2 IEV നിങ്ങള്‍ ദൃഡമായി അതു പിടിച്ചിരിക്കുന്നതുവരെ, ഈ സുവിശേഷം നിങ്ങളെ രക്ഷിച്ചിരിക്കുന്നു—അല്ലെങ്കില്‍ നിങ്ങള്‍ അത് സത്യമായി വിശ്വസിക്കുകയില്ലായിരുന്നു. BSB BSB: By this gospel you are saved, if you hold firmly to the word I preached to you. Otherwise, you have believed in vain.
4 IEV അവര്‍ അവനെ അടക്കിയെന്നും, മൂന്നാം ദിവസം ദൈവം അവനെ ജീവനിലേക്ക് ഉയര്ത്തെഴുന്നേല്പ്പിച്ചുവെന്നും, തിരുവെഴുത്തുകളില്‍ പറഞ്ഞതുപോലെ സംഭവിച്ചു. BSB BSB: that He was buried, that He was raised on the third day according to the Scriptures,
5 IEV പിന്നീടു മശിഹ കേഫാവിനു (പത്രൊസ് എന്നറിയപ്പെടുന്ന) പ്രത്യക്ഷമായി. അതിനുശേഷം അവന് ബാക്കിയുള്ള അപ്പൊസ്തലന്മാര്‍ക്കും പ്രത്യക്ഷപ്പെട്ടു. BSB BSB: and that He appeared to Cephas and then to the Twelve.
7 IEV പിന്നീട് അവന് യാക്കോബിനും, എല്ലാ അപ്പൊസ്തലന്മാര്‍ക്കും പ്രത്യക്ഷനായി. BSB BSB: Then He appeared to James, then to all the apostles.
8 IEV ഞാന്‍ മറ്റ് അപ്പൊസ്തലന്മാരെപ്പോലെ അല്ലാതിരുന്നിട്ടും, എല്ലാവരിലും അവസാനം അവന് എനിക്കും പ്രത്യക്ഷനായി. BSB BSB: And last of all He appeared to me also, as to one of untimely birth.
9 IEV ഞാന്‍ അപ്പൊസ്തലന്മാരില് ഏറ്റവും ചെറിയവനാണ്. മശിഹായുടെ സഭയെ ഞാന്‍ വളരെ കഷ്ടപ്പെടുത്തി, ആയതിനാല്‍ ഞാന്‍ അപ്പൊസ്തലന് എന്നതിന് അര്‍ഹനല്ല. BSB BSB: For I am the least of the apostles and am unworthy to be called an apostle, because I persecuted the church of God.
10 IEV എന്നാല്‍ ദൈവം എന്നോടു ദയയുള്ളവനായിരിക്കുന്നു, ആയതിനാല്‍ ഞാന്‍ അപ്പൊസ്തലനായി, മാത്രമല്ല അവന് അനേകം നന്മകള് എന്നിലൂടെ ചെയ്തു. യഥാര്‍ത്ഥത്തില്‍, മറ്റെല്ലാ അപ്പൊസ്തലന്മാരെക്കാളും ഞാന്‍ അദ്ധ്വാനിച്ചു, അധ്വാനിച്ചുകൊണ്ടുമിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഞാന്‍ അല്ല അദ്ധ്വാനിച്ചത്, എന്നാല്‍ ദൈവം എനിക്കു ശക്തി നല്കിയ ദൈവമാണ്. BSB BSB: But by the grace of God I am what I am, and His grace to me was not in vain. No, I worked harder than all of them—yet not I, but the grace of God that was with me.
13 IEV മരിച്ചവരില്‍ നിന്ന് ആരും ഉയിര്ത്തെഴുന്നേല്ക്കുന്നില്ലെങ്കില്, ദൈവം നിശ്ചയമായിട്ടും മശിഹായെയും ഉയിര്ത്തെഴുന്നേല്പ്പിച്ചിട്ടില്ല. BSB BSB: If there is no resurrection of the dead, then not even Christ has been raised.
15 IEV അതില്‍ കൂടുതലായി, മരിച്ചവര്‍ യഥാര്‍ഥത്തില്‍ വീണ്ടും ഉയിര്ത്തെഴുന്നേല്ക്കുന്നില്ലെങ്കില്, ഞങ്ങള്‍ ദൈവത്തെക്കുറിച്ചു കള്ളം പറഞ്ഞിരിക്കുന്നുവെന്ന് ആളുകള്‍ കാണും. BSB BSB: In that case, we are also exposed as false witnesses about God. For we have testified about God that He raised Christ from the dead, but He did not raise Him if in fact the dead are not raised.
