1 IEV ശീമോന് പത്രൊസ് എന്ന ഞാന്‍ ഈ കത്തു നിങ്ങള്‍ക്കെഴുതുന്നു. ഞാന്‍ യേശുമശിഹായെ സേവിക്കുന്നവനും അവന് നിയമിച്ച അപ്പൊസ്തലനും ആകുന്നു. അപ്പൊസ്തലന്മാരായ ഞങ്ങള്‍ മശിഹായില്‍ വിശ്വസിക്കുവാന്‍ കാരണമായതുപോലെ നിങ്ങള്‍ മശിഹായില്‍ വിശ്വസിക്കുവാന്‍ ദൈവം കാരണമായതിനാല്‍ നിങ്ങള്‍ക്കു ഞാന്‍ ഈ കത്ത് അയക്കുന്നു. ഞങ്ങളും നിങ്ങളും ഒരേ രീതിയില്‍ യേശുമശിഹായില്‍ വിശ്വസിച്ചു ബഹുമാനിക്കുന്നു. അവന് ദൈവവും, പൂര്‍ണ്ണമായി നീതിയുള്ളവനും, നാം ആരാധിക്കുന്നവനും, നമ്മുടെ രക്ഷകനുമാകുന്നു. BSB BSB: Simon Peter, a servant and apostle of Jesus Christ, To those who through the righteousness of our God and Savior Jesus Christ have received a faith as precious as ours:
2 IEV ദൈവം നിങ്ങളോടു തുടര്‍ച്ചയായി വളരെ ദയയോടെ ഇടപെടുകയും നമ്മുടെ കര്‍ത്താവായ യേശുവിനെയും ദൈവത്തെയും നിങ്ങള്‍ സത്യമായും അറിഞ്ഞു എന്ന കാരണത്താല്‍ നിങ്ങള്‍ക്ക് ആഴത്തിലുള്ള സമാധാനം നല്കട്ടെ എന്നും ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. BSB BSB: Grace and peace be multiplied to you through the knowledge of God and of Jesus our Lord.
3 IEV അവനെ ബഹുമാനിച്ച് എന്നന്നേക്കും ജീവിക്കേണ്ടതിന് ആവശ്യമായതെല്ലാം ദൈവം നമുക്കു നല്കി. നാം അവനെ അറിയേണ്ടതിന് അവന് ദൈവികശക്തികൊണ്ട് ഇതു ചെയ്തു. നാം അവനെ അറിയുന്നതിന്റെ ഫലമായി അവന് നമുക്കു അത് നല്കിയിരിക്കുന്നു. അവന് ശക്തനും നല്ലവനും ആയതുകൊണ്ട്, അവന്റെ ജനമായിരിക്കേണ്ടതിന് നമ്മെ അവന് തിരഞ്ഞെടുത്തു. BSB BSB: His divine power has given us everything we need for life and godliness through the knowledge of Him who called us by His own glory and excellence.
5 IEV ദൈവം അതെല്ലാം നിങ്ങള്‍ക്കുവേണ്ടി ചെയ്ത കാരണത്താല്‍ മശിഹായില്‍ വിശ്വസിക്കേണ്ടതിനു മാത്രമല്ല, നല്ല ജീവിതം നയിക്കേണ്ടതിനും കൂടിയാണ്. നല്ല ജീവിതം നയിക്കുക മാത്രമല്ല, ദൈവത്തെക്കുറിച്ചു കൂടുതല്‍ കൂടുതല്‍ പഠിക്കുന്നുവെന്നും ഉറപ്പു വരുത്തുക. BSB BSB: For this very reason, make every effort to add to your faith virtue; and to virtue, knowledge;
6 IEV ദൈവത്തെപ്പറ്റി കൂടുതലായി അറിയുന്നതുകൂടാതെ, നിങ്ങളുടെ വാക്കിലും പ്രവൃത്തിയിലും നിയന്ത്രണങ്ങള്‍ വരുത്തുക. അപ്രകാരം ചെയ്യുന്നതു കൂടാതെ നിങ്ങള്‍ ദൈവത്തോട് വിശ്വസ്തരുമായിരിക്കണം. ദൈവത്തോട് വിശ്വസ്തത പുലര്‍ത്തുന്നതു കൂടാതെ നിങ്ങള്‍ അവനെ ബഹുമാനിക്കുന്നവരും ആയിരിക്കേണം. BSB BSB: and to knowledge, self-control; and to self-control, perseverance; and to perseverance, godliness;
7 IEV അവനെ ബഹുമാനിക്കുക മാത്രമല്ല, നിങ്ങളുടെ സഹവിശ്വാസികളെ സഹോദരി സഹോദരന്മാര് എന്ന നിലയില്‍ പരസ്പരം കരുതുന്നു എന്ന് കൂടെ ഉറപ്പുവരുത്തുക. നിങ്ങളെ സഹവിശ്വാസികളെക്കുറിച്ചു കരുതുക മാത്രമല്ല, നിങ്ങള്‍ മറ്റുള്ളവരെ സ്നേഹിക്കുന്നുവെന്നുകൂടി ഉറപ്പുവരുത്തുക. BSB BSB: and to godliness, brotherly kindness; and to brotherly kindness, love.
