1 IEV നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നവരായ ഞങ്ങള്‍, നിങ്ങൾക്കു ദൈവസ്നേഹത്തിന്റെ ദാനം ലഭിച്ചത് വ്യര്‍ത്ഥമായിത്തീരരുത് എന്നു നിങ്ങളോടു യാചിക്കുന്നു. BSB BSB: As God’s fellow workers, then, we urge you not to receive God’s grace in vain.
2 IEV ദൈവം പറഞ്ഞു: “ഞാൻ എന്റെ സ്നേഹനിർഭരമായ കാരുണ്യം പ്രകടിപ്പിച്ച ഒരു സമയത്ത്, ഞാൻ നിങ്ങളെ ശ്രദ്ധിച്ചു, എന്റെ രക്ഷയുടെ വേല പൂർത്തിയാക്കിയപ്പോൾ ഞാൻ നിങ്ങളെ സഹായിച്ചു.” നോക്കൂ, ഇതാ, ദൈവം നിങ്ങളോടു കരുണ കാണിക്കുന്ന ദിവസമാണിത്. അവൻ നിങ്ങളെ രക്ഷിക്കുന്ന ദിവസമാണിത്. BSB BSB: For He says: “In the time of favor I heard you, and in the day of salvation I helped you.” Behold, now is the time of favor; now is the day of salvation!
3 IEV തെറ്റു ചെയ്യാൻവേണ്ടി ആർക്കും കാരണം പറയാൻ തീർച്ചയായും ഞങ്ങൾ ആഗ്രഹിക്കുന്നില്ല, കാരണം തിന്മ ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുവാന്‍ സുവിശേഷം പ്രസംഗിച്ചുവെന്ന് ആരും ആരോപിക്കരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. BSB BSB: We put no obstacle in anyone’s way, so that no one can discredit our ministry.
4 IEV ഞങ്ങൾ ദൈവത്തിന്റെ യഥാർത്ഥ ദാസന്മാരാണെന്ന് ഞങ്ങൾ വീണ്ടും വീണ്ടും തെളിയിച്ചു. ഞങ്ങൾ വലിയ കഷ്ടപ്പാടുകൾ സഹിക്കുന്നു, ഞങ്ങളെ വേദനിപ്പിക്കുന്ന ആളുകളെ ധൈര്യത്തോടെ അഭിമുഖീകരിക്കുന്നു, ഞങ്ങൾ ദുഷ്കരമായ സമയങ്ങളിൽ ജീവിക്കുന്നു. BSB BSB: Rather, as servants of God we commend ourselves in every way: in great endurance; in troubles, hardships, and calamities;
5 IEV ആളുകൾ ഞങ്ങളെ വളരെ ക്രൂരമായി അടിച്ചു; മറ്റുള്ളവർ ഞങ്ങളെ ജയിലുകളിൽ അടച്ചു; ഞങ്ങൾ കലാപത്തിനു കാരണക്കാരായി; ഞങ്ങൾ വളരെ കഠിനാധ്വാനം ചെയ്തു; വളരെ നീണ്ട രാത്രികള്‍ ഉറക്കമില്ലാതെ കടന്നുപോയി, പലപ്പോഴും ഞങ്ങൾ വളരെ കുറച്ചു ഭക്ഷണവുമായി കഴിഞ്ഞു. BSB BSB: in beatings, imprisonments, and riots; in labor, sleepless nights, and hunger;
6 IEV എന്നാൽ ഇതിലെല്ലാം ഞങ്ങളുടെ ജീവിതം ശുദ്ധമാണ്, ഞങ്ങളുടെ അറിവ് ആഴമുള്ളതാണ്, ദൈവം ഞങ്ങളുടെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കുന്നതുവരെ ഞങ്ങള്‍ക്കു കാത്തിരിക്കാൻ കഴിയും. മിശിഹാ നമ്മോട് എത്ര ദയയുള്ളവനാണെന്നു ഞങ്ങള്‍ക്കറിയാം; ഞങ്ങള്‍ പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ടവരും, മറ്റുള്ളവരെ സ്നേഹിക്കുന്നവരും ആകുന്നു. BSB BSB: in purity, knowledge, patience, and kindness; in the Holy Spirit and in sincere love;