16 IEV പിന്നെയും ഞാന്‍ പറയുന്നു, മരിച്ചവരില്‍നിന്ന് ആരും ഉയിര്‍ക്കുന്നില്ലെങ്കില്‍, ദൈവം മശിഹായെയും ഉയര്പ്പിച്ചിട്ടില്ല. BSB BSB: For if the dead are not raised, then not even Christ has been raised.
17 IEV അവന് മശിഹായെ ഉയിര്പ്പിച്ചിട്ടില്ലെങ്കില്, പിന്നെ നിങ്ങള്‍ വിശ്വസിക്കുന്നതു വ്യര്ത്ഥമായിരിക്കുകയും പാപം ചെയ്തതുകൊണ്ട് ദൈവം നിങ്ങളെ ശിക്ഷിക്കുകയും ചെയ്യുന്നു. BSB BSB: And if Christ has not been raised, your faith is futile; you are still in your sins.
18 IEV സ്ഥിതി ഇതാകുന്നുവെങ്കില്, പിന്നെ മശിഹായില്‍ വിശ്വസിച്ചു മരിച്ച എല്ലാവരും പുനരുത്ഥാനത്തിന്റെ പ്രത്യാശ ഇല്ലാതെ മരിച്ചവരാണ്. BSB BSB: Then those also who have fallen asleep in Christ have perished.
19 IEV ഈ ജീവിതത്തില്‍ മാത്രമേ നമ്മള് മശിഹായില്‍ പ്രത്യാശവയ്ക്കുന്നുള്ളുവെങ്കില്, നമ്മള് മരിച്ചശേഷം നമുക്കുവേണ്ടി അവന് ഒന്നും ചെയ്യില്ല എന്നു പ്രതീക്ഷിച്ചിട്ടുണ്ടെങ്കില്‍, നമ്മള് വ്യാജത്തില് വിശ്വസിച്ചതുകൊണ്ട്, എല്ലാ ആളുകളിലുംവച്ചു നമ്മള് മറ്റുള്ളവരുടെ സഹതാപം അര്‍ഹിക്കുന്നു. BSB BSB: If our hope in Christ is for this life alone, we are to be pitied more than all men.
22 IEV എന്തുകൊണ്ടെന്നാല്‍, ആദാം പാപം ചെയ്ത കാരണത്താല്‍, എല്ലാവരും മരിക്കുന്നതുപോലെ, അതേപ്രകാരം, മശിഹ ചെയ്തവ നിമിത്തം എല്ലാവരും ജീവിക്കും. BSB BSB: For as in Adam all die, so in Christ all will be made alive.
23 IEV എന്നാല്‍ അവര്‍ മരിച്ചവരില്‍നിന്ന് ഉയിര്ത്തെഴുന്നേല്ക്കുന്നത് ഒരു പ്രത്യേക ക്രമത്തിലാണ്: മരിച്ചവരില്‍ നിന്ന് ആദ്യം ഉയര്‍ത്തെഴുന്നേറ്റതു മശീഹ ആണ്; പിന്നീട് അവന് ഭൂമിയിലേക്കു മടങ്ങിവരുമ്പോള്‍ മശിഹായോടു ചേര്‍ന്നവര്‍ വീണ്ടും ജീവിക്കും. BSB BSB: But each in his own turn: Christ the firstfruits; then at His coming, those who belong to Him.
24 IEV അനന്തരം ലോകം ഭരിക്കുവനായി മശിഹ മുഴുലോകത്തേയും പിതാവായ ദൈവത്തിനു മുന്പില് അവനു ഭരിക്കുവാന്‍ വേണ്ടി സമര്‍പ്പിക്കും. BSB BSB: Then the end will come, when He hands over the kingdom to God the Father after He has destroyed all dominion, authority, and power.
25 IEV എല്ലാ ഭരണാധികാരികളുടെ സ്ഥാനവും ഭരിക്കുവാന്‍ അധികാരമുള്ള എല്ലാറ്റിനേയും ലോകത്തിലുള്ള എല്ലാ അധികാര സ്ഥാനങ്ങള്‍ക്കും അവസാനവും വരുത്തി. ദൈവം തന്റെ എല്ലാ ശത്രുക്കളെയും കീഴടക്കുന്നതു വരെ മശിഹ ഭരിക്കും, അവര്‍ക്കു ശക്തിയില്ലയെന്നു കാണിക്കേണ്ടതിന് അവരെ മശിഹായുടെ കാല്പാദങ്ങള്ക്കു കീഴെവയ്ക്കും. BSB BSB: For He must reign until He has put all His enemies under His feet.
