1 IEV ഞാന്‍ മശിഹായുടെ മാതൃക പിന്തുടരുന്നതുപോലെ, എന്റെ മാതൃക പിന്തുടരുക. BSB BSB: You are to imitate me, just as I imitate Christ.
2 IEV നിങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും എന്നെ ഓര്‍ക്കുന്നതുകൊണ്ടും, ഞാന്‍ നിങ്ങള്‍ക്കു കൈമാറിയ എല്ലാ പ്രധാനപ്പെട്ട സന്ദേശങ്ങളും നിങ്ങള്‍ മുറുകെ പിടിച്ചിരിക്കുന്നതുകൊണ്ടും ഞാന്‍ നിങ്ങളെ പഠിപ്പിച്ചതുപോലെ നിങ്ങള്‍ അവയെ സൂക്ഷിക്കുന്നതുകൊണ്ടും ഞാന്‍ നിങ്ങളെ പ്രശംസിക്കുന്നു. BSB BSB: Now I commend you for remembering me in everything and for maintaining the traditions, just as I passed them on to you.
3 IEV എല്ലാ മനുഷ്യരുടെമേലും മശിഹായ്ക്ക് അധികാരം ഉണ്ട് എന്നും പുരുഷന് ഒരു സ്ത്രീയുടെമേല് അധികാരം ഉണ്ട് എന്നും, ദൈവത്തിനു മശിഹായുടെമേലും അധികാരമുണ്ട് എന്നും നിങ്ങള്‍ മനസ്സിലാക്കേണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. BSB BSB: But I want you to understand that the head of every man is Christ, and the head of the woman is man, and the head of Christ is God.
4 IEV ആയതിനാല്‍ ഒരു മനുഷ്യന് പ്രാര്‍ത്ഥിക്കുമ്പോഴോ അല്ലെങ്കില്‍ അവന് ദൈവത്തില്‍നിന്നുള്ള സന്ദേശങ്ങള്‍ പ്രഖ്യാപിക്കുമ്പോഴോ അവന്റെ തല മൂടിയിട്ടുണ്ടെങ്കില്‍ അവന് സ്വയമായി അപമാനം വരുത്തുന്നു. BSB BSB: Every man who prays or prophesies with his head covered dishonors his head.
6 IEV ഒരു സ്ത്രീ തല മൂടുന്നതു നിരാകരിച്ചാല്‍, അവള് അവളുടെ തലമുടി പുരുഷന്മാരുടെതുപോലെ ചെറുതായി മുറിക്കേണം, എന്നാല്‍ അവളുടെ തലമുടി ചെറുതായി വെട്ടുകയോ അല്ലെങ്കില്‍ വടിക്കുകയോ ചെയ്യുന്നത് സ്ത്രീക്ക് അപമാനമാണെന്നു നിങ്ങള്‍ക്കറിയാം. ആയതിനാല്‍, പകരം അവള് അവളുടെ തല മൂടട്ടെ. BSB BSB: If a woman does not cover her head, she should have her hair cut off. And if it is shameful for a woman to have her hair cut or shaved off, she should cover her head.
7 IEV പുരുഷന് തന്റെ തല മൂടരുത് എന്തുകൊണ്ടെന്നാല്‍ ദൈവം അവനെ തന്നെപ്പോലെ സൃഷ്ടിച്ചു, ദൈവം സ്വയമായി എന്താണോ അതാണ് പുരുഷനിലൂടെ പ്രതിഫലിപ്പിക്കുന്നത്. എന്നാല്‍ സ്ത്രീ പ്രതിഫലിപ്പിക്കുന്നത് പുരുഷന്മാരെയാണ്. BSB BSB: A man ought not to cover his head, since he is the image and glory of God; but the woman is the glory of man.
8 IEV ഹവ്വാ എന്ന സ്ത്രീയില്നിന്നല്ല ദൈവം ആദം എന്ന പുരുഷനെ സൃഷ്ടിച്ചത്; പകരം, അവന് സ്ത്രീയായ ഹവ്വയെ പുരുഷനായ ആദമില്നിന്നാണു സൃഷ്ടിച്ചത്. BSB BSB: For man did not come from woman, but woman from man.
9 IEV പുരുഷന് സ്ത്രീയെ സഹായിക്കുന്നതിനു വേണ്ടിയല്ല, സൃഷ്ടിച്ചത്. എന്നാല്‍ സ്ത്രീ പുരുഷനെ സഹായിക്കേണ്ടതിനുവേണ്ടിയാണ്. BSB BSB: Neither was man created for woman, but woman for man.
10 IEV അധികാരത്തിന്റെ അടയാളമായി ദൂതന്മാര് കാരണം സ്ത്രീകള്‍ തല മൂടേണ്ടത് ഇതുകൊണ്ടാണ്. BSB BSB: For this reason a woman ought to have a sign of authority on her head, because of the angels.