8 IEV ഈ കാര്യങ്ങള്‍ എല്ലാം കൂടുതല്‍ കൂടുതലായി ചെയ്യുന്നുവെങ്കില്‍ നമ്മുടെ കര്‍ത്താവായ യേശുമശിഹ നിങ്ങളുടെ ജീവിതത്തില്‍ മഹത്തായ കാര്യങ്ങള്‍ നല്കുമെന്നു ഇതു കാണിക്കുന്നു. BSB BSB: For if you possess these qualities and continue to grow in them, they will keep you from being ineffective and unproductive in your knowledge of our Lord Jesus Christ.
9 IEV എന്നാല്‍ ഇക്കാര്യങ്ങള്‍, ആളുകളെ സംബന്ധിച്ച് ശരിയായി വരുന്നില്ലെങ്കില്‍, അവര്‍ ഇതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നില്ലെന്നു വേണം കരുതാന്‍. അവര്‍ അന്ധരെപ്പോലെ തനിക്കു ചുറ്റുമുള്ള കാര്യങ്ങള്‍ കാണാന്‍ കഴിയാത്തവരാണ്. അവര്‍ ഈ ലോകത്തിലെ കാര്യങ്ങള്‍ മാത്രം കാണുന്നവരെപ്പോലെ ദൂരക്കാഴ്ചയില്ലാതെ തനിക്ക് അടുത്തുള്ളവ മാത്രം കാണുന്നവരെപ്പോലെ തന്നെ; ദൈവം അവരുടെ മുന്‍കാല പാപങ്ങള്‍ ക്ഷമിച്ചു എന്ന കാര്യം അവര്‍ മറന്നു പോയതുപോലെ തോന്നുന്നു. BSB BSB: But whoever lacks these traits is nearsighted to the point of blindness, having forgotten that he has been cleansed from his past sins.
10 IEV ആ ആളുകളെപ്പോലെ പ്രവൃത്തിക്കുന്നതിനു പകരം, ദൈവം തന്റെ ജനമായിരിക്കേണ്ടതിനു നിങ്ങളെ തിരഞ്ഞെടുത്തുവെന്നു എല്ലാവരും അറിയേണ്ടവിധം പെരുമാറാന്‍ ശ്രമിക്കുക. അപ്രകാരം ചെയ്താല്‍ നിങ്ങള്‍ ഒരിക്കലും ദൈവത്തില്‍നിന്നു വേര്‍തിരിഞ്ഞിരിക്കേണ്ടി വരികയില്ല. BSB BSB: Therefore, brothers, strive to make your calling and election sure. For if you practice these things you will never stumble,
11 IEV കൂടാതെ നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുമശിഹ തന്റെ ജനത്തെ എന്നേക്കും ഭരിക്കുന്ന സ്ഥലത്തേക്കു ദൈവം നിങ്ങളെ ഹൃദയപൂര്‍വ്വം സ്വീകരിക്കും. BSB BSB: and you will receive a lavish reception into the eternal kingdom of our Lord and Savior Jesus Christ.
12 IEV നിങ്ങള്‍ ഈ കാര്യം നേരത്തെതന്നെ അറിഞ്ഞിട്ടുണ്ട് എന്നും അവ സത്യമാണെന്ന് ഉറപ്പിച്ചിട്ടുണ്ടെന്നും എനിക്കറിയാം. എങ്കിലും ഇതേപ്പറ്റി നിങ്ങളെ തുടര്‍ച്ചയായി ഒര്‍മ്മപ്പെടുത്തുവാന്‍ ഞാനാഗ്രഹിക്കുന്നു. BSB BSB: Therefore I will always remind you of these things, even though you know them and are established in the truth you now have.
13 IEV ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ കാര്യങ്ങള്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്തി അവയെപ്പറ്റി തുടര്‍ന്നും ചിന്തിക്കുവാന്‍ നിങ്ങളെ സഹായിക്കേണ്ടത് ശരിയാണെന്നു ഞാന്‍ കരുതുന്നു, BSB BSB: I think it is right to refresh your memory as long as I live in the tent of my body,
14 IEV എന്തുകൊണ്ടെന്നാല്‍ നമ്മുടെ കര്‍ത്താവായ യേശുമശിഹ എനിക്കു വ്യക്തമായി വെളിപ്പെടുത്തി തന്നിരിക്കുന്നതുപോലെ ഞാന്‍ താമസിയാതെ തന്നെ മരിക്കുമെന്ന് എനിക്കറിയാം. BSB BSB: because I know that this tent will soon be laid aside, as our Lord Jesus Christ has made clear to me.