26 IEV ദൈവം തോല്പിക്കുന്ന അവസാന ശത്രു മരണം ആയിരിക്കും. BSB BSB: The last enemy to be destroyed is death.
27 IEV തിരുവെഴുത്തുകളില്‍ പറയുന്നതുപോലെ, "ദൈവം എല്ലാറ്റിനേയും തന്റെ കാല്പാദത്തിന്കീഴെ ആക്കിയിരിക്കുന്നു." അതായത് മശിഹായുടെ പാദങ്ങളില്‍. എന്നാല്‍ ദൈവം അതില്‍ ഉള്‍പ്പെടുന്നില്ല എന്നു വ്യക്തമാണ്. BSB BSB: For “God has put everything under His feet.” Now when it says that everything has been put under Him, this clearly does not include the One who put everything under Him.
28 IEV ദൈവം എല്ലാ കാര്യങ്ങളും മശീഹായുടെ അധികാരത്തിനു നല്‍കിയശേഷം പിന്നീട് പുത്രനും അവനെതന്നെ പിതാവായ ദൈവത്തിന്റെ അധികാരത്തില്‍ സമര്‍പ്പിക്കും, ആയതിനാല്‍ ദൈവം എല്ലാവര്ക്കും എല്ലാമായിത്തീരും. BSB BSB: And when all things have been subjected to Him, then the Son Himself will be made subject to Him who put all things under Him, so that God may be all in all.
29 IEV ചിലര്‍ പറയുന്നതുപോലെ, മരിച്ചവരില്‍നിന്നുള്ള പുനരുത്ഥാനം ഇല്ലെങ്കില്‍, ചിലര്‍ ചെയ്യുന്നതുപോലെ മരിച്ചവര്‍ക്കുവേണ്ടി സ്നാനം സ്വീകരിക്കേണ്ട ആവശ്യവും ആളുകള്‍ക്കില്ല. ദൈവം മരിച്ചവരെ തിരികെ ജീവിതത്തിലേക്കു കൊണ്ടുവരുന്നില്ലെങ്കില്‍ പിന്നെ ഇവിടെ ജീവിച്ചിരിക്കുന്നവര്‍ മരിച്ചവര്‍ക്കുവേണ്ടി സ്നാനം സ്വീകരിക്കേണ്ട ആവശ്യം ഇല്ല. BSB BSB: If these things are not so, what will those do who are baptized for the dead? If the dead are not raised at all, why are people baptized for them?
30 IEV മരിച്ചവരില്‍ നിന്നുള്ള പുനരുത്ഥാനമില്ലെങ്കില്‍ അപ്പൊസ്തലന്മാരാകുന്ന ഞങ്ങള്‍ ഞങ്ങളുടെ ജീവിതത്തെ എല്ലാ ദിവസവും ചെയ്യുന്നതുപോലെ, അപായഹേതുവാക്കേണ്ട കാര്യം ഇല്ല. പ്രഖ്യാപിക്കുന്നു. BSB BSB: And why do we endanger ourselves every hour?
31 IEV എന്റെ സഹോദരീ സഹോദരന്മാരേ, ഞാന്‍ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു; നമ്മുടെ കര്‍ത്താവായ യേശു മശിഹായ്ക്ക് കാണിച്ചുകൊടുക്കേണ്ടതിനു നിങ്ങള്‍ എന്റെ സ്വത്തുക്കള്‍ പോലെയാണ്. എല്ലാ ദിവസവും ഞാന്‍ മരണത്തിന്റെ അപകടത്തിലാണ്! BSB BSB: I face death every day, brothers, as surely as I boast about you in Christ Jesus our Lord.
32 IEV ദൈവം മരിച്ചവരെ ഉയിര്പ്പിക്കുന്നില്ലെങ്കില്, പിന്നെ എഫേസോസിലുള്ള വന്യമൃഗങ്ങളോടു ഞാന്‍ പൊരുതിയത് വെറുതെയായിപ്പോകുമായിരുന്നു. കവികള്‍ എഴുതിയത് ഈ കാര്യത്തില്‍ സത്യമായി വരുന്നു: "ഇന്നു നമ്മള് ആഹാരം ഭക്ഷിക്കുകയും വീഞ്ഞു കുടിക്കുകയും ചെയ്യാം, എന്തുകൊണ്ടെന്നാല്‍ നാളെ നമ്മള് മരിക്കും." BSB BSB: If I fought wild beasts in Ephesus for human motives, what did I gain? If the dead are not raised, “Let us eat and drink, for tomorrow we die.”