11 IEV ആയതിനാല്‍ കര്‍ത്താവിനോടുകൂടെ ഒരുമിച്ചു ജീവിക്കുമ്പോള്‍, സ്ത്രീക്കു പുരുഷന്റെ സഹായം ആവശ്യമുണ്ട്, പുരുഷനു സ്ത്രീയുടെ സഹായവും ആവശ്യമുണ്ട്. BSB BSB: In the Lord, however, woman is not independent of man, nor is man independent of woman.
12 IEV സ്ത്രീ പുരുഷനില്‍നിന്നു നിര്‍മ്മിക്കപ്പെട്ടതും സ്ത്രീയില്‍നിന്നു പുരുഷന് ജനിക്കുന്നതും ഇതിനാല്‍ ആകുന്നു. അവര്‍ പരസ്പരം ആശ്രയിക്കുന്നു. എന്നാല്‍ എല്ലാ കാര്യങ്ങളും ദൈവത്തില്‍ നിന്നു വരുന്നു. BSB BSB: For just as woman came from man, so also man is born of woman. But everything comes from God.
13 IEV ഇതു നിങ്ങള്‍തന്നെ സ്വയമായി വിധിക്കുക: ഒരു സ്ത്രീ അവളുടെ തല മൂടാതെ ദൈവത്തോടു പ്രാര്ത്ഥിക്കുന്നതു ശരിയാണോ? BSB BSB: Judge for yourselves: Is it proper for a woman to pray to God with her head uncovered?
14 IEV നീളമുള്ള തലമുടിപുരുഷന് അപമാനം ആണെന്നു പ്രകൃതിതന്നെ നമ്മെ പഠിപ്പിക്കുന്നു, BSB BSB: Doesn’t nature itself teach you that if a man has long hair, it is a disgrace to him,
15 IEV എന്നാല്‍ നീളമുള്ള തലമുടിയ്ക്കു സ്ത്രീ അവളുടെ സൗന്ദര്യത്തിന്റെ പ്രദര്‍ശനമാണെന്നു പ്രകൃതി നമ്മെ പഠിപ്പിക്കുന്നു. അവളുടെ സൗന്ദര്യം മൂടെണ്ടതിനുവേണ്ടി ദൈവത്താല്‍ അവള്‍ക്കു തലമുടി നല്കിയിരിക്കുന്നു. BSB BSB: but that if a woman has long hair, it is her glory? For long hair is given to her as a covering.
16 IEV എന്നാല്‍ സഭയിലെ ആരെങ്കിലും ഈ കാര്യത്തെക്കുറിച്ചു വാദിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇതില്ലാതെ മറ്റൊരു ആചാരം നമുക്കില്ല, ഇതില്‍നിന്ന് വ്യത്യസ്തമായ എന്തെങ്കിലും സഭകള്‍ ചെയ്യുന്നതുമില്ല. BSB BSB: If anyone is inclined to dispute this, we have no other practice, nor do the churches of God.
17 IEV ഈ നിര്‍ദ്ദേശങ്ങളിലൂടെ, കര്‍ത്താവിന്റെ അത്താഴത്തെക്കുറിച്ചു നിങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചു എനിക്കു നിങ്ങളെ പ്രശംസിക്കുവാന്‍ കഴിയുകയില്ല. നിങ്ങള്‍ ഭക്ഷിക്കുവാന്‍ ഒരുമിച്ചു വരുമ്പോള്‍ ഓരോരുത്തനെ സഹായിക്കുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനും പകരമായി, നിങ്ങള്‍ സഭയിലെ കൂട്ടായ്മ വളരെ മോശമാക്കുന്നു. BSB BSB: In the following instructions I have no praise to offer, because your gatherings do more harm than good.
18 IEV ഉത്കണഠപ്പെടുത്തുന്ന ആദ്യത്തെ വിഷയം ഇത് ആകുന്നു, നിങ്ങള്‍ ഒരുമിച്ചു വരുമ്പോള്‍, വിവിധ വിഭാഗങ്ങളായും കലഹത്തോടെയും വരുന്നു. ഇങ്ങനെയാണ് ആളുകള്‍ എന്നോടു പറഞ്ഞത്, അവര്‍ പറഞ്ഞ ചില കാര്യങ്ങള്‍ സത്യമാണെന്നു ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു. BSB BSB: First of all, I hear that when you come together as a church, there are divisions among you, and in part I believe it.
