1 IEV സഹോദരീ സഹോദരന്മാരെ, നമ്മുടെ പൂര്വ്വികന്മാര്, അവരെ ഈജിപ്റ്റില്‍നിന്നു പുറപ്പെടുവിച്ച്, പകല്‍ മേഘത്തോടു കൂടെ ഞാങ്ങണകളുടെ കടലിലൂടെ നയിച്ച് വരണ്ട ദേശത്ത് അവരെ കൊണ്ടുവന്ന ദൈവത്തെ അവര്‍ പിന്തുടര്ന്നു എന്നത് നിങ്ങള്‍ ഓര്ക്കേണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. BSB BSB: I do not want you to be unaware, brothers, that our forefathers were all under the cloud, and that they all passed through the sea.
2 IEV മശിഹായില്‍ നമ്മള് സ്നാനപ്പെട്ടു, മോശെ മേഘത്തിലും കടലിലും ദൈവത്തെ പിന്തുടര്ന്നതുപോലെ യിസ്രായേല്‍ മോശെയെ പിന്തുടര്ന്നു. BSB BSB: They were all baptized into Moses in the cloud and in the sea.
3 IEV ദൈവം സ്വര്‍ഗ്ഗത്തില്‍നിന്ന് അവര്‍ക്കു നല്കിയ അമാനുഷികമായ മന്ന അവര്‍ എല്ലാവരും ഭക്ഷിച്ചു, BSB BSB: They all ate the same spiritual food
4 IEV മോശ പാറയെ അടിച്ചപ്പോള്‍ ദൈവം നല്കിയ അമാനുഷിക വെള്ളം അവര്‍ എല്ലാവരും കുടിച്ചു. ആ പാറ മശിഹ ആയിരുന്നു. BSB BSB: and drank the same spiritual drink; for they drank from the spiritual rock that accompanied them, and that rock was Christ.
5 IEV എന്നാല്‍ ദൈവം അവരില്‍ കൂടുതല്പേരോടും കോപിച്ചു എന്തുകൊണ്ടെന്നാല്‍ അവര്‍ മറ്റു ദൈവങ്ങളെ ആരാധിക്കുകയും അവനെ എതിര്‍ക്കുകയും ചെയ്തതിനാല്‍ അവരുടെ മൃതശരീരങ്ങള്‍ മരുഭൂമിയിലുടനീളം നിലത്തു കിടന്നു. BSB BSB: Nevertheless, God was not pleased with most of them, for they were struck down in the wilderness.
6 IEV അവര്‍ ചെയ്തതുപോലെ ദുഷ്കാര്യങ്ങളെപ്പറ്റിയുള്ള അതിയായ ആഗ്രഹം നമ്മള്‍ക്ക് ഉണ്ടാകരുത് എന്നു നാം പഠിക്കുവാന്‍ ഈ കാര്യങ്ങള്‍ ഇപ്പോള്‍ നമുക്ക് ഒരു ഉദാഹരണമായിരിക്കുന്നു. BSB BSB: These things took place as examples to keep us from craving evil things as they did.
7 IEV നമ്മുടെ പൂര്വ്വികന്മാരും വിഗ്രഹങ്ങളെ ആരാധിച്ചു. തിരുവെഴുത്തു പറയുന്നതുപോലെ, "ജനങ്ങള്‍ ഭക്ഷിക്കുവാനും കുടിക്കുവാനും ഇരുന്നു പിന്നീട് ലൈംഗികമായ രീതിയില്‍ ഉന്മാദത്തോടെ നൃത്തം ചെയ്യുവാന്‍ എഴുന്നേറ്റു." BSB BSB: Do not be idolaters, as some of them were. As it is written: “The people sat down to eat and drink and got up to indulge in revelry.”