15 IEV മാത്രമല്ല, ഞാന്‍ മരിച്ചതിനുശേഷവും അവ ഓര്‍മ്മിക്കാന്‍ നിങ്ങളെ പ്രപ്തരാക്കുന്നതിനുവേണ്ടി ഈ കാര്യങ്ങള്‍ എഴുതിക്കൊണ്ട് ഞാന്‍ എല്ലാ ശ്രമങ്ങളും നടത്തും. BSB BSB: And I will make every effort to ensure that after my departure, you will be able to recall these things at all times.
17 IEV ദൈവത്തിന്റെ വലിയ വെളിച്ചം അവനു ചുറ്റും മിന്നിത്തിളങ്ങി നിന്നപ്പോള്‍ പിതാവായ ദൈവം അവനെ ഏറ്റവും ബഹുമാനിച്ചുകൊണ്ട് പറഞ്ഞത്, "ഇത് ഞാനേറ്റവും ഇഷ്ടപ്പെടുന്ന എന്റെ മകന് ആകുന്നു. അവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു" എന്നാണ്. BSB BSB: For He received honor and glory from God the Father when the voice came to Him from the Majestic Glory, saying, “This is My beloved Son, in whom I am well pleased.”
18 IEV ഞങ്ങള്‍ മശിഹായോടൊപ്പം വിശുദ്ധ പര്‍വ്വതത്തില്‍ ആയിരുന്ന സമയം, ഇതു സ്വര്‍ഗത്തില്‍നിന്നു ദൈവം പറയുന്നതു ഞങ്ങള്‍ കേട്ടു. BSB BSB: And we ourselves heard this voice from heaven when we were with Him on the holy mountain.
19 IEV വളരെ നാളുകള്‍ക്കു മുമ്പുതന്നെ മശിഹായെക്കുറിച്ചു പ്രവാചകന്മാര് എഴുതിയത് പൂര്‍ണ്ണമായി വിശ്വസനീയമാണെന്നു നമുക്ക് ഉറപ്പുണ്ട്. അവര്‍ എഴുതിയതിനു ശ്രദ്ധ കൊടുക്കുക, എന്തുകൊണ്ടെന്നാല്‍ ഇരുട്ടുള്ള സ്ഥലത്തു പ്രകാശിക്കുന്ന വെളിച്ചംപോലെയാണ് ഇത്, അവര്‍ പോകുന്ന ഇടം കാണുവാന്‍ ആളുകളെ സഹായിക്കുന്നു. പ്രഭാതം ഉദിക്കുന്നതുവരെ ആ വെളിച്ചം പ്രകാശിക്കുകയും നിങ്ങളുടെ ഹൃദയങ്ങളില്‍ പ്രഭാത നക്ഷത്രം ഉദിക്കുകയും ചെയ്യും. BSB BSB: We also have the word of the prophets as confirmed beyond doubt. And you will do well to pay attention to it, as to a lamp shining in a dark place, until the day dawns and the morning star rises in your hearts.
20 IEV ഒരു പ്രവാചകനും തന്റെ സ്വന്ത ഭാവനകൊണ്ട് മാത്രം വ്യാഖ്യാനിക്കാന്‍ കഴിയുകയില്ലെന്നു നിങ്ങള്‍ പ്രധാനമായും മനസ്സിലാക്കേണം. BSB BSB: Above all, you must understand that no prophecy of Scripture comes from one’s own interpretation.
21 IEV ഒരു പ്രവചനവും മനുഷ്യന്റെ സ്വന്ത ഹിതപ്രകാരം വരുന്നില്ല. ദൈവത്തില്‍നിന്നുള്ള സന്ദേശങ്ങള്‍ സംസാരിച്ചവര്‍ അതു ചെയ്യുവാന്‍ പരിശുദ്ധാത്മാവ് സഹായിച്ചപ്പോള്‍ അങ്ങനെ ചെയ്തു. അതിനാല്‍ അവര്‍ എന്താണ് അര്‍ത്ഥമാക്കുന്നതെന്നു മനസ്സിലാക്കാന്‍ ആത്മാവ് നമ്മെ നിശ്ചയമായും സഹായിക്കും. BSB BSB: For no such prophecy was ever brought forth by the will of man, but men spoke from God as they were carried along by the Holy Spirit.
Select verses for actions: Enter goes to them and Escape comes back.