1 IEV നമ്മുടെ പിതാവു നമ്മളെ എത്രയധികം സ്നേഹിക്കുന്നുവെന്നതിനെക്കുറിച്ചു ചിന്തിക്കുക. നമ്മള് അവന്റെ മക്കളാണെന്നു പറയുവാന്‍ അവന് നമ്മളെ അനുവദിക്കുന്നു. ഇതു വാസ്തവത്തില്‍ സത്യമാണ്. എന്നാല്‍ അവിശ്വാസികള്‍ ആയിട്ടുള്ളവര്‍ ദൈവം ആരാകുന്നുവെന്നു മനസ്സിലാക്കുന്നില്ല. ആയതിനാല്‍ നമ്മള് ദൈവത്തിന്റെ മക്കള്‍ ആണെങ്കിലും നാം ആരാണെന്നു അവര്‍ക്കു മനസ്സിലാകുന്നില്ല. BSB BSB: Behold what manner of love the Father has given to us, that we should be called children of God. And that is what we are! The reason the world does not know us is that it did not know Him.
2 IEV പ്രിയ സ്നേഹിതരേ, ഇപ്പോള്‍ നാം ദൈവത്തിന്റെ മക്കള്‍ ആണെങ്കിലും, ഭാവിയില്‍ നമ്മള് എന്താകുമെന്നു ഇതുവരെ അവന് നമ്മെ കാണിച്ചിട്ടില്ല. എന്നിരുന്നാലും, മശിഹ മടങ്ങിവരുമ്പോള്‍, നാം അവനെ മുഖാമുഖമായി കാണുന്നതുകൊണ്ട് നാം അവനെപ്പോലെയാകും, എന്ന് നമുക്ക് അറിയാം. BSB BSB: Beloved, we are now children of God, and what we will be has not yet been revealed. We know that when Christ appears, we will be like Him, for we will see Him as He is.
3 IEV ആയതിനാല്‍, മശിഹായെ മുഖാമുഖമായി കാണുമെന്നു വിശ്വാസത്തോടെ പ്രതീക്ഷിക്കുന്നവര്‍, ഒരിക്കലും പാപം ചെയ്യാത്ത മശിഹായെപ്പോലെ, പാപം ചെയ്യുന്നതില്‍ നിന്ന് സ്വയം സൂക്ഷിക്കട്ടെ. BSB BSB: And everyone who has this hope in Him purifies himself, just as Christ is pure.
4 IEV എന്നാല്‍ തുടര്‍ച്ചയായി പാപം ചെയ്യുന്ന എല്ലാവരും ദൈവത്തിന്റെ നിയമത്തെ തള്ളികളയുന്നു, എന്തുകൊണ്ടെന്നാല്‍ ദൈവത്തെ നിയമം അനുസരിക്കാന്‍ വിസമ്മതിക്കുന്നതാണ് പാപം. BSB BSB: Everyone who practices sin practices lawlessness as well. Indeed, sin is lawlessness.
5 IEV നമ്മുടെ പാപത്തിന്റെ കുറ്റബോധം പൂര്‍ണ്ണമായി മാറ്റുവാന്‍ ആണ് മശിഹ വരുന്നതെന്നു നിങ്ങള്‍ക്കറിയാം. അവന് ഒരിക്കലും പാപം ചെയ്തിട്ടില്ലെന്നും നിങ്ങള്‍ക്കറിയാം. BSB BSB: But you know that Christ appeared to take away sins, and in Him there is no sin.
6 IEV അവര്‍ ചെയ്യേണമെന്നു മശിഹ ആഗ്രഹിക്കുന്നത് തുടര്‍ച്ചയായി ചെയ്യുന്നവര്‍, പിന്നെയും പാപത്തില്‍ തുടരരുത്. എന്നാല്‍ ആവര്‍ത്തിച്ചു പാപം ചെയ്യുന്നവര്‍ മശിഹ ആരാണെന്നു മനസ്സിലാക്കാത്തവരും അല്ലെങ്കില്‍ അവര്‍ അവനോടൊപ്പം ചേരാത്തവരും ആകുന്നു. BSB BSB: No one who remains in Him keeps on sinning. No one who continues to sin has seen Him or known Him.