8 IEV ഇരുപത്തിമൂവായ്യിരം യഹൂദ പൂര്‍വ്വികരാണ് ഒരു ദിവസം അവരുടെ ലൈംഗിക അധാര്മികതകൊണ്ടു മരിച്ചത്. BSB BSB: We should not commit sexual immorality, as some of them did, and in one day twenty-three thousand of them died.
9 IEV നമ്മുടെ ചില പൂര്വ്വികന്മാര് ചെയ്തതുപോലെ നാം അനുസരണക്കേടു കാണിച്ചുകൊണ്ടു മശിഹായുടെ അധികാരത്തെ പരീക്ഷിക്കരുത്, അങ്ങനെയുള്ളവരെ വിഷപാമ്പുകള്‍ കൊന്നു. BSB BSB: We should not test Christ, as some of them did, and were killed by snakes.
10 IEV നമ്മുടെ ചില പൂര്‍വ്വികര്‍ ചെയ്തതുപോലെ, ദൈവം നല്‍കിയതിനെക്കുറിച്ചു പിറുപിറുക്കരുത്, ദൂതന് അവരെ നശിപ്പിച്ചു. BSB BSB: And do not complain, as some of them did, and were killed by the destroying angel.
11 IEV ഈ കാര്യങ്ങള്‍ നമ്മുടെ പൂര്‍വ്വികര്‍ക്കു സംഭവിച്ചു; അതില്‍നിന്നു പഠിക്കുവാന്‍ വേണ്ടിയാണു ലോകത്തിന്റെ അവസാനത്തിങ്കല്‍ ജീവിക്കുന്നവരായ നമുക്കുവേണ്ടി ഇത് എഴുതിയത്. BSB BSB: Now these things happened to them as examples and were written down as warnings for us, on whom the fulfillment of the ages has come.
12 IEV ആയതിനാല്‍, പാഠം ഇതാകുന്നു: നിങ്ങള്‍ ശക്തരാണെന്നും ശക്തരായി നില്‍ക്കുന്നെന്നും വിചാരിക്കുന്നുണ്ടെങ്കില്, വളരെ ശ്രദ്ധാലുക്കള്‍ ആകുക, എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ വീഴുവാന്‍ സാധ്യത ഉണ്ട്. BSB BSB: So the one who thinks he is standing firm should be careful not to fall.
13 IEV നിങ്ങള്‍ എതിരായി പൊരുതിയ എല്ലാ പ്രലോഭനങ്ങളെയും ഞങ്ങള്‍ എല്ലാവരോടും പങ്കുവച്ചിട്ടുണ്ട്, എന്നാല്‍ ദൈവം തന്റെ വാഗ്ദത്തം നമുക്കു നല്‍കിയിട്ടുണ്ട്. പാപത്തെ എതിര്‍ത്തു പോരാടാനുള്ള നിങ്ങളുടെ കഴിവിനു മീതെ പ്രലോഭനം അവന് അനുവദിക്കുകയില്ല. പ്രലോഭനം വരുമ്പോള്‍, പാപത്തിലേക്കുള്ള പ്രലോഭനത്തെ നിങ്ങള്‍ക്കു സഹിക്കുവാന്‍ കഴിയേണ്ടതിനു അതില്‍നിന്നു സ്വതന്ത്രനാകാനുള്ള ഒരു വഴിയും ദൈവം നല്‍കും. BSB BSB: No temptation has seized you except what is common to man. And God is faithful; He will not let you be tempted beyond what you can bear. But when you are tempted, He will also provide an escape, so that you can stand up under it.
14 IEV അതുകൊണ്ട്, എന്റെ സ്നേഹിതരേ, വിഗ്രഹാരാധനയില്‍ നിന്നു നിങ്ങളെകൊണ്ടു കഴിയുന്നതുപോലെ വേഗത്തില്‍ ഓടിമാറുക. BSB BSB: Therefore, my beloved, flee from idolatry.
