3 IEV എന്നാല്‍ യേശുവിനെക്കുറിച്ചുള്ള സത്യം ഉറപ്പുവരുത്താത്തവര് ദൈവത്തില്‍ നിന്നുള്ള ഒരു സന്ദേശവും പഠിപ്പിക്കുന്നില്ല. മശിഹായെ എതിര്‍ക്കുന്ന ഗുരുക്കന്മാരാണവര്‍. അങ്ങനെയുള്ള ആളുകള്‍ നമ്മളുടെ ഇടയില്‍ വരുമെന്നു നിങ്ങള്‍ കേട്ടിട്ടുണ്ട്. ഇപ്പോള്‍ തന്നെ അവര്‍ ഇവിടെ ഉണ്ട്. BSB BSB: and every spirit that does not confess Jesus is not from God. This is the spirit of the antichrist, which you have heard is coming and which is already in the world at this time.
4 IEV എനിക്കു വളരെ പ്രിയപ്പെട്ടവരായ, നിങ്ങള്‍ ദൈവത്തിനുള്ളവരാണ്, ആ ആളുകള്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ വിശ്വസിക്കുവാന്‍ നിങ്ങള്‍ വിസമ്മതിച്ചു, കാരണം താന്‍ ആഗ്രഹിക്കുന്നത് ചെയ്യുവാന്‍ നിങ്ങളെ പ്രാപ്തരാക്കുന്ന ദൈവം വലിയവന്‍ ആകുന്നു. BSB BSB: You, little children, are from God and have overcome them, because greater is He who is in you than he who is in the world.
5 IEV തെറ്റായതു പഠിപ്പിക്കുന്നവര്‍, ദൈവത്തെ ബഹുമാനിക്കാന്‍ വിസമ്മതിക്കുന്ന ഈ ലോകത്തിന്റെ ആളുകളില്‍ നിന്നുള്ളവരാണ്. അതുകൊണ്ടാണ് അവര്‍ പറയുന്ന അതേ കാര്യങ്ങള്‍ അതേ ആളുകളില്‍നിന്നു വരുന്നതും, അതേ ആളുകള്‍ അത് ശ്രദ്ധിക്കുന്നതും. BSB BSB: They are of the world. That is why they speak from the world’s perspective, and the world listens to them.
6 IEV നമ്മളെ സംബന്ധിച്ചിടത്തോളം നാം ദൈവത്തിനുള്ളവരാണ്. ദൈവത്തെ അറിയുന്നവര്‍ നമ്മള് പഠിപ്പിക്കുന്നത് ശ്രദ്ധിക്കുന്നു എന്നാല്‍ ദൈവത്തില്‍ നിന്നല്ലാത്തവര്‍ നമ്മള് പഠിപ്പിക്കുന്നതിനെ ശ്രദ്ധിക്കുന്നില്ല. ദൈവത്തെക്കുറിച്ചു സത്യം പഠിപ്പിക്കുന്നവരും മറ്റുള്ളവരെ ചതിക്കുന്നവരും തമ്മിലുള്ള വ്യത്യാസം ഇങ്ങനെ നമുക്ക് അറിയാന്‍ കഴിയും. BSB BSB: We are from God. Whoever knows God listens to us; whoever is not from God does not listen to us. That is how we know the Spirit of truth and the spirit of deception.
7 IEV പ്രിയ സ്നേഹിതരേ, നമ്മള് പരസ്പരം സ്നേഹിക്കണം എന്തുകൊണ്ടെന്നാല്‍, നമ്മള് പരസ്പരം സ്നേഹിക്കുവാന്‍ ദൈവം നമ്മെ പ്രാപ്തരാക്കി. സഹവിശ്വാസികളെ സ്നേഹിക്കുന്നവര്‍ ദൈവത്തിന്റെ മക്കളായി തീരുകയും അവനെ അറിയുകയും ചെയ്യുന്നു. BSB BSB: Beloved, let us love one another, because love comes from God. Everyone who loves has been born of God and knows God.
10 IEV മറ്റൊരു വ്യക്തിയെ യഥാര്‍ത്ഥത്തില്‍ സ്നേഹിക്കുന്നതിന്റെ അര്‍ത്ഥം എന്താണെന്നു ദൈവം നമ്മളെ കാണിച്ചു: നാം ദൈവത്തെ സ്നേഹിച്ചു എന്ന് ഇത് അര്‍ത്ഥമാക്കുന്നില്ല. എന്നാല്‍ ദൈവം നമ്മെ സ്നേഹിച്ചു. ആയതിനാല്‍, നാം പാപം ചെയ്യുമ്പോള്‍ നമ്മോടു ക്ഷമിക്കുവാന്‍ ദൈവം, സ്വയം യാഗം അര്‍പ്പിക്കാന്‍ തന്റെ മകനെ അയച്ചു. BSB BSB: And love consists in this: not that we loved God, but that He loved us and sent His Son as the atoning sacrifice for our sins.
11 IEV പ്രിയ സ്നേഹിതരേ, ദൈവം നമ്മളെ അങ്ങനെ സ്നേഹിക്കുന്നതിനാല്‍ നമ്മള് തീര്‍ച്ചയായും പരസ്പരം സ്നേഹിക്കണം! BSB BSB: Beloved, if God so loved us, we also ought to love one another.
12 IEV ആരും ഒരിക്കലും ദൈവത്തെ കണ്ടിട്ടില്ല. എന്നിരുന്നാലും, നമ്മള് പരസ്പരം സ്നേഹിച്ചാല്‍, ദൈവം നമ്മുടെ ഉള്ളില്‍ വസിക്കുന്നുവെന്നും നാം ചെയ്യുവാന്‍ അവന് ഉദ്ദേശിക്കുന്നതുപോലെ നമ്മള് മറ്റുള്ളവരെ സ്നേഹിക്കണമെന്നു വ്യക്തമാണ്. BSB BSB: No one has ever seen God; but if we love one another, God remains in us, and His love is perfected in us.
