1 IEV ദൈവം ഞങ്ങൾക്കു നൽകിയ ഉത്തരവാദിത്വം നടപ്പിലാക്കുവാന്‍, അവന് നമ്മോടു കരുണ കാണിച്ചു. അതിനാൽ ഞങ്ങൾ നിരാശരല്ല BSB BSB: Therefore, since God in His mercy has given us this ministry, we do not lose heart.
2 IEV ഞങ്ങൾ ചെയ്യുന്ന പ്രവൃത്തികളില്‍ ലജ്ജ ഉളവാക്കുന്ന യാതൊന്നും ചെയ്യാതിരിക്കാൻ ഞങ്ങള്‍ ശ്രദ്ധാലുക്കളാണ്, മാത്രമല്ല ആരിൽനിന്നും മറച്ചുവയ്ക്കാന്‍ ഞങ്ങൾക്ക് ഒന്നുമില്ല. ദൈവം നൽകാത്ത എന്തെങ്കിലും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നില്ല, മാത്രമല്ല ഞങ്ങൾക്ക് ആവശ്യമുള്ളതു പറയാൻ ദൈവത്തിന്റെ സന്ദേശം വളച്ചൊടിക്കുന്നില്ല. ഞങ്ങൾ സത്യം മാത്രം പ്രഖ്യാപിക്കുന്നു. ഈവിധത്തിൽ, ഞങ്ങൾ ദൈവമുമ്പാകെ നിൽക്കുമ്പോൾ ഞങ്ങളെ വിധിക്കുവാൻ ഞങ്ങൾ നിങ്ങൾക്കായി സ്വയം പ്രദര്‍ശിപ്പിക്കുന്നു. BSB BSB: Instead, we have renounced secret and shameful ways. We do not practice deceit, nor do we distort the word of God. On the contrary, by open proclamation of the truth, we commend ourselves to every man’s conscience in the sight of God.
3 IEV ഞങ്ങള്‍ പ്രസംഗിക്കുന്ന സുവിശേഷം മൂടുപടത്താൽ മറയ്ക്കപ്പെടുന്നത്, വിശ്വസിക്കാൻ വിസമ്മതിക്കുകയും ദൈവത്തെക്കൂടാതെ മരിക്കുകയും ചെയ്യുന്നവര്‍ക്കു മാത്രമാണ്. BSB BSB: And even if our gospel is veiled, it is veiled to those who are perishing.
4 IEV അവരെ സംബന്ധിച്ചിടത്തോളം, ഈ ലോകത്തിന്റെ ദൈവം സത്യത്തിലേക്കു നയിക്കപ്പെടുവാന്‍ കഴിയാതെ അവരെ അന്ധരാക്കിയിരിക്കുന്നു, കാരണം മശിഹായുടെ അത്ഭുതകരമായ ബഹുമാനത്തെക്കുറിച്ചുള്ള സുവിശേഷം അവർ വിശ്വസിക്കുന്നില്ല- ദൈവം എങ്ങനെയുള്ളവനെന്ന് നമുക്കു കാണിച്ചുതരുന്നതു മശിഹയാണ്. BSB BSB: The god of this age has blinded the minds of unbelievers, so they cannot see the light of the gospel of the glory of Christ, who is the image of God.
5 IEV ഏതെങ്കിലും തിന്മയിൽനിന്നു നിങ്ങളെ രക്ഷിക്കാൻ കഴിയുന്ന ആളുകൾ എന്ന നിലയിൽ ഞങ്ങൾ നിങ്ങളോടു സ്വയം പ്രഖ്യാപിക്കുന്നില്ല. പകരം, യേശുമശിഹായെ ഞങ്ങളുടെ യജമാനനായി ഞങ്ങൾ പ്രഖ്യാപിക്കുന്നു, ഞങ്ങൾ യേശുവിനോടൊപ്പം ചേർന്നതിനാൽ നിങ്ങളുടെ ദാസന്മാരാണ്. BSB BSB: For we do not proclaim ourselves, but Jesus Christ as Lord, and ourselves as your servants for Jesus’ sake.
