1 IEV സഹോദരീ സഹോദരന്മാരെ, ഞാന്‍ ഇപ്പോള്‍ നിങ്ങളെ ആത്മീയ വരങ്ങളെക്കുറിച്ചു പഠിപ്പിക്കാം. അവയെ എങ്ങനെ ഉപയോഗിക്കേണമെന്നു നിങ്ങള്‍ അറിഞ്ഞിരിക്കേണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. BSB BSB: Now about spiritual gifts, brothers, I do not want you to be uninformed.
2 IEV നിങ്ങള്‍ വിഗ്രഹങ്ങളെ ആരാധിച്ചിരുന്നപ്പോള് എങ്ങനെയായിരുന്നുവെന്ന് ഓര്‍ത്തു നോക്കുക—വിഗ്രഹങ്ങള്‍ക്കു ഒരു വാക്കുപോലും സംസാരിപ്പാന്‍ കഴിയുകയില്ല—അവര്‍ നിങ്ങളെ വഴി തെറ്റിക്കുന്നു. BSB BSB: You know that when you were pagans, you were influenced and led astray to mute idols.
3 IEV "യേശു മശിഹാ കര്‍ത്താവെന്നു" പ്രഖ്യാപിക്കുവാന്‍ ദൈവത്തിന്റെ ആത്മാവു നിങ്ങളെ സഹായിക്കുന്നു, പരിശുദ്ധാത്മാവില്‍ നിറഞ്ഞവരാരും "യേശു ശപിക്കപ്പെട്ടവന്‍" ആകുന്നുവെന്ന് ഒരിക്കലും പറയുകയില്ല! BSB BSB: Therefore I inform you that no one who is speaking by the Spirit of God says, “Jesus be cursed,” and no one can say, “Jesus is Lord,” except by the Holy Spirit.
4 IEV മശിഹായുടെ ജനത്തിനു ആത്മാവ് വിവിധ വരങ്ങള്‍ അനവധിയായി നല്കുന്നു എന്നാല്‍ അവന് ഒരേ ആത്മാവാകുന്നു. BSB BSB: There are different gifts, but the same Spirit.
5 IEV ദൈവത്തെ സേവിക്കുവാന്‍ അനേക വ്യത്യസ്തമായ വഴികള്‍ ഉണ്ട്, എന്നാല്‍ ഒരു കര്‍ത്താവു മാത്രമേ ഉള്ളു. BSB BSB: There are different ministries, but the same Lord.
6 IEV ദൈവരാജ്യത്തിനുവേണ്ടി വേല ചെയ്യാന്‍ ആളുകള്‍ക്ക് അനേകം വഴികള്‍ ഉണ്ട്, എന്നാല്‍ ദൈവത്തിനുവേണ്ടി വേല ചെയ്യുവാന്‍ തന്റെ ജനത്തിന് ശക്തി നല്‍കുന്നത് ദൈവമാണ്. BSB BSB: There are different ways of working, but the same God works all things in all people.
7 IEV ദൈവം ഓരോ വിശ്വാസികള്‍ക്കും ആത്മാവിന്റെ ശക്തിയുണ്ടെന്നു കാണിക്കേണ്ടതിന് അവന് അതു സാധ്യമാക്കുന്നു; ദൈവത്തെ വിശ്വസിക്കേണ്ടതിനും ബഹുമാനിക്കേണ്ടതിനും എല്ലാ വിശ്വാസികളെയും സഹായിക്കേണ്ടതിനുമായി അവന് ഇതു ചെയ്യുന്നു. BSB BSB: Now to each one the manifestation of the Spirit is given for the common good.
