1 IEV മുന്‍കാലങ്ങളില്‍ യിസ്രായേല്യരില്‍ നിന്നുമുള്ള ധാരാളം പേര് ദൈവത്തില്‍നിന്നുമുള്ള സന്ദേശങ്ങള്‍ എന്ന വ്യാജേന ആളുകളെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇക്കാലത്തും ഇതേപോലെയുള്ള ആളുകള്‍ നിങ്ങളോടും ചെയ്യുന്നതാണ്. അവര്‍ ആരൊക്കെയാണെന്ന് ആദ്യം നിങ്ങള്‍ക്കു മനസ്സിലാകുകയില്ല. ആദ്യമവര്‍ ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസത്തെ ഇല്ലായ്മ ചെയ്യുവാന്‍ ശ്രമിക്കും. കര്‍ത്താവാണ് അവരെ വീണ്ടെടുത്തതെങ്കിലും അവന് അവര്‍ വലിയ പ്രാധാന്യമൊന്നും ഇല്ലെന്നു കരുതും. എന്നാല്‍ ദൈവം പെട്ടെന്നുതന്നെ ഈ പ്രവാചകന്മാരെ നശിപ്പിക്കും. BSB BSB: Now there were also false prophets among the people, just as there will be false teachers among you. They will secretly introduce destructive heresies, even denying the Master who bought them—bringing swift destruction on themselves.
2 IEV അനേകം വിശ്വാസികള്‍ ഈ കള്ള പ്രവാചകന്മാരുടെ ജീവിതരീതിയെ അനുകരിക്കും. ഇതേ രീതിയില്‍ അവര്‍ ദൈവത്തെക്കുറിച്ചുള്ള സത്യത്തെ അപമാനിക്കും. BSB BSB: Many will follow in their depravity, and because of them the way of truth will be defamed.
3 IEV നിങ്ങളില്‍നിന്ന് ലാഭമുണ്ടാക്കുന്ന രീതിയില്‍ അവര്‍ നിങ്ങളോടു നുണകള്‍ പറയും. അവരെ ശിക്ഷിക്കുന്നതിനു മുമ്പ് ദൈവം അധികംനാള്‍ കാത്തിരിക്കുകയില്ല; അവര്‍ വേഗത്തില്‍ നശിക്കും. BSB BSB: In their greed, these false teachers will exploit you with deceptive words. The longstanding verdict against them remains in force, and their destruction does not sleep.
4 IEV പാപം ചെയ്ത ദൂതന്മാരെ ദൈവം നശിപ്പിച്ചു. അവന് അവരെ നരകത്തിലെ ഏറ്റവും മോശമായ സ്ഥലത്തേക്കു വലിച്ചെറിഞ്ഞു, അവന് അവരെ വിധിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നതുവരെ അവരെ സൂക്ഷിക്കാനായി ഇരുട്ടില്‍ തടവിലാക്കി. BSB BSB: For if God did not spare the angels when they sinned, but cast them deep into hell, placing them in chains of darkness to be held for judgment;
5 IEV അനേക നാളുകള്‍ക്കു മുമ്പ് ലോകത്തില്‍ ജീവിച്ചിരുന്ന ആളുകളേയും അവന് നശിപ്പിച്ചു. നീതി പ്രസംഗിയായ, നോഹ ഉള്‍പ്പെടെ, അവരില്‍ എട്ടു പേരെ മാത്രമേ അവന് അന്നു രക്ഷിച്ചുള്ളു. അന്നു ജീവിച്ചിരുന്ന ഭക്തികെട്ട എല്ലാ ആളുകളും ജലപ്രളയത്തില്‍ നശിപ്പിച്ചപ്പോള്‍ അവന് അവരെ രക്ഷിച്ചു. BSB BSB: if He did not spare the ancient world when He brought the flood on its ungodly people, but preserved Noah, a preacher of righteousness, among the eight;
7 IEV എന്നാല്‍ നീതിമാനും, അബ്രഹാമിന്റെ സഹോദരപുത്രനുമായ, ലോത്തിനെ അവന് രക്ഷിച്ചു. സോദോമിലെ ആളുകള്‍ വളരെ അധാര്‍മിക പ്രവൃത്തികള്‍ ചെയ്തതുകൊണ്ട് ലോത്ത് വളരെ വിഷമിച്ചു. BSB BSB: and if He rescued Lot, a righteous man distressed by the depraved conduct of the lawless
8 IEV ആ ദുഷ്ടരായ ആളുകള്‍ എല്ലാ ദിവസവും ദൈവത്തിന്റെ ന്യായപ്രമാണത്തിന്നെതിരായി പ്രവര്‍ത്തിക്കുന്നതു കാണുകയും കേള്‍ക്കുന്നതുകൊണ്ടും ആ നീതിമാനായ മനുഷ്യന് ദു:ഖത്തിലായിരുന്നു. BSB BSB: (for that righteous man, living among them day after day, was tormented in his righteous soul by the lawless deeds he saw and heard)—
9 IEV ദൈവമായ കര്‍ത്താവ് ലോത്തിനെ രക്ഷപ്പെടുത്തിയശേഷം, തന്നെ ബഹുമാനിക്കുന്ന ആളുകളെ എങ്ങനെ രക്ഷപ്പെടുത്തണമെന്ന് അവന് അറിയാമെന്നും അവനെ ബഹുമാനിക്കാത്തവരെ അവന് ശിക്ഷിക്കുന്ന സമയംവരെ എങ്ങനെ സൂക്ഷിക്കണമെന്നും നിങ്ങള്‍ക്കു മനസ്സിലാക്കുവാന്‍ കഴിയും. BSB BSB: if all this is so, then the Lord knows how to rescue the godly from trials and to hold the unrighteous for punishment on the day of judgment.