19 IEV നിങ്ങളുടെ ഇടയില്‍ കൂടുതല്‍ ആദരവിന് യോഗ്യരായവരെയും അല്ലാത്തവരുടെയും സ്ഥാനങ്ങള്‍ പരിശോധിച്ച് അംഗീകരിക്കുവാന്‍ നിങ്ങള്‍ക്ക് വിവിധ സംഘങ്ങളായി വിഭാഗിക്കപ്പെടുവാന് ആവശ്യമായിരിക്കുന്നു എന്ന് തോന്നുന്നു. BSB BSB: And indeed, there must be differences among you to show which of you are approved.
20 IEV നിങ്ങള്‍ ഒരുമിച്ചു വരുമ്പോള്‍, നിങ്ങള്‍ കര്‍ത്താവിന്റെ അത്താഴമല്ല ഭക്ഷിക്കുന്നത്. BSB BSB: Now then, when you come together, it is not the Lord’s Supper you eat.
21 IEV നിങ്ങള്‍ ഭക്ഷിക്കുമ്പോള്‍, ഒരു വ്യക്തി മുഴുവന്‍ ഭക്ഷണം കൊണ്ടുവരികയും അവന് എത്തിച്ചേര്‍ന്നാലുടന്‍ അതു ഭക്ഷിക്കുകയും ചെയ്യുന്നു; അവന് മറ്റാര്‍ക്കുവേണ്ടിയും കാത്തിരിക്കുന്നില്ല. മറ്റൊരു വ്യക്തി വിശന്നവനായി പോകുമ്പോള്‍ മറ്റാളുകള്‍ ധാരാളം വീഞ്ഞു കുടിക്കുകയും ലഹരി പിടിക്കുകയും ചെയ്യുന്നു. BSB BSB: For as you eat, each of you goes ahead without sharing his meal. While one remains hungry, another gets drunk.
22 IEV ഭക്ഷിക്കുവാനും കുടിക്കുവാനും ഭവനങ്ങള്‍ ഇല്ലാത്തവരെപ്പോലെ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു! അനാദരവോടെ നിങ്ങള്‍ സഭയെ പരിചരിക്കുന്നു, നിങ്ങള്‍ കൂടിവരുന്ന ഉദ്ദേശത്തെ നിങ്ങള്‍ നിന്ദിക്കുന്നു. പാവപ്പെട്ടവരെ നിങ്ങള്‍ തരംതാഴ്ത്തുന്നു. എനിക്ക് ഇതിനെക്കുറിച്ചു നല്ലതൊന്നും പറയാനില്ല. ഇത് അപമാനം ആകുന്നു. BSB BSB: Don’t you have your own homes in which to eat and drink? Or do you despise the church of God and humiliate those who have nothing? What can I say to you? Shall I praise you for this? No, I will not!
23 IEV ഞാന്‍ കര്‍ത്താവില്‍നിന്നു സ്വീകരിച്ച് നിങ്ങള്‍ക്കു കൈമാറിയത് ഇതാണ്, കര്‍ത്താവായ യേശുവിനെ അവന്റെ ശത്രുക്കള്‍ക്കു കൈമാറിയ രാത്രിയില്‍, അവന് അപ്പമെടുത്തു, BSB BSB: For I received from the Lord what I also passed on to you: The Lord Jesus, on the night He was betrayed, took bread,
24 IEV അവന് നന്ദി പറഞ്ഞശേഷം, അവന് അതു മുറിച്ചു പറഞ്ഞത്, "നിങ്ങള്‍ക്കുവേണ്ടിയുള്ള എന്റെ ശരീരമാകുന്നു ഇത്, ഇതു ചെയ്ത് എന്നെ ഓര്‍ക്കുക." BSB BSB: and when He had given thanks, He broke it and said, “This is My body, which is for you; do this in remembrance of Me.”
25 IEV അവര്‍ ഭക്ഷിച്ചശേഷം അതേ രീതിയില്‍, അവന് പാനപാത്രം എടുത്തു പറഞ്ഞത്, "ഈ പാനപാത്രം എന്റെ രക്തത്തിന്റെ പുതിയ ഉടമ്പടി ആകുന്നു. ഇതു കുടിക്കുമ്പോഴോക്കേയും എന്നെ ഓര്‍ക്കുക." BSB BSB: In the same way, after supper He took the cup, saying, “This cup is the new covenant in My blood; do this, as often as you drink it, in remembrance of Me.”
26 IEV നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുമ്പോഴോക്കെയും ഈ പാനപാത്രം കുടിക്കുകയും ചെയ്യുന്ന സമയത്തെല്ലാം, കര്‍ത്താവ് വരുന്നതുവരെ അവന്റെ മരണത്തെ പ്രഖ്യാപിക്കുന്നു. BSB BSB: For as often as you eat this bread and drink this cup, you proclaim the Lord’s death until He comes.
