1 IEV നിങ്ങളുടെ സഭയിലെ ഒരുവന് അവിശ്വാസികള്‍പോലും അനുവദിക്കാത്ത തരത്തിലുള്ള ലൈംഗിക അധാര്‍മികതയില്‍ ജീവിക്കുന്നുവെന്ന് ചിലര്‍ ഞങ്ങളോടു പറഞ്ഞു. ഒരു മനുഷ്യനു തന്റെ പിതാവിന്റെ ഭാര്യയുമായി ലൈംഗിക ബന്ധമുണ്ട്! BSB BSB: It is actually reported that there is sexual immorality among you, and of a kind that is intolerable even among pagans: A man has his father’s wife.
2 IEV എന്നാല്‍ നിങ്ങളോ, ഈ പാപത്തെക്കുറിച്ചു ദുഖിച്ച് നിങ്ങള്‍ ആ മനുഷ്യനെ സഭയില്‍നിന്നു പുറത്താക്കുകയോ ചെയ്യാതെ, നിങ്ങള്‍ അഹങ്കാരികളായി തുടരുന്നു!. BSB BSB: And you are proud! Shouldn’t you rather have been stricken with grief and have removed from your fellowship the man who did this?
3 IEV ശാരീരികമായി ഞാന്‍ നിങ്ങളുടെകൂടെ ഇല്ല, എന്നാല്‍ എനിക്കു നിങ്ങളെ എല്ലാവരേയുംകുറിച്ചു വളരെ കരുതലുണ്ട്, ഞാന്‍ എന്റെ ആത്മാവില്‍ നിങ്ങളുടെകൂടെ ഉണ്ട്. ഞാന്‍ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു എന്നപോലെ ഇതു ചെയ്തവനെ ഞാന്‍ വിധിച്ചിരിക്കുന്നു. BSB BSB: Although I am absent from you in body, I am present with you in spirit, and I have already pronounced judgment on the one who did this, just as if I were present.
4 IEV നിങ്ങള്‍ കര്‍ത്താവായ യേശുവിന്റെ അധികാരത്തില്‍ ആരാധനയ്ക്ക് ഒരുമിച്ചു കൂടുമ്പോള്‍—ഞാന്‍ ആത്മാവില്‍ നിങ്ങളുടെ കൂടെ ആരാധിക്കുന്നു.- BSB BSB: When you are assembled in the name of our Lord Jesus and I am with you in spirit, along with the power of the Lord Jesus,
5 IEV അവന്റെ ഭൗതിക ശരീരം നശിപ്പിക്കപ്പെട്ടാലും, ദൈവം അവന്റെ ആത്മാവിനെ കര്‍ത്താവു മടങ്ങിവരുന്ന നാളില്‍ രക്ഷിക്കേണ്ടതിനു നിങ്ങള്‍ ഈ മനുഷ്യനെ ലോകത്തിലേക്ക് സാത്താനെ ഏല്പിക്കുക. BSB BSB: hand this man over to Satan for the destruction of the flesh, so that his spirit may be saved on the Day of the Lord.
6 IEV നിങ്ങള്‍ സ്വയം പ്രശംസിക്കുന്നതു നല്ലതല്ല. പുളിപ്പിനെപ്പോലെയാണു തിന്മ എന്നു തീര്‍ച്ചയായും നിങ്ങള്‍ക്കറിയാം. അല്പം പുളിപ്പ് മാവിനെ മുഴുവന്‍ പുളിപ്പിക്കുന്നു. BSB BSB: Your boasting is not good. Do you not know that a little leaven works through the whole batch of dough?
8 IEV ആയതിനാല്‍ നമുക്കു പെസഹ പെരുന്നാള്‍ ആഘോഷിക്കുകയും, ശുദ്ധീകരണത്തിന്റെ നിയമങ്ങളെ പിന്തുടരുകയും ചെയ്യാം. ദുഷ്ടതയും അനുസരണക്കേടുമായ പഴയ പുളിമാവിനെ നാം പുറത്തേക്കു വലിച്ചെറിഞ്ഞു, തമ്മില്‍ സത്യം സംസാരിച്ചും ദൈവത്തെ അനുസരിച്ചുംകൊണ്ടു നമുക്കു പെരുന്നാള്‍ ആഘോഷിക്കാം, നമ്മള് അതു ചെയ്യുന്നുവെങ്കില്‍, നമ്മള് പുളിപ്പില്ലാത്ത അപ്പംപോലെ ആകും. BSB BSB: Therefore let us keep the feast, not with the old bread, leavened with malice and wickedness, but with the unleavened bread of sincerity and of truth.