13 IEV നമ്മള് ദൈവവുമായി ചേര്‍ന്നെന്നും ദൈവം നമ്മളോടു ചേര്‍ന്നെന്നും എങ്ങനെ ഉറപ്പിക്കാം എന്ന് ഞാന്‍ നിങ്ങളോട് പറയാം: അവന് തന്റെ ആത്മാവിനെ നമ്മുടെ ഉള്ളില്‍ വെച്ചിരിക്കുന്നു. BSB BSB: By this we know that we remain in Him, and He in us: He has given us of His Spirit.
14 IEV അപ്പൊസ്തലന്മാരാകുന്ന ഞങ്ങള്‍ ദൈവപുത്രനെ കണ്ടു, ലോകത്തിലെ ആളുകളെ അവരുടെ പാപങ്ങള്‍ക്കുവേണ്ടി നിത്യമായ കഷടതകളില് നിന്നു രക്ഷിക്കാനാണ് പിതാവ് അവനെ അയച്ചതെന്ന് ഞങ്ങള്‍ മറ്റുള്ളവരോട് ഗൗരവത്തോടെ പറയുന്നു. BSB BSB: And we have seen and testify that the Father has sent His Son to be the Savior of the world.
15 IEV ആയതിനാല്‍ യേശുവിനെക്കുറിച്ചുള്ള സത്യം പറയുന്നവരോടുകൂടെ ദൈവം ചേര്‍ന്നിരിക്കുന്നു. "അവന് ദൈവപുത്രന് ആകുന്നു" എന്നവര്‍ പറയുന്നു. അവരും ദൈവത്തോടുകൂടെ ചേരും. BSB BSB: If anyone confesses that Jesus is the Son of God, God abides in him, and he in God.
17 IEV നമ്മള് മറ്റുള്ളവരെ പൂര്‍ണ്ണമായും സ്നേഹിക്കേണം. നമ്മള് അങ്ങനെ ചെയ്താല്‍, ദൈവത്തിനു നമ്മളെ വിധിക്കുവാനുള്ള സമയമാകുമ്പോള്‍, അവന് നമ്മെ ശിക്ഷിക്കുകയില്ലെന്നു നമുക്കു ഉറപ്പുണ്ട്. മശിഹ സ്വയം ദൈവത്തോടു ചേര്‍ന്നതുപോലെ ഈ ലോകത്തില്‍ നാം ദൈവത്തോട് ചേര്‍ന്നതിനാല്‍ നമുക്കു ധൈര്യമുണ്ട്. BSB BSB: In this way, love has been perfected among us, so that we may have confidence on the day of judgment; for in this world we are just like Him.
18 IEV നമ്മള് ദൈവത്തെ സത്യമായി സ്നേഹിച്ചാല്‍ ദൈവത്തെ നമുക്കു ഭയപ്പെടേണ്ട കാര്യമില്ല, എന്തുകൊണ്ടെന്നാല്‍ ദൈവത്തെ പൂര്‍ണ്ണമായി സ്നേഹിക്കുന്നവര്‍ക്ക് അവനെ ഭയപ്പെടുവാന്‍ ഒരു സാധ്യതകളും ഇല്ല. അവന് നമ്മെ ശിക്ഷിക്കുമെന്ന് നാം ചിന്തിക്കുന്നുവെങ്കില്‍ മാത്രം നാം അവനെ ഭയപ്പെടേണം. ആയതിനാല്‍ ദൈവത്തെ ഭയപ്പെടുന്നവര്‍ തീര്‍ച്ചയായും പൂര്‍ണ്ണമായി ദൈവത്തെ സ്നേഹിക്കാത്തവരാണ് BSB BSB: There is no fear in love, but perfect love drives out fear, because fear involves punishment. The one who fears has not been perfected in love.
19 IEV ദൈവം നമ്മെ ആദ്യം സ്നേഹിച്ചതുകൊണ്ടു നമ്മള് ദൈവത്തെയും നമ്മുടെ സഹ വിശ്വാസികളെയും സ്നേഹിക്കുന്നു. BSB BSB: We love because He first loved us.
20 IEV ആയതിനാല്‍ "ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നു" എന്നു പറയുകയും സഹവിശ്വാസിയെ വെറുക്കുകയും ചെയ്യുന്നവര്‍ കള്ളം പറയുന്നു. അവര്‍ കാണുന്ന അവരുടെ സഹവിശ്വസികളില് ഒരാളെ സ്നേഹിക്കാത്തവര്‍, തീര്‍ച്ചയായും അവര്‍ക്ക് കാണാന്‍ കഴിയാത്ത ദൈവത്തെ സ്നേഹിക്കുവാന്‍ കഴിയുകയില്ല. BSB BSB: If anyone says, “I love God,” but hates his brother, he is a liar. For anyone who does not love his brother, whom he has seen, cannot love God, whom he has not seen.
21 IEV ദൈവം നമ്മോട് മനസ്സില്‍ സൂക്ഷിക്കുവാന്‍ കല്‍പ്പിച്ചത് ഇതാകുന്നു: നാം അവനെ സ്നേഹിക്കുന്നെങ്കില്, നാം നമ്മുടെ സഹവിശ്വാസികളെയും സ്നേഹിക്കണം. BSB BSB: And we have this commandment from Him: Whoever loves God must love his brother as well.
Select verses for actions: Enter goes to them and Escape comes back.