9 IEV മറ്റുചില വിശ്വാസികള്‍ക്കു ദൈവത്തിന്റെ അത്ഭുതകരമാകുന്ന കാര്യങ്ങളില്‍ വിശ്വസിക്കുവാനുള്ള വരം ആത്മാവു നല്കുന്നു. മറ്റുചില വ്യക്തികള്‍ക്ക് ആളുകളുടെ സൗഖ്യത്തിനു ദൈവത്തോടു പ്രാര്‍ത്ഥിക്കുവാനുള്ള കഴിവ് അവന് നല്കുന്നു. BSB BSB: to another faith by the same Spirit, to another gifts of healing by that one Spirit,
10 IEV ആളുകള്‍ ദൈവത്തെ സ്തുതിക്കേണ്ടതിനു ചില വിശ്വാസികളെ ശക്തമായ പ്രവൃത്തികള്‍ ചെയ്യുവാന്‍ ആത്മാവു പ്രാപ്തരാക്കുന്നു. മറ്റ് ചില വിശ്വാസികളെ, ദൈവത്തില്‍ നിന്നുള്ള സന്ദേശങ്ങള്‍ സംസാരിക്കുന്നതിനു പ്രാപ്തരാക്കുന്നു. ആത്മാവ് മറ്റു ചില വിശ്വാസികളെ, ദൈവത്തെ ബഹുമാനിക്കുന്ന ആത്മാവ് ഏതെന്നും ബഹുമാനിക്കാത്തത് ഏതെന്നും പറയാന്‍ പ്രാപ്തരാക്കുന്നു. മറ്റുചിലര്‍ക്ക് ദൈവത്തില്‍നിന്നുള്ള സന്ദേശങ്ങളെ സംസാരിക്കുന്നതിനു വിവിധ തരത്തിലുള്ള ഭാഷകള്‍ ആത്മാവ് നല്കുന്നു, മറ്റു ചിലര്‍ക്ക് ആ സന്ദേശങ്ങളെ നമ്മുടെ ഭാഷയിലേക്കു വ്യഖ്യാനിക്കുവാന്‍ അവന് പ്രാപ്തി നല്കുന്നു. BSB BSB: to another the working of miracles, to another prophecy, to another distinguishing between spirits, to another speaking in various tongues, and to still another the interpretation of tongues.
11 IEV വീണ്ടും വീണ്ടും വിവിധ തരത്തിലുള്ള അനേകം വരങ്ങള്‍ കാണാം, എന്നാല്‍ അവന് തിരഞ്ഞെടുക്കുന്നതുപോലെ ഈ വരങ്ങള്‍ എല്ലാം വ്യക്തികള്‍ക്കു നല്‍കുന്നത് ഒരേ ആത്മാവ് ആകുന്നു. BSB BSB: All these are the work of one and the same Spirit, who apportions them to each one as He determines.
13 IEV നാം സ്നാനപ്പെട്ടപ്പോള്‍, ആത്മാവിനാല്‍ മശിഹായുടെ ശരീരത്തോടു നമ്മള് ഓരോരുത്തരെയും ഒരുമിച്ചു ചേര്‍ത്തു. നമ്മുടെ പൂര്‍വ പശ്ചാത്തലം എന്തായിരുന്നാലും യഹൂദനോ, യവനനോ, അടിമയോ, സ്വതന്ത്രനോ എന്ന വ്യത്യാസം കൂടാതെ എല്ലാവരും പരിശുദ്ധാത്മാവിന്റെ വരം പ്രാപിച്ചു. BSB BSB: For in one Spirit we were all baptized into one body, whether Jews or Greeks, slave or free, and we were all given one Spirit to drink.
14 IEV ഓര്‍ക്കുക, ശരീരം ഒരു അവയവയമല്ല, എന്നാല്‍ വിവിധ അവയവങ്ങള്‍ ഒരുമിച്ചുചേര്‍ന്നു മുഴു ശരീരമാവുകയാണ്. BSB BSB: For the body does not consist of one part, but of many.
15 IEV നിങ്ങളുടെ കാല് നിങ്ങളോടു സംസാരിച്ചു, "ഞാന്‍ കൈയ് അല്ല, അതുകൊണ്ട് ഞാന്‍ നിങ്ങളുടെ ശരീരത്തിന്റെ ഭാഗമല്ല എന്നു പറയുകയാണെങ്കില്‍," ഇതു നിങ്ങളുടെ കൈ പോലെയല്ല എന്നതുകൊണ്ട് നിങ്ങളുടെ ശരീരത്തിലെ ഒരു ഭാഗമായി തീരുന്നില്ല. BSB BSB: If the foot should say, “Because I am not a hand, I do not belong to the body,” that would not make it any less a part of the body.
16 IEV നിങ്ങളുടെ ചെവി, "ഞാന്‍ കണ്ണ് അല്ല. അത് കാരണത്താല്‍, എനിക്കു ഈ ശരീരത്തില്‍ സ്ഥാനമില്ല," എന്ന് നിങ്ങളോട് പറഞ്ഞാല്‍, അത് കണ്ണ് അല്ലാത്ത കാരണത്താല്‍ നിങ്ങളുടെ ശരീരത്തിലെ ഒരു ഭാഗമാല്ലാതായി മാറുകയില്ല. BSB BSB: And if the ear should say, “Because I am not an eye, I do not belong to the body,” that would not make it any less a part of the body.