15 IEV എങ്ങനെ ജീവിക്കണമെന്നു ശ്രദ്ധിക്കുന്ന ആളുകളായ നിങ്ങളോടാണ് ഞാന്‍ സംസാരിക്കുന്നത്; ഞാന്‍ ഇവിടെ പറയുന്നത് എന്തിനെക്കുറിച്ച് ആണെന്നു ചിന്തിക്കുക. BSB BSB: I speak to reasonable people; judge for yourselves what I say.
16 IEV നമ്മള് അനുഗ്രഹിക്കുന്ന വീഞ്ഞു പാത്രം നാം കുടിക്കുമ്പോള്‍, നമ്മള് മശിഹായുടെ രക്തത്തെ പങ്കിടുന്നു. നമ്മള് അപ്പം നുറുക്കുമ്പോള്‍, മശിഹായുടെ ശരീരത്തെ പങ്കുവയ്ക്കുന്നു. BSB BSB: Is not the cup of blessing that we bless a participation in the blood of Christ? And is not the bread that we break a participation in the body of Christ?
17 IEV അപ്പം ഒന്നുമാത്രം ആയിരിക്കുകയും, നമ്മള് അനേകര്‍ ആയിരുന്നാലും നാം എല്ലാവരും ചേര്‍ന്ന് ഒരു ശരീരം ആകുന്നു, നമ്മളെല്ലാവരും ഒരുമിച്ച് ഒരപ്പത്തില്നിന്നു എടുക്കുകയും കഴിക്കുകയും ചെയ്യുന്നു. BSB BSB: Because there is one loaf, we who are many are one body; for we all partake of the one loaf.
18 IEV യിസ്രായേല്‍ ജനത്തെക്കുറിച്ചു ചിന്തിക്കുക. യാഗപീഠത്തില്‍ യാഗവസ്തു ഭക്ഷിക്കുന്നവര്‍ യാഗപീഠത്തെ പങ്കിടുന്നു. BSB BSB: Consider the people of Israel: Are not those who eat the sacrifices fellow partakers in the altar?
19 IEV ആയതിനാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു വിഗ്രഹം യഥാര്‍ത്ഥത്തില്‍ ഉള്ളതല്ല വിഗഹത്തിനു ബലികഴിച്ചതായ ആഹാരം കഴിക്കുന്നത് പ്രധാനമല്ല. എന്നാല്‍ ചില പ്രധാനപ്പെട്ട പ്രശ്നങ്ങള്‍ ഇവിടെ ഉണ്ട്. BSB BSB: Am I suggesting, then, that food sacrificed to an idol is anything, or that an idol is anything?
20 IEV ഞാന്‍ അര്‍ത്ഥമാക്കുന്നത് ഇതാകുന്നു: യഹൂദന്മാര് അല്ലാത്തവര്‍ അവരുടെ യാഗം അര്‍പ്പിക്കുമ്പോള്‍, അവര്‍ അവയെ ഭൂതങ്ങള്ക്കുവേണ്ടി ഉണ്ടാക്കുന്നു, ദൈവത്തിനുവേണ്ടി അല്ലതാനും. നിങ്ങള്‍ എന്തെങ്കിലും ഭൂതങ്ങളുമായി പങ്കിടുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. BSB BSB: No, but the sacrifices of pagans are offered to demons, not to God. And I do not want you to be participants with demons.
21 IEV നിങ്ങള്‍ കര്‍ത്താവിന്റെ പാനപാത്രത്തില്‍നിന്നും പിന്നീടു ഭൂതങ്ങളുടെ പാനപാത്രത്തില്‍നിന്നും കുടിക്കരുത്. നിങ്ങള്‍ കര്‍ത്താവിന്റെ അത്താഴം പങ്കുവയ്ക്കുകയും പിന്നീടു ഭൂതങ്ങളുടെ കൂടെ ഭക്ഷിക്കുകയും ചെയ്യരുത്. BSB BSB: You cannot drink the cup of the Lord and the cup of demons too; you cannot partake in the table of the Lord and the table of demons too.