6 IEV “വെളിച്ചം ഇരുട്ടിൽനിന്നു പ്രകാശിക്കും” എന്നു പറഞ്ഞവനാണ് ദൈവം. അത് അവൻ തന്റെ പ്രകാശത്തെ നമ്മുടെ ഹൃദയങ്ങളിൽ പ്രകാശിപ്പിച്ചിരിക്കുന്നതുപോലെയാണ്, അതിനാൽ യേശു മശിഹയിൽ വിശ്വസിക്കുമ്പോൾ, ദൈവം എത്ര അത്ഭുതവാനാണെന്നു നമുക്കു മനസ്സിലാക്കാൻ കഴിയും. BSB BSB: For God, who said, “Let light shine out of darkness,” made His light shine in our hearts to give us the light of the knowledge of the glory of God in the face of Jesus Christ.
7 IEV ദൈവത്തിൽനിന്നുള്ള ഈ വിലയേറിയ സമ്മാനങ്ങൾ കളിമൺ പാത്രങ്ങള്‍ പോലെ ദുർബലമായ ശരീരത്തിൽ ഇപ്പോൾ നാം വഹിക്കുന്നു. നമ്മുടെ ശക്തി എവിടെ നിന്നാണു വരുന്നതെന്ന് ഒരു സംശയവുമില്ല: അതു ദൈവത്തിൽനിന്നു മാത്രമാണ്. BSB BSB: Now we have this treasure in jars of clay to show that this surpassingly great power is from God and not from us.
8 IEV ഞങ്ങൾക്കു പലതരത്തിലുള്ള പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്, പക്ഷേ അവ ഞങ്ങളെ നശിപ്പിച്ചിട്ടില്ല. ഞങ്ങള്‍ എന്തുചെയ്യണമെന്നതിനെക്കുറിച്ച് ആശയക്കുഴപ്പത്തിലായേക്കാം, പക്ഷേ ഞങ്ങൾ ഒരിക്കലും ഉപേക്ഷിച്ചുപോകുന്നില്ല. BSB BSB: We are hard pressed on all sides, but not crushed; perplexed, but not in despair;
9 IEV ചില ആളുകൾ ഞങ്ങളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നു, പക്ഷേ ഞങ്ങൾ ഒരിക്കലും ഒറ്റയ്ക്കല്ല; ചില ആളുകൾ ഞങ്ങളെ അടിച്ചു വീഴ്ത്തുന്നതുപോലെയാണ്, പക്ഷേ ഞങ്ങൾ എല്ലായ്പ്പോഴും വീണ്ടും എഴുന്നേൽക്കും. BSB BSB: persecuted, but not forsaken; struck down, but not destroyed.
10 IEV യേശു മരിച്ചതുപോലെ ഞങ്ങള്‍ പലപ്പോഴും മരിക്കത്തക്ക അവസ്ഥയിലാണ്, എന്നാൽ യേശു ജീവിച്ചിരിക്കുന്നതിനാൽ നമ്മുടെ ശരീരം വീണ്ടും ജീവിക്കും. BSB BSB: We always carry around in our body the death of Jesus, so that the life of Jesus may also be revealed in our body.
11 IEV അതിനാൽ, ഞങ്ങള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നെങ്കിലും, യേശുവിനെക്കുറിച്ചു പഠിപ്പിക്കുന്നതിനാൽ ആളുകൾ ഒരു ദിവസം ഞങ്ങളെ കൊല്ലുമെന്നു ഞങ്ങൾ എപ്പോഴും അറിയുന്നു. യേശു ജീവിച്ചിരിപ്പുണ്ടെന്നും ഒരു ദിവസം മരിക്കാൻ പോകുന്ന നമ്മുടെ ശരീരങ്ങളെ അവൻ ശക്തിപ്പെടുത്തുമെന്നും ആളുകൾ കാണുന്നതിനുവേണ്ടി കഷ്ടത അനുഭവിക്കാൻ ദൈവം നമ്മെ അനുവദിക്കുന്നു. BSB BSB: For we who are alive are always consigned to death for Jesus’ sake, so that the life of Jesus may also be revealed in our mortal body.