7 IEV ഞങ്ങള്‍ ദൈവത്തിന്റെ യഥാർത്ഥ വചനമനുസരിച്ചു ജീവിക്കുന്നവരും ദൈവിക ശക്തിയുള്ളവരും ആണ്. മശിഹ മുഖാന്തരം ദൈവം നമ്മെ തന്നോടുത്തന്നെ നിരപ്പാക്കിയിരിക്കുന്നു. ഞങ്ങൾ നിരന്തരം വിശ്വസിക്കുന്ന സത്യമാണിത്; അത് ഒരു സൈനികൻ ധരിക്കുന്ന കവചം പോലെയും, അവന്റെ രണ്ടു കൈകൾക്കുമുള്ള ആയുധങ്ങൾ പോലെയുമാണ്. BSB BSB: in truthful speech and in the power of God; with the weapons of righteousness in the right hand and in the left;
8 IEV ചിലപ്പോൾ ഞങ്ങളെ ആളുകൾ ബഹുമാനിക്കുന്നു; മറ്റു ചിലപ്പോൾ അവർ ഞങ്ങളെ അപമാനിക്കുന്നു. ചിലപ്പോൾ അവർ ഞങ്ങളെക്കുറിച്ച് പല തിന്മകളും പറയും; മറ്റു ചിലപ്പോൾ അവർ ഞങ്ങളെ പുകഴ്ത്തുന്നു. ഞങ്ങൾ സത്യം പറയുന്നുണ്ടെങ്കിലും ഞങ്ങള്‍ കള്ളം പറയുന്നതായി അവർ കുറ്റപ്പെടുത്തുന്നു BSB BSB: through glory and dishonor, slander and praise; viewed as imposters, yet genuine;
9 IEV ആരും അറിയാത്ത വ്യക്തികളെപ്പോലെയാണ് ഞങ്ങൾ ജീവിക്കുന്നത്, പക്ഷേ ചില ആളുകൾക്കു ഞങ്ങളെ നന്നായി അറിയാം. മശിഹായെക്കുറിച്ചുള്ള സന്ദേശം പ്രഖ്യാപിച്ചതിന് ആരും നിയമപരമായി ഞങ്ങളെ മരണശിക്ഷയ്ക്ക് വിധിച്ചിട്ടില്ലെങ്കിലുംചിലർ ഞങ്ങളെ കൊല്ലാൻ ശ്രമിക്കുന്നു. BSB BSB: unknown, yet well-known; dying, and yet we live on; punished, yet not killed;
10 IEV ഞങ്ങൾ വളരെ സങ്കടത്തോടെയാണു ജീവിക്കുന്നത്, എങ്കിലും ഞങ്ങൾ എപ്പോഴും സന്തോഷിക്കുന്നു. ഞങ്ങൾ ഏറ്റവും ദരിദ്രരായ ചില ആളുകളെപ്പോലെയാണ് ജീവിക്കുന്നത്, പക്ഷേ ധാരാളം പേരെ സമ്പന്നരാക്കുന്ന സുവിശേഷത്തിന്റെ നിധി ഞങ്ങള്‍ക്കുണ്ട്. ഞങ്ങൾ ഒന്നും സ്വന്തമാക്കിയിട്ടില്ലെന്ന് നിങ്ങൾക്കു കാണാൻ കഴിയും, എന്നാൽ എല്ലാം നമ്മുടേതാണ് എന്നതാണ് സത്യം BSB BSB: sorrowful, yet always rejoicing; poor, yet making many rich; having nothing, and yet possessing everything.
11 IEV കൊരിന്തിൽ സഹവിശ്വാസികളായ നിങ്ങളോടു ഞങ്ങൾ വളരെ തുറന്ന മനസ്സോടെയും സത്യസന്ധമായും സംസാരിച്ചു. മടികൂടാതെ ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു എന്ന് തെളിവായി കാണിച്ചിരിക്കുന്നു BSB BSB: We have spoken freely to you, Corinthians. Our hearts are open wide.
12 IEV ഞങ്ങൾ അല്ല, പക്ഷേ നിങ്ങൾ ഞങ്ങളെ സ്നേഹിക്കുന്നതില്‍ വിമുഖത കാണിക്കുന്നു. BSB BSB: It is not our affection, but yours, that is restrained.