22 IEV അങ്ങനെ ചെയ്താല്‍ വിശ്വസ്തതക്ക് ഭംഗം വരുന്നത് കര്‍ത്താവിനെ കോപത്തിന് പ്രേരിപ്പിക്കും. അവനെക്കാള്‍ നിങ്ങള്‍ ബലവാന്മാരല്ല! BSB BSB: Are we trying to provoke the Lord to jealousy? Are we stronger than He?
23 IEV ചിലര്‍ പറയുന്നു, "എല്ലാ കാര്യങ്ങളും നിയമപ്രകാരമുള്ളതാകുന്നു," എന്നാല്‍ എല്ലാ കാര്യങ്ങളും നമ്മുടെ നല്ലതിനും അല്ലെങ്കില്‍ മറ്റാളുകളുടെ നല്ലതിനുമല്ല. ശരി, "എല്ലാകാര്യങ്ങളും നിയമപ്രകാരമുള്ളതാകുന്നു," എന്നാല്‍ എല്ലാകാര്യങ്ങളും ആളുകളെ അവരുടെ ജീവിതത്തില്‍ ദൈവത്തോടുകൂടെ വളരുവാന്‍ ശക്തരാക്കുന്നില്ല. BSB BSB: “Everything is permissible,” but not everything is beneficial. “Everything is permissible,” but not everything is edifying.
24 IEV നിങ്ങളുടെ നന്മക്കുവേണ്ടി മാത്രം നിങ്ങള്‍ പ്രവര്‍ത്തിക്കാതെ, മറ്റുള്ളവരുടെ നന്മക്കുവേണ്ടിയും ചെയ്യുക. നമ്മള് എല്ലാവരും എല്ലാവര്ക്കും സഹായകമാകുന്ന വിധം പ്രവര്‍ത്തിക്കുക. BSB BSB: No one should seek his own good, but the good of others.
25 IEV ഇതാകുന്നു നമ്മുടെ നിയമം: നിങ്ങള്‍ക്കാവശ്യമുള്ള ഇറച്ചി വിഗ്രഹങ്ങളുടെ മുന്പില് ബലികൊടുത്തതാണോ അല്ലയോ എന്നു ചോദിക്കാതെ നിങ്ങള്‍ക്കു ചന്തയില്‍നിന്നു വാങ്ങി ഭക്ഷിക്കാവുന്നതാണ്. BSB BSB: Eat anything sold in the meat market without raising questions of conscience,
26 IEV സങ്കീര്ത്തനക്കാരന് പറയുന്നതുപോലെ, "ഭൂമിയും അതിലുള്ളതെല്ലാം കര്ത്താവിന്റെതാകുന്നു." BSB BSB: for, “The earth is the Lord’s, and the fullness thereof.”
27 IEV യഹൂദനല്ലാത്ത ഒരു അവിശ്വാസി നിങ്ങളെ ഭക്ഷണത്തിനു ക്ഷണിച്ചാല്‍ പോകുവാന്‍ നിങ്ങള്‍ക്കു ആഗ്രഹമുണ്ടെങ്കില്‍, അവന് വിളമ്പി തരുന്നതെന്തും ഭക്ഷിക്കുക. ആഹാരം എവിടെനിന്നു വാങ്ങി എന്നതിനെക്കുറിച്ചു നിങ്ങള്‍ അവനോടു ചോദിക്കേണമെന്നു ദൈവം ആവശ്യപ്പെടുന്നില്ല. BSB BSB: If an unbeliever invites you to a meal and you want to go, eat anything set before you without raising questions of conscience.