33 IEV വഞ്ചിക്കപ്പെടരുത്: "നിങ്ങള്‍ക്കു മോശമായ സ്നേഹിതന്മാരുണ്ടെങ്കില്, നേരായ പാതയില്‍ ജീവിക്കുവാന്‍ ഒരിക്കലും നിങ്ങള്‍ ശ്രദ്ധിക്കുകയില്ല". BSB BSB: Do not be deceived: “Bad company corrupts good character.”
34 IEV സുബോധമുള്ളവരാകുക! നേരായ പാതയില്‍ ജീവിക്കുക പാപം ചെയ്യുകയുമരുത്. നിങ്ങളില്‍ ചിലര്‍ക്കു ദൈവത്തെക്കുറിച്ചു ഒട്ടും അറിവില്ല. നിങ്ങളെ ലജ്ജിപ്പിക്കുന്നതിനായി ഞാന്‍ ഇതു പറയുന്നു. BSB BSB: Sober up as you ought, and stop sinning; for some of you are ignorant of God. I say this to your shame.
36 IEV നിങ്ങള്‍ക്ക് യാതൊന്നും അറിയില്ല! നിങ്ങള്‍ നിലത്ത് എന്തെങ്കിലും ഒരു വിത്തു നട്ടാല്‍ അതു മരിക്കുന്നതുവരെ വളരാന്‍ ആരംഭിക്കുകയില്ലെന്നുള്ള സത്യം നിങ്ങള്‍ ചിന്തിക്കുന്നില്ല. BSB BSB: You fool! What you sow does not come to life unless it dies.
37 IEV മുകളിലേക്കു ഉയര്‍ന്നു വരുന്നതായി കാണുന്നതല്ല ഒരു കര്ഷകന് നടുന്നത്. അത് ഒരു വിത്തു മാത്രമേയുള്ളൂ; വളരെ വ്യത്യസതമായ മറ്റൊന്നിലേക്ക് അതു മാറും. BSB BSB: And what you sow is not the body that will be, but just a seed, perhaps of wheat or something else.
38 IEV അവന് തിരഞ്ഞെടുക്കുന്നതുപോലെ ദൈവം അതിനു ഒരു പുതിയ ശരീരം നല്‍കും, നിലത്തിട്ട് ഓരോ വിത്തിനും അവന് വ്യത്യസ്തമായ ശരീരം നല്‍കും. BSB BSB: But God gives it a body as He has designed, and to each kind of seed He gives its own body.
39 IEV എല്ലാ ജീവികളും ഒരുപോലെയുള്ളതല്ല. മനുഷ്യരുണ്ട്, കരയില്‍ വിവിധതരത്തിലുള്ള മൃഗങ്ങളുണ്ട്, വിവിധതരത്തിലുള്ള പക്ഷികളും മത്സ്യങ്ങളും ഉണ്ട്, അവയെല്ലാം വ്യത്യസ്തരാണ്. BSB BSB: Not all flesh is the same: Men have one kind of flesh, animals have another, birds another, and fish another.
40 IEV സ്വര്‍ഗത്തിലും വിവിധ തരത്തിലുള്ള കാര്യങ്ങളുണ്ട്. ആകാശത്തിലുള്ള ആ ശരീരങ്ങളുടെ പ്രകൃതം ഈ ലോകത്തിലുള്ള കാര്യങ്ങളുടെ പ്രകൃതത്തില്നിന്നു വ്യത്യസ്തമാണ്. BSB BSB: There are also heavenly bodies and earthly bodies. But the splendor of the heavenly bodies is of one degree, and the splendor of the earthly bodies is of another.
41 IEV പ്രകാശിക്കുന്ന സൂര്യന് ഒരുതരത്തിലുള്ള പ്രകൃതമാണ്, ചന്ദ്രനു മറ്റൊരുതരത്തില്‍. നക്ഷത്രങ്ങള്‍ക്കുപോലും മറ്റൊരു തരത്തിലുള്ള പ്രകൃതമാണ്, എന്നാല്‍ നക്ഷത്രങ്ങളെല്ലാം മറ്റൊന്നില്‍നിന്നു പലതരത്തില്‍ വ്യത്യസ്തമാണ്. BSB BSB: The sun has one degree of splendor, the moon another, and the stars another; and star differs from star in splendor.