13 IEV നിങ്ങൾ ഞങ്ങളെ സ്നേഹിക്കുന്നതു ന്യായമായ ഒരു കൈമാറ്റമായിരിക്കും—കുട്ടികളോട് എന്നപോലെ ഞാൻ സംസാരിക്കുന്നു. BSB BSB: As a fair exchange—I speak as to my children—open wide your hearts also.
14 IEV മശിഹായെ വിശ്വസിക്കാത്ത ആളുകളുമായി അനുചിതമായ രീതിയിൽ പ്രവർത്തിക്കരുത്. ദൈവത്തിന്റെ പ്രമാണങ്ങളും നിയമങ്ങളും അനുസരിച്ച് ജീവിക്കുന്ന ആളുകൾക്ക് അവന്റെ നിയമങ്ങൾ ലംഘിച്ച് അവർ ആഗ്രഹിക്കുന്നതെന്തും ചെയ്യുന്നവരുമായി യാതൊരു ബന്ധവുമില്ല. ഇരുട്ടും വെളിച്ചവും ഒരുമിച്ചായിരിപ്പാന് കഴിയില്ല. BSB BSB: Do not be unequally yoked with unbelievers. For what partnership can righteousness have with wickedness? Or what fellowship does light have with darkness?
15 IEV ബെലിയാല്‍ എന്ന ഭൂതവുമായി മശിഹായ്ക്ക് ഒരുതരത്തിലും യോജിക്കാൻ കഴിയില്ല. ദൈവത്തിൽ ആശ്രയിക്കുന്ന ഒരു വ്യക്തിക്ക് ദൈവത്തിൽ വിശ്വസിക്കാത്ത മറ്റൊരു വ്യക്തിയുമായി പൊതുവായി ഒന്നുമില്ല. BSB BSB: What harmony is there between Christ and Belial? Or what does a believer have in common with an unbeliever?
16 IEV പുറജാതീയ വിഗ്രഹങ്ങളെ ദൈവാലയത്തിലേക്കു കൊണ്ടുവരുന്നതു ശരിയല്ല. ദൈവം പറഞ്ഞതുപോലെ നമ്മുടെ ശരീരം ജീവനുള്ള ദൈവത്തിന്റെ ആലയമാണ്: “എന്റെ ജനത്തിന്റെ ഇടയിൽ എന്റെ ഭവനം ഉണ്ടാകും. ഞാൻ അവരുടെ ഇടയിൽ വസിക്കും. ഞാൻ അവരുടെ ദൈവമായിരിക്കും അവർ എന്റെ ജനമായിരിക്കും. BSB BSB: What agreement can exist between the temple of God and idols? For we are the temple of the living God. As God has said: “I will dwell with them and walk among them, and I will be their God, and they will be My people.”
17 IEV അതിനാൽ തിരുവെഴുത്തുകൾ ഇപ്രകാരം പറയുന്നു: “അവിശ്വാസികളുടെ ഇടയിൽനിന്നു പുറപ്പെടുക അവരിൽനിന്നു വേറിട്ടുനിൽക്കുക” എന്നു കർത്താവു പറയുന്നു: “നിങ്ങളെ മലിനമാക്കുന്നതും എന്നെ ആരാധിക്കാൻ കഴിയാത്തതുമായ ഒന്നും കൈകാര്യം ചെയ്യരുത്; ഞാൻ എന്റെ കരങ്ങള്‍ തുറന്നു നിങ്ങളെ സ്വാഗതം ചെയ്യും. BSB BSB: “Therefore come out from among them and be separate, says the Lord. Touch no unclean thing, and I will receive you.”
18 IEV ഞാൻ നിങ്ങളുടെ പിതാവായിരിക്കും; നിങ്ങൾ എന്റെ പുത്രന്മാരും പുത്രിമാരും ആകും.” എന്നു സർവ്വശക്തനായ കർത്താവ് പറയുന്നു. BSB BSB: And: “I will be a Father to you, and you will be My sons and daughters, says the Lord Almighty.”
Select verses for actions: Enter goes to them and Escape comes back.