1 IEV അതിന്റെ ഫലമായി, നിങ്ങളെക്കുറിച്ച് ചിന്താകുലപ്പെടുന്നത് എനിക്ക് ഒട്ടും സഹിക്കുവാന്‍ കഴിയാത്തതിനാല്‍, ഞാനും ശീലാസും അഥേന നഗരത്തില്‍ തന്നെ താമസിക്കുന്നതിനു ഞാന്‍ തീരുമാനിച്ചു, BSB BSB: So when we could bear it no longer, we were willing to be left on our own in Athens.
2 IEV കൂടാതെ ഞങ്ങള്‍ തിമൊഥെയോസിനെ നിങ്ങളുടെ അടുക്കലേക്കു അയച്ചു. അവന് ഞങ്ങളുടെ അടുത്ത സഹപ്രവര്ത്തകന് ആകുന്നു എന്നും അവന് മശിഹായെക്കുറിച്ചുള്ള സുവിശേഷം അറിയിക്കുന്നത് വഴി ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നും നിങ്ങള്‍ അറിയുന്നു. നിങ്ങള്‍ മശിഹയില്‍ ശക്തമായി വിശ്വസിക്കുന്നത് തുടരുവാന്‍ അവന് നിങ്ങളെ പ്രേരിപ്പിക്കേണ്ടതിനു ശീലാസും ഞാനും അവനെ അയച്ചു. BSB BSB: We sent Timothy, our brother and fellow worker for God in the gospel of Christ, to strengthen and encourage you in your faith,
3 IEV നിങ്ങള്‍ കഷ്ടത അനുഭവിക്കുന്ന കാരണത്താല്‍ അതിന്റെ ഭയത്തില്‍ മശിഹായില്‍ നിന്ന് പിന്തിരിഞ്ഞു പോകുവാന്‍ നിങ്ങളില്‍ ആരെയും കുറിച്ചു ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. മശിഹായുടെ നിമിത്തം മറ്റുള്ളവര്‍ നമ്മോട് മോശമായി പെരുമാറും എന്ന് ദൈവം അറിയുന്നതായി നിങ്ങള്‍ നന്നായി അറിയുന്നുവല്ലോ. BSB BSB: so that none of you would be shaken by these trials. For you know that we are destined for this.
4 IEV ഞങ്ങള്‍ നിങ്ങളോട് കൂടെ ആയിരുന്നപ്പോള്‍ മറ്റു ആളുകള്‍ ഞങ്ങളോട് മോശമായി പെരുമാറുന്നത് ഞങ്ങള്‍ തുടര്‍ച്ചയായി പറഞ്ഞത് ഓര്‍മ്മിക്കുക. നിങ്ങള്‍ അറിയുന്നതുപോലെ അതാണ് സംഭവിച്ചത്. BSB BSB: Indeed, when we were with you, we kept warning you that we would suffer persecution; and as you know, it has come to pass.
5 IEV അതുകൊണ്ടാണ് ഞാൻ തിമൊഥെയൊസിനെ നിങ്ങളുടെ അടുത്തേക്ക് അയച്ചത്, കാരണം നിങ്ങൾ ഇപ്പോഴും മശിഹായിൽ വിശ്വസിക്കുന്നുണ്ടോ എന്നറിയാൻ എനിക്ക് കാത്തിരിക്കാനാവില്ല. ഞങ്ങളെ പരീക്ഷിക്കുന്ന സാത്താൻ മശിഹയിലുള്ള നിങ്ങളുടെ വിശ്വാസത്തെ തടസ്സപ്പെടുത്തുവാൻ ഇടവരുത്തി എന്ന് ഞാൻ ഭയപ്പെട്ടു. ഞങ്ങൾ നിങ്ങളുമായി ചെയ്തതെല്ലാം നിഷ്ഫലമായിതീര്ന്നു എന്ന് ഞാൻ ഭയപ്പെട്ടു BSB BSB: For this reason, when I could bear it no longer, I sent to find out about your faith, for fear that the tempter had somehow tempted you and that our labor might have been in vain.
6 IEV എന്നാല്‍ ഇപ്പോള്‍ തിമൊഥെയൊസ് നിങ്ങളുടെ അടുക്കല്‍ നിന്നു, ശീലാസിന്റെയും എന്റെയും അടുക്കലേക്ക് മടങ്ങിവന്നു നിങ്ങൾ ഇപ്പോഴും മശിഹായില്‍ വിശ്വസിക്കുന്നു എന്നും നിങ്ങൾ അവനെ സ്നേഹിക്കുന്നു എന്നുമുള്ള സദ്വാര്ത്ത അവന് ഞങ്ങളോട് പറഞ്ഞു. നിങ്ങൾ എല്ലായ്പ്പോഴും ഞങ്ങളെ സന്തോഷത്തോടെ ഓർക്കുന്നുവെന്നും ഞങ്ങൾ നിങ്ങളെ സന്ദർശിക്കാൻ ആഗ്രഹിക്കുന്നതുപോലെ ഞങ്ങൾ നിങ്ങളെ സന്ദർശിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്നും അവന് ഞങ്ങളോട് പറഞ്ഞു BSB BSB: But just now, Timothy has returned from his visit with the good news about your faith, your love, and the fond memories you have preserved, longing to see us just as we long to see you.
