1 IEV മറ്റുള്ളവരെ സ്നേഹിപ്പാനും നിങ്ങളുടെ സഹവിശ്വാസികളെ ശക്തീകരിക്കുന്ന വരങ്ങള്ക്കുവേണ്ടിയും പരിശ്രമിക്കുക. പ്രത്യേകിച്ച് അവന് നിങ്ങളോടു പറയാന്‍ പറഞ്ഞ സന്ദേശങ്ങള്‍ അറിയിക്കുവാന്‍ കഴിയേണ്ടതിനായി പരിശ്രമിക്കുക. BSB BSB: Earnestly pursue love and eagerly desire spiritual gifts, especially the gift of prophecy.
2 IEV ആത്മാവിനാല്‍ നല്കപ്പെട്ട ഭാഷ ഒരു വ്യക്തി സംസാരിക്കുമ്പോള്‍, അവന് ആളുകളോടല്ല സംസാരിക്കുന്നത്, കാരണം അവനെ ആര്‍ക്കും മനസ്സിലാക്കുവാന്‍ കഴിയുകയില്ല; എന്നാല്‍ അവന് ദൈവത്തോടാകുന്നു സംസാരിക്കുന്നത്. ആത്മാവ് അവനെ നയിക്കുന്നതുപോലെ അവന് കാര്യങ്ങളെ ദൈവത്തോട് സംസാരിക്കുന്നു. BSB BSB: For he who speaks in a tongue does not speak to men, but to God. Indeed, no one understands him; he utters mysteries in the Spirit.
3 IEV നേരെമറിച്ച്, പ്രവാചകന് ദൈവത്തില്‍നിന്നുള്ള സന്ദേശങ്ങളെ നേരിട്ടു ജനങ്ങളോടു അറിയിക്കുന്നു. അവരെ ശക്തീകരിക്കുവാന്‍ സഹായിക്കേണ്ടതിനും, കുലുങ്ങാത്തവരാകേണ്ടതിനും, അവരെ ആശ്വസിപ്പിക്കേണ്ടതിനുമാണ് അവന് ഇതു ചെയ്യുന്നത്, ആകയാല്‍ അവര്‍ക്കു കഷ്ടതകളിലും സന്തോഷിക്കുവാന്‍ കഴിയും. BSB BSB: But he who prophesies speaks to men for their edification, encouragement, and comfort.
4 IEV ആത്മാവിനാല്‍ നല്കപ്പെട്ട ഭാഷ സംസാരിക്കുന്ന ഒരു വ്യക്തി സ്വയം പണിയുകയും സ്വയം സഹായിക്കുകയും ചെയ്യുന്നു, എന്നാല്‍ ദൈവത്തിന്റെ സന്ദേശങ്ങളെ പ്രഖ്യാപിക്കുന്ന ഒരു വ്യക്തി മറ്റുള്ളവരെ പണിയുകയും സഭയിലുള്ള എല്ലാവരും വിശ്വാസത്തില്‍ ശക്തരാകേണ്ടതിനു സഹായിക്കുകയും ചെയ്യുന്നു. BSB BSB: The one who speaks in a tongue edifies himself, but the one who prophesies edifies the church.
5 IEV നിങ്ങള്‍ എല്ലാവരും ഇതുപോലെയുള്ള ഭാഷകള്‍ സംസാരിക്കേണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ നിങ്ങളുടെ ഇടയിലുള്ള അനേകര്‍ക്ക് ദൈവിക സന്ദേശങ്ങളെ സംസാരിക്കുവാനുള്ള വരം ലഭിക്കുകയാണെങ്കില്‍ മുഴുവന്‍ സഭയെ സംബന്ധിച്ചിടത്തോളം അത് എത്രയോ നല്ലതായിരിക്കും. ദൈവത്തില്‍നിന്നുള്ള സന്ദേശങ്ങളെ സംസാരിക്കുന്നവന് തന്റെ സഹവിശ്വാസികളെ ശക്തീകരിക്കുവാന്‍ സഹായിക്കുന്നു. അതുകാരണത്താല് വ്യഖ്യാനിക്കുവാന്‍ കഴിവുള്ളവര്‍ ഇല്ലെങ്കില്‍ വിവിധ ഭാഷകള്‍ സംസാരിക്കുന്നവരേക്കാള്‍ അവന് ചെയ്യുന്ന പ്രവൃത്തി ഏറ്റവും പ്രധാനപ്പെട്ടതാണ്. BSB BSB: I wish that all of you could speak in tongues, but I would rather have you prophesy. He who prophesies is greater than one who speaks in tongues, unless he interprets so that the church may be edified.