10 IEV പ്രധാനമായി, ദൈവത്തിന് അനിഷ്ടമായ കാര്യങ്ങള്‍ സ്വയമായി ചെയ്യുവാന്‍ ആഗ്രഹിക്കുന്നവരെ അവന് കഠിനമായി ശിക്ഷിക്കും. അവര്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നതെന്തും അവര്‍ ധൈര്യത്തോടെ ചെയ്യുന്നു; അവര്‍ ദൈവത്തിന്റെ ശക്തിയുള്ള ദൂതന്മാരെപ്പോലും അപമാനിക്കുന്നു. BSB BSB: Such punishment is specially reserved for those who indulge the corrupt desires of the flesh and despise authority. Bold and self-willed, they are unafraid to slander glorious beings.
11 IEV എന്നാല്‍ ദൈവദൂതന്മാര്, അവരെക്കാള്‍ ശക്തിയുള്ളവരാണ് എന്നിരുന്നാലും, അവര്‍ ദൈവത്തിന്റെ മുമ്പില്‍വച്ച് ആരെയും, അവരെപ്പോലും അപമാനിക്കുന്നില്ല! BSB BSB: Yet not even angels, though greater in strength and power, dare to bring such slanderous charges against them before the Lord.
12 IEV തെറ്റായ കാര്യങ്ങള്‍ പഠിപ്പിക്കുന്ന ആളുകള്‍—നമ്മളെപ്പോലെ ചിന്തിക്കാന്‍ കഴിയാത്ത മൃഗങ്ങളെപ്പോലെയാണ്. അവര്‍, അവര്‍ക്കറിയാത്ത ദൈവത്തെക്കുറിച്ച്, മോശമായ കാര്യങ്ങള്‍ പറയുന്നു. ആയതിനാല്‍ പ്രകൃതിക്കുപോലും പ്രയോജനമില്ലാത്ത വന്യമൃഗങ്ങളെ നാം വേട്ടയാടുകയും നശിപ്പിക്കുയും ചെയ്യുന്നതുപോലെ ദൈവം അവരെ നശിപ്പിക്കും. BSB BSB: These men are like irrational animals, creatures of instinct, born to be captured and destroyed. They blaspheme in matters they do not understand, and like such creatures, they too will be destroyed.
13 IEV അവര്‍ ചെയ്യുന്ന തെറ്റായകാര്യങ്ങള്‍ അവര്‍ക്കു തന്നെ ദോഷം വരുത്തുന്നു: രാത്രിയിലും പകലും അവര്‍ സംഘം ചേരുകയും മദ്യപിക്കുകയും ചെയ്യുന്നു. അവര്‍ ഒരിക്കല്‍ ശുദ്ധമായിരുന്ന വസ്ത്രത്തിലെ കറകളും പാടുകളും പോലെയാണ്. BSB BSB: The harm they will suffer is the wages of their wickedness. They consider it a pleasure to carouse in broad daylight. They are blots and blemishes, reveling in their deception as they feast with you.
14 IEV കാണുന്ന എല്ലാ സ്ത്രീകളോടുംകൂടെ ശയിക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നു. അവര്‍ക്ക് ഒരിക്കലും പാപം ചെയ്തു മതിവരുന്നില്ല. ദൈവത്തോടു വിശ്വസ്തരല്ലാത്തവരെ അവര്‍ തങ്ങളോടു ചേരുവാന്‍ നിര്‍ബന്ധിക്കുന്നു. കായികതാരങ്ങളെ കായിക മത്സരത്തിനുവേണ്ടി പരിശീലിപ്പിക്കുന്നതുപോലെ ഈ ആളുകള്‍ സ്വയം അത്യഗ്രഹികളാകുവാന് പരിശീലിക്കുന്നു. എന്നാല്‍ ദൈവം അവരെ ശപിച്ചിരിക്കുന്നു! BSB BSB: Their eyes are full of adultery; their desire for sin is never satisfied; they seduce the unstable. They are accursed children with hearts trained in greed.
15 IEV ദൈവം ആഗ്രഹിക്കുന്നതുപോലെ ജീവിക്കുവാന്‍ അവര്‍ വിസമ്മതിക്കുന്നു. നാളുകള്ക്കുമുന്പ് ബെയോരിന്റെ മകനായ ബിലെയാം ചെയ്തത് അവര്‍ അനുകരിക്കുന്നു. ദുഷിച്ചവഴി തിരഞ്ഞെടുക്കുകയും അതിനു പ്രതിഫലം ലഭിക്കുകയും ചെയ്യുമെന്ന് അവന് കരുതി. BSB BSB: They have left the straight way and wandered off to follow the way of Balaam son of Beor, who loved the wages of wickedness.