9 IEV ലൈംഗിക അധാര്മികതയിലുള്ള ആളുകളുമായി നിങ്ങള്‍ സഹവാസമരുത് എന്ന് ഞാന്‍ നിങ്ങള്‍ക്ക് എഴുതിയിട്ടുണ്ട്. BSB BSB: I wrote you in my letter not to associate with sexually immoral people.
10 IEV തീര്‍ച്ചയായും, അവിശ്വാസികളായ, സ്വന്തമായി സ്വാര്‍ത്ഥ കാര്യങ്ങളെ ആഗ്രഹിക്കുന്നവരും, മറ്റുള്ളവരില്‍ നിന്നു സൂത്രത്തില്‍ ചതിച്ചെടുക്കുന്നവരും വിഗ്രഹാരാധികളും ആയ അവിശ്വാസികളോട് കൂട്ടുകൂടരുത് എന്നല്ല ഞാന്‍ അര്‍ത്ഥമാക്കിയത്. ഇതുപോലെയുള്ള ആളുകളെ ഒഴിവാക്കണമെങ്കില്‍ നിങ്ങള്‍ ഈ ലോകം വിടേണ്ടിവരും. BSB BSB: I was not including the sexually immoral of this world, or the greedy and swindlers, or idolaters. In that case you would have to leave this world.
11 IEV പകരം, ലൈംഗിക അധാര്‍മികതയില്‍ ജീവിക്കുന്ന ഒരു കൂട്ടു വിശ്വാസിയുടെ അടുത്ത സ്നേഹിതന് ആകരുത് എന്നാണ് ഞാന്‍ അര്‍ത്ഥമാക്കിയത്. മറ്റു പാപങ്ങളായ അത്യാഗ്രഹം, വിഗ്രഹാരാധന, മറ്റുള്ളവരെ അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിക്കുന്നവര്‍, ചതിക്കുന്നവര്‍ എന്നിവരേയും നമ്മള് ഇതില്‍ ഉള്‍പ്പെടുത്തേണം. മശിഹായില്‍ വിശ്വസിക്കുന്നുണ്ടെന്നു അവകാശപ്പെടുന്നുണ്ടെങ്കിലും ഇതുപോലെയുള്ള ഭയാനകമായ കാര്യങ്ങള്‍ ചെയ്യുന്ന ആളുകളോടുകൂടെ നിങ്ങള്‍ ഭക്ഷണം കഴിക്കുകയും അരുത്. BSB BSB: But now I am writing you not to associate with anyone who claims to be a brother but is sexually immoral or greedy, an idolater or a verbal abuser, a drunkard or a swindler. With such a man do not even eat.
12 IEV മശിഹായുടെ സഭയ്ക്ക് പുറത്തുള്ള ആളുകളെ വിധിക്കുവാനുള്ള ചുമതല എനിക്കില്ല. അതിലുള്ള ആളുകളെ വിധിക്കുന്ന ചുമതല മാത്രമേ നിങ്ങള്‍ക്കുള്ളു. BSB BSB: What business of mine is it to judge those outside the church? Are you not to judge those inside?
13 IEV സഭയുടെ പുറത്തുള്ളവരെ വിധിക്കുന്നവന് ദൈവം ആകുന്നു. "നിങ്ങളുടെ ഇടയിലുള്ള ആ ദുഷ്ടമനുഷ്യനെ എടുത്തു കളയേണം!" എന്ന് തിരുവെഴുത്തു നമ്മോടു കല്പിക്കുന്നു. BSB BSB: God will judge those outside. “Expel the wicked man from among you.”
Select verses for actions: Enter goes to them and Escape comes back.