6 IEV ഞാന്‍ നിങ്ങളുടെ അടുക്കല്‍ വന്നു ആത്മാവിനാല്‍ നല്കപ്പെട്ട ഭാഷ മാത്രം സംസാരിക്കുകയാണെങ്കില്‍, അതു നിങ്ങളെ എങ്ങനെ സഹായിക്കും? അതെപ്പറ്റി സംസാരിച്ച് നിങ്ങള്‍ക്കു മറഞ്ഞിരിക്കുന്ന കാര്യങ്ങളെ അറിയുവാന്‍ സഹായിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കറിയാത്ത സത്യങ്ങളെ മനസ്സിലാക്കുവാന്‍ ഞാന്‍ സഹായിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ മുന്‍പ് കേട്ടിട്ടില്ലാത്ത സന്ദേശങ്ങളെ ഞാന്‍ നിങ്ങളോടു പ്രഖ്യാപിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ മുന്‍പ് ഒരിക്കലും പഠിച്ചിട്ടില്ലാത്ത ചില നിയമങ്ങളെ ഞാന്‍ നിങ്ങളെ പഠിപ്പിക്കുന്നില്ലെങ്കില്‍ അത് നിങ്ങളെ ഒരിക്കലും സഹായിക്കില്ല. BSB BSB: Now, brothers, if I come to you speaking in tongues, how will I benefit you, unless I bring you some revelation or knowledge or prophecy or teaching?
7 IEV ആരെങ്കിലും ഓടക്കുഴലോ, കിന്നരമോ വായിക്കുകയാണെങ്കില്‍ (അവ ജീവനുള്ള വസ്തുക്കള്‍ അല്ല), ഓടക്കുഴലിന്റെയും കിന്നരത്തിന്റെയും നാദങ്ങള്‍ പരസ്പരം വ്യത്യാസപ്പെടുന്നില്ലെങ്കില്‍, ഏതു രാഗമാണ് ഞാന്‍ വായിക്കുന്നതെന്ന് ആര്‍ക്കും പറയാന്‍ കഴിയുകയില്ല. BSB BSB: Even in the case of lifeless instruments, such as the flute or harp, how will anyone recognize the tune they are playing unless the notes are distinct?
8 IEV ഒരു ഭടന് കാഹളം മോശമായി ഊതുകയാണെങ്കില്, യുദ്ധത്തിനുവേണ്ടി തയ്യാറാകേണ്ടതാണോ എന്നു സൈന്യം അറിയുകയില്ല. BSB BSB: Again, if the trumpet sounds a muffled call, who will prepare for battle?
9 IEV ഇതുപോലെതന്നെ ആര്‍ക്കും മനസ്സിലാകാത്ത വാക്കുകള്‍ നിങ്ങള്‍ സംസാരിക്കുമ്പോള്‍: നിങ്ങള്‍ പറഞ്ഞത് എന്താണെന്നു ആര്‍ക്കും അറിയുകയില്ല. BSB BSB: So it is with you. Unless you speak intelligible words with your tongue, how will anyone know what you are saying? You will just be speaking into the air.
10 IEV ഈ ലോകത്തില്‍ ഭാഷകള്‍ അനേകമുണ്ട്, അവയെ മനസ്സിലാക്കുന്നവര്‍ക്ക് അവയെല്ലാം അര്‍ത്ഥം നല്‍കുന്നുണ്ട്. BSB BSB: Assuredly, there are many different languages in the world, yet none of them is without meaning.
11 IEV എന്നാല്‍ ആരുടെയെങ്കിലും ഭാഷകള്‍ എനിക്കു മനസ്സിലാകുന്നില്ലെങ്കില്‍, ഞാന്‍ അവനൊരു അന്യദേശക്കാരനെപ്പോലെ ആയിരിക്കും, അവനും എനിക്കു അതുപോലെതന്നെ. BSB BSB: If, then, I do not know the meaning of someone’s language, I am a foreigner to the speaker, and he is a foreigner to me.