27 IEV കര്‍ത്താവിന്റെ അത്താഴത്തിന്റെ ആഘോഷത്തിനു വരുന്ന എല്ലാവരും പങ്കുവച്ച അതേ രീതിയില്‍ ദൈവത്തിനു ബഹുമാനം നല്‍കണം. അപ്പം ഭക്ഷിക്കുന്നവരും പാനപാത്രത്തില്‍നിന്നു കുടിക്കുന്നവരും കര്‍ത്താവിനെ ബഹുമാനിക്കുന്ന രീതിയില്‍ ആകണം ചെയ്യേണ്ടത്. ആരെങ്കിലും അപ്പത്തെയും പാനപാത്രത്തെയും അപമാനിച്ചാല്‍ കര്‍ത്താവിന്റെ രക്തവും ശരീരവും സബന്ധിച്ചു കുറ്റക്കാരനാകും. BSB BSB: Therefore, whoever eats the bread or drinks the cup of the Lord in an unworthy manner will be guilty of sinning against the body and blood of the Lord.
28 IEV അതുകൊണ്ട് തിരുവത്താഴം എടുക്കുന്നതിനു മുന്‍പ് നാം നമ്മെ തന്നെ പരിശോധിക്കണം. നമ്മള് നമ്മളെ തന്നെ പരിശോധിച്ചതിനു ശേഷം മാത്രമേ അപ്പത്തില്‍ നിന്ന് ഭക്ഷിക്കുകയും പാനപാത്രത്തില്‍നിന്നു കുടിക്കുകയും ചെയ്യാവൂ. BSB BSB: Each one must examine himself before he eats of the bread and drinks of the cup.
29 IEV ആരെങ്കിലും കര്‍ത്താവിന്റെ ശരീരത്തെ പരിഗണിക്കാതെ ഈ അത്താഴം ഭക്ഷിക്കുകയും കുടിക്കുകയും ചെയ്താല്‍, ദൈവത്തിന്റെ ന്യായവിധി സ്വയമായി തിന്നുകയും കുടിക്കുകയും ചെയ്യുന്നു. BSB BSB: For anyone who eats and drinks without recognizing the body eats and drinks judgment on himself.
30 IEV കര്‍ത്താവിന്റെ ശരീരത്തെ പരിഗണിച്ച രീതി മുഖാന്തരം, നിങ്ങള്‍ അനേകരും ശാരീരികമായി രോഗികളും, പലരും മരിക്കുകയും ചെയ്തിരിക്കുന്നു. BSB BSB: That is why many among you are weak and sick, and a number of you have fallen asleep.
31 IEV തിരുവത്താഴം എടുക്കുന്നതിനു മുന്‍പ് നാം നമ്മെ തന്നെ പരിശോധിച്ചാല്‍, ദൈവം നമ്മെ ന്യായം വിധിക്കുകയില്ല. BSB BSB: Now if we judged ourselves properly, we would not come under judgment.
32 IEV എന്നാല്‍ കര്‍ത്താവ് നമ്മെ വിധിക്കുകയും ശിക്ഷിക്കുകയും ചെയ്യുമ്പോള്‍ ദൈവത്തിനെതിരായി പ്രവൃത്തിക്കുന്ന ലോകത്തോടുകൂടെ അവന് നമ്മെ ശിക്ഷിക്കാതിരിക്കുവാന്‍ അവന് നമ്മെ തിരുത്തുകയും നമ്മെ ശാസിക്കുകയും ചെയ്യുന്നു. BSB BSB: But when we are judged by the Lord, we are being disciplined so that we will not be condemned with the world.
33 IEV എന്റെ സഹവിശ്വാസികളേ, നിങ്ങള്‍ കര്‍ത്താവിന്റെ അത്താഴത്തിനു ഒരുമിച്ചുകൂടി വരുമ്പോള്‍ മറ്റൊരോരുത്തര്ക്കുംവേണ്ടി കാത്തിരിക്കുക. BSB BSB: So, my brothers, when you come together to eat, wait for one another.
34 IEV നിങ്ങളില്‍ ഒരുവന് വിശക്കുന്നുവെങ്കില്‍ ഭവനത്തില്‍ വെച്ചു ഭക്ഷിക്കുക, ആയതിനാല്‍ നിങ്ങള്‍ ഒരു സഭയായി കൂടിവരുമ്പോള്‍, ദൈവത്തിനു നിങ്ങളെ ശാസിക്കുവാനുള്ള ഒരു സാഹചര്യമുണ്ടാവുകയില്ല. ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുമ്പോള്‍, നിങ്ങള്‍ എനിക്കെഴുതിയ മറ്റുകാര്യങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ഞാന്‍ നിങ്ങള്‍ക്കു നല്‍കാം. BSB BSB: If anyone is hungry, he should eat at home, so that when you come together it will not result in judgment. And when I come, I will give instructions about the remaining matters.
Select verses for actions: Enter goes to them and Escape comes back.