16 IEV എന്നാല്‍ പാപം ചെയ്തതുകൊണ്ട് ദൈവം അവനെ ശാസിച്ചു. കഴുതകള്‍ ഒരിക്കലും സംസാരിക്കുകയില്ലെങ്കിലും ദൈവം ബിലയാമിന്റെ സ്വന്ത കഴുതയെ ഉപയോഗിച്ചു മനുഷ്യശബ്ദത്തില്‍ അവനോടു സംസാരിച്ച് അവന്റെ ഭ്രാന്തമായ പ്രവൃത്തിക്ക് അറുതിവരുത്തി. BSB BSB: But he was rebuked for his transgression by a donkey, otherwise without speech, that spoke with a man’s voice and restrained the prophet’s madness.
17 IEV തെറ്റായ ഉപദേശങ്ങള്‍ പഠിപ്പിക്കുന്നവര്‍ വെള്ളം ഇല്ലാത്ത അരുവികള്‍ പോലെയാണ്; മഴ നല്കുന്നതിനു മുമ്പ് തലയ്ക്കു മുകളിലൂടെ പെട്ടെന്ന് കടന്നുപോകുന്ന മേഘങ്ങളെപ്പോലെയാണ് അവര്‍. അതുകൊണ്ട്, ആ വ്യാജ ഉപദേശകന്മാര്ക്കായി നരകത്തിന്റെ അന്ധകാരം ദൈവം സൂക്ഷിച്ചുവച്ചിരിക്കുന്നു. BSB BSB: These men are springs without water and mists driven by a storm. Blackest darkness is reserved for them.
18 IEV അവര്‍ സ്വയം പുകഴ്ത്തുകയും, എന്നാല്‍ അവര്‍ പറയുന്നത് ഒന്നും വിലയുള്ളതല്ല. അടുത്ത കാലത്തു വിശ്വാസികളായിത്തീര്ന്നവരും ഇപ്പോള്‍ ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നത് അവസാനിപ്പിച്ചതുമായ ആളുകളെ അവര്‍ നിര്‍ബന്ധിക്കുന്നു. പാപികളായ ആളുകള്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നതെല്ലാം ചെയ്തുകൊണ്ട് അവര്‍ പിന്നെയും പാപത്തില്‍ തുടരുവാന്‍ അവര്‍ അവരെ നിര്‍ബന്ധിക്കുന്നു. BSB BSB: With lofty but empty words, they appeal to the sensual passions of the flesh and entice those who are just escaping from others who live in error.
19 IEV തങ്ങള്‍ക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യുവാന്‍ സ്വാതന്ത്രം ഉണ്ടെന്ന് അവരോടു പറയുകയും ചെയ്യുന്നു. എന്നാല്‍ അവരുടെ ദുഷ്ട മനസ്സുകള്‍ പറയുന്നതെല്ലാം ചെയ്യുന്ന സാധാരണ അടിമകളാണ് അവര്‍. ഒരു വ്യക്തി തന്നെ നിയന്ത്രിക്കുന്നതിനെല്ലാം അടിമയാകുന്നുഎന്നതു തീര്‍ച്ചയാണ്. BSB BSB: They promise them freedom, while they themselves are slaves to depravity. For a man is a slave to whatever has mastered him.
21 IEV ശരിയായ വഴിയില്‍ എങ്ങനെ ജീവിക്കണമെന്നു അവര്‍ ഒരിക്കലും പഠിച്ചിട്ടില്ലായിരുന്നുവെങ്കില്‍ അവര്‍ക്കു നന്നായിരുന്നു. എന്നാല്‍ കൂടുതലായി ദൈവം അവരെ ശിക്ഷിക്കും, അപ്പൊസ്തലന്മാരായ ഞങ്ങള്‍ അവര്‍ക്കു കൈമാറിയതും അവന് അവരോടു ചെയ്യാന്‍ കല്പ്പിച്ചതുമായത് അവര്‍ നിരസിച്ചതുകൊണ്ട് ദൈവം അവരെ കഠിനമായി ശിക്ഷിക്കും. BSB BSB: It would have been better for them not to have known the way of righteousness than to have known it and then to turn away from the holy commandment passed on to them.
22 IEV അവര്‍ വീണ്ടും പെരുമാറുന്ന രീതി ആളുകള്‍ പറയുന്ന പഴഞ്ചോല്ലുപോലെയാണ്: "സ്വന്ത ഛര്‍ദി ഭക്ഷിക്കുവാന്‍ തിരിയുന്ന നായെപ്പോലെയും", "സ്വയം കഴുകി വീണ്ടും ചെളിയില്‍ ഉരുളുന്ന പന്നികളെപ്പോലെയുമാണ് അവര്‍." BSB BSB: Of them the proverbs are true: “A dog returns to its vomit,” and, “A sow that is washed goes back to her wallowing in the mud.”
Select verses for actions: Enter goes to them and Escape comes back.