12 IEV അതിനാൽ, അപ്പൊസ്തലന്മാരായ ഞങ്ങള്‍ നിരന്തരം കഷ്ടത അനുഭവിക്കുകയും താമസിയാതെ മരിക്കുകയും ചെയ്തേക്കാമെങ്കിലും, അതിന്റെ ഫലം നിങ്ങൾക്കെല്ലാവർക്കും ഇപ്പോൾ നിത്യജീവൻ ലഭിച്ചു എന്നതാണ്. BSB BSB: So then, death is at work in us, but life is at work in you.
13 IEV ഞങ്ങൾ നിരാശപ്പെടുന്നില്ല. തിരുവെഴുത്തുകളിൽ എഴുതപ്പെട്ട വ്യക്തിയെപ്പോലെയാണ് ഞങ്ങൾ: “ഞാൻ ദൈവത്തിൽ ആശ്രയിക്കുന്നു; അതുകൊണ്ട് ഞാൻ അതു സംസാരിക്കുന്നു". ഞങ്ങളും ദൈവത്തില്‍ ആശ്രയിക്കുന്നു, അതിനാല്‍ അവൻ നമുക്കുവേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ചു സംസാരിക്കുന്നു. BSB BSB: And in keeping with what is written, “I believed, therefore I have spoken,” we who have the same spirit of faith also believe and therefore speak,
14 IEV കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച ദൈവം അവനോടൊപ്പം നമ്മെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുകയും യേശു ഞങ്ങളെ നിങ്ങളോടൊപ്പം ദൈവം ഉള്ളിടത്തേക്കു കൊണ്ടുപോകുകയും ചെയ്യും എന്നു ഞങ്ങള്‍ അറിയുന്നു BSB BSB: knowing that the One who raised the Lord Jesus will also raise us with Jesus and present us with you in His presence.
15 IEV ഞാൻ അനുഭവിച്ചതെല്ലാം നിങ്ങള്‍ക്കു സഹായം ആയിത്തീരുവാനാണ്, അതിലൂടെ ദൈവം തങ്ങളെ അളവില്ലാതെ എങ്ങനെ സ്നേഹിക്കുന്നുവെന്നു അധികം അധികമായി ആളുകൾക്ക് അറിയാൻ കഴിയും, അങ്ങനെ അവർ അവനെ കൂടുതൽ കൂടുതൽ സ്തുതിക്കും. BSB BSB: All this is for your benefit, so that the grace that is extending to more and more people may cause thanksgiving to overflow, to the glory of God.
16 IEV ഞങ്ങൾ നിരാശപ്പെടുന്നില്ല. നമ്മുടെ ശരീരം ഓരോ ദിവസവും ബാഹ്യമായി അല്പം മരിക്കുമ്പോൾ, ദൈവം നമ്മെ എല്ലാ ദിവസവും ഉള്ളിൽ പുതിയതാക്കുന്നു. BSB BSB: Therefore we do not lose heart. Though our outer self is wasting away, yet our inner self is being renewed day by day.
17 IEV ഈ ഹ്രസ്വവും എളുപ്പവുമായ കഷ്ടപ്പാടുകൾ ദൈവം നമ്മെ എന്നെന്നേക്കുമായി അത്ഭുതപ്പെടുത്തുന്ന ദിവസത്തിനായി ഒരുക്കുന്നത് ആർക്കും അളക്കാനോ വിശദീകരിക്കാനോ കഴിയാത്ത വിധത്തിൽ അത്ഭുതകരമാക്കും. BSB BSB: For our light and momentary affliction is producing for us an eternal weight of glory that is far beyond comparison.
18 IEV എന്തെന്നാൽ നമുക്കു കാണാൻ കഴിയുന്ന കാര്യങ്ങൾക്കല്ല, മറിച്ച് കാണാൻ കഴിയാത്ത കാര്യങ്ങൾക്കാണ് നാം കാത്തിരിക്കുന്നത്. നമുക്ക് ഇപ്പോൾ കാണാൻ കഴിയുന്ന കാര്യങ്ങൾ താൽക്കാലികമാണ്, പക്ഷേ നമുക്കു കാണാൻ കഴിയാത്തവ എന്നെന്നേക്കുമായി നിലനിൽക്കുന്നതാണ്. BSB BSB: So we fix our eyes not on what is seen, but on what is unseen. For what is seen is temporary, but what is unseen is eternal.
Select verses for actions: Enter goes to them and Escape comes back.