28 IEV എന്നാല്‍ "ഈ ആഹാരം വിഗ്രഹ ആലയത്തില്‍നിന്നു വാങ്ങിയതാണെന്നും ദൈവങ്ങള്‍ക്കു ബലികഴിച്ചതാണെന്നും" ആരെങ്കിലും നിങ്ങളോടു പറഞ്ഞാല്‍, ആ ആഹാരം കഴിക്കരുത്, വിളമ്പിയ വ്യക്തിയുടെ നന്മക്കായി ശരിയും തെറ്റും എന്ന അര്‍ത്ഥത്തില്‍ പ്രശ്നം ഉണ്ടാകാതിരിക്കേണ്ടതിനും ആഹാരം കഴിക്കരുത്. BSB BSB: But if someone tells you, “This food was offered to idols,” then do not eat it, for the sake of the one who told you and for the sake of conscience—
29 IEV മറ്റു വ്യക്തികള്‍ ശരിയും തെറ്റിനെയും കുറിച്ച് ചിന്തിക്കുന്നു എന്ന കാര്യത്തില്‍ ശ്രദ്ധാലുക്കള്‍ ആയിരിക്കുക, നിങ്ങള്‍ അതിനെപ്പറ്റി ചിന്തിക്കുന്നതുപോലെയാവില്ല അത്. മറ്റുള്ള വ്യക്തികളുടെ ശരിയും തെറ്റിനെയും കുറിച്ചുള്ള വിശ്വാസം എന്റെ വ്യക്തി പരമായ തിരഞ്ഞെടുപ്പുകള്‍ക്കു മാറ്റം വരുത്താനുള്ളതല്ല. BSB BSB: the other one’s conscience, I mean, not your own. For why should my freedom be determined by someone else’s conscience?
30 IEV ഞാന്‍ നന്ദി അര്‍പ്പിച്ചുകൊണ്ട് ഭക്ഷണം ആസ്വദിക്കുന്നുവെങ്കില്‍, എന്നെ വിധിക്കുവാന്‍ ഞാന്‍ ആരെയും അനുവദിക്കുകയില്ല. BSB BSB: If I partake in the meal with thankfulness, why am I denounced because of that for which I give thanks?
31 IEV ഇവിടുത്തെ നിയമം ഇതാകുന്നു, നിങ്ങള്‍ ഭക്ഷണം കഴിക്കുന്നതോ അല്ലെങ്കില്‍ നിങ്ങള്‍ക്കു ലഭിച്ച എന്തെങ്കിലും കുടിക്കുന്നതോ നിങ്ങള്‍ ചെയ്യുന്ന ഏതു കാര്യത്തിലും, നിങ്ങള്‍ ദൈവത്തിനു സ്തുതി നല്കുന്ന രീതിയില്‍ എല്ലാ കാര്യങ്ങളും ചെയ്യുക. BSB BSB: So whether you eat or drink or whatever you do, do it all to the glory of God.
32 IEV യഹൂദന്മാരോടോ യവനക്കാരോടോ ദൈവസഭയില്‍ ഉള്ളവരോടോ ഇതുപോലെയുള്ള കാര്യങ്ങളെക്കുറിച്ചു ഇടര്‍ച്ചയാകരുത്. BSB BSB: Do not become a stumbling block, whether to Jews or Greeks or the church of God—
33 IEV എനിക്കു സാധ്യമായ എല്ലാ വഴികളിലും ഞാന്‍ എന്റെ കര്‍ത്തവ്യം ചെയ്തുകൊണ്ട് എല്ലാവരേയും സന്തോഷിപ്പിക്കുന്നു. ഞാന്‍ ഇതൊക്കെയും ചെയ്യുന്നത് എന്റെ സ്വന്ത നന്മയ്ക്കല്ല പകരം മറ്റുള്ളവരെ ദൈവം രക്ഷിക്കേണ്ടതിനു ഞാന്‍ അവരെ സഹായിച്ച് ഉയര്‍ത്തികൊണ്ടു വരുവാന്‍ ശ്രമിക്കുകയാണ്. BSB BSB: as I also try to please everyone in all I do. For I am not seeking my own good, but the good of many, that they may be saved.
Select verses for actions: Enter goes to them and Escape comes back.