17 IEV നിങ്ങളുടെ ശരീരം മുഴുവന്‍ കണ്ണാണെങ്കില്‍ കേള്‍ക്കുവാന്‍ ഒന്നുമില്ല. നിങ്ങളുടെ ശരീരം മുഴുവന്‍ ചെവിയാണെങ്കില്‍ മണക്കുവാന്‍ ഒന്നുമില്ല. BSB BSB: If the whole body were an eye, where would the sense of hearing be? If the whole body were an ear, where would the sense of smell be?
18 IEV എന്നാല്‍ ദൈവം ശരീരത്തിലെ ഓരോ അവയവത്തെയും ഒരുമിച്ചു ചേര്‍ത്തിരിക്കുന്നു, അവന് രൂപ കല്പന ചെയ്തതുപോലെ അതു പ്രവര്‍ത്തിക്കുന്നു. എല്ലാ ഭാഗങ്ങളും ആവശ്യമുള്ളതാകുന്നു. BSB BSB: But in fact, God has arranged the members of the body, every one of them, according to His design.
19 IEV നമ്മളോരോരുത്തരും കൃത്യമായും മറ്റു ഭാഗങ്ങളെപ്പോലെയായിരുന്നെങ്കില്, നമുക്കു ഒരു ശരീരം ലഭിക്കുകയില്ലയിരുന്നു. BSB BSB: If they were all one part, where would the body be?
20 IEV നമ്മള് എല്ലാവരും അനേക അംഗങ്ങളെങ്കിലും, ഒരു ശരീരമാണ്. BSB BSB: As it is, there are many parts, but one body.
21 IEV നിങ്ങളുടെ ശരീരത്തിലെ, കണ്ണിനു കൈകളോട് "എനിക്കു നിങ്ങളെ ആവശ്യമില്ല" എന്നു പറയുവാന്‍ കഴിയുകയില്ല; തീര്‍ച്ചയായും കണ്ണിനു കൈകളുടെ ആവശ്യമുണ്ട്. തലയ്ക്കു കാലിനോടും "എനിക്കു നിന്നെ ആവശ്യമില്ല" എന്നു പറയുവാന്‍ കഴിയുകയില്ല. BSB BSB: The eye cannot say to the hand, “I do not need you.” Nor can the head say to the feet, “I do not need you.”
22 IEV ബലഹീനമായ ഭാഗങ്ങള്‍പോലും ശരീരത്തിന് ഒഴിവാക്കാനാവാത്തതാണ്. BSB BSB: On the contrary, the parts of the body that seem to be weaker are indispensable,
23 IEV മറ്റുള്ളവര്‍ കണ്ടാല്‍ ലജ്ജതോന്നുന്ന അവയവങ്ങളെ, നമ്മള് കൂടുതലായും പൊതിഞ്ഞു സൂക്ഷിക്കുന്നു. ഈ രീതിയില്‍ അവയ്ക്കു നാം കൂടുതല്‍ മാന്യത നല്കുന്നു. BSB BSB: and the parts we consider less honorable, we treat with greater honor. And our unpresentable parts are treated with special modesty,
24 IEV എന്നാല്‍ ദൈവം വിശിഷ്ടമായ ഭാഗങ്ങളെ പ്രാധാന്യം കുറഞ്ഞവയുമായി കൂട്ടിച്ചേര്‍ത്തു. ദൈവം ആകര്‍ഷകത്വം കുറഞ്ഞ ഭാഗങ്ങള്‍ക്ക് കൂടുതല്‍ ബഹുമാനം നല്കി എന്തുകൊണ്ടെന്നാല്‍ അവ ശരീരത്തിന്റെ ഭാഗമായിരിക്കുന്നു. BSB BSB: whereas our presentable parts have no such need. But God has composed the body and has given greater honor to the parts that lacked it,
25 IEV ദൈവം ശരീരത്തെ മുഴുവന്‍ ഇതേ രീതിയില്‍ മാനിച്ചതുപോലെ സഭയില്‍ വിഭജനം പാടില്ല, മശിഹായുടെ ശരീരത്തിലെ അംഗങ്ങള്‍ ശരീരത്തിലെ മറ്റു അംഗങ്ങളെ കഴിവോ അല്ലെങ്കില്‍ വരമോ, അവയുടെ ഉദേശമോ, കര്‍ത്തവ്യമോ കാര്യമാക്കാതെ അതേ സ്നേഹത്തില്‍ സംരക്ഷിക്കുക. BSB BSB: so that there should be no division in the body, but that its members should have mutual concern for one another.