43 IEV അതു മണ്ണിലേക്കു പോകുമ്പോള്‍ അതു ചെളിയിലാകുന്നു, എന്നാല്‍ ദൈവം അതിനെ വീണ്ടും ഉയര്‍പ്പിക്കുമ്പോള്‍, ശക്തിയോടും ബഹുമാനത്തോടും അതു വളരും. BSB BSB: It is sown in dishonor; it is raised in glory. It is sown in weakness; it is raised in power.
44 IEV മണ്ണിലേക്കു പോകുന്നത് ഈ ഭൂമിയിലുള്ളതാണ്, എന്നാല്‍ മരണത്തില്‍നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിനു ദൈവത്തിന്റെ ശക്തിയുണ്ട്. ആയതിനാല്‍ ഈ ഭൂമിയുടെ വകയായുള്ള ചില കാര്യങ്ങള്‍ ഉണ്ട്, കൂടാതെ എന്നേയ്ക്കും നിലനില്‍ക്കുന്ന ദൈവത്തിന്റെ ശക്തിയുള്ള ചില കാര്യങ്ങളും ഉണ്ട്. BSB BSB: It is sown a natural body; it is raised a spiritual body. If there is a natural body, there is also a spiritual body.
45 IEV ആയതിനാല്‍ തിരുവെഴുത്തുകള്‍ പറയുന്നത്, "ഒന്നാം മനുഷ്യനായ ആദാം, ജീവനുള്ള മനുഷ്യനായി മക്കള്‍ക്കും പിന്തുടര്ച്ചക്കാര്ക്കും ജീവന് നല്കി." എന്നാല്‍ രണ്ടാം ആദാമായ മശിഹ, എന്നേക്കും ജീവിക്കേണ്ടതിന് ആളുകള്‍ക്കു ദൈവത്തിന്റെ ശക്തി നല്കി. BSB BSB: So it is written: “The first man Adam became a living being”; the last Adam a life-giving spirit.
46 IEV ഭൂമിയില്‍നിന്നുള്ള, സ്വാഭാവികമായവ ആദ്യം വരികയും, ദൈവത്തില്‍നിന്നുള്ള ആത്മീകമായത്, പിന്നീട് വരികയും ചെയ്തു. BSB BSB: The spiritual, however, was not first, but the natural, and then the spiritual.
47 IEV ആദ്യ മനുഷ്യനായ ആദാം ഭൂമിയില്‍ നിന്നുള്ളവന്‍, അവന് പൊടിയില്‍ നിന്നു സൃഷ്ടിക്കപ്പെട്ടു. എന്നാല്‍ രണ്ടാം മനുഷ്യനായ, മശിഹ, സ്വര്‍ഗ്ഗത്തില്‍ നിന്നുള്ളവന്‍. BSB BSB: The first man was of the dust of the earth, the second man from heaven.
48 IEV പൊടിയില്‍നിന്നും സൃഷ്ടിക്കപ്പെട്ടവരെല്ലാം പൊടിയില്‍നിന്നു സൃഷ്ടിക്കപ്പെട്ട ആദാമിനെപ്പോലെയുള്ളവരാണ്. സ്വര്ഗ്ഗത്തില്നിന്നുള്ളവരെല്ലാം സ്വര്‍ഗ്ഗത്തില്‍നിന്നുള്ള മനുഷ്യനായ മശിഹായെപ്പോലെയാണ്. BSB BSB: As was the earthly man, so also are those who are of the earth; and as is the heavenly man, so also are those who are of heaven.
49 IEV പൊടിയില്‍നിന്നു സൃഷ്ടിച്ച മനുഷ്യനെപ്പോലെ ദൈവം നമ്മെ ഉണ്ടാക്കി, ആയതിനാല്‍ സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള മനുഷ്യനെപ്പോലെ അവന് നമ്മെ ആക്കും. BSB BSB: And just as we have borne the likeness of the earthly man, so also shall we bear the likeness of the heavenly man.
50 IEV സഹോദരീ സഹോദരന്മാരെ, ഞാന്‍ ഇത് ഇപ്പോള്‍ പറയുന്നു, മരിച്ച മനുഷ്യര്‍ക്ക് ദൈവം ഭരിക്കുന്ന ആളുകള്‍ക്ക് വാഗ്ദത്തം ചെയ്തതു നേടിയെടുക്കുവാന്‍ കഴിയുകയില്ല. മരിച്ചവയ്ക്ക് മരിക്കാത്തതിനെപോലെ ആകുവാന്‍ കഴിയുകയില്ല. BSB BSB: Now I declare to you, brothers, that flesh and blood cannot inherit the kingdom of God, nor does the perishable inherit the imperishable.