12 IEV അതുകൊണ്ട് ആത്മാവ് നിങ്ങളില്‍ പ്രവര്‍ത്തിക്കണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതിനാല്‍, മശിഹായില്‍ ആശ്രയിക്കേണ്ടതിനും അവനെ അനുസരിക്കേണ്ടതിനും സഭയിലുള്ള വിശ്വാസികളെ സഹായിക്കുവാന്‍ ശ്രമിക്കുക. BSB BSB: It is the same with you. Since you are eager to have spiritual gifts, strive to excel in gifts that build up the church.
13 IEV അതേ കാരണത്താല്‍, ദൈവം നിങ്ങള്‍ക്കു തന്ന ഭാഷയില്‍ സംസാരിക്കുന്ന കാര്യങ്ങള്‍ വ്യാഖ്യാനിച്ചു പറയുവാന്‍ കഴിയേണ്ടതിനു ദൈവത്തോടു പ്രാര്‍ത്ഥിക്കുക. BSB BSB: Therefore, the one who speaks in a tongue should pray that he may interpret.
14 IEV ഇതുപോലെയുള്ള ഭാഷയില്‍ ആരെങ്കിലും പ്രാര്‍ത്ഥിക്കുകയാണെങ്കില്‍, അവന്റെ ആത്മാവ് തീര്‍ച്ചയായും പ്രാര്‍ത്ഥിക്കുന്നു, എന്നാല്‍ അവന്റെ മനസ്സു അങ്ങനെ ചെയ്യുന്നില്ല. BSB BSB: For if I pray in a tongue, my spirit prays, but my mind is unfruitful.
15 IEV അതുകൊണ്ട്, നാം നമ്മുടെ ആത്മാവു കൊണ്ട് പ്രാര്‍ത്ഥിക്കേണം, എന്നാല്‍ നമ്മുടെ മനസ്സുകൊണ്ടും പ്രാര്‍ത്ഥിക്കണം. നാം ദൈവത്തിനു സ്തുതി പാടുന്നതും അതുപോലെ തന്നെയാകുന്നു. BSB BSB: What then shall I do? I will pray with my spirit, but I will also pray with my mind. I will sing with my spirit, but I will also sing with my mind.
16 IEV നിങ്ങളുടെ ആത്മാവില്‍ മാത്രം ദൈവത്തെ സ്തുതിക്കുവാന്‍ നിങ്ങള്‍ നിര്‍ബന്ധിക്കുകയാണെങ്കില്‍, നിങ്ങള്‍ എന്താണ് പറയുന്നതെന്ന്, പുറത്തുള്ളവര്‍ ഒരിക്കലും മനസ്സിലാക്കുകയില്ല, ആ സന്ദേശത്തോട് അവര്‍ക്ക് ഒരിക്കലും യോജിക്കുവാനും കഴിയുകയില്ല. BSB BSB: Otherwise, if you speak a blessing in spirit, how can someone who is uninstructed say “Amen” to your thanksgiving, since he does not know what you are saying?
17 IEV നിങ്ങളുടെ ആത്മാവില്‍ നിങ്ങള്‍ നന്ദി പറയുകയാണെങ്കില്‍, നിങ്ങള്‍ക്ക് അതു നല്ലതാണ്, എന്നാല്‍ നിങ്ങള്‍ മറ്റുള്ള വിശ്വാസികളെ സഹായിക്കുന്നില്ല. BSB BSB: You may be giving thanks well enough, but the other one is not edified.
18 IEV നിങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ അധികം ഞാന്‍ അന്യഭാഷകളില്‍ സംസാരിക്കുന്നതുകൊണ്ട് ദൈവത്തിനു നന്ദി പറയുന്നു. BSB BSB: I thank God that I speak in tongues more than all of you.
19 IEV അപരിചിതമായ ഒരു ഭാഷയില്‍ പതിനായിരം വാക്കുകള്‍ പറയുന്നതിനേക്കാള്‍ മറ്റുള്ളവരെ പഠിപ്പിക്കുവാന്‍ കഴിയുന്ന അഞ്ച് വാക്കുകള്‍ സഭയോട് സംസാരിക്കുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. BSB BSB: But in the church, I would rather speak five coherent words to instruct others than ten thousand words in a tongue.