7 IEV ആയതിനാല്‍ ഞാന്‍ എനിക്ക് വളരെ പ്രിയപ്പെട്ടവരായ നിങ്ങളെ ഉത്ബോധിപ്പിക്കുന്നത് പാപം ചെയ്യുന്നത് എല്ലാം ശരിയാണെന്നു നിങ്ങളോടു പറഞ്ഞു നിങ്ങളെ ആരും ചതിക്കാന്‍ അനുവദിക്കരുത്. ശരിയായ കാര്യങ്ങള്‍ നിങ്ങള്‍ തുടര്‍ച്ചയായി ചെയ്താല്‍, മശിഹ നീതിമാന് ആയിരുന്നതുപോലെ നിങ്ങളും നീതിമാന്മാരാകും. BSB BSB: Little children, let no one deceive you: The one who practices righteousness is righteous, just as Christ is righteous.
8 IEV എന്നാല്‍ തുടര്‍ച്ചയായി പാപം ചെയ്യുന്നവര്‍ പിശാചിനെപ്പോലെയാണ്, എന്തുകൊണ്ടെന്നാല്‍ ലോകത്തിന്റെ ആരംഭം മുതല്‍ പിശാചു പാപം ചെയ്തുകൊണ്ടിരിക്കുന്നു. അതു കാരണത്താല്‍ പിശാചു ചെയ്തതിനെ നശിപ്പിക്കുവാന്‍ ദൈവപുത്രന് മനുഷ്യനായി വന്നത്. BSB BSB: The one who practices sin is of the devil, because the devil has been sinning from the very start. This is why the Son of God was revealed, to destroy the works of the devil.
9 IEV ആളുകള്‍ ദൈവത്തിന്റെ മക്കള്‍ ആയിത്തീരുന്നുവെങ്കില്‍ പാപത്തില്‍ തുടരരുത്. അവര്‍ക്ക് തുടര്‍ച്ചയായി പാപം ചെയ്യാന്‍ കഴിയുകയില്ല എന്തുകൊണ്ടെന്നാല്‍ ദൈവം അവരെ തന്റെ മക്കളാക്കുകയും അവന് തന്നെപ്പോലെ അവരെ ആക്കുകയും ചെയ്യുന്നു. BSB BSB: Anyone born of God refuses to practice sin, because God’s seed abides in him; he cannot go on sinning, because he has been born of God.
10 IEV ദൈവമക്കളായവര്‍ പിശാചിന്റെ മക്കളില്‍നിന്നു വളരെ വ്യത്യസ്തമായവര്‍ ആയിരിക്കും. ആരാണ് സാത്താന്റെ മക്കള്‍ എന്ന് ഇതിനാല്‍ അറിയാന്‍ കഴിയും: നേരായത് ചെയ്യാത്തവര്‍ ദൈവത്തിന്റെ മക്കള്‍ അല്ല. തങ്ങളുടെ സഹവിശ്വാസികളേ സ്നേഹിക്കാത്തവരും ദൈവ മക്കള്‍ അല്ല. BSB BSB: By this the children of God are distinguished from the children of the devil: Anyone who does not practice righteousness is not of God, nor is anyone who does not love his brother.
11 IEV നിങ്ങള്‍ ആദ്യം മശിഹായില്‍ വിശ്വസിച്ചപ്പോള്‍ നിങ്ങള്‍ പരസ്പരം സ്നേഹിക്കേണം എന്നുള്ള സന്ദേശമാണ് കേട്ടത്. BSB BSB: This is the message you have heard from the beginning: We should love one another.