26 IEV നമ്മള് ഒരു ശരീരം ആകയാല്‍, ഒരു അംഗം കഷ്ടത സഹിക്കുമ്പോള്‍, നമ്മള് എല്ലാവരും സഹിക്കുന്നു. ഒരു അംഗം മശിഹായ്ക്കുവേണ്ടി എന്തെങ്കിലും നിര്‍വ്വഹിച്ചതില്‍ ബഹുമാനം നല്കുമ്പോള്, ശരീരം മുഴുവന്‍ ഒരുമിച്ചു സന്തോഷിക്കുന്നു. BSB BSB: If one part suffers, every part suffers with it; if one part is honored, every part rejoices with it.
27 IEV ഇപ്പോള്‍ നിങ്ങള്‍ മശിഹായുടെ ശരീരം ആകുന്നു, വ്യക്തിപരമായി നിങ്ങള്‍ എല്ലാവരും അതിലെ അംഗങ്ങള്‍ ആകുന്നു. BSB BSB: Now you are the body of Christ, and each of you is a member of it.
28 IEV ദൈവം സഭയിലുള്ള ആളുകള്‍ക്കു വരങ്ങള്‍ നല്‍കിയിട്ടുണ്ട്. അവന് സഭയ്ക്ക് ആദ്യം അപ്പൊസ്തലന്മാര്, രണ്ടാമതു പ്രവാചകന്മാര്, മൂന്നാമതു ഗുരുക്കന്മാര്, ശക്തിയോടുള്ള പ്രവൃത്തികള്‍ ചെയ്യുന്നവര്‍, സൗഖ്യം നല്കുന്നവര്, സഹായം നല്കുന്നവര്, ഭരണ കാര്യങ്ങളില്‍ വേല ചെയ്യുന്നവര്‍, ആത്മാവു കൊടുക്കുന്നതുപോലെ വിവിധ തരത്തിലുള്ള ഭാഷകള്‍ ഉള്ളവര്‍ എന്നിവരെ നല്കിയിരിക്കുന്നു. BSB BSB: And in the church God has appointed first of all apostles, second prophets, third teachers, then workers of miracles, and those with gifts of healing, helping, administration, and various tongues.
29 IEV നമ്മളെല്ലാവരും അപ്പൊസ്തലന്മാര് അല്ല. എല്ലാവരും പ്രവാചകന്മാര് അല്ല. എല്ലാവരും ഗുരുക്കന്മാര് അല്ല. എല്ലാവരും ശക്തിയോടെ പ്രവര്‍ത്തിക്കുന്നവരും അല്ല. BSB BSB: Are all apostles? Are all prophets? Are all teachers? Do all work miracles?
30 IEV നമുക്കെല്ലാവര്‍ക്കും രോഗികളെ സൗഖ്യമാക്കുവാന്‍ കഴിയുകയില്ല. നമുക്കെല്ലാവര്‍ക്കും പ്രത്യേക ഭാഷകളില്‍ സംസാരിക്കുവാന്‍ കഴിയുകയില്ല. നമുക്കെല്ലാവര്‍ക്കും സന്ദേശങ്ങള്‍ മറ്റൊരു ഭാഷയിലേക്കു വ്യഖ്യാനിക്കുവാന്‍ കഴിയുകയില്ല. BSB BSB: Do all have gifts of healing? Do all speak in tongues? Do all interpret?
31 IEV എന്നാല്‍ മഹത്തായ വരങ്ങള്‍ നിങ്ങള്‍ ആകാംക്ഷയോടെ അന്വേഷിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കു കൂടുതല്‍ ശ്രേഷ്ഠമായ ഒരു മാര്‍ഗം കാണിച്ചുതരാം. BSB BSB: But eagerly desire the greater gifts. And now I will show you the most excellent way.
Select verses for actions: Enter goes to them and Escape comes back.