1 IEV ഇപ്പോൾ, എന്റെ സഹവിശ്വാസികളേ, ഞാന്‍ ഇപ്പോള്‍ മറ്റ് ചില കാര്യങ്ങളെക്കുറിച്ച് എഴുതുവാൻ ആഗ്രഹിക്കുന്നു. ഞാൻ നിങ്ങളോട് ഉദ്ബോധിപ്പിക്കുന്നു—ഞാൻ നിങ്ങളോട് ഉദ്ബോധിപ്പിക്കുമ്പോൾ, ദൈവത്തെ പ്രസാദിപ്പിക്കുന്ന വിധത്തിൽ നിങ്ങളുടെ ജീവിതം നയിക്കണമെന്ന് കർത്താവായ യേശു തന്നെ നിങ്ങളോട് ഉദ്ബോധിപ്പിക്കുന്നതിന് തുല്യമാണ്. കർത്താവായ യേശു ഞങ്ങളോട് പറഞ്ഞതുകൊണ്ടാണ് അത് ചെയ്യുവാൻ ഞങ്ങൾ നിങ്ങളെ പഠിപ്പിച്ചത്. നിങ്ങളുടെ ജീവിതം ആ രീതിയില്‍ തന്നെയാണ് നിങ്ങള്‍ നടത്തുന്നതെന്ന് ഞങ്ങൾക്കറിയാം, എന്നാൽ നിങ്ങൾ അത് കൂടുതൽ ചെയ്യണമെന്ന് ഞങ്ങൾ ശക്തമായി ഉദ്ബോധിപ്പിക്കുന്നു. BSB BSB: Finally, brothers, we ask and encourage you in the Lord Jesus to live in a way that is pleasing to God, just as you have received from us. This is how you already live, so you should do so all the more.
3 IEV നിങ്ങൾ പാപം ചെയ്യരുതെന്ന് ദൈവം ആഗ്രഹിക്കുന്നു, നിങ്ങൾ പൂര്‍ണ്ണമായും അവന്റെതാണെന്ന് കാണിക്കുന്ന വിധത്തിൽ ജീവിക്കുക. ലൈംഗിക അധാർമ്മിക പ്രവർത്തികൾ നിങ്ങൾ ഒഴിവാക്കണമെന്ന് അവൻ നിങ്ങളെക്കുറിച്ച് ആഗ്രഹിക്കുന്നു BSB BSB: For it is God’s will that you should be holy: You must abstain from sexual immorality;
4 IEV അതായത്, നിങ്ങൾ ഓരോരുത്തരും തങ്ങളുടെ ഭാര്യമാരെ ബഹുമാനിക്കുന്ന രീതിയിൽ അവളോട് കൂടെ പാര്‍ക്കണമെന്നു അറിയുവാനും അവള്‍ക്കെതിരായി പാപം ചെയ്യരുത്എന്നും അവന് ആഗ്രഹിക്കുന്നു. BSB BSB: each of you must know how to control his own body in holiness and honor,
5 IEV നിങ്ങളുടെ അമിതമായ മോഹങ്ങൾ തൃപ്തിപ്പെടുത്തുവാൻ നിങ്ങൾ അവളെ ഉപയോഗിക്കരുത് (യഹൂദന്മാര് അല്ലാത്തവര്‍ ദൈവത്തെ അറിയാത്തതിനാൽ ചെയ്യുന്നതുപോലെ). BSB BSB: not in lustful passion like the Gentiles who do not know God;
6 IEV നിങ്ങളിൽ ഓരോരുത്തരും നിങ്ങളുടെ സഹവിശ്വാസിക്കെതിരെ പാപം ചെയ്യാതിരിക്കാനും അത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നതിലൂടെ അവനെ അല്ലെങ്കിൽ അവളെ ദുരുപയോഗപ്പെടുത്താതിരിക്കുവാനും ഓരോരുത്തരും നിങ്ങളുടെ ലൈംഗിക ആഗ്രഹങ്ങൾ നിയന്ത്രിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ലൈംഗിക അധാർമ്മിക പ്രവർത്തികൾ ചെയ്യുന്ന എല്ലാവരേയും കർത്താവായ യേശു ശിക്ഷിക്കുമെന്ന് ഞങ്ങൾ മുമ്പ് ശക്തമായി മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ഓർക്കുക. BSB BSB: and no one should ever violate or exploit his brother in this regard, because the Lord will avenge all such acts, as we have already told you and solemnly warned you.