20 IEV സഹോദരീ സഹോദരന്മാരെ, നിങ്ങള്‍ മുതിര്‍ന്നവരെപോലെ ചിന്തിക്കുക. എന്നാല്‍ ദുഷ്കാര്യങ്ങളെപ്പറ്റി നിങ്ങള്‍ ചിന്തിക്കുമ്പോള്‍, നിങ്ങള്‍ ചെറിയകുട്ടികളെപ്പോലെ ചിന്തിക്കുവിന്‍. നിങ്ങളുടെ ചിന്തകള്‍ വിവേകമുള്ളതായിരിക്കണം. BSB BSB: Brothers, stop thinking like children. In regard to evil be infants, but in your thinking be mature.
21 IEV ദൈവം പറഞ്ഞതായി ഇങ്ങനെ നിയമത്തില്‍ എഴുതിയിരിക്കുന്നു, "അപരിചിതമായ ഭാഷകള്‍ സംസാരിക്കുന്ന ആളുകളായ അന്യദേശക്കാരാല് ഞാന്‍ എന്റെ ജനമായ യിസ്രായേലിനോട് സംസാരിക്കും; എന്നാല്‍ എന്റെ ജനം എന്നെ മനസ്സിലാക്കുകയില്ല." BSB BSB: It is written in the Law: “By strange tongues and foreign lips I will speak to this people, but even then they will not listen to Me, says the Lord.”
22 IEV ആകയാല്‍ ദൈവം കൊടുത്ത ഭാഷയില്‍ ഒരു വിശ്വാസി സംസാരിക്കുകയാണെങ്കില്‍, അതു ശ്രദ്ധിക്കുന്ന അവിശ്വാസികളില്‍ മതിപ്പുളവാക്കുന്നു. എന്നാല്‍ ദൈവത്തില്‍നിന്നുള്ള സന്ദേശം ഒരു വിശ്വാസി സംസാരിക്കുകയാണെങ്കില്‍, ഇതു മറ്റു വിശ്വാസികള്‍ക്ക് മതിപ്പുളവാക്കുന്നു. BSB BSB: Tongues, then, are a sign, not for believers, but for unbelievers. Prophecy, however, is for believers, not for unbelievers.
23 IEV എല്ലാ വിശ്വാസികളും ഒരുമിച്ചുകൂടി വിവിധ ഭാഷകള്‍ സംസാരിക്കുകയാണെങ്കില്‍, അത് എങ്ങനെ ആശയക്കുഴപ്പമുണ്ടാക്കുന്നു എന്നു നിങ്ങള്‍ക്കു കാണാന്‍ കഴിയും. അവര്‍ പറയുന്നത് കേള്‍ക്കുന്ന അവിശ്വാസി അവരെ ഭ്രാന്തുള്ളവര്‍ എന്നു വിളിക്കും. BSB BSB: So if the whole church comes together and everyone speaks in tongues, and some who are uninstructed or some unbelievers come in, will they not say that you are out of your minds?
24 IEV എന്നാല്‍ നിങ്ങളെല്ലാവരും ദൈവത്തില്‍ നിന്നുള്ള സത്യമായ സന്ദേശങ്ങള്‍ സംസാരിക്കുകയാണെങ്കില്‍, ഏതെങ്കിലും ഒരു അവിശ്വാസി താന്‍ ദൈവത്തിനെതിരായി പാപം ചെയ്തു എന്ന്തിരിച്ചറിയും. BSB BSB: But if an unbeliever or uninstructed person comes in while everyone is prophesying, he will be convicted and called to account by all,
25 IEV ഈ അവിശ്വാസിക്കു അവന്റെ അന്തര്ബോധത്തിലുള്ളവയെപ്പറ്റി അറിവ് ഉണ്ടാകും. ഭയത്തോടും അത്ഭുതത്തോടുംകൂടെ അവന് നിലത്തു കവിണ്ണ്വീണ്, ദൈവം നിങ്ങളോടു കൂടെയുണ്ടെന്നു ദൈവത്തെ സ്തുതിച്ചു പറയും. BSB BSB: and the secrets of his heart will be made known. So he will fall facedown and worship God, proclaiming, “God is truly among you!”
