1 ULB നീ എന്റെ അമ്മയുടെ മുലകുടിച്ച സഹോദരൻ ആയിരുന്നുവെങ്കിൽ! ഞാൻ നിന്നെ വെളിയിൽ കണ്ട് ചുംബിക്കുമായിരുന്നു; ആരും എന്നെ നിന്ദിക്കുകയില്ലായിരുന്നു. BSB BSB: O that you were to me like a brother who nursed at my mother’s breasts! If I found you outdoors, I would kiss you, and no one would despise me.
2 ULB നീ എനിക്ക് ഉപദേശം തരേണ്ടതിന് ഞാൻ നിന്നെ അമ്മയുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകുമായിരുന്നു; സുഗന്ധവർഗ്ഗം ചേർത്ത വീഞ്ഞും എന്റെ മാതളപ്പഴത്തിൻ ചാറും ഞാൻ നിനക്ക് കുടിക്കുവാൻ തരുമായിരുന്നു. BSB BSB: I would lead you and bring you to the house of my mother who taught me. I would give you spiced wine to drink, the nectar of my pomegranates.
3 ULB അവന്റെ ഇടങ്കൈ എന്റെ തലയിൻ കീഴെ ഇരിക്കട്ടെ; അവന്റെ വലങ്കൈ എന്നെ ആശ്ലേഷിക്കട്ടെ. BSB BSB: His left hand is under my head, and his right arm embraces me.
4 ULB യെരൂശലേംപുത്രിമാരേ, പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത്, ഉണർത്തുകയുമരുത് എന്ന് ഞാൻ നിങ്ങളോട് ആണയിട്ടപേക്ഷിക്കുന്നു. BSB BSB: O daughters of Jerusalem, I adjure you: Do not arouse or awaken love until the time is right.
5 ULB മരുഭൂമിയിൽനിന്ന് തന്റെ പ്രിയന്റെ മേൽ ചാരിക്കൊണ്ട് വരുന്നോരിവൾ ആർ? നാരകത്തിൻ ചുവട്ടിൽവച്ച് ഞാൻ നിന്നെ ഉണർത്തി; അവിടെ വച്ചല്ലയോ നിന്റെ അമ്മ നിന്നെ പ്രസവിച്ചത്; അവിടെവച്ചല്ലയോ നിന്നെ പ്രസവിച്ചവൾക്ക് ഈറ്റുനോവ് കിട്ടിയത്. BSB BSB: Who is this coming up from the wilderness, leaning on her beloved? I roused you under the apple tree; there your mother conceived you; there she travailed and brought you forth.
7 ULB ഏറിയ വെള്ളങ്ങൾ പ്രേമത്തെ കെടുത്തുകയില്ല; നദികൾ അതിനെ മുക്കിക്കളയുകയില്ല. ഒരുവൻ തന്റെ ഗൃഹത്തിലുള്ള സർവ്വസമ്പത്തും പ്രേമത്തിനു വേണ്ടി കൊടുത്താലും അവൻ നിന്ദിതനായേക്കാം. BSB BSB: Mighty waters cannot quench love; rivers cannot sweep it away. If a man were to give all the wealth of his house for love, his offer would be utterly scorned.
8 ULB നമുക്ക് ഒരു ചെറിയ സഹോദരി ഉണ്ട്; അവൾക്ക് സ്തനങ്ങൾ വന്നിട്ടില്ല; നമ്മുടെ സഹോദരിക്ക് കല്യാണം പറയുന്ന നാളിൽ നാം അവൾക്ക് വേണ്ടി എന്ത് ചെയ്യും? BSB BSB: We have a little sister, and her breasts are not yet grown. What shall we do for our sister on the day she is spoken for?
9 ULB അവൾ ഒരു മതിൽ എങ്കിൽ അതിന്മേൽ ഒരു വെള്ളിമകുടം പണിയാമായിരുന്നു; ഒരു വാതിൽ എങ്കിൽ ദേവദാരുപ്പലകകൊണ്ട് അടയ്ക്കാമായിരുന്നു. BSB BSB: If she is a wall, we will build a tower of silver upon her. If she is a door, we will enclose her with panels of cedar.
10 ULB ഞാൻ മതിലും എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും ആയിരുന്നു; അന്ന് ഞാൻ അവന്റെ ദൃഷ്ടിയിൽ സമാധാനം പ്രാപിച്ചിരുന്നു. BSB BSB: I am a wall, and my breasts are like towers. So I have become in his eyes like one who brings peace.
11 ULB ശലോമോന് ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. ആ മുന്തിരിത്തോട്ടം അവൻ കാവല്ക്കാരെ ഏല്പിച്ചു; അതിന്റെ പാട്ടമായിട്ട്, ഓരോവ്യക്തിയും ആയിരം പണം വീതം കൊണ്ടുവരേണ്ടിയിരുന്നു. BSB BSB: Solomon had a vineyard in Baal-hamon. He leased it to the tenants. For its fruit, each was to bring a thousand shekels of silver.
12 ULB എന്റെ സ്വന്തം മുന്തിരിത്തോട്ടം എന്റെ കൈവശം ഇരിക്കുന്നു; ശലോമോനേ, നിനക്ക് ആയിരവും ഫലം കാക്കുന്നവർക്ക് ഇരുനൂറും ഇരിക്കട്ടെ. BSB BSB: But my own vineyard is mine to give; the thousand shekels are for you, O Solomon, and two hundred are for those who tend its fruit.
13 ULB ഉദ്യാനനിവാസിനിയേ, സഖിമാർ നിന്റെ സ്വരം ശ്രദ്ധിച്ച് കേൾക്കുന്നു; അത് എന്നെയും കേൾപ്പിക്കണമേ. BSB BSB: You who dwell in the gardens, my companions are listening for your voice. Let me hear it!
14 ULB എന്റെ പ്രിയാ നീ പരിമളപർവ്വതങ്ങളിലെ ചെറുമാനിനും കലമാൻകുട്ടിക്കും തുല്യനായി ഓടിപ്പോകുക. BSB BSB: Come away, my beloved, and be like a gazelle or a young stag on the mountains of spices.
Select verses for actions: Enter goes to them and Escape comes back.