7 IEV ദൈവം നമ്മെ വിശ്വാസികളായി തിരഞ്ഞെടുത്തപ്പോൾ, ലൈംഗിക അധാർമ്മികമായ രീതിയിൽ പെരുമാറുന്ന ആളുകളാകാൻ അവൻ ആഗ്രഹിച്ചില്ല. നേരെമറിച്ച്, നാം പാപം ചെയ്യാതിരിക്കുന്ന ആളുകളാകണമെന്ന് അവൻ ആഗ്രഹിക്കുന്നു BSB BSB: For God has not called us to impurity, but to holiness.
8 IEV അതിനാൽ എന്റെ ഈ ഉപദേശത്തെ അവഗണിക്കുന്നവർ ഒരു മനുഷ്യനായ എന്നെ അവഗണിക്കുകയല്ല, എന്ന് ഞാൻ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. മറിച്ച്, അവർ ദൈവത്തെ അവഗണിക്കുകയാണ്, കാരണം അത് ദൈവം കല്‍പ്പിച്ചതാണ്. പാപം ചെയ്യാത്ത തന്റെ ആത്മാവിനെ നിങ്ങളിൽ വസിക്കുവാൻ ദൈവം അയച്ചുവെന്നത് ഓർമ്മിക്കുക! BSB BSB: Anyone, then, who rejects this command does not reject man but God, the very One who gives you His Holy Spirit.
9 IEV നിങ്ങളുടെ സഹവിശ്വാസികളെ സ്നേഹിക്കണമെന്ന് ഞാൻ നിങ്ങളോട് വീണ്ടും അഭ്യർത്ഥിക്കുന്നു. പരസ്പരം എങ്ങനെ സ്നേഹിക്കണമെന്ന് ദൈവം നിങ്ങളെ പഠിപ്പിച്ചതിനാൽ, അതിനെക്കുറിച്ച് ആരെങ്കിലും നിങ്ങൾക്ക് വാസ്തവത്തില്‍ എഴുതേണ്ടതായ ആവശ്യമില്ല, BSB BSB: Now about brotherly love, you do not need anyone to write to you, because you yourselves have been taught by God to love one another.
10 IEV കൂടാതെ മാസിഡോണിയ സംസ്ഥാനത്തുള്ള മറ്റ് സ്ഥലങ്ങളിൽ താമസിക്കുന്ന നിങ്ങളുടെ സഹവിശ്വാസികളെ നിങ്ങൾ സ്നേഹിക്കുന്നുവെന്ന് നിങ്ങൾ ഇതിനകം കാണിക്കുന്നു. എന്നിരുന്നാലും, എന്റെ സഹവിശ്വാസികളേ, പരസ്പരം കൂടുതൽ കൂടുതൽ സ്നേഹിക്കാൻ ഞങ്ങൾ നിങ്ങളെ പ്രേരിപ്പിക്കുന്നു. BSB BSB: And you are indeed showing this love to all the brothers throughout Macedonia. But we urge you, brothers, to excel more and more
11 IEV നിങ്ങളുടെ സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാനും മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കുവാനും ഞങ്ങൾ നിങ്ങളെ ഉദ്ബോധിപ്പിക്കുന്നു. നിങ്ങൾക്ക് ജീവിക്കുവാൻ വേണ്ടത് നേടുവാൻ നിങ്ങളുടെ സ്വന്തം തൊഴിലുകളിൽ പ്രവർത്തിക്കുവാനും ഞങ്ങൾ നിങ്ങളോട് ഉദ്ബോധിപ്പിക്കുന്നു. അങ്ങനെ ജീവിക്കുവാനാണ് ഞങ്ങൾ നിങ്ങളെ മുമ്പ് പഠിപ്പിച്ചതെന്ന് ഓർക്കുക. BSB BSB: and to aspire to live quietly, to attend to your own matters, and to work with your own hands, as we instructed you.