7 IEV എന്റെ സഹവിശ്വാസികളേ, ആളുകൾ ഇവിടെ ഞങ്ങളോട് ചെയ്യുന്നത് കാരണം ഞങ്ങൾ വളരെയധികം കഷ്ടപ്പെടുന്നുണ്ടെങ്കിലും, നിങ്ങൾ ഇപ്പോഴും മശിഹായിൽ വിശ്വസിക്കുന്നുവെന്ന് തിമൊഥെയൊസ് പറഞ്ഞതിനാലാണ് ഞങ്ങൾക്ക് ആശ്വാസം ലഭിച്ചത്. BSB BSB: For this reason, brothers, in all our distress and persecution, we have been reassured about you, because of your faith.
8 IEV ഇപ്പോൾ ഞങ്ങൾ ഒരു പുതിയ രീതിയിൽ ജീവിക്കുന്നുവെങ്കില്‍ അതിന്റെ കാരണം കർത്താവായ യേശുവിൽ നിങ്ങൾ വളരെയധികം ആശ്രയിക്കുന്നതിനാലാണ്. BSB BSB: For now we can go on living, as long as you are standing firm in the Lord.
9 IEV ദൈവം നിങ്ങൾക്കായി ചെയ്തതിന് ഞങ്ങൾക്ക് വേണ്ടത്ര നന്ദി പറയുവാൻ കഴിയുകയില്ല! ഞങ്ങളുടെ ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ ഞങ്ങൾ നിങ്ങളെക്കുറിച്ച് വളരെയധികം സന്തോഷിക്കുന്നു! BSB BSB: How can we adequately thank God for you in return for our great joy over you in His presence?
10 IEV ഞങ്ങൾക്ക് നിങ്ങളെ സന്ദർശിക്കാൻ കഴിയേണമെന്നും മശീഹായിൽ കൂടുതൽ ഉറപ്പായി വിശ്വസിക്കുവാൻ നിങ്ങളെ സഹായിക്കാൻ ഞങ്ങൾ പ്രാപ്തരാക്കേണമെന്നും ഞങ്ങൾ നിരന്തരം, ഉത്സാഹത്തോടെ ദൈവത്തോട് അപേക്ഷിക്കുന്നു! BSB BSB: Night and day we pray most earnestly that we may see you face to face and supply what is lacking in your faith.
11 IEV നിങ്ങളുടെ അടുക്കലേക്ക് മടങ്ങിവരുവാന്‍ ഞങ്ങളെ പ്രാപ്തരാക്കണമെന്ന് നമ്മുടെ പിതാവായ ദൈവത്തോടും കർത്താവായ യേശുവിനോടും ഞങ്ങൾ പ്രാർത്ഥിക്കുന്നു BSB BSB: Now may our God and Father Himself, and our Lord Jesus, direct our way to you.
12 IEV നിങ്ങളെ സംബന്ധിച്ചിടത്തോളം, ഞങ്ങള്‍ നിങ്ങളെ തുടര്‍ന്നും അധികമായി സ്നേഹിക്കുന്നത് പോലെ നിങ്ങള്‍ പരസ്പരവും മറ്റുള്ളവരെയും കൂടുതലായി സ്നേഹിക്കുവാന്‍ കർത്താവായ യേശു നിങ്ങളെ സഹായിക്കട്ടെ എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു. BSB BSB: And may the Lord cause you to increase and overflow with love for one another and for everyone else, just as our love for you overflows,
13 IEV നമ്മുടെ കർത്താവായ യേശു, അവനെ കൂടുതലായി പ്രസാദിപ്പിക്കുന്നതിനു ആഗ്രഹമുള്ളവരാകുവാന് നിങ്ങളെ ഇടവരുത്തട്ടെയെന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു. നിങ്ങളെ വിമർശിക്കാനാവാത്ത വിധം അവനെപ്പോലെയാകാൻ നമ്മുടെ പിതാവായ ദൈവം നിങ്ങളെ പ്രാപ്തരാക്കട്ടെയെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു. യേശു ഭൂമിയിലേക്കു മടങ്ങിവരുമ്പോൾ, അവനോട് ബന്ധപ്പെട്ടവരെല്ലാം അവനോടു കൂടെ വരുമ്പോൾ അവൻ നിങ്ങളില്‍ പ്രസാദിക്കും. BSB BSB: so that He may establish your hearts in blamelessness and holiness before our God and Father at the coming of our Lord Jesus with all His saints. Amen.
Select verses for actions: Enter goes to them and Escape comes back.