12 IEV ആദാമിന്റെ മകനായ സാത്താന്റെ വകയായിരുന്ന കയീന്, ചെയ്തതുപോലെ നമ്മള് മറ്റുള്ളവരെ വെറുക്കരുത്. കയീന് അവന്റെ ഇളയ സഹോദരനെ വെറുത്തതുകൊണ്ട്, അവനെ കൊല്ലുകയും ചെയ്തു. അവന് തന്റെ സഹോദരനെ കൊല ചെയ്തതു എന്തുകൊണ്ടാണെന്ന് ഞാന്‍ നിങ്ങളോടു പറയാം. അവന്റെ ഇളയ സഹോദരന് ശരിയായ രീതിയില്‍ പെരുമാറിയതിനാല്‍ കയീന് ദുഷിച്ച രീതിയില്‍ അവനോടു പെരുമാറുകയും, അവനെ വെറുക്കുകയും ചെയ്തു. BSB BSB: Do not be like Cain, who belonged to the evil one and murdered his brother. And why did Cain slay him? Because his own deeds were evil, while those of his brother were righteous.
13 IEV അവിശ്വാസികള്‍ നിങ്ങളെ വെറുക്കുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെടരുത്. BSB BSB: So do not be surprised, brothers, if the world hates you.
15 IEV സഹവിശ്വാസികളേ വെറുക്കുന്ന ഏതൊരു ആളിനെയും അവര്‍ കൊലപാതകം ചെയ്യുന്നതുപോലെ മോശമായിട്ടാണ് ദൈവം കാണുന്നത്. കൊലപാതകന്മാര്ക്കാര്ക്കും നിത്യജീവന് ഇല്ല എന്നു നിങ്ങള്‍ക്കറിയാം. BSB BSB: Everyone who hates his brother is a murderer, and you know that eternal life does not reside in a murderer.
16 IEV മശിഹ തന്റെ സ്വന്ത ഇഷ്ടപ്രകാരം നമുക്കുവേണ്ടി മരിച്ചുവെന്നു ഓര്‍മ്മിക്കുന്നതിലൂടെ നമ്മുടെ സഹവിശ്വാസികളേ യഥാര്‍ത്ഥത്തില്‍ എങ്ങനെ സ്നേഹിക്കണമെന്നു ഇപ്പോള്‍ നമുക്കറിയാം. ആയതിനാല്‍ ഇതേ രീതിയില്‍ നമ്മുടെ സഹവിശ്വാസികള്‍ക്ക് നാം എന്തും ചെയ്യേണം, അവര്‍ക്കു വേണ്ടി മരിക്കുകയും വേണം. BSB BSB: By this we know what love is: Jesus laid down His life for us, and we ought to lay down our lives for our brothers.
17 IEV നമ്മില്‍ പലര്‍ക്കും ഈ ലോകത്തില്‍ ജീവിക്കുവാന്‍ ആവശ്യമായതെല്ലാം ഉണ്ട്. എന്നാല്‍ നമ്മുടെ സഹവിശ്വാസികളില്‍ ആര്‍ക്കെങ്കിലും ആവശ്യമുള്ളത് ഇല്ല എന്ന് മനസ്സിലാകുകയും അവ നല്കുന്നതു വിസമ്മതിക്കുകയും ചെയ്താല്‍, നാം അവകാശപ്പെടുന്നതുപോലെ നമ്മള് ദൈവത്തെ സ്നേഹിക്കുന്നില്ലെന്നു വ്യക്തമാണ്. BSB BSB: If anyone with earthly possessions sees his brother in need, but withholds his compassion from him, how can the love of God abide in him?
18 IEV ഞാന്‍ വളരെ സ്നേഹിക്കുന്ന നിങ്ങളോട് പറയുന്നു, ഞങ്ങള്‍ പരസ്പരം സ്നേഹിക്കുന്നുണ്ടെന്ന് വെറുതെ പറയുകയുമരുത്; നാം പരസ്പരം സഹായിച്ചുകൊണ്ട് യഥാര്‍ത്ഥമായി മറ്റുള്ളവരെ സ്നേഹിക്കുക BSB BSB: Little children, let us love not in word and speech, but in action and truth.