51 IEV നോക്കുക! ദൈവം നമ്മില്‍നിന്നു മറച്ചുവച്ച ചില കാര്യങ്ങള്‍ ഞാന്‍ നിങ്ങളോടു പറയുന്നു; എല്ലാ വിശ്വാസികളും മരിക്കുകയില്ല, എന്നാല്‍ ദൈവം നമ്മളെയെല്ലാവരെയും രൂപാന്തരപ്പെടുത്തും. BSB BSB: Listen, I tell you a mystery: We will not all sleep, but we will all be changed—
52 IEV ദൈവദൂതന്മാര് അവസാന കാഹളം മുഴക്കുമ്പോള്‍, ഒരുവന് കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍, ക്ഷണത്തില്‍ അവന് നമ്മെ രൂപാന്തരപ്പെടുത്തും. അവര്‍ ആ കാഹളം മുഴക്കുമ്പോള്‍ ദൈവം മരിച്ചവരെ ഒരിക്കലും മരിക്കേണ്ടി വരാത്ത വിധത്തില്‍ ഉയിര്‍പ്പിക്കും. BSB BSB: in an instant, in the twinkling of an eye, at the last trumpet. For the trumpet will sound, the dead will be raised imperishable, and we will be changed.
53 IEV മരിക്കുന്ന ഈ ശരീരങ്ങളെ, ദൈവം എന്നേക്കും ജീവിപ്പിക്കാന്‍ ഇടയാക്കും, ഒരിക്കലും പിന്നീടു മരിക്കാതിരിക്കേണ്ടതിന്, ഇപ്പോള്‍ നശിപ്പിക്കുവാന്‍ കഴിയുന്ന ഈ ശരീരങ്ങളെ, ദൈവം പുതുതാക്കും. BSB BSB: For the perishable must be clothed with the imperishable, and the mortal with immortality.
54 IEV ഇതു സംഭവിക്കുമ്പോള്‍, തിരുവെഴുത്തുകള്‍ പറയുന്നതു സത്യമായി വരും: "ദൈവം മരണത്തെ മുഴുവനായി തോല്‍പ്പിച്ചു." BSB BSB: When the perishable has been clothed with the imperishable and the mortal with immortality, then the saying that is written will come to pass: “Death has been swallowed up in victory.”
55 IEV "മരണം ഇനി ഒരിക്കലും വിജയിക്കുകയില്ല! മരിക്കുന്നതിന്റെ വേദന എടുത്തു കളഞ്ഞിരിക്കുന്നു!" BSB BSB: “Where, O Death, is your victory? Where, O Death, is your sting?”
56 IEV നമ്മള് മരിക്കുമ്പോള്‍ അത്തരത്തിലുള്ള വേദന നമുക്കു കൊണ്ടുവരുന്നത് പാപം ആകുന്നു. പാപത്തിന്റെ ശക്തി നമ്മളിലേക്കു വന്നത് നിയമത്താലാണ്. BSB BSB: The sting of death is sin, and the power of sin is the law.
57 IEV എന്നാല്‍ നമ്മുടെ കര്‍ത്താവായ യേശു മശിഹായിലൂടെ മരണത്തിന്മേല് വിജയം നല്കിയ ദൈവത്തിന് നാം ഇപ്പോള്‍ നന്ദി പറയുന്നു! BSB BSB: But thanks be to God, who gives us the victory through our Lord Jesus Christ!
58 IEV അതുകൊണ്ട്, എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ, നിങ്ങളുടെ വിശ്വാസത്തില്‍ ദൃഢതയുള്ളവരാകുക, നിങ്ങളുടെ ജീവിതം സുസ്ഥിരമാക്കുക, കര്‍ത്താവിന്റെ വേലയില്‍ കൂടുതലായി ചെയ്യുക. അവനുവേണ്ടി എന്തു ചെയ്താലും അത് എന്നെന്നേക്കും നിലനില്‍ക്കുമെന്നു നിങ്ങള്‍ക്കറിയാമല്ലോ. BSB BSB: Therefore, my beloved brothers, be steadfast and immovable. Always excel in the work of the Lord, because you know that your labor in the Lord is not in vain.
Select verses for actions: Enter goes to them and Escape comes back.