26 IEV സഹോദരീ സഹോദരന്മാരെ, നിങ്ങള്‍ ഒരുമിച്ചു ദൈവത്തെ ആരാധിക്കുമ്പോള്‍, ഈ രീതിയില്‍ ആയിരിക്കേണം. സങ്കീര്ത്തനങ്ങളോടുകൂടെയും തിരുവെഴുത്തുകളില്‍നിന്ന് എന്തെങ്കിലും പഠിക്കുവാനും അല്ലെങ്കില്‍ ദൈവം തന്ന ഭാഷയില്‍ ഒരു സന്ദേശമായിട്ടോ അല്ലെങ്കില്‍ ആ സന്ദേശങ്ങളുടെ വ്യഖ്യാനത്തോടുകൂടെയും ഓരോരുത്തനും വരേണം. നിങ്ങള്‍ മശിഹായുടെ സഭയായതിനാല്‍ ഒരുമിച്ചു ചെയ്യുന്ന എല്ലാ കാര്യങ്ങളും പരസ്പരം പ്രോത്സാഹിപ്പിക്കുന്നതായിരിക്കണം. BSB BSB: What then shall we say, brothers? When you come together, everyone has a psalm or a teaching, a revelation, a tongue, or an interpretation. All of these must be done to build up the church.
27 IEV ആത്മാവില്‍നിന്നുള്ള ഭാഷകൊണ്ട് ഒരു സന്ദേശം പറയുവാന്‍ ആര്‍ക്കെങ്കിലും ആഗ്രഹമുണ്ടെങ്കില്‍, അത് രണ്ട് അല്ലെങ്കില്‍ മൂന്നില്‍ കൂടുതല്‍ വ്യക്തികള്‍ ആകരുത്. അവരില്‍ ഒരു സമയം ഓരോരുത്തരായി സംസാരിക്കട്ടെ, ഒരുവന് ആ സന്ദേശത്തെ വ്യഖ്യാനിക്കുകയും ചെയ്യട്ടെ. BSB BSB: If anyone speaks in a tongue, two, or at most three, should speak in turn, and someone must interpret.
28 IEV എന്നിരുന്നാലും ആ സന്ദേശങ്ങളെ വ്യാഖ്യാനിക്കുവാന്‍ കഴിയുന്ന ആരും ഇല്ലെങ്കില്‍, ആത്മാവില്‍നിന്നുള്ള ഭാഷ സംസാരിക്കുന്നവന് മിണ്ടാതെ ദൈവത്തോടു സംസാരിക്കട്ടെ. BSB BSB: But if there is no interpreter, he should remain silent in the church and speak only to himself and God.
29 IEV ദൈവത്തില്‍നിന്നുള്ള സന്ദേശങ്ങളെ സംസാരിക്കുവാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍, രണ്ടോ അല്ലെങ്കില്‍ മൂന്നോ വ്യക്തികള്‍ മാത്രമേ ആകാവു; മറ്റുള്ള എല്ലാവരും തിരുവെഴുത്തുകളില്‍ പറയുന്നതിന്റെ അടിസ്ഥാനത്തില്‍ ആ സന്ദേശങ്ങളെ വിലയിരുത്തട്ടെ. BSB BSB: Two or three prophets should speak, and the others should weigh carefully what is said.
30 IEV എന്നാല്‍ കൂടിവന്നവരില്‍ ഒരുവന് ആ സന്ദേശങ്ങളെ മനസ്സിലാക്കുവാന്‍ ദൈവം അനുവദിക്കുകയാണെങ്കില്‍, സന്ദേശങ്ങളെ സംസാരിക്കുന്നവന് സംസാരം നിര്‍ത്തട്ടെ. ഈ രീതിയില്‍, എല്ലാ വിശ്വാസികള്‍ക്കും സന്ദേശത്തിന്റെ അര്‍ത്ഥം ശ്രദ്ധിക്കുവാന്‍ കഴിയും. BSB BSB: And if a revelation comes to someone who is seated, the first speaker should stop.
