1 IEV നിങ്ങള്‍ക്കു മറ്റു വിശ്വാസിയുമായി ഒരു തര്‍ക്കം ഉണ്ടെങ്കില്‍, വിശ്വാസിയല്ലാത്ത ഒരു പൊതുന്യായാധിപന്റെ അടുക്കലേക്ക് ആ വിഷയം കൊണ്ടുപോകുവാന്‍ നിങ്ങള്‍ ധൈര്യപ്പെടരുത്. ദൈവത്തിനുവേണ്ടി വേര്‍തിരിക്കപ്പെട്ട, സഹവിശ്വാസികളുടെ അടുക്കലേക്ക് ആ വിഷയം നല്‍കുക. BSB BSB: If any of you has a grievance against another, how dare he go to law before the unrighteous instead of before the saints!
2 IEV ദൈവത്തിന്റെ ആളുകളായ നമ്മള് ഈ ലോകത്തെ വിധിക്കുമെന്നു നിങ്ങള്‍ അറിഞ്ഞിരിക്കേണം. ഒരു ദിവസം നിങ്ങള്‍ ലോകത്തെ വിധിക്കുന്നു എങ്കില്‍, അധികം പ്രാധാന്യമില്ലാത്ത വിഷയങ്ങളെ കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്കു കഴിയും. BSB BSB: Do you not know that the saints will judge the world? And if you are to judge the world, are you not competent to judge trivial cases?
3 IEV നിങ്ങള്‍ ദൂതന്മാരെ വിധിക്കുമെന്നു നിങ്ങള്‍ അറിയണം! ഈ ജീവിതത്തിലെ വിഷയങ്ങള്‍ തീര്‍ച്ചയായും നിങ്ങള്‍ക്കു വിധിക്കുവാന്‍ കഴിയും. BSB BSB: Do you not know that we will judge angels? How much more the things of this life!
4 IEV ഈ ജീവിതത്തിലെ പ്രധാനപ്പെട്ട വിഷയങ്ങളെ നിങ്ങള്‍ക്കു ക്രമീകരിക്കാന്‍ കഴിയുകയാണെങ്കില്‍, വിശ്വാസികള്‍ക്കിടയിലുള്ള തര്‍ക്കങ്ങള്‍ ക്രമീകരിക്കുവാന്‍ അവിശ്വാസികളുടെ പക്കല്‍ കൊണ്ടുചെല്ലേണ്ടത് അത്യാവശ്യമാണെന്ന് കരുതേണ്ട ആവശ്യമില്ല. BSB BSB: So if you need to settle everyday matters, do you appoint as judges those of no standing in the church?
5 IEV നിങ്ങള്‍ എങ്ങനെയാണു സ്വയം അപമാനിക്കപ്പെട്ടതെന്നു കാണിക്കുവാന്‍ ഞാന്‍ ഇതു നിങ്ങളോടു പറയുന്നു. ക്രിസ്തീയ സഹോദരി സഹോദന്മാര്ക്കിടയില് ഇതുപോലെയുള്ള വിഷയങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ ആ തര്‍ക്കങ്ങളെ ക്രമീകരികാന്‍ അറിവുള്ള ഒരുവന് തീര്‍ച്ചയായും സഭയില്‍ ഉണ്ടായിരിക്കേണം. BSB BSB: I say this to your shame. Is there really no one among you wise enough to arbitrate between his brothers?
6 IEV എന്നാല്‍ അതിനുപകരം, നിങ്ങളുടെ ഇടയിലുള്ള ചില വിശ്വാസികള്‍ മറ്റു വിശ്വാസികളെ പൊതു കോടതിയില്‍ കുറ്റാരോപണം ചെയ്യുകയും അവിശ്വാസിയായ ഒരു ന്യായാധിപനെ ആ വിഷയം ക്രമീകരിക്കാന്‍ നിങ്ങള്‍ അനുവദിക്കുകയും ചെയ്യുന്നു! BSB BSB: Instead, one brother goes to law against another, and this in front of unbelievers!
7 IEV നിങ്ങള്‍ ചെയ്യേണ്ടതു നിങ്ങള്‍ ചെയ്യാത്ത കാരണത്താലാണ് നിങ്ങളുടെ ഇടയില്‍ തന്നെ തര്‍ക്കമുണ്ടാകുന്നത്, അവരെ കോടതിയിലേക്കു കൊണ്ടുപോകുന്നതിനു പകരം ഒരു സഹോദരിക്കോ സഹോദരനോ അവസരം കൊടുക്കുക. BSB BSB: The very fact that you have lawsuits among you means that you are thoroughly defeated already. Why not rather be wronged? Why not rather be cheated?