12 IEV നിങ്ങൾ ഈ കാര്യങ്ങള്‍ ചെയ്യുന്നുവെങ്കിൽ, നിങ്ങൾ മാന്യമായി പെരുമാറുന്നു എന്നും അവിശ്വാസികൾ അംഗീകരിക്കുകയും, നിങ്ങൾക്ക് ആവശ്യമുള്ളത് ലഭിക്കുവാൻ നിങ്ങൾ മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരികയില്ല. BSB BSB: Then you will behave properly toward outsiders, without being dependent on anyone.
14 IEV യേശു മരിച്ചുവെന്നും, അവൻ വീണ്ടും ജീവിക്കുന്നതിനായി ഉയിര്‍ത്തു എന്ന് വിശ്വാസികളായ നാം അറിയുന്നു. അതിനാൽ, യേശുവിനോടൊപ്പം ചേർന്നവരെ വീണ്ടും ജീവിക്കുവാൻ ദൈവം ഇടവരുത്തും എന്നും അവൻ അവരെ യേശുവിനോടൊപ്പം തിരികെ കൊണ്ടുവരുമെന്നും നമുക്കറിയാം. BSB BSB: For since we believe that Jesus died and rose again, we also believe that God will bring with Jesus those who have fallen asleep in Him.
15 IEV ഞാൻ ഇപ്പോൾ നിങ്ങളോട് പറയുന്നത് കർത്താവായ യേശു എനിക്ക് വെളിപ്പെടുത്തിയതിനാലാണ് ഞാൻ ഇത് എഴുതുന്നത്. കർത്താവായ യേശു മടങ്ങിവരുമ്പോൾ, ജീവിച്ചിരിക്കുന്ന വിശ്വാസികളായ നാം ഇതിനകം മരിച്ചുപോയവരെക്കാൾ വേഗത്തിൽ യേശുവിനെ കാണുമെന്ന് നിങ്ങളിൽ ചിലർ ചിന്തിച്ചേക്കാം. അത് തീർച്ചയായും ശരിയല്ല! BSB BSB: By the word of the Lord, we declare to you that we who are alive and remain until the coming of the Lord will by no means precede those who have fallen asleep.
17 IEV അതിനുശേഷം, ഈ ഭൂമിയിൽ ഇപ്പോഴും ജീവിക്കുന്ന വിശ്വാസികളായ നാമെല്ലാവരേയും ദൈവം മേഘങ്ങളിലേക്ക് എടുക്കും. നാമെല്ലാവരും കർത്താവായ യേശുവിനെ ആകാശത്ത് കണ്ടുമുട്ടുന്നതിനായി അവൻ നമ്മെയും മരിച്ച മറ്റു വിശ്വാസികളെയും കൂട്ടിക്കൊണ്ടുപോകും. അതിന്റെ ഫലമായി, നാമെല്ലാവരും അവനോടൊപ്പം എന്നേക്കും ഉണ്ടായിരിക്കും. BSB BSB: After that, we who are alive and remain will be caught up together with them in the clouds to meet the Lord in the air. And so we will always be with the Lord.
18 IEV ഇതെല്ലാം സത്യമായതിനാൽ, ഈ ഉപദേശം പരസ്പരം പങ്കു വച്ച് അന്യോന്യം പ്രോത്സാഹിപ്പിക്കുക. BSB BSB: Therefore encourage one another with these words.
Select verses for actions: Enter goes to them and Escape comes back.