31 IEV ദൈവത്തിന്റെ സന്ദേശം അറിയിക്കുന്ന ഒരോരുത്തരും അങ്ങനെ ചെയ്യണം. എന്നാല്‍ അവര്‍ ക്രമത്തില്‍ ഓരോരുത്തരായി അത് ചെയ്യേണം, ആയതിനാല്‍ എല്ലാ വിശ്വാസികള്‍ക്കും പഠിക്കുവാനും കര്‍ത്താവിനെ നന്നായി സ്നേഹിക്കുവാനുള്ള ധൈര്യം പ്രാപിക്കുവാനും കഴിയും. BSB BSB: For you can all prophesy in turn so that everyone may be instructed and encouraged.
32 IEV ദൈവത്തിന്റെ സന്ദേശങ്ങളെ സത്യമായും സംസാരിക്കുന്നവര്‍ക്ക് അവരില്‍ അത് ചെയ്യുന്ന ആത്മാവിനെ നിയന്ത്രിക്കുവാന്‍ കഴിയും. BSB BSB: The spirits of prophets are subject to prophets.
33 IEV ദൈവം ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാറില്ല; മറിച്ച്, അവന് സമാധാനം സൃഷ്ടിക്കുന്നു. ദൈവജനത്തിന്റെ എല്ലാ സഭയിലും ഈ ചോദ്യത്തിന്റെ ഉത്തരം നല്കുന്നതു ഇതേ രീതിയില്‍ ആണ്. BSB BSB: For God is not a God of disorder, but of peace—as in all the churches of the saints.
35 IEV സ്ത്രീകള്‍ പഠിക്കുവാന്‍ ആഗ്രഹിക്കുമ്പോള്‍, ആരാധനയെ തടസ്സപ്പെടുത്തുന്നതിനു പകരം, അവര്‍ വീട്ടില്‍വച്ചു ഭര്ത്താക്കന്മാരോട് സംസാരിക്കട്ടെ. ശ്രുശ്രൂഷയെ തടസ്സപ്പെടുത്തുന്ന സ്ത്രീകള്‍ അവളുടെ ഭര്‍ത്താവിനെ അപമാനിക്കുന്നു. BSB BSB: If they wish to inquire about something, they are to ask their own husbands at home; for it is dishonorable for a woman to speak in the church.
36 IEV ദൈവം തന്റെ വചനം നിങ്ങള്‍ മുഖാന്തരമായിരുന്നോ നമുക്കു നല്‍കിയത്? അതോ, ഇതു നിങ്ങള്‍ക്കുവേണ്ടി മാത്രമോ വന്നത്? BSB BSB: Did the word of God originate with you? Or are you the only ones it has reached?
37 IEV നിങ്ങളില്‍ താന്‍ പ്രവാചകനോ അല്ലെങ്കില്‍ ആത്മീകനോ എന്ന് ചിന്തിക്കുന്നവര്‍ ഞാന്‍ എഴുതിയ കാര്യങ്ങള്‍ കര്‍ത്താവ് കല്പിച്ചതാണെന്ന് അംഗീകരിക്കുകയും ഞാന്‍ എഴുതിയതിനെ അനുഗമിക്കുകയും വേണം. BSB BSB: If anyone considers himself a prophet or spiritual person, let him acknowledge that what I am writing you is the Lord’s command.
38 IEV എന്നാല്‍ ഞാന്‍ എന്താണ് എഴുതിയതെന്ന് അറിയാത്തവര്‍, നിങ്ങളുടെ സഭയിലും അത് അറിയാതിരിക്കട്ടെ. BSB BSB: But if anyone ignores this, he himself will be ignored.
39 IEV ആകയാല്‍ സഹോദരീ സഹോദരന്മാരെ, ദൃഡതാല്പര്യത്തോടെ സഭയോടു ദൈവത്തിന്റെ സന്ദേശങ്ങളെ സംസാരിപ്പിന്; ദൈവം നല്കിയ ഭാഷയില്‍ സംസാരിക്കുന്നതിനു ആരേയും വിലക്കരുത്. BSB BSB: So, my brothers, be eager to prophesy, and do not forbid speaking in tongues.
40 IEV സഭയിലെ ആരാധനയില്‍ നിങ്ങള്‍ ചെയ്യുന്നതെല്ലാം, സന്തോഷത്തോടും ക്രമമായും ചെയ്യുവിന്‍. BSB BSB: But everything must be done in a proper and orderly manner.
Select verses for actions: Enter goes to them and Escape comes back.