the rock, in the crevices of the cliff, let me see your face, let me hear your voice; for your voice is sweet, and your countenance is lovely.
15 ULB ഞങ്ങളുടെ മുന്തിരിത്തോട്ടങ്ങൾ പൂത്തിരിക്കുകയാൽ മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ, ചെറുകുറുക്കന്മാരെത്തന്നെ പിടിച്ചുതരുവിൻ. BSB BSB: Catch for us the foxes—the little foxes that ruin the vineyards—for our vineyards are in bloom.
16 ULB എന്റെ പ്രിയൻ എനിക്കുള്ളവൻ; ഞാൻ അവനുള്ളവൾ; അവൻ താമരകളുടെ ഇടയിൽ ആടുമേയ്ക്കുന്നു. BSB BSB: My beloved is mine and I am his; he pastures his flock among the lilies.
17 ULB വെയിലാറി, നിഴൽ കാണാതെയാകുവോളം, എന്റെ പ്രിയനേ, നീ മടങ്ങിവന്ന് ദുർഘടപർവ്വതങ്ങളിലെ ചെറുമാനിനും കലമാൻകുട്ടിക്കും തുല്യനായിരിക്കുക. BSB BSB: Before the day breaks and shadows flee, turn, my beloved, and be like a gazelle or a young stag on the mountains of Bether.
Select verses for actions: Enter goes to them and Escape comes back.