19 IEV നമ്മള് സത്യമായും നമ്മുടെ സഹവിശ്വാസികളെ സ്നേഹിക്കുന്നു എങ്കില്‍, മശിഹായെക്കുറിച്ചുള്ള സത്യമായ സന്ദേശത്തിനു അനുസരിച്ചാണ് നാം ജീവിക്കുന്നതെന്നു നമുക്കു ഉറപ്പാക്കാം. അതിന്റെ ഫലമായി നമുക്കു ദൈവ സന്നിധിയില്‍ കുറ്റബോധം തോന്നുകയില്ല. BSB BSB: And by this we will know that we belong to the truth, and will assure our hearts in His presence:
20 IEV വിശ്വാസത്തോടെ നമുക്കു പ്രാര്‍ത്ഥിക്കുവാന്‍ കഴിയും, എന്തുകൊണ്ടന്നാല്‍, നാം തെറ്റു ചെയ്തതുകൊണ്ട് കുറ്റബോധം തോന്നിയാലും, നമുക്ക് അവനില്‍ വിശ്വസിക്കുവാന്‍ ദൈവം യോഗ്യനാകുന്നു. അവന് നമ്മെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയുന്നു. BSB BSB: Even if our hearts condemn us, God is greater than our hearts, and He knows all things.
21 IEV പ്രിയ സ്നേഹിതരേ, നമ്മുടെ മനസ്സ് നമ്മെ പാപം ചെയ്തതുകൊണ്ട് കുറ്റം വിധിക്കുന്നില്ലെങ്കില്, നമുക്കു ദൈവത്തോടു ആത്മവിശ്വാസത്തോടെ പ്രാര്‍ത്ഥിക്കാന്‍ കഴിയും. BSB BSB: Beloved, if our hearts do not condemn us, we have confidence before God,
22 IEV അവന് നമ്മോടു ചെയ്യാന്‍ കല്‍പ്പിച്ചത് നമ്മള് ചെയ്തതുകൊണ്ടും, അവനെ പ്രസാദിപ്പിക്കുന്നത് നമ്മള് ചെയ്തതുകൊണ്ടും നാം വിശ്വാസത്തോടെ അവനോടു പ്രാര്‍ത്ഥനയില്‍ എന്തെങ്കിലും അവനില്‍നിന്നു അപേക്ഷിക്കുമ്പോള്‍ നമുക്കതു ലഭിക്കും. BSB BSB: and we will receive from Him whatever we ask, because we keep His commandments and do what is pleasing in His sight.
23 IEV അവന് നമ്മോടു എന്താണ് ചെയ്യാന്‍ കല്പ്പിച്ചതെന്നു ഞാന്‍ നിങ്ങളോടു പറയാം: യേശു മശിഹ അവന്റെ പുത്രനാണെന്ന് നമ്മള് വിശ്വസിക്കേണം. ദൈവം നമ്മോട് ചെയ്യുവാന്‍ കല്‍പ്പിച്ചതുപോലെ നമ്മള് പരസ്പരം സ്നേഹിക്കേണം. BSB BSB: And this is His commandment: that we should believe in the name of His Son, Jesus Christ, and we should love one another just as He commanded us.
24 IEV ദൈവ കല്‍പ്പനകള്‍ ചെയ്യുന്നവര്‍ ദൈവത്തോടൊപ്പം ചേരുകയും ദൈവം അവരോടൊപ്പം ചേരുകയും ചെയ്യുന്നു. അവന് നമുക്കു നല്കിയ അവന്റെ ആത്മാവ് നമുക്കുള്ളതുകൊണ്ടു ദൈവം നമ്മോടൊപ്പം ചേര്‍ന്നെന്നു നമുക്ക് ഉറപ്പാക്കാന്‍ കഴിയുന്നത്. BSB BSB: Whoever keeps His commandments remains in God, and God in him. And by this we know that He remains in us: by the Spirit He has given us.
Select verses for actions: Enter goes to them and Escape comes back.