8 IEV പകരമായി, നിങ്ങള്‍ മറ്റുള്ളവരോടു തെറ്റു ചെയ്യുകയും ചതിക്കുകയും ചെയ്യുന്നു, നിങ്ങള്‍ ചതിച്ചതു നിങ്ങളുടെ സ്വന്ത സഹോദരീ സഹോദരമാരായാണ്. BSB BSB: Instead, you yourselves cheat and do wrong, even against your own brothers!
9 IEV ദുഷ്ടന് ദൈവത്തിന്റെ ഭരണത്തിന് കീഴില്‍ വരികയില്ലെന്നു നിങ്ങള്‍ തീര്‍ച്ചയായും മനസ്സിലാക്കണം. മറിച്ച് അവര്‍ നിങ്ങളോടു പറഞ്ഞാല്‍ നിങ്ങള്‍ അവരെ വിശ്വസിക്കരുത്. സത്യം ഇതാകുന്നു; ലൈംഗിക അധാര്‍മ്മികത, ദൈവത്തെക്കാള്‍ കൂടുതല്‍ എന്തിനെയെങ്കിലും അല്ലെങ്കില്‍ ആരെയെങ്കിലും ആരാധിക്കുന്നവര്‍, വിവാഹ ഉടമ്പടി ലംഘിക്കുന്നവര്‍, വഴിപിഴച്ച ലൈംഗിക പ്രവൃത്തികള്‍ ഉള്ള ആരാധനകളില്‍ ഏര്‍പ്പെടുന്നവര്‍, സ്വവര്‍ഗഭോഗത്തില്‍ ഏര്‍പ്പെടുന്നവര്‍, BSB BSB: Do you not know that the wicked will not inherit the kingdom of God? Do not be deceived: Neither the sexually immoral, nor idolaters, nor adulterers, nor men who submit to or perform homosexual acts,
10 IEV മോഷ്ടാക്കള്‍, അത്യാഗ്രഹികള്‍, മദ്യപിക്കുന്നവര്‍, മറ്റുള്ളവരെക്കുറിച്ചു ദൂഷണം പറയുന്നവര്‍, മറ്റുള്ളവരെ സൂത്രത്തില്‍ ചതിച്ച് അവരില്‍ നിന്നു മോഷ്ടിക്കുന്നവര്‍ ഇങ്ങനെയുള്ളവര്‍ ദൈവത്തിന്റെ ഭരണത്തില്‍ കീഴില്‍ വരികയില്ല. BSB BSB: nor thieves, nor the greedy, nor drunkards, nor verbal abusers, nor swindlers, will inherit the kingdom of God.
11 IEV നിങ്ങളില്‍ ചിലര്‍ ഈ വിധകാര്യങ്ങള്‍ ചെയ്യുന്നവരായിരുന്നു. എന്നാല്‍ ദൈവം നിങ്ങളെ നിങ്ങളുടെ പാപങ്ങളില്‍നിന്നു ശുദ്ധരാക്കുകയും, അവനുവേണ്ടി നിങ്ങളെ വേര്‍തിരിക്കുകയും, അവനുമായി നിങ്ങളെ നേരായ ബന്ധത്തിലാക്കുകയും ചെയ്തു. കര്‍ത്താവായ യേശു മശിഹായുടെ ശക്തിയാലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും ആകുന്നു അവന് ഈ കാര്യങ്ങള്‍ എല്ലാം ചെയ്തത്. BSB BSB: And that is what some of you were. But you were washed, you were sanctified, you were justified, in the name of the Lord Jesus Christ and by the Spirit of our God.
12 IEV ചിലര്‍ ഇതു പറയുന്നു: "ഞാന്‍ മശിഹായോടു ചേര്‍ന്നതിനാല്‍ ഞാന്‍ ആഗ്രഹിക്കുന്നതെല്ലാം ചെയ്യുവാന്‍ എനിക്കു സ്വാതന്ത്ര്യം ഉണ്ട്." ശരി, ചിലത് അനുവദിച്ചിട്ടുണ്ട് എന്നതുകൊണ്ട് അത് എനിക്ക് പ്രയോജനമുള്ളത് ആണ് എന്ന് അതിന് അര്‍ഥമില്ല. "ഞാന്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യുവാന്‍ എനിക്കുസ്വാതന്ത്ര്യം ഉണ്ട്"—എന്നാല്‍ എന്റെ യജമാനനാകുവാന്‍ ഞാന്‍ ഒന്നിനേയും അനുവദിക്കുകയില്ല. BSB BSB: “Everything is permissible for me,” but not everything is beneficial. “Everything is permissible for me,” but I will not be mastered by anything.
13 IEV ആളുകള്‍ ഇങ്ങനെയും പറയുന്നു, "ആഹാരം ഒരു വ്യക്തിയുടെ ശരീരത്തിന്റെ ദഹനത്തിനു വേണ്ടിയുള്ളതാകുന്നു, ഒരു വ്യക്തിയുടെ ശരീരം ആഹാരത്തിന്റെ ദഹനത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടതാകുന്നു"— എന്നാല്‍ ദൈവം വളരെ വേഗത്തില്‍ ആഹാരവും ശരീരത്തിന്റെ സാധാരണ പ്രവൃത്തിയും ഒഴിവാക്കും. തീര്‍ച്ചയായും, ആളുകളുടെ കൂടെ ഉറങ്ങുന്നതിനെക്കുറിച്ചാണ് അവര്‍ യഥാര്‍ത്ഥത്തില്‍ സംസാരിക്കുന്നത്. എന്നാല്‍, ദൈവം നമ്മുടെ ശരീരങ്ങളെ ലൈംഗിക അധാര്മ്മികതയ്ക്കുവേണ്ടിയല്ല സൃഷ്ടിച്ചത്. എന്നാല്‍ ശരീരം കര്‍ത്താവിനെ ശ്രുശ്രൂഷിക്കുവാന് ആകുന്നു, ശരീരത്തിനുവേണ്ടി കര്‍ത്താവ് കരുതും. BSB BSB: “Food for the stomach and the stomach for food,” but God will destroy them both. The body is not intended for sexual immorality, but for the Lord, and the Lord for the body.
14 IEV ദൈവം, കര്‍ത്താവിനെ മരണത്തില്‍നിന്നു ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു, അവന് നമ്മെയും തന്റെ ശക്തിയാല്‍ വീണ്ടും ജീവിക്കുവാന്‍ ഉയിര്ത്തെഴുന്നേല്പ്പിക്കും. BSB BSB: By His power God raised the Lord from the dead, and He will raise us also.
15 IEV നിങ്ങളുടെ ശരീരങ്ങള്‍ മശിഹായോടു ചേര്‍ന്നു എന്നു നിങ്ങള്‍ അറിയണം. നിങ്ങള്‍ മശിഹായുടെ ഭാഗമായതിനെ എടുത്തു വേശ്യയോടു ഒരുമിച്ചു ചേര്‍ക്കുമോ? ഒരിക്കലുമില്ല! BSB BSB: Do you not know that your bodies are members of Christ? Shall I then take the members of Christ and unite them with a prostitute? Never!
16 IEV വേശ്യയോടുകൂടെ ശയിക്കുന്നവന് അവളോടുകൂടെ ചേരുന്നു എന്നു നിങ്ങള്‍ മനസ്സിലാക്കുന്നുവല്ലോ. "ഇരുവരും ഒന്നായിതീരും." എന്ന് തിരുവെഴുത്തുകള്‍ വിവാഹത്തെപ്പറ്റി പറയുന്നതുപോലെയാണിത്: BSB BSB: Or don’t you know that he who unites himself with a prostitute is one with her in body? For it is said, “The two will become one flesh.”
17 IEV കര്‍ത്താവിനോടു ചേരുന്നവന് അവനുമായി ഏകാത്മാവ് ആകുന്നു. BSB BSB: But he who unites himself with the Lord is one with Him in spirit.
18 IEV ആകയാല്‍ ലൈംഗിക പാപം ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍, അവിടെനിന്നു നിങ്ങള്‍ക്കു കഴിയും വേഗത്തില്‍ ഓടി അകലുവിന്‍! ആളുകള്‍ പറയുന്നത്, "ഒരു വ്യക്തി ചെയ്യുന്ന എല്ലാ പാപങ്ങളും ശരീരത്തിനു പുറത്തു ചെയ്യുന്നതാകുന്നു" എന്നാല്‍ ഒരുവന് ലൈംഗികമായി പാപം ചെയ്യുമ്പോള്‍, അവന് തന്റെ സ്വന്ത ശരീരത്തിന്നെതിരായി പാപം ചെയ്യുന്നു. BSB BSB: Flee from sexual immorality. Every other sin a man can commit is outside his body, but he who sins sexually sins against his own body.
20 IEV ദൈവം തന്റെ പുത്രന്റെ ജീവനെ വിലയായി കൊടുത്തു നിങ്ങളെ വാങ്ങിയിരിക്കുന്നു. അതുകൊണ്ടു നിങ്ങളുടെ മനുഷ്യ ശരീരംകൊണ്ട് നിങ്ങള്‍ ചെയ്യുന്നതിലെല്ലാം ദൈവത്തെ മഹത്വപ്പെടുത്തുവിന്‍. BSB BSB: you were bought at a price. Therefore glorify God with your body.
Select verses for actions: Enter